പക – 3 3

എന്താടി വല്ല കള്ളത്തരവും ഒപ്പിച്ചോ നിന്നു പതുങ്ങുന്നേ…

അതിനുള്ള മറുപടി പറഞ്ഞത് രേഖയാണ്.

ഹ്മ്മ് ഞാൻ ചെന്നില്ലേൽ രണ്ടും കൂടെ വല്ലതും ഒപ്പിച്ചേനെ.

അത് കേട്ടതും ശില്പ നാണിച്ചു നോട്ടം തായേക് പിടിച്ചു.

ഹാ വെറുതെയല്ല എന്റെ മോള് നിന്നു പതുങ്ങുന്നത്.

അപ്പൊ കള്ളത്തരം പിടിച്ചതാ അല്ലേ.

പോ അമ്മേ രണ്ടുപേരും കൂടെ എന്നെ കളിയാക്കാതെ..

ഹോ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ പാർവതി. നോക്കിയേ

ഹ്മ്മ് ഹ്മ്മ് കാണുന്നുണ്ട് കാണുന്നുണ്ട് എന്ന് പറഞ്ഞോണ്ട് രേഖയും പാർവതിയും ചിരിക്കാൻ തുടങ്ങി..

എന്നിട്ട് അവനെന്തിയെടി എന്ന് പാർവതി ശില്പയോട് ചോദിച്ചതും.

അകത്തുണ്ട് എന്ന് നാണത്തോടെ ശില്പ പറഞ്ഞു.

ഇനിയും മാറിയില്ലേ പെണ്ണെ നിന്റെ നാണം.

ഞാൻ അവനെ ഇങ്ങോട്ട് വിളിക്കണോടി എന്ന് രേഖ പറഞ്ഞതും. അവൾ അവിടെ നിന്നും പതുക്കെ ഊരി.

രേഖ = എടി നിന്നോടാ ചോദിച്ചേ.

ശില്പ = ആവിശ്യം വരുമ്പോ ഞാനറിയ്ക്കാം കേട്ടോ രേഖാമ്മേ എന്ന് പറഞ്ഞോണ്ട് അവൾ അപ്പുറത്തേക്ക് പോയി.

ഹ്മ്മ് ആവിശ്യം വരുമ്പോയെങ്കിലും നി അറിയിക്കുമല്ലോ അത് മതി.

മനു റൂമിലിരുന്നു ആകെവിയർത്തു. അങ്ങോട്ടേക്ക് വന്ന രേഖ.

ഹാ മോനേ മനു നി ഇങ്ങോട്ട് വായോ. എന്ന് പറഞ്ഞു കൊണ്ട് രേഖ അവനെ വിളിച്ചു.

അമ്മയുടെ മുഖത്ത് നോക്കാനാകാതെ വിഷമിക്കുന്ന മനുവിനെ രേഖ നോക്കി

എന്തിനാ മനു നി അമ്മയുടെ മുന്നിൽ നാണിക്കുന്നെ.അമ്മ കണ്ടതിനാണോ ഇതൊക്കെ സാധാരണമല്ലേ.

നാളെ നിന്റെ പെണ്ണാകേണ്ടവൾ അല്ലേ അവൾ.

വാടാ എന്ന് പറഞ്ഞോണ്ട് രേഖ മനുവിനെ തന്റെ മാറോടു ചേർത്തു നിറുത്തി..

അവള് നല്ല കുട്ടിയ മനു നമ്മുടെ വീട്ടിലേക്കു പറ്റിയ കുട്ടിയാ..

നി പണ്ട് പറഞ്ഞ പോലെ അമ്മക്ക് ഇഷ്ടായി അവാളേ.

അവൾ നമ്മുടെ വീട്ടിലുണ്ടെൽ എന്ത് രസമായിരിക്കും എന്നറിയോ എത്രയും പെട്ടന്ന് അവളെ നമുക്ക് നമ്മുടെ വീട്ടിലേക്കു കൊണ്ട് പോകണം.

എന്നിട്ട് വേണം നിന്റെയും അവളുടെയും മക്കളെയും നോക്കി അമ്മക്ക് സന്തോഷിക്കാൻ..

