നിശാഗന്ധി – 5 17

 

 

“” റിസൾട്ട്‌ വരാൻ ഇനിയും അര മണിക്കൂർ സമയമുണ്ട്.. വേണേൽ നമുക്കെല്ലാവർക്കും കൂടെയൊരു സിനിമ കണ്ടിട്ട് വരാം… “”

 

 

ആറ്റിട്യൂട്ന് മേൽ ആറ്റിട്യൂട് ഇട്ട് കയ്യിലെ ടൗവൽ മുഖത്തിന്‌ നേരെ കറക്കി അവനോരു മാസ്സിട്ടു, ഉടനെ എല്ലാരും അവനെയൊന്ന് ചെരിഞ്ഞു നോക്കി.

 

 

“” അര മണിക്കൂർ ഉള്ള സിനിമ നിന്റെ അപ്പന്റെ ക്യാബ്രേ ആയിരിക്കും അല്ലേടാ നാറി… “” കൂടെ നിന്നവൻ പല്ല് കടിച്ചതും എല്ലാർക്കും ഒരു സമാധാനം ആയപോലെ..

 

 

“” വിളിച്ചോ.. വിളിച്ചോ ന്ത്‌ വേണേലും വിളിച്ചാനന്തം കണ്ടെത്തിക്കോ… പാവങ്ങൾ കുറച്ച് കഴിയുമ്പോ കരയാനുള്ളവരല്ലേ…. “” അവനൊന്ന് അട്ടഹസിച്ചു,

അത് കണ്ട് നിന്ന ആൻഡ്രേസ്സ

 

 

“” നീ മുടിഞ്ഞു പോവുടാ ചെറ്റേ… “” ന്നവളവളുടെ പല്ല് തേക്കാത്ത വാ ക്കൊണ്ട് പ്രാകിയതും അവനതിനേം ഒന്ന് പുച്ഛിച്ചു വിട്ട്.

 

 

ഒരു പത്തു മിനിറ്റ് കഴിഞ്ഞതും സൈറ്റ് ഓപ്പണായി, എല്ലാരും ചറപറാ നോക്കാൻ തുടങ്ങി, ന്റെ നെഞ്ചിടിപ്പ് കൂടി ദൈവമേ കാത്തോണേ… ന്റെ മുഖം മാറിയതും തൊണ്ടയിൽ നിന്നും തുപ്പലിറക്കി വിശാല് ന്റെ അടുത്തെത്തി

 

 

“” ടാ ഞാനിവിടെ കിടന്ന് ഷോയിട്ടത് മൊത്തോം നിന്നെയൊരാളെ കണ്ടിട്ടാ, അതൊക്കെ വെറുതെയാവോ…??

ഇനി പൊട്ടിയാ സത്യായിട്ടും

ഞാനീകെട്ടിടത്തിന്റെ മണ്ടെന്നെടുത്ത് ചാടും ഉറപ്പാ.. “”

 

അവനെന്റെ അടുത്തേക്ക് വന്ന് ചുറ്റും നോക്കി ന്നോട് മാത്രമായി രഹസ്യം പറഞ്ഞു,

 

 

“”ദാ അതാ സ്റ്റെയർ… മൂന്നു ഫ്ലോറെ ഉള്ളു കേറിക്കോ…”” ഞാനാ കഫെയുടെ സ്റ്റെയറിലേക്ക് കൈ ചൂണ്ടി,

 

മനുഷ്യനിവിടെ അണ്ഡം കീറി നിക്കുമ്പോളാ അവന്റെ ഒടുക്കത്തെ ഷോ..

 

 

“” ആൻഡ്രേസ… കിട്ടിയോ നിനക്ക്.. “” തിരക്കിനിടയിൽ നിന്നും ചിരിച്ചിറങ്ങിയ മുഖവുമായി വരുന്നവളെ ഞനൊന്ന് നോക്കി, കൂടെ അപർണ്ണയും ഉണ്ട്…

 

 

 

“” ആഹ്ഹ്…..ഞങ്ങൾക്ക് കിട്ടിടാ,

വല്യ തരക്കേടില്ലാതെ ജയിച്ചുന്ന് പറയാം.ന്നാലും ല്ലാത്തിനും പാസ്സായല്ലോ അതന്നെ ഭാഗ്യം….

