മഞ്ജുവിന് മാത്രം സ്വന്തം – 8 1അടിപൊളി  

എൻ്റെ മോളെ നിനക്ക് എന്ത് പറ്റി…. ആകെ വല്ലാതായിരിക്കുന്നു…. “””” അമ്മ ഓടി പോയി അവളെ പിടിച്ച് അകത്ത് കൊണ്ടുപോയി സോഫയിൽ ഇരിപ്പിച്ചു….

അവള് എന്നെ നോക്കി വശ്യമായി ചിരിച്ചു…. എൻ്റെ അടുത്ത് വരാനും എന്നെ വാരിപുണരാനും അവൾക്ക് ആഗ്രഹം ഉണ്ട്.. പക്ഷെ മഞ്ജു എൻ്റെ അടുതുള്ളത് കൊണ്ട് അവള് ഒന്നിനും മുതിർന്നില്ല….

എടാ അഷ്റഫെ എന്താടാ ഈ കൊച്ചിന് പറ്റിയത്….””””” അമ്മ അഷറഫിനോട് ചോദിച്ചു…

അത് അമ്മെ… ഇവൻ്റെ മരണ വാർത്ത അറിഞ്ഞത് മുതൽ നിങ്ങളെ പോലെ ഇവളും അതേ അവസ്ഥയിൽ ആയിരുന്നു … തീരെ ഭക്ഷണവും വെള്ളവും കുടിക്കാതെ അവശനായ ഇവളെ ഗൾഫിൽ നിന്നും നാട്ടിലേക്ക് ഇവളെ അവിടെയുള്ളവർ പറഞ്ഞയച്ചതാണ്… ഇവിടെ വന്നിട്ട് പോലും കഷ്ടിച്ച് വലതും കഴിച്ചാലായി……………….. ഇവന് വന്നെന്നു അറിഞ്ഞത് മുതൽ ഇവനെ കാണാമെന്ന് പറഞ്ഞ് ഇവൾ വാശിയിലായിരുന്നു….. “””””” അവൻ പറഞ്ഞത് കേട്ട് എല്ലാവരും അവളെ ഒരു സഹതാപത്തോടെ നോക്കി… രേവതി പെട്ടെന്നു അടുക്കളിൽ കയറി ഇഞ്ചിയുംമറ്റും ഇട്ട് ഒരു ഗ്ലാസ്സ് വെള്ളം അവൾക് കൊടുത്തു… അവള് അത് വാങ്ങി മെല്ലെ മെല്ലെ കുടിച്ചു … ഗ്ലാസ് പിടിക്കുമ്പോൾ അവളുടെ കൈകൾ വിറകുന്നുണ്ടായിരുന്നു…. വെള്ളം മൊത്തം കുടിച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു…

ഇവൻ പറഞ്ഞതെക്കെ സത്യമാണോ……””””””

അവള് ഒന്ന് ചിരിച്ചു…. എനിക്കിപ്പോൾ അതിനു മാത്രം ഒരു കുഴപ്പവുമില്ല… നീ വെറുതേ ടെൻഷൻ അടിക്കേണ്ട…. നിന്നെ കണ്ടല്ലോ എനിക്ക് അത് മതി “”””” ഞാൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു ഡൈനിങ് ടേബിളിൽ ഇരുപ്പിച്ചു…… മഞ്ജുവിനെ കൂട്ടി ഞാൻ അടുക്കളിൽ കയറി… അവളോട് ചായ വെക്കാൻ പറഞ്ഞിട്ട് ഞാൻ ഒരു സവാളയുടെ പകുതി നൈസായി കട്ട് ചെയ്തു കൂടെ രണ്ടു മുളകും അഞ്ച് കറിവേപ്പില മൂന്ന് മുട്ടയും എടുത്ത്…. പാൻ അടുപ്പിൽ വച്ചു എണ്ണ ആവശ്യത്തിന് ഒഴിച്ചു….. എല്ലാം നല്ലപോലെ അടിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് പനിൽ ഒഴിച്ചു… കൂടെ രണ്ടു റൊട്ടി ഞാൻ അതിൻ്റെ മുകളിൽ വെച്ചു… കുറച് കുരുമുളകും വിതറി… ചായയും ഓംലെട്ടും കൊണ്ട് ഞാൻ അവളുടെ അരികിൽ ഇരുന്നു… മഞ്ജു ചായ മറ്റുള്ളവർക്ക് പകർന്നു നൽകി…

