നെയ്യലുവ പോലുള്ള മേമ – 8 15

“നീ കുളിക്കുന്നില്ലേ..?”

ലുങ്കി മുറുക്കി ഉടുത്തുകൊണ്ട് അവര്‍ എങ്ങോട്ടോ നോക്കിക്കൊണ്ട്‌ ചോദിച്ചു. അപ്പോ ആ പുഞ്ചിരി അല്പം കൂടെ തെളിഞ്ഞു കഴിഞ്ഞിരുന്നു.

“ആഹ്…കുളിക്കണം..!”

ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“എന്നിട്ടെന്താ നോക്കി നിക്കുന്നെ..തണുപ്പ് വീഴുന്നതിനു മുന്നേ കുളിക്കാന്‍ നോക്ക്..!”

“ആഹ്..പോവ്വാണ്..!”

അധികം നാറാന്‍ നിക്കാതെ ഞാന്‍ വേഗം തോര്‍ത്തുമെടുത്ത് കുളത്തിലേക്ക് നടന്നു.

ഏറെനേരം കുളത്തില്‍ തന്നെ ചിലവഴിച്ച ശേഷമാണു പിന്നെ കരയ്ക്ക് കയറിയത്.

റൂമിലേക്ക് പോകുന്നതിനിടയില്‍ ഹാളിലും അടുക്കളയിലുമൊക്കെ പാളി നോക്കിയെങ്കിലും മേമയെ കണ്ടില്ല. പോകാനുള്ള ഒരുക്കത്തിലായിരിക്കുമെന്ന് അവരുടെ റൂം അടഞ്ഞു കിടക്കുന്നത് കണ്ടപ്പോ മനസ്സിലായി.
“ആഹാ ..എത്തിയോ..?”

മുണ്ട് എടുക്കാനായി അലമാര തുറന്നതും മേമയുടെ മുറിയില്‍ നിന്നും അന്വേഷണം വന്നു.

“ആഹ്…!”

“ഇതെന്ത് കുളിയാടാ…എത്ര നേരായി..!”

ഞാനതിന് മറുപടി കൊടുക്കാന്‍ പോയില്ല.

“ഫ്ലാസ്കില്‍ ചായ ഇരിപ്പുണ്ട്..പഴോം..! അവരൊക്കെ കഴിച്ചതാ..നീ ചെന്നു കഴിക്ക്..!”

പിന്നോ മറ്റോ കടിച്ചു പിടിച്ചു കൊണ്ടാണ് പറയുന്നത്. ശബ്ദത്തില്‍ ആ മാറ്റം കാണാനുണ്ട്.

“പിന്നെ മേമേ ചിലപ്പോ ഞാനും പരിപാടി കാണാന്‍ പോകുംട്ടോ..!”

അവരെങ്ങാന്‍ നേരത്തെ തിരിച്ചു വന്നാലോ എന്ന ചിന്തയില്‍ ഞാനൊരു മുന്‍‌കൂര്‍ ജാമ്യമെടുത്തു വച്ചു.

അപ്പുറത്ത് നിന്നും ശബ്ദമൊന്നുമില്ല. അടുത്ത നിമിഷം വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു.

“നീയല്ലേ പറഞ്ഞത് വരുന്നില്ലെന്ന്..!”

ചോദ്യം വന്നത് എന്റെ വാതില്‍ക്കല്‍ നിന്നായിരുന്നു. തിരിഞ്ഞു നോക്കിയ എന്റെ കണ്ണുകള്‍ ശരിക്കും തള്ളിപ്പോയി.

അപ്സരസ്സ് തോറ്റുപോകുന്ന വശ്യസൗന്ദര്യമായി വെട്ടിത്തിളങ്ങി നില്‍ക്കുകയാണ് മേമ…! മെറ്റാലിക് ഗോള്‍ഡന്‍ ബോര്‍ഡറുള്ള കരിനീല ചുരിദാറും ഗോള്‍ഡന്‍ പട്ട്യാല പാന്റുമാണ്‌ വേഷം. ശരീരത്തിന്റെ വടിവുകള്‍ എടുത്തു കാണിക്കുന്നപോലുള്ള സ്റ്റിച്ചിംഗ് ആണ് ടോപ്പിന്. അരക്കെട്ടിന്റെ ഭാഗത്ത് മാത്രമേ ഒരു പൊടിയ്ക്ക് ലൂസ് ഉള്ളൂ..! അത് കാരണം അത്യാകര്‍ഷകമായ ഷേപ്പാണ് അവിടെ. പാട്ട്യാല പാന്‍റും മെറ്റാലിക് ഗോള്‍ഡനില്‍ കരിനീല പൂക്കളുള്ള ഷാള്‍ കൂടെ ആയപ്പോ കണ്ണഞ്ചിപ്പോകുന്ന സൗന്ദര്യം..!!