പഴയ എന്റെ മനുവില്ലേ അതുപോലേ ഉള്ള പിള്ളേര് വേണം.

നിന്റെ മക്കളെയും നോക്കി ഇനിയുള്ള കാലം ജീവിക്കണം മനു ഈ അമ്മക്ക്.

എന്റെ മനുകുട്ടന്റെ മക്കളെ.. എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ തലയിൽ തഴുകി ഉമ്മവെച്ചോണ്ട് നിന്നു.

മനുവിന്റെ മുടിയിൽ നനവ് പടരുന്നത് അറിഞ്ഞ മനു

അമ്മയെ നോക്കി കൊണ്ട് അമ്മയെന്തിനാ കരയുന്നെ.

ഞാനില്ലേ അമ്മയുടെ കൂടെ.. പിന്നെ ശില്പയും ശിൽപയുടെ അമ്മയും എല്ലാവരും ഇല്ലേ.

അമ്മയെ ഇനി കരയിക്കില്ല കേട്ടോ.

ഹ്മ്മ് നിന്റെ ഈ സ്നേഹം എന്ന് പറഞ്ഞോണ്ട് അവൾ കരച്ചിലടക്കാൻ കഴിയാതെ വിതുമ്പി…

അത് കണ്ട് കൊണ്ടാണ് ശില്പ അങ്ങോട്ടേക്ക് വന്നത്.

ഹലോ എന്താണ് അമ്മയും മോനും കൂടെ ഒരു സ്വകാര്യത..

ഒന്നുമില്ലെടി ഞാനെന്റെ മോനേ ഒന്നു സ്നേഹിച്ചതാ..

അതിൽ നിനക്കെന്താടി ഇത്ര അസൂയ.

ഇല്ലെ എനിക്കാരോടും ഒരസൂയയും ഇല്ലേ..

ഹ്മ്മ് എന്നാൽ കൊള്ളാം.

 

മനുവിന്റെ ഫോൺ അടിക്കുന്നത് കേട്ടിട്ടാണ് അവൻ അമ്മയുടെ തലോടലിൽ നിന്നും അകന്നത്.

ഹലെ പറയെടാ കാർത്തി

കാർത്തി – നി പറഞ്ഞതൊക്കെ സെറ്റ

മനു – ഹ്മ്മ്

കാർത്തി = എന്നാ നാളെ തന്നെ

മനു = ഹ്മ്മ്

കാർത്തി – നി ഇതെവിടെയ.

മനു = ശിൽപയുടെ വീട്ടിൽ.

കാർത്തി = എന്താടാ അവളെ കാണാതിരിക്കാൻ പറ്റുന്നില്ലേ.

മനു = അല്ലേടാ ഇന്നവളുടെ പിറന്നാളാ.

കാർത്തി = ഹോ എന്നിട്ട് അവൾ ഒന്നും പറഞ്ഞില്ല.

മനു = ഇന്നലെ വൈകിട്ടാ ഇങ്ങിനെ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്തേ.

കാർത്തി= അപ്പൊ ഇന്ന് നി ഫ്രീ ആവില്ല അല്ലേ.

മനു = ഇല്ലെടാ നി ഇങ്ങോട്ട് വാ നമുക്കിന്നു ഇവിടെ കൂടാം. ഹാ പിന്നെ എന്റെ പെങ്ങളെയും കൂട്ടിക്കോ..

കാർത്തി.= ഹ്മ്മ് നോക്കട്ടെ.

ആരാ മനു ഫോണിൽ എന്ന് ചോദിച്ചോണ്ട് ശില്പ അടുത്തേക്ക് വന്നു.

കാർത്തിയാണെടി

ഫോൺ ഒന്നു കാണിച്ചേ എന്ന് പറഞ്ഞോണ്ട് ശില്പ ഫോൺ വാങ്ങി.

ശില്പ = ഹലോ നമ്മളൊക്കെ അറിയോ.

കാർത്തി = ആ ശില്പ ഇന്ന് പിറന്നാൾ ആണല്ലേ.

ശില്പ.= ഹ്മ്മ്

കാർത്തി = എന്താ പ്രോഗ്രാം രണ്ടു പേർക്കും.

Leave a Reply

Your email address will not be published. Required fields are marked *