“എന്താ ചേട്ടാ.” അവൾ കാര്യം പിടികിട്ടാതെ അവനെ നോക്കി
“അമ്മെ , ഇങ്ങോട്ടൊന്നു വന്നേ.” അവൻ വഴിയിലേക്കിറങ്ങി നിന്നു.
“എന്താടാ..?” വത്സല് അവന്റെ അടുത്തേക്ക് ചെന്നു.
“അമ്മേ. അവളോട് പുറത്തു പോകുമ്പോൾ ഒരു ദാവണിയെങ്കിലും ചുറ്റാൻ പറ്’ തെല്ല ഈർഷ്യയോടെയാണവൻ പറഞ്ഞത്.
മകൻ പറഞ്ഞതിന്റെ പൊരുൾ അവർക്ക് മനസ്സിലായി. അമ്മയുടെ കയ്യിൽ അവൾക്കുള്ള പൈസയും കൊടുത്ത് അവൻ നട വഴിയിലൂടെ മുന്നോട്ട് നടന്നു. റോഡിലേക്ക് കയറി. ചന്തയിലെത്തിയപ്പോൾ ഹാജിയാരുടെ ലാൻസർ കാർ റോഡ് സൈഡിൽ കിടപ്പുണ്ട്. അവനെ കണ്ടപ്പോൾ മുതലാളിയുമായി സംസാരിച്ചുകൊണ്ടു നിന്ന കൈപ്പറമ്പിൽ അനില യാത്ര പറഞ്ഞ് നടന്നകന്നു.
“അഡ്മിഷനെന്നു പറഞ്ഞ് കായ് ബാങ്ങിച്ചിട്ട് കൊറച്ചായി. മുതലുമില്ല പലിശേമില്ല. ഒടുക്കം കായ്ക്ക് തിരിച്ചു തരാനും വഴി ഞമ്മ പറഞ്ഞു കൊടുക്കേണ്ടി വന്നു.” അയാളൊന്നു ചിരിച്ചു.
“ഓള പഠിപ്പും കഴിഞ്ഞ് കാനഡേലോ മറ്റോ പോവാ ത്രേ. ഞമ്മ മേലോട്ടു നോക്കേണ്ടി വരില്ലേ . ഞമ്മന്റെ ഐഡിയ അവക്ക് പിടിച്ചുന്നാ തോന്നണേ…” അയാൾ കാറിൽ ശിവൻകുട്ടിയും കടന്നിരുന്നു. ലാൻസർ മുന്നോട്ടു നീങ്ങി.
“ആ സാങ്കിന്നലെ ഷാപ്പിലാരുന്നല്ലൊ! ആരാ ബോട്ടോടിച്ചത്? ഹാജിയാർ ഡ്രൈവിങ്ങിൽ ശ്രദ്ധയർപ്പിച്ചു ചോദിച്ചു. അയാളുടെ ഭാവം എന്താണെന്നു കാണാമായിരുന്നില്ല.
“മൊതലാളിച്ചിയമ്മ പറഞ്ഞു വിട്ടതാ..? “ശിവൻകുട്ടി സത്യം പറഞ്ഞു
“ങ്ങും.” അയാളൊന്നു മൂളി
അപ്പോഴാണ് എതിരെ ശ്രീകലയും കൂട്ടുകാരികളും വരുന്നത്. തുന്നൽ പരിശീലന കേന്ദ്രത്തിലേക്കാണ്.
“ഇങ്ങനേ ഒക്കെ പെങ്കുട്ട്യോള ഇന്നാട്ടിലുണ്ടേ ე? ആരാടാ ആ മൊഞ്ചത്തി. പട്ടുപാവാടേം ബ്ലൗസും നന്നയിണങ്ങുന്നുണ്ട്’ (ശീകലയെ ചൂണ്ടിയാണു അയാൾ അത് പറഞ്ഞത്
“അത് കൈതാരിൽ രാഘവന്റെ മോളും, തോന്നയ്ക്കക്കൽ ശിവൻകുട്ടീടെ ഭാവി വധുവുമായ ശ്രീകല.” അവൻ പരിചയപ്പെടുത്തി ഹാജിയാർ ചമ്മിപ്പോയി. എങ്കിലും അയാൾ അതിൽ നിന്നും തടിയൂരി
“ജ് കണ്ടുണ്ടെച്ചത് കൊള്ളാം. ഹദൂറി തന്നെ. സുബർക്കത്തിലെ ഹദൂറി. ‘
കാർ പാഞ്ഞുപോയി. അത് ഡിസ്പൻസറിക്ക് അരികിലെത്തിയപ്പോൾ നിന്നു . അപ്പോൾ ഡിസ്പൻസറിയിൽ നിന്നും വൃന്ദയും നവീനും റോഡിലേക്കിറങ്ങി. വീട്ടിലേക്കായിരുന്നു അവർ, കടിച്ചു തുപ്പിയ കരിമ്പിൻ ചണ്ടിപോലെ അവശയായിരുന്നു വൃന്ദ, അല്ലെങ്കിലും ഒരു വട്ടത്തെ ആട്ടം കഴിഞ്ഞപ്പോൾ രണ്ടാമത് സംഹാരതാണ്ഡവമായിരുന്നല്ലോ ഹാജിയാർ ആടിയത്?.
അവർ തങ്ങളെ മറികടന്ന് പോകുമ്പോൾ, അവളിൽ നിന്നൊരു തേങ്ങൽ അടർന്നു വീണെന്ന് ശിവൻകുട്ടിക്ക് തോന്നി
“അയ്യപ്പൻ വെഷം കഴിച്ച് കെടക്കുവാ…പാവം.. ഞമ്മളിന്നലെ തന്നെ അയാക്കടെ പ്രമാണോം, ഇത്തിരി കായും കൊടുത്ത് വിട്ടു. ഹാജിയാർ
അങ്ങനാ.. സ്നേഹിച്ചാ ചങ്ക് പറിച്ചു കൊടുക്കും. വെറുത്താ അതങ്ങ് പറിച്ചെടുക്കും. ങാ.. ഇയ്യ ചെല്ല.”
ശിവൻകുട്ടി തോമ്മാച്ചന്റെ പറമ്പിലേക്ക് നടന്നതും ഹാജിയാർ ലാൻസർ പതുക്കെ മുന്നോട്ടെടുത്തു. മുന്നിൽ നടന്നു പോകുന്ന വൃന്ദയുടെ പിന്നഴകിൽ അയാളുടെ കണ്ണുകൾ ഉടക്കി. കൊച്ചു പെൺകുട്ടികളുടെ പിന്നാമ്പുറ വാതിൽ തനിക്കെന്നും ഒരു ഹരമായിരുന്നു. എന്നിട്ടും ഓളെ താൻ വെറുതെ വിട്ടു സാരമില്ല. കായ്ക്ക് കൊടുത്തിട്ടാണെങ്കിൽ അല്ലെങ്കിൽ ഭീഷണിപ്പെടുത്തിയിട്ട്. രണ്ടായാലും ഒരിക്കൽ കൂടി ഞമ്മളെ കായലോര ബംഗ്ലാവിൽ ഓളെ എത്തിക്കണം. അയാൾ ആക്സസിലേറ്ററിൽ കാലമർത്തി. ലാൻസർ കുതിച്ചകന്നു. ശിവൻകുട്ടി തോമ്മാച്ചന്റെ പറമ്പിലെത്തിയപ്പോൾ അവിടെ താരീഖും ജോലിക്കാരും അകിലു വെട്ടുന്നുണ്ട്.
“നീയെന്താ വൈകിയേ.. അല്ലേലും ഈയിടെ നീ ഒഴപ്പാ. അതെങ്ങനാ. കറങ്ങി നടക്കാനല്ലേ താൽപര്യം? ”
താരീഖ് ദേഷ്യപ്പെട്ടു. “പൗലോസ് ഷാപ്പിലും, നീയും മാഡോം കായലിലും. കൊള്ളാം..”
“നീയെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ ചിന്തിക്കുന്നില്ല, അനാവശ്യം പറയുന്നതും കേൾക്കുന്നതും എനിക്കിഷ്ടമല്ല.” ശിവൻകുട്ടി കൈമഴു എടുത്ത് ക്ഷണമാക്കിയിട്ട തടിയിൽ നിന്ന് കാതൽ വേർപ്പെടുത്താൻ തുടങ്ങി.
