മനയ്ക്കലെ വിശേഷങ്ങൾ – 5 3അടിപൊളി  

സാഹചര്യം എന്താണെന്നു പറഞ്ഞു മനസിലാക്കി കൊടുക്കാൻ ആയിരുന്നു മായയുടെ ശ്രമം…

“മായയ്ക്കു അങ്ങനെയൊക്കെ പറയാം ഞാൻ അനുഭവിക്കുന്ന മാനസികാവസ്ഥ പറഞ്ഞു മനസിലാക്കി തരാൻ പറ്റില്ലെടോ ഇയാളെ മറന്നു ഒരു ജീവിതം അത് എനിക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല മായേ മറ്റൊരു പെണ്ണ് അതൊക്കെ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് തന്നെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് പറ്റില്ല മായേ തനിക്കു വേണ്ടെങ്കിലും ഞാൻ കാത്തിരിക്കും എന്നെങ്കിലും എപ്പോയെങ്കിലും എന്നെ ദൈവം വിളിക്കും മുൻപ് ഒരു ദിവസം എങ്കിലും എന്റെ മായയുടെ കൂടെ ജീവിക്കാൻ പറ്റിയാൽ അത് മതി എനിക്ക് അത്ര മാത്രമേ ഞാൻ എന്റെ ജീവിതത്തിനു വില കൊടുത്തിട്ടുള്ളൂ”

അവൻ അത് പറഞ്ഞപ്പോൾ എന്തോ മായയ്ക്കു ശരിക്കും സങ്കടമായി…

“ഏട്ടാ ഞാൻ ഒന്ന് പറയുന്നത് കേൾക് എന്നെ ഓർത്തു ഇയാളുടെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ എന്തിനാ എന്നോട് ഇങ്ങനെ ഇയാൾക്ക് ഒരു ജീവിതം ആവാതെ എനിക്ക് ഒരു സമാധാനം കിട്ടില്ല എനിക്ക് വേണ്ടി എങ്കിലും വേറെ ഒരു പെണ്ണിനെ കെട്ടണം എന്നിട്ട് സുഖമായി ജീവിക്കുന്നത് എനിക്ക് കാണണം എനിക്ക് വാക്ക് താ”

രതീഷ് ഇനി എന്തു പറഞ്ഞാലും കേൾക്കില്ലെന്നു തോന്നിയപ്പോൾ മായ അവനെ കൊണ്ട് തന്നെ തോട്ട് സത്യം ചെയ്യിക്കാൻ ഒരുങ്ങി…

“ഇല്ല മായ നീ വേറെ എന്തു വേണമെങ്കിലും പറഞ്ഞോ പക്ഷെ ഇതു ഇതു മാത്രം എന്നെ കോണ്ട് ചെയിക്കരുത് അത് എന്നെ കൊല്ലുന്നതിനു തുല്യം ആണ് മായേ അത് നീ എന്തു പറഞ്ഞാലും ഞാൻ ചെയ്യില്ല നിനക്ക് മുന്നിൽ കള്ള സത്യം ഞാൻ ചെയ്യില്ല”

അവൻ തീർത്തും പറ്റില്ലെന്ന് പറഞ്ഞപ്പോൾ മായയ്ക്കു ആകെ നിരാശയായി…

“മ്മ് ഇയാളുടെ ജീവിതം നശിച്ചു തീരുമ്പോ ആ ശാപം എനിക്കും എന്റെ മോൾക്കും നേരെ ആയിരിക്കും വരുന്നത് അതിനു മാത്രം എന്തു തെറ്റാ ഞാൻ ചെയ്തത് ഒന്ന് സമ്മതിച്ചാൽ എന്താ ഇതിനു എന്നോട് ആ മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം കേട്ടേ പറ്റു പിന്നെ ഇതിലേക്കു ഇനി വിളിക്കരുത് ഞാൻ ആയിരിക്കില്ല എടുക്കുന്നത് പിന്നെ ഇനി എന്നെ എവിടെയും കാണാൻ വരരുത് ഞാൻ വെക്കുവാ മോളെ പഠിപ്പിക്കണം”

തിരിച്ചു അവൻ എന്തോ പറയാൻ ഒരുങ്ങും മുമ്പ് മായ ഫോൺ കട്ട്‌ ചെയ്ത് മീനുട്ടിയുടെ അടുത്തു ഇരുന്നു അവളെ പഠിപ്പിക്കാൻ ഒരുങ്ങി അപ്പോഴും അവളുടെ മനസ് മുഴുവൻ രതീഷ് തന്നെ ആയിരുന്നു…

രാത്രി ജോലി എല്ലാം കഴിഞ്ഞു മഹേഷ്‌ മൃദൂലയെ കിടക്കാനായി വിളിച്ചു….

മഹേഷ്‌ കാണാതെ അപ്പോയെക്കും രഘു കൊടുത്ത ആ മരുന്ന് കുറച്ചു നേരത്തെ തന്നെ പാലിൽ കലക്കി മൃദൂല കുടിച്ചിരുന്നു…

അത് കുടിച്ചതിൽ പിന്നെ തലയിൽ ഒരു പിടിത്തം പോലെ മൃദുലയ്ക്കു തോന്നി…

അവൾക്കു എന്തോ വയ്യായ്ക ഉണ്ടെന്നു തോന്നിയ മഹേഷ്‌ അവളെ ഒന്ന് നോക്കി…

“മൃദു എന്തു പറ്റിയെടി വയ്യേ നിനക്ക് പനി ഉണ്ടോ”

അവളുടെ നെറ്റിയിൽ ഒന്ന് കൈ കൊണ്ട് തൊട്ട് കൊണ്ട് അവളോട്‌ ചോദിച്ചു…

“ഏയ്യ് പനി ഒന്നും ഇല്ല ഏട്ടാ എന്തോ ഒരു തലവേദന പോലെ എന്താന്ന് അറിയില്ല കുറച്ചു നേരത്തെ തുടങ്ങിയതാ”

അത് കുടിച്ചിട്ട് ആണെന്ന് മഹേഷിനോട് പറയാൻ പറ്റില്ലല്ലോ എന്നോർത്ത് അവൾ ഒന്ന് കുഴങ്ങി…

“വയ്യെങ്കിൽ നീ കിടന്നോ ആ ബാം എടുത്തു പുരട്ടി തരട്ടെ ഒന്ന് കുറയുമെടി”

അവൻ സ്നേഹത്തോടെ ചോദിച്ചു…

“ഏയ്യ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ അത് കുറഞ്ഞോളും എനിക്ക് അത് പുരട്ടിയ ഒട്ടും പിടിക്കത്തില്ല അതാ ഏട്ടൻ ഉറങ്ങിക്കോ സാരമില്ല അത് കുറഞ്ഞോളും ജോലിയുടെ ആവും”

അവൾ അതും പറഞ്ഞു കൊണ്ട് മെല്ലെ കട്ടിലിൽ കിടന്നു…

“എന്ന നീ ഉറങ്ങിക്കോ മൃദു”

മഹേഷ്‌ അവളെ ഒന്ന് സ്നേഹത്തോടെ പിറകിൽ കൂടെ ഇറുക്കി കെട്ടിപ്പിച്ചു കണ്ണടച്ചു…

പതിയെ കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചെങ്കിലും മൃദൂലയ്ക്കു എന്തൊക്കെയോ അസ്വസ്ഥത പോലെ തോന്നി…

ശരീരം ചെറുതായി വിറയ്ക്കുന്ന പോലെ പതിയെ ചുടാകും പോലെ എന്തോക്കെയോ പോലെ…

Leave a Reply

Your email address will not be published. Required fields are marked *