മുഖത്തു കാര്യമായ മേക്കപ്പ് ഇല്ലെങ്കിലും ചുണ്ടുകളില്‍ ലിപ്ബാമിന്റെ തിളക്കമുണ്ട്.! കട്ടിയില്‍ മഷിയെഴുതിയ കണ്ണുകള്‍..! മനോഹരമായ ചെവികളില്‍ തൂങ്ങിയാടുന്ന ജിമിക്കി..! അതിനെ പാതി മറച്ചു കൊണ്ട് മുഖത്തിനിരുവശവും മൂടി നില്‍ക്കുന്ന ഇടതൂര്‍ന്ന ചുരുണ്ട മുടി..! ഇരു വശത്ത്‌ നിന്നും അല്പം മുടിയിഴകള്‍ വലിച്ചെടുത്ത് കേശഭാരത്തെ ബന്ധിച്ചിരിക്കുന്നു. പിന്‍കഴുത്തിന് താഴോട്ട് അതങ്ങനെ വിടര്‍ന്നു വിരിഞ്ഞ് പുറമാകെ മൂടി നില്‍ക്കുന്നത് മുന്നില്‍ നിന്നു നോക്കുമ്പോള്‍ തന്നെ അറിയാന്‍ പറ്റും..!

“ഡാ…നിന്നോടാ..! ക്രൌഡാണ് പൊടിയാണ് എന്ന് പറഞ്ഞിട്ട്..?!!”

ഞാനാ വാക്കുകള്‍ ശ്രദ്ധിച്ചതേയില്ല. ആ രൂപലാവണ്യത്തില്‍ അത്രയ്ക്കും അലിഞ്ഞുപോയിരുന്നു ഞാന്‍..!!

“ഇതെന്താണിത്..!!!”

ഉള്ളിലുള്ള അത്ഭുതം അതേപോലെ എന്റെ വായിലൂടെ പുറത്തു ചാടി.

“മാര്‍വലസ്…!!!! എന്റെ മേമ തന്നെയാണോ ഇത്..!!”

ആ മുഖത്തു പെട്ടെന്നൊരു നാണം വന്നു. ചുണ്ടുകളുടെ കോണ്‍ ഒരു നേര്‍ത്ത
പുഞ്ചിരിയോടെ ഒന്നിളകി വലിഞ്ഞു.

“ഇന്നലെ യക്ഷിയെന്നു പറഞ്ഞത് തെറ്റായിപ്പോയി…അപ്സരസ്സല്ലേ എന്റെ മേമ..അപ്സരസ്സ്..! എന്തൊരു ഭംഗിയാ എന്റെ ദൈവമേ..!”

ഞാന്‍ മെല്ലെ അടുത്തേക്ക് ചെന്നു.

“മതി പൊക്കിയത്…!”

ഒരു നാണിച്ച ചിരിയോടെ അവരെന്റെ തോളില്‍ മെല്ലെ ഇടിച്ചു.

“ഒരു കണക്കിന് മേമയുടെ കൂടെ വരുന്നില്ലെന്ന് തീരുമാനിച്ചത് നന്നായി…!”

അവര്‍ അതേ ചിരിയോടെ തന്നെ അര്‍ത്ഥം മനസ്സിലാവാതെ എന്നെ നോക്കി നെറ്റി ചുളിച്ചു.

“പള്ളിപ്പറമ്പിലുള്ള ആണുങ്ങളുടെയൊക്കെ കണ്ണുകള്‍ മേമയുടെ മേലായിരിക്കുമെന്നുറപ്പല്ലേ..! എനിക്കാണേല്‍ അത് കണ്ടു കുശുമ്പും വരും…കലിപ്പാവും..!”

Leave a Reply

Your email address will not be published. Required fields are marked *