മന്ദാരക്കനവ് – 3 2അടിപൊളി  

 

പത്ത് മിനുട്ടിന് ശേഷം ശാലിനി ഒരു ഗ്ലാസ്സ് ചായയുമായി അവൻ്റെ അടുത്തേക്ക് വന്നിട്ട് ചായ അവന് നേരെ നീട്ടി.

 

“വേണ്ടായിരുന്നു ചേച്ചി ഞാൻ അവിടെ പോയി ഇട്ടു കുടിക്കില്ലേ…”

 

“ഓ പിന്നേ കുടിക്കടാ ചെറുക്കാ അങ്ങോട്ട്.”

 

“അവിടെയും പാൽ ഞാൻ വരുത്തുന്നുണ്ട് അത് ഞാൻ എന്തോ ചെയ്യും?”

 

“അത് ഞാൻ എപ്പോഴെങ്കിലും ആവശ്യം വരുമ്പോ വന്ന് ചോദിക്കുമ്പോൾ അന്നേരം എടുക്കാൻ ഉണ്ടെങ്കിൽ തന്നാൽ മതി.”

 

“ഹാ അങ്ങനാണേൽ ഓക്കെ.”

 

“ഹോ വെറുതെ ഒരു ചായ പോലും വാങ്ങി കുടിക്കരുത് കേട്ടോ.”

 

“ഹഹ ശീലമായി പോയി എന്തോ ചെയ്യാനാ…”

 

“മ്മ് കൊള്ളാം നിൻ്റെ കാര്യം.”

 

“മോളും അമ്മൂമ്മയും ഒന്നും എഴുന്നേറ്റില്ലേ?”

 

“ഇല്ല ഏഴാകും.”

 

“ആഹാ…അവര് കുളത്തിൽ ഒന്നും പോകില്ലാ കുളിക്കാൻ?”

 

“ഹമ്മ് നല്ല കഥയായി…കുളിമുറിയിലെ വെള്ളത്തിൽ പോലും തണുപ്പ് ആണെന്ന് പറഞ്ഞ് കുളിക്കില്ല…രണ്ടാൾക്കും ചൂട് വെള്ളം തന്നെ വേണം കുളിക്കാൻ.”

 

“ഹഹഹ അത് ശരി…മോളോട് പറ അമ്മയുടെ സൗന്ദര്യം കിട്ടണമെങ്കിൽ തണുത്ത വെള്ളത്തിൽ ഒക്കെ വല്ലപ്പോഴും കുളിക്കണമെന്ന്.”

 

“ഹാ തുടങ്ങിയല്ലോ അവൻ്റെ കളിയാക്കൽ.”

 

“ഇന്നിതു വരെ എന്നെ കളിയാക്കിയില്ലെ ഇനി കുറച്ച് അങ്ങോട്ടും മേടിക്ക് ഹഹ…”

 

“അയ്യടാ…”

 

“ഇന്നാ ഗ്ലാസ്സ് പിടിച്ചോ ഞാൻ പോവാ ചെന്നിട്ട് എന്തേലും ഉണ്ടാക്കി കഴിച്ചിട്ട് വേണം ഇനി ജോലിക്ക് പോവാൻ…ആദ്യത്തെ ദിവസം അല്ലേ താമസിക്കണ്ടല്ലോ…”

 

“ഹാ എന്നാൽ പിന്നെ ഐശ്വര്യമായിട്ട് പോയി ചാർജ് എടുക്കൂ കുട്ടീ…”

 

“അനുഗ്രഹിച്ചാലും മഹതി.”

 

“അനുഗ്രഹിച്ചിരിക്കുന്നു…പോയി വരൂ.”

 

രണ്ടു പേരും ഒന്ന് ചിരിച്ച ശേഷം ആര്യൻ ശാലിനിയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി.

 

വീട്ടിലെത്തി കഴുകിയ തുണികൾ വിരിച്ചിട്ടതിന് ശേഷം ഉണങ്ങിയ തുണികൾ അഴയിൽ നിന്നും എടുത്ത് മുറിയിൽ കൊണ്ടുവന്ന് ഷെൽഫിൽ മടക്കി വച്ചു ആര്യൻ. എന്നിട്ട് അടുക്കളയിലേക്ക് പോയി ഉപ്പുമാവ് ഉണ്ടാക്കിയ ശേഷം അത് കഴിച്ചിട്ട് പോയി വേഷം മാറി തൻ്റെ യൂണിഫോം എടുത്ത് ധരിച്ചു.

 

ഓഫീസിലേക്ക് പോകുവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തിയ ശേഷം ആര്യൻ ചെറിയൊരു തുണി സഞ്ചിയും തോളത്തുകൂടി ഇട്ടുകൊണ്ട് കൈയിൽ ഒരുകുപ്പി വെള്ളവും എടുത്ത് വീട് പൂട്ടി മുറ്റത്തേക്ക് ഇറങ്ങി.

 

സൈക്കിൾ എടുത്ത് ഗേറ്റ് കടന്നുകൊണ്ട് മെല്ലെ അവൻ അതിൽ കയറി പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി ചവിട്ടി. സമയം ഇനിയും ഉണ്ടെന്ന കാരണത്താൽ ആര്യൻ വളരെ പതുക്കെയാണ് സൈക്കിൾ ചവിട്ടിയത്. എന്നിരുന്നാൽ പോലും അഞ്ച് മിനുട്ടിൽ താഴെ മാത്രം സമയം എടുത്തുകൊണ്ട് തന്നെ അവൻ പോസ്റ്റ് ഓഫീസിൽ എത്തി.

 

സൈക്കിൾ ഒരു സൈഡിലേക്ക് ഒതുക്കി വച്ച ശേഷം അവൻ ഓഫീസിൻ്റെ പടിയിലേക്ക് കയറി നിന്നു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം എട്ടേകാൽ ആകുന്നതേയുള്ളൂ. ഇത്രയും നേരത്തെ ഇറങ്ങേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ അവൻ്റെ മനസ്സിൽ വന്നു.

 

ആര്യൻ പോസ്റ്റ് മാസ്റ്ററെയും കാത്ത് അവിടെ നിന്നു. വഴിയിലൂടെ പോയ ചിലർ അവനെ നോക്കി ചിരിച്ചു. മറ്റുചിലർ പുതിയ പോസ്റ്റ്മാൻ ആണല്ലേ എന്ന് ചോദിച്ചുകൊണ്ട് പരിചയപ്പെട്ടു.

 

ഏകദേശം ഒരു അര മണിക്കൂർ കാത്തിരിപ്പിനൊടുവിൽ ഒരു ഇളം നീല ബ്ലൗസും അതിനു ചേരുന്ന സാരിയും ധരിച്ച് കണ്ടാൽ ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന റോസാപ്പൂ പോലെ ഭംഗിയുള്ള ഒരു സ്ത്രീ അവൻ്റെ നേരെ നടന്നു വന്നു. ഇതാവും പോസ്റ്റ് മാസ്റ്റർ എന്ന് ഊഹിച്ച ആര്യൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവര് തിരിച്ചും അവനെ നോക്കി ഒന്ന് ചിരിച്ചു.

 

“പുതിയതായി ജോയിൻ ചെയ്യാൻ വന്ന ആളാണല്ലേ?” അവൻ്റെ യൂണിഫോം കണ്ട് അവർ ചോദിച്ചു.

 

“അതേ മാഡം.”

 

“കുറേ നേരമായോ വന്നിട്ട്?” ബാഗിൽ നിന്നും താക്കോൽ എടുക്കുന്ന തിരക്കിൽ അവർ അവനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *