“അനാവശ്യം പ്രവർത്തിക്കാം, പറയുന്നതാണു കുഴപ്പം…”
“നിനക്കെന്താണ് വേണ്ടത്? ശിവൻകുട്ടിക്ക് അസഹ്യത തോന്നി
“എനിക്കൊന്നും വേണ്ട, ചെന്ത്രാക്കര കായൽ പുറമെ ശാന്തമാണ് പക്ഷെ, അടിയൊഴുക്ക് ഭയങ്കരമാണ്. ഒരുപാട് ശവങ്ങൾ ഒഴുകി പോയിട്ടുമുണ്ട്. ഓർത്താ നിനക്ക് നന്ന്.”
ശിവൻകുട്ടി പിന്നൊന്നും പറയാൻ പോയില്ല
തോമാച്ചന്റെ പറമ്പിലെ മരങ്ങൾ വെട്ടിത്തീർന്നു. വിചാരിച്ചതിലും അധികം കാതൽ മറ്റിടങ്ങളിൽനിന്നായി മുപ്പത്തഞ്ചോളം കിലോ കാതൽ കൂടി സംഘടിപ്പിച്ച് ഫാക്ടറിയിൽ എത്തിച്ചതോടെ ദിവസം മൂന്നെണ്ണം കൊഴിഞ്ഞു
പാലക്കാട്ടെ ഫാക്ടറിയിൽ പോയി മടങ്ങിയെത്തിയ അന്ന്, വൈകുന്നേരം ശിവൻകുട്ടി ഷാപ്പിൽ കയറി. നല്ല ക്ഷീണമുണ്ടായിരുന്നു. ബാറുകൾ പൂട്ടിയ കാരണം ഷാപ്പിലാണെങ്കിൽ നല്ല തിരക്കും. വീട്ടിലാണെങ്കിൽ ഒരു കുപ്പി കൂടിയേ ബാക്കിയുള്ള. ഷാപ്പിലിരുന്ന് കക്കയിറച്ചിയും കൂട്ടി കുടിക്കുന്നതിന്റെ ഒരു സുഖം മറ്റെവിടേയും കിട്ടില്ല.
ഒരു കുപ്പി മോന്തിയിട്ടും മനസ്സിലെ കാറും കോളും അടങ്ങുന്നില്ല, താരീഖിന്റെ അർത്ഥം വെച്ച സംസാരത്തിൽ ചില ദുഃസൂചനകളുണ്ട്. തോമാച്ചന്റെ പറമ്പിൽ വെച്ചങ്ങിനെ പറഞ്ഞെ പ്പിന്നെ അവനിൽ നിന്നും അത്തരം സംസാരങ്ങൾ ഉണ്ടായിട്ടില്ല! എന്നാലും!
അവൻ രണ്ട് കുപ്പി കൂടി ഓർഡർ ചെയ്തു. കക്കയിറച്ചി വറുത്തതും. വീര്യമേറാൻ പൊടി ചേർത്ത കള്ളാണ്. മനസ്സിനൊരു അയവു വന്നപ്പോഴാണ് അവൻ ഷാപ്പിലെ ബെഞ്ചിൽ നിന്നെഴുന്നേറ്റത്. പണം കൊടുത്തവൻ ഇറങ്ങി നടന്നു
നേരം ഇരുളുന്നു. സന്ധ്യയുടെ ആഗമനമാണ്. നിന്നും നടപ്പാതയിലേക്ക് തിരിഞ്ഞപ്പോഴാണ് ഒരു മാരുതികാർ എതിരെ വന്നത്.
ഫരീദാ ബീവി!
അവൻ സൈഡ് ഡൊതുങ്ങി നിന്നു. കാർ അവനരികിലായി ബ്രേക്കിട്ടു. അവൾ മുൻഡോർ തുറന്നു.
“കയറ്.“ ശിവനു കയറാതിരിക്കാനായില്ല. സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്.
ഒരു മുരൾച്ചയോടെ കാർ മുമ്പോട്ടെടുത്തു. മാരുതി കായലോരത്തേക്കാണ് ചെന്നത്. കാർ ചെമ്മൺപാതയിലേക്കിറങ്ങി നിന്നു.
“ശിവനെ പിന്നെ കണ്ടില്ല.” ഫരീദ് മൗനത്തിനു വിരാമമിട്ടു.