 

അല്ല….നീ നോക്കണില്ലേ…?? “”

 

 

മറുപടി പറയാൻ സമ്മതിക്കാതെ ന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി, ഞനൊന്ന് ഞെടുങ്ങി പോയി. പുല്ല് ഇപ്പൊ പേടിച്ചു ചത്തേനെ…!!

 

“” സ്റ്റെഫിയാ… “” ഞാൻ ഫോൺ കയ്യിലെടുത്ത് അവനെ നോക്കി, അവൻ തൊണ്ടയിൽ നിന്നും വെള്ളമിറക്കിക്കൊണ്ട് എടുക്കാൻ പറഞ്ഞു..

 

പൊട്ടിക്കാണോ…?? ഈശ്വര…!!

കവലെ തന്നെയൊരു കടയിടേണ്ടി വരുന്നാ തോന്നണേ….

 

ന്റെ മനസ്സ് കാട് കേറി തുടങ്ങിയതും വിശാല് ആ കാൾ അറ്റണ്ട് ചെയ്തു ലൗഡ് സ്പീക്കറിലിട്ടു, ഇപ്പൊ ന്നെ കാളും ടെൻഷൻ അവനുണ്ട്, അവൻ നിന്ന് വിറക്കുവാണ്, കാരണം വീട്ടിൽ തന്തയോട് വേറെ കൊണ പറഞ്ഞിട്ടാണ് ഇവനിപ്പോ ഇവിടെ വന്ന് നിക്കുന്നേ,

 

 

“” വാവേ… നമ്മള്… നമ്മള് ജയിച്ചെടാ… ജയിച്ചു…!!

ന്റെ… ന്റെ പൊന്നിന്… ഫൈസ്റ്റ്.. ഫസ്റ്റ് ക്ലാസ്സുണ്ടെടാ… “”

 

ഫോൺ എടുത്തെന്ന് കണ്ടതും അവളുടെ കരച്ചിലോടു കൂടിയ വാക്കുകൾ…

ആ ശബ്ദം ഇടറിയിരുന്നു, ഇടയ്ക്കിടെ മുറിഞ്ഞു പോകുന്ന വാക്കിൽ നിന്നും ഞാനെന്റെ പ്രാണന്റെ ശബ്ദത്തെ ഉൾക്കൊണ്ടു.

അവളുടെ ഓരോവാക്കിൽ നിന്നും വ്യക്തമാണ് ന്നെക്കാളെറേ അവളി വിജയത്തിനായി കാത്തിരുന്നു ന്ന്…

 

ഞാൻ ജയിച്ചെന്ന് കണ്ടതും പോക്കറ്റിൽ കിടന്ന ജയിച്ചാ മാത്രം വെക്കാൻ പോക്കറ്റിൽ കരുതിയ കൂളിംഗ് ഗ്ലാസ്സ് അവൻ പുറത്തെടുത്തു.

 

 

 

“” ഞാൻ…ഞാഞ്ചേയിച്ഛ്…!! ഞാഞ്ചേയിച്ഛ്,

യെസ് അവസാനം അത് സംഭവിച്ചിരിക്കുന്നു…. ഇട്സ് എ മിറാക്കിൾ….!!””

 

അവനതും പറഞ്ഞു അകത്തേക്ക് ഓടി,

 

അവളുടെ എങ്ങലടികൾ ഉച്ചത്തിലായി, ശ്വാസം കിട്ടാതെയുള്ള എങ്ങലടിയായതും ഞാനുമൊന്ന് വിതുമ്പി പ്പോയി, ഞാൻ ഫോൺ നോർമൽ കാളിലേക്ക് മാറ്റി അല്പം മാറി നിന്നു. അവിടെ കണ്ടൊരു ബൈക്കിലേക്ക് ഞാൻ ചാരിയിരുന്നു,

Updated: July 14, 2026 — 2:12 pm

Leave a Reply

Your email address will not be published. Required fields are marked *