ഞാൻ ഒരു പീസ് റൊട്ടി മുറിച്ച് ഊതി ചൂട് ആറിയ ശേഷം അവൾക്ക് നൽകി…. മഞ്ജു കരഞ്ഞത് പോലെ അവളും കരയുന്നുണ്ടായിരുന്നു…. ഞാൻ അത് തുടച്ച് മാറ്റിക്കൊണ്ട് അവൾക്ക് ഫുഡ് കൊടുത്തു… ഇടയ്ക്ക് ചായയും കുടിപ്പിച്ചു… അവളെ കൊണ്ട് ഞാൻ അത് മുഴുവൻ കഴിപ്പിച്ചു…. എൻറെ ഈ പ്രവർത്തികൾ മഞ്ജുവും മറ്റുള്ളവരും സംവജതോടെ നോക്കി നിന്നു…. ശേഷം അവളെ അമ്മയും മഞ്ജുവും ചേർന്നു വാഷ് റൂമിൽ കൊണ്ടു പോയി… ഞാൻ അടുക്കളയിലും….. അൽപം നേരത്തിനുള്ളിൽ തന്നെ എല്ലാവരും സോഫയിൽ വന്നിരുന്നു… മഞ്ജുവിൻ്റെയും അമ്മയുടെയും നടുക്കാണ് ശഫാനയെ ഇരുത്തിയത്…. ഞാൻ അടുക്കളയിൽ നിന്ന് വരുമ്പോൾ അവളോട് എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ഞാൻ വന്നതും രാജു എന്നോട് എനിക്ക് മലേഷ്യയിൽ വെച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു…… അവൻ്റെ ചോദ്യം കേട്ട് എല്ലാവരും എന്നെ തന്നെ നോക്കി…. ഞാൻ ഒരു കസേര വലിച്ച് അവിടെ ഇരുന്നു എല്ലാവരോടും കൂടി പറയുവാൻ തുടങ്ങി…