“ഞാൻ. പണി.’ അവൻ തല ചൊറിഞ്ഞു
“ശിവാ, പണം കൊടുത്തായാലും അകിലു മുറിക്കുന്നത് നിയമത്തിന്റെ കണ്ണിൽ പിശകാണ്, അത് അനധികൃത ഫാക്ടറിയിലേക്ക് കടത്തുന്നത് ശിക്ഷാർഹവുമാണ്. ഞാൻ നിന്റെ വ്യക്തി ജീവിതത്തിൽ കൈ കടത്തുകയല്ല. വീട്ടിൽ ചെന്നിട്ടാണു ഞാൻ വരുന്നത്. എന്തേ വീടുപണി നടത്തിണില്ലെ?”
“അത്.”
“എന്റെ കയ്യിൽ കുറച്ചു കാശുണ്ട്.” അവൾ കാറിന്റെ ഡാഷ് ബോർഡ് തുറന്ന് ഒരു പൊതിക്കെട്ടെടുത്ത് അവനു നീട്ടി
അവൻ വാങ്ങാൻ മടിച്ചു.
“വീടുപണിയെന്നു. ശിവൻ സൂചിപ്പിച്ചു. ഞാൻ സഹായിക്കാമെന്നേൽക്കുകയും ചെയ്തു. മടിക്കേണ്ട. മേടിച്ചോളൂ. ഉള്ളപ്പം തന്നാൽ മതി’
അവൻ അനങ്ങാതിരുന്നപ്പോൾ അവന്റെ കയ്യിൽ ബലമായി അവൾ പൊതിയേൽപ്പിച്ചു. അവളുടെ കരസ്പർശമേറ്റപ്പോൾ ശരീരത്തിലൂടെ വിദ്യുത തരംഗം പാഞ്ഞ പ്രതീതി തോന്നി. അവന്റെ അരികിലേക്ക് തിരിഞ്ഞപ്പോൾ കള്ളിന്റെ മണം അവൾക്ക് കിട്ടി
“ശിവൻ മദ്യപിച്ചിട്ടുണ്ടോ? അവൾ തിരക്കുകയും ചെയ്തു. “സ്വൽപം.”
“തുള്ളിമതി. മദ്യം ജീവിതം നശിപ്പിക്കും, ഞാൻ പറഞ്ഞത് കാര്യമാക്കേണ്ട. ഉപദേശിക്കുന്നത് ചിലർക്ക് ഇഷ്ടമാവില്ല”
അവൾ കാർ പിന്നോട്ടെടുത്തു കാർ വന്ന വഴി തിരികെയോടി, ശിവൻകുട്ടിയുടെ വീടിനരികെ കാർ നിന്നു.
“ശിവനോടെനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ശിവനോടേ പറയാനുള്ള. എനിക്ക് മറ്റാരുമില്ല. ഉണ്ടായിരുന്നവർ ഇന്നില്ല. ആരോടെങ്കിലും പറഞ്ഞാ എന്റെ മനസ്സിനിത്തിരി ശാന്തി ലഭിക്കും. ഇക്കാലമത്രയും മനസ്സിൽ വിങ്ങി നിന്ന സത്യങ്ങൾ. എന്നോട് കൂടെ മണ്ണടിയേണ്ട സത്യങ്ങളല്ല അത്.
“എനിക്കത് പറയാൻ ശിവനേയുള്ളൂ. ബോറടിക്കുന്നോ?”
“ഇല്ല പറഞ്ഞോളൂ.”
“ഇല്ലെങ്കിലിന്നു വേണ്ട.. സന്ധ്യയാവുന്നു. കഴിഞ്ഞ കായൽ സവാരി കഴിഞ്ഞതോടെ ഞാൻ ഇക്കാടെ നോട്ടപ്പുള്ളിയായി. മുമ്പു പോയപ്പോ പൗലോസു ചേട്ടൻ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ അങ്ങേരില്ല. ഷാപ്പീന്ന് താരീഖ് കാണുകേം ചെയ്തു. ശിവനോടുള്ള എന്റെ താൽപര്യം കൂട്ടി വായിച്ച ഇക്ക ചിലതെല്ലാം കാണണ്. എന്നോട് ചോദിക്കേം ചെയ്യു’
