മന്ദാരക്കനവ് – 3അടിപൊളി  

 

“ഹാ ശരി.”

 

പടിയിൽ ഇരുന്ന പാൽ എടുത്തുകൊണ്ട് മുറ്റത്തെ അരണ്ട വെളിച്ചത്തിൽ നിന്നും ശാലിനി തിണ്ണയിലെ വെട്ടത്തിലേക്ക് കയറിയപ്പോൾ മുറ്റത്ത് നിന്ന ആര്യൻ ശരിക്കും ഞെട്ടിപ്പോയി. ഒരു ഇളം മഞ്ഞ നൈറ്റി ധരിച്ചിരുന്ന ശാലിനിയുടെ പുറം മേനി തൻ്റെ കൺമുന്നിൽ എന്ന പോലെ ആര്യന് കാണാൻ സാധിച്ചു. അവളുടെ തുടകളുടെ കൊഴുപ്പ് ആര്യനിൽ ഒരു ആസക്തി ഉളവാക്കി. അവളുടെ ആകാരവടിവ് അവനിൽ അവളോടുള്ള കൊതി വർധിപ്പിച്ചു.

 

ശാലിനി അകത്തേക്ക് പോകുംതോറും അവളുടെ ചന്തിയുടെ വിടവ് പോലും ആര്യന് ലൈറ്റിൻ്റെ നിഴലടിച്ച് കാണാൻ പറ്റി. അവൻ അതും നോക്കി ഉമിനീർ ഇറക്കിക്കൊണ്ട് തിണ്ണയിലേക്ക് കയറി ഇരുന്നു. തൻ്റെ കൺമുന്നിൽ ഇപ്പൊ കണ്ട കാഴ്ച അവന് വിശ്വസിക്കാൻ ആയില്ലെങ്കിലും അവൻ അതിനെ വീണ്ടും വീണ്ടും മനസ്സിൽ ഇട്ടു കണ്ടുകൊണ്ടിരുന്ന ശേഷം ഒടുവിൽ പത്രം നിവർത്തി വായിക്കാൻ തുടങ്ങി.

 

പത്ത് മിനുട്ടിന് ശേഷം ശാലിനി ഒരു ഗ്ലാസ്സ് ചായയുമായി അവൻ്റെ അടുത്തേക്ക് വന്നിട്ട് ചായ അവന് നേരെ നീട്ടി.

 

“വേണ്ടായിരുന്നു ചേച്ചി ഞാൻ അവിടെ പോയി ഇട്ടു കുടിക്കില്ലേ…”

 

“ഓ പിന്നേ കുടിക്കടാ ചെറുക്കാ അങ്ങോട്ട്.”

 

“അവിടെയും പാൽ ഞാൻ വരുത്തുന്നുണ്ട് അത് ഞാൻ എന്തോ ചെയ്യും?”

 

“അത് ഞാൻ എപ്പോഴെങ്കിലും ആവശ്യം വരുമ്പോ വന്ന് ചോദിക്കുമ്പോൾ അന്നേരം എടുക്കാൻ ഉണ്ടെങ്കിൽ തന്നാൽ മതി.”

 

“ഹാ അങ്ങനാണേൽ ഓക്കെ.”

 

“ഹോ വെറുതെ ഒരു ചായ പോലും വാങ്ങി കുടിക്കരുത് കേട്ടോ.”

 

“ഹഹ ശീലമായി പോയി എന്തോ ചെയ്യാനാ…”

 

“മ്മ് കൊള്ളാം നിൻ്റെ കാര്യം.”

 

“മോളും അമ്മൂമ്മയും ഒന്നും എഴുന്നേറ്റില്ലേ?”

 

“ഇല്ല ഏഴാകും.”

 

“ആഹാ…അവര് കുളത്തിൽ ഒന്നും പോകില്ലാ കുളിക്കാൻ?”

 

“ഹമ്മ് നല്ല കഥയായി…കുളിമുറിയിലെ വെള്ളത്തിൽ പോലും തണുപ്പ് ആണെന്ന് പറഞ്ഞ് കുളിക്കില്ല…രണ്ടാൾക്കും ചൂട് വെള്ളം തന്നെ വേണം കുളിക്കാൻ.”

 

“ഹഹഹ അത് ശരി…മോളോട് പറ അമ്മയുടെ സൗന്ദര്യം കിട്ടണമെങ്കിൽ തണുത്ത വെള്ളത്തിൽ ഒക്കെ വല്ലപ്പോഴും കുളിക്കണമെന്ന്.”

 

“ഹാ തുടങ്ങിയല്ലോ അവൻ്റെ കളിയാക്കൽ.”

 

“ഇന്നിതു വരെ എന്നെ കളിയാക്കിയില്ലെ ഇനി കുറച്ച് അങ്ങോട്ടും മേടിക്ക് ഹഹ…”

 

“അയ്യടാ…”

 

“ഇന്നാ ഗ്ലാസ്സ് പിടിച്ചോ ഞാൻ പോവാ ചെന്നിട്ട് എന്തേലും ഉണ്ടാക്കി കഴിച്ചിട്ട് വേണം ഇനി ജോലിക്ക് പോവാൻ…ആദ്യത്തെ ദിവസം അല്ലേ താമസിക്കണ്ടല്ലോ…”

 

“ഹാ എന്നാൽ പിന്നെ ഐശ്വര്യമായിട്ട് പോയി ചാർജ് എടുക്കൂ കുട്ടീ…”

 

“അനുഗ്രഹിച്ചാലും മഹതി.”

 

“അനുഗ്രഹിച്ചിരിക്കുന്നു…പോയി വരൂ.”

 

രണ്ടു പേരും ഒന്ന് ചിരിച്ച ശേഷം ആര്യൻ ശാലിനിയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി.

 

വീട്ടിലെത്തി കഴുകിയ തുണികൾ വിരിച്ചിട്ടതിന് ശേഷം ഉണങ്ങിയ തുണികൾ അഴയിൽ നിന്നും എടുത്ത് മുറിയിൽ കൊണ്ടുവന്