“” നീയിനി ചെന്നിട്ട് എവിടെ തങ്ങും…?? “”
ബൈക്കിൽ അവന്റെ പുറകിൽ ഇരിക്കുമ്പോളാണ് അവൻ ന്നോട് ചോദിക്കുന്നത്, സത്യത്തിൽ ഞാൻ കേട്ടില്ല, അവനത് ഒന്നുടെ ആവർത്തിച്ചു.
“” എടാ മോണ്ണേ.. അതല്ലേ നിന്നോട് ഞാൻ ഇന്നലെ പറഞ്ഞെ അവിടെ ഞനൊരു ഫ്ലാറ്റ് വാങ്ങാൻ പോവാണെന്ന്.. നിയിത് ന്തൊരു കു₹# ആട… “”
“” ആഹ്ഹ് ശെരിയാല്ലേ… ശെരിയാ നീ പറഞായിരുന്നു… ശെരിയാ.. “”
ന്റെ വായിൽ നിന്നും പച്ച തെറി കേട്ടതും അവനെല്ലാം ഓർമ്മ വന്നു.. അവനേം കുറ്റം പറയാൻ ഒക്കില്ല.. ഇന്ന് പോകുന്നതിനെ തുടർന്ന് ഇന്നലെ ന്റെ ചിലവായിരുന്നു.. ഒക്കത്തിനും ബോധമില്ലാണ്ടാ വീട്ടിൽ പോയെ.. ആ കുട്ടത്തിൽ അവനോട് ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു.. ഇനിയവൻ കേട്ടില്ലേ ആവോ..??
അവളുടെ വലിയൊരു ആഗ്രഹമാണ് അവിടെ ഒരു ഫ്ലാറ്റ്…കല്യാണം കഴിഞ്ഞും സ്വന്തം വീട്ടിൽ നിന്ന് ജോലിക്ക് പോക, അതാണ് പെണ്ണിന്റെ ആഗ്രഹം.. ന്റെ പെണ്ണിന്റെ ആഗ്രഹം ന്ന് പറഞ്ഞാ അത് ന്റെ കൂടെയല്ലേ.. അതുകൊണ്ട് കുറച്ചായി ഇതിന്റെ പുറകെ നടക്കാൻ തുടങ്ങിട്ട്..ഇപ്പോ ഏതായാലും അത് നടക്കാൻ പോകുന്നു,
ജിമ്മിൽ പോയപ്പോ ആശാനോട് ഈ കാര്യം സൂചിപ്പിച്ചപ്പോ, എന്റെയൊരു ജിം ഫ്രണ്ട് അവിടെ ഉണ്ടായിരുന്നു, കമ്പനിയാണ്…അങ്ങനെ അവന്റെ അമ്മാവൻ ബാംഗ്ലൂരിൽ ഉണ്ടെന്നും അവനൊന്ന് നോക്കാമെന്നും പറഞ്ഞത്. അങ്ങനെയാണ് ഇത് ശെരിയായത് അതും പകുതിക്ക് കച്ചോടം പറഞ്ഞു വെച്ചു. പകുതി വില ന്ന് പറയുമ്പോ ന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോ ന്ന് അറിയില്ലലോ.. അതുടെ ഒന്ന് കറക്റ്റ് ചെയ്യാനാണ് ഞാൻ നേരത്തെ പുറപ്പെട്ടത്.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അളിയാ… ചെന്നിട്ട് വിളിക്ക് കേട്ടാ നീ.. നോക്കിയൊക്കെ പോണേ…. പിന്നെ നിന്റെ ചേച്ചിയോട് ന്റെ അന്വേഷണം പറഞ്ഞേക്ക്.. “”
ട്രെയിനിലേക്ക് പെട്ടികൾ വെച്ചതും അവനെന്നെ കെട്ടിപ്പിടിച്ചു, ഞാൻ തിരിച്ചും.. അവനോടെ ഉള്ളു നിക്ക് ഇവിടുന്ന് യാത്ര പറയാൻ.. ന്റെ നിഴലായികൂടെ ഉണ്ടായിരുന്നു ന്നും..
അങ്ങനെ അതും……..
ഞാൻ നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറി, അവനെ കൈ വീശി കാണിച്ചു, അവൻ അല്പദൂരം ഓടി വന്നു,
“” വിളിക്കണേടാ… “” ഓടി ഷീണിച്ചവൻ കൈ വീശി.. ഉള്ള് പൊള്ളുന്ന വേദനയിലും ഞാൻ അവനെ നോക്കിയൊന്ന് ചിരിച്ചു,
ട്രെയിൻ സ്റ്റേഷൻ വിട്ടതും ഞാൻ അകത്തേക്ക് നടന്നു, ഒരു ac കോച് ബുക്ക് ചെയ്തിരുന്നു.. ഇതെടുത്തത് അവൾ വിളിച്ചാൽ സംശയം തോന്നാത്ത തരത്തിൽ ഒഴിവാക്കാൻ കൂടിയാണ്.. ഇലേൽ ചിലപ്പോ പെണ്ണ് കുത്തി കുത്തി ചോദിക്കും.
ഞാനെന്റെ സീറ്റിലേക്ക് കയറിയിരുന്നു, ബെർത്താണ് കിട്ടിയത്, താഴെ ഒരു ഫാമിലിയാണ് ,
അച്ഛൻ അമ്മ മൂത്ത മോളാണെന്ന് തോന്നുന്നു ഒരു കുട്ടി ഒരു ഇരുപത് വയസ്സ് കാണും അതിന്റെ ഇളയത് ഒരു എട്ട് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ച്.
ഞാൻ അവരെ ശല്യപ്പെടുത്താതെ നേരെ അകത്തേക്ക് കയറി,
ന്നെ നോക്കിയ ആ അച്ഛനെയും അമ്മയെയും ഞനൊന്ന് ചിരിച്ചു കാണിച്ചു, അയാൾ ന്റെ ചിരിയെ കണ്ടിട്ടില്ലാത്ത പോലെ വിട്ടെങ്കിലും ആ അമ്മ ന്നെ തിരിഞ്ഞു നോക്കിയൊന്ന് ചിരിച്ചു.. ഓഹ് മാനം കാത്തു,
പുസ്തകത്തിൽ മുഴുകിയ ആ കൊച്ചിനെ തട്ടാതെ ഞാൻ ബെർത്ത്‌ലേക്ക് ബാഗ് വെച്ചു, അപ്പോളാണ് ന്നെ മുന്നോട്ട് വിടില്ല ന്ന് പറഞ്ഞു കൈ രണ്ടും ഊരക്ക് താങ്ങി ഒരു കുറുമ്പി നില്കുന്നത്.. ഞാൻ മുട്ടേൽ ഇരുന്ന് ആ കുറുമ്പിയുടെ മൂക്കിൽ ഒന്ന് വലിച്ചു വിട്ടു.
ഞാൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും ആ കൂട്ടി മുകളിലേക്ക് വിരൽ ചൂണ്ടി, ഞാൻ അവരെ രണ്ടാളേം നോക്കി,
“” ഹേയ് ചിന്നു ഇങ്ങ് വാ…മുന്നിന്ന് മാറി നിക്ക് ആ ചേട്ടൻ പോട്ടെ.. “”
ആ കുട്ടിയുടെ അമ്മ അതിന്റെ കയ്യിൽ പിടിച്ചു വലിച്ചു. ന്നിട്ടും വാശിയോടെ നിന്ന കുട്ടിയോട് ഞനൊന്ന് ചിരിച്ചു കാണിച്ചു,