മലേഷ്യയിൽ ലാൻഡ് ചെയ്തതിന് ശേഷം എൻ്റെ ഫ്ലൈറ്റുള്ള ഗേറ്റ് തുറക്കുന്നതും കാത്ത് ഞാൻ അവിടെ ഇരിക്കുവായിരുന്നു… അപ്പോഴാണ് വയറിനു ഒരു അസ്വസ്ഥത അനുഭവപ്പെട്ടത്….. തൊട്ട് അടുത്തിരുന്ന ഒരു ചൈനക്കരനോട് ബാഗ് നോക്കാമോ ഞാൻ ടോയ്‌ലറ്റ് വരെ പോയിവാരാമ്മെന്ന് പറഞ്ഞു ഞാൻ ടോയ്‌ലറ്റിൽ പോയി….. കാര്യം സാധിച്ച് ഞാൻ തിരിച്ച് സീറ്റിൽ വന്നപ്പോ പുള്ളി അവിടെ ഇല്ല…. ഭാഗ്യത്തിന് എൻ്റെ ബാഗ് അവിടെ സുരക്ഷിതമായി ഉണ്ടായിരുന്നു… മുപിലത്തെ കള്ളി തുറന്ന് പാസ്പോർട്ട് മറ്റും ഉണ്ടെന്ന് ഞാൻ ഉറപ്പ് വരുത്തി…. അൽപം സമയം കൊണ്ട് എൻ്റെ നമ്പർ വിളിച്ചു… ഞാൻ ബോർഡിംഗ് പാസും കൊടുത്ത് ഫ്ലൈറ്റിൽ കയറി… പൈലറ്റ് ഫ്ലൈറ്റ് ടെക് ഓഫ് ചെയ്യുന്നതിന് മുൻപ് കുറച് കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നെ ഫ്ലൈറ്റിൽ നിന്നും പുറത്തിറക്കി… എൻ്റെ ബാഗും അവർ പിടിച്ചെടുത്തു….. ഞാൻ കാര്യം എന്താണെന്നു ചോദിച്ചിട്ട് അവർ എനിക്ക് ഉത്തരം മെന്നും നൽകിയില്ല…. എന്നെ നേരെ അവരുടെ ഓഫ്‌സിൽ കൊണ്ടു പോയി…. അപ്പോഴേക്കും എൻ്റെ ഫ്ലൈറ്റ് പോയിരുന്നു…. ഞാൻ അവരോട് ഒരുപാട് തവണ കെഞ്ചി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്… പക്ഷെ അവർ എൻ്റെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു മോതിരവും കുറച് കവറിൽ പൊതിഞ്ഞ ഏടുകളും എടുത്തു…. ഞാൻ ഇന്നേവരെ കാണാത്ത സാദനങ്ങളായിരുന്നു അവ…. ഞാൻ അത് എൻ്റേത് അല്ലെന്ന് ഒരുപാട് തവണ പറഞ്ഞു നോക്കി പക്ഷെ അവർ അത് കേട്ടില്ല…. പിന്നെ രണ്ടു ദിവസം എന്നെ അവർ ജയിലിൽ അടച്ചു…. പുറം ലോകവുമായി എനിക്ക് ബന്ധപെടാൻ അവർ അനുവദിച്ചില്ല… രണ്ടാം ദിവസം അവർ എന്നെ കോടതിയിൽ ഹാജരാകാൻ ഒരു വാനിൽ വിലങ്ങ് വെച്ചു കയറ്റി….. അതിൽ എന്നെ കൂടാതെ മറ്റു മൂന്നു പേരും ഉണ്ടായിരുന്നു…. അവരുടെ എല്ലാവരുടെയും മുഖം ഞാൻ നോക്കി…. അതിൽ ഞാൻ എയർപോർട്ടിൽ വച്ച് ബാഗ് നോക്കാം ഏൽപ്പിച്ച ആ തെണ്ടിയെയും കണ്ടു…. കാര്യങ്ങൾ ഏകദേശം എനിക് മനസ്സിലായി… അവൻ എനിക്കിട്ട് പണി തന്നതാണെന്ന് എനിക്ക് ബോധ്യമായി…. .. കോടതിയിൽ വക്കീൽ അവരുടെ ഭാഷയിൽ പറയുന്നത് കേട്ട് എനിക്ക് ഒന്നും മസ്സിലായില്ല… എന്നെ ഇതിൽ വലിച്ചിട്ട തെണ്ടി എന്നോടപ്പോൾ സോറി പറഞ്ഞു… എന്നെ ഇതിൽ നിന്നും ഊരിതരാമെന്ന് അവൻ എനിക്ക് വാക്ക് തന്നു….. ഇപ്പൊൾ അവിടെ നടക്കുന്നതും അവൻ എനിക്ക് പറഞ്ഞു തന്നു… ഏതോ നൂറ്റാണ്ടിൽ ചൈനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് നാട് വിട്ട രാജാവിൻ്റെ മകളും മറ്റ് ആളുകളും യാത്ര മധ്യേ മരിക്കുകയും … അവരുടെ കപ്പൽ ഉപേക്ഷിച്ച് രാജാവ് വീണ്ടും യാത്ര തുടരുകയും ചെയ്തു…. അവർ ഉപേക്ഷിച്ച കപ്പൽ പിൽകാലത്ത് മലേഷ്യയിലെ ഏതോ ദീപിൽ നിന്നും ആർക്കിയോളജി വകുപ്പ് കണ്ടെത്തിയെന്നും അതിൽ നിന്നും അവർക്ക് ലഭിച്ചതാണ് മോതിരവും എഴുത്തുകളും… അത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയിലുള്ള രാജാവിൻ്റെ കുടുംബം മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു… പക്ഷെ അവർ അത് നിരസിച്ചു … ഇത് ചൈനയുടെ സ്വത്ത് ആണെന്നും ചൈനയ്ക്ക് മാത്രമേ കൊടുക്കുമെന്നും അവർ പറഞ്ഞു….. തങ്ങളുടെ കുടുംബ സ്വത്ത് വീണ്ടെടുക്കാൻ വേണ്ടി അവർ നിയോഗിച്ച ആളുകളാണ് അയാളെന്നും…. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അത് എൻ്റെ ബാഗിൽ ഒളിപ്പിച്ചതാണെന്നും അവൻ പറഞ്ഞു…. പിന്നെ ഞാൻ പോകാണിരുന്ന വിമാനം കാണാതായി എന്നും അതിനു നന്ദി അവനോടു വേണമെന്നും അവൻ പറഞ്ഞു….. കോടതിയുടെ മുന്നിൽ അവർ കുറ്റം ഏറ്റു പറഞ്ഞു…. ഞാൻ എൻ്റെ നിരപരാധിത്വം അവർക്ക് മുന്നിൽ തെളിയിച്ചു… എൻ്റെ വിസയും ജോബ് ഓഫർ ലെറ്ററും അവരെ കാണിച്ചു… അവർ എൻ്റെ കമ്പനിയിൽ വിളിച്ച് ഞാൻ പറഞത് സത്യമാണെന്ന് അറിഞ്ഞപ്പോൾ എന്നെ വെറുതേ വിട്ടു… എനിക് തിരിച്ച് ചൈനയില് പോകാനുള്ള ടിക്കറ്റ് അവർ എടുത്ത തരാമെന്ന് പറഞ്ഞു… പക്ഷെ ഇങ്ങനെ ഒരു കേസിൽ പെട്ടത് കൊണ്ട് കമ്പനി എന്നോട് നാട്ടിൽ വന്നിട്ട് പോലീസ് ക്ലിയറൻസ് സർ്ടിഫിക്കറ്റ് വാങ്ങി വരാൻ പറഞ്ഞു…. ഞാൻ അത് മലേഷ്യൻ പോലീസിനോട് പറഞ്ഞപ്പോൾ അവർ എനിക് ഡൽഹിയിൽ ടിക്കറ്റ് എടുത്ത് തന്നു…. അവരെ കൊണ്ട് ഇതെ പറ്റുമെന്ന് അവർ തറപ്പിച്ച് പറഞ്ഞു….. നിങ്ങളെ എല്ലാവരെയും വിളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ എന്തായാലും തിരിച്ച് വരുമല്ലോ അപ്പൊ നേരിൽ കാണണമെന്ന് കരുതി… ഞാൻ ജീവനോടെ ഉള്ള വിവരം അവർ ഇന്ത്യയിൽ അറിയിച്ചു എന്നാണല്ലോ എന്നോട് പറഞ്ഞത്…… എനിക് തോന്നുന്നത് മീഡിയ അവരുടെ ക്രെടിബിലിറ്റി നഷ്ടപ്പെടുന്നതിന് മനപൂർവം പറയാതെ ഇരുന്നതാവും …. . ഡൽഹിയിൽ നിന്നും ഇവിടെ എത്താൻ ഞാൻ പെട്ട പാട്… ഫ്ലൈറ്ലിൽ കയറാതെ ഞാൻ ട്രെയിൽനിൽ വരാമെന്ന് കരുതി…. അവിടെ ട്രെയിനില് എ സി കോച്ചിൽ അടക്കം ഹിന്ദികാരാണ് മുഴുവന് ഒരു ദിവസം ഉറങ്ങാൻ പോലും പറ്റിയില്ല…. ടീ ടീ ടിക്കറ്റ് പരിശോധിക്കാൻ വരാൻ തന്നെ ഗോവ കഴിഞ്ഞിരുന്നു… ഞാൻ അപ്പോഴേക്കും ജെനറൽ കമ്പാർട്ട്മെൻ്റിൽ കയറിയിരുന്നു…. അങ്ങനെ മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് ഞാൻ ഇവിടെ എത്തി … “””””” ഒരു ദീഘനിശ്വാസം പുറപിടിയിച്ച് കൊണ്ടു ഞാൻ പറഞ്ഞു നിർത്തി…..

Leave a Reply

Your email address will not be published. Required fields are marked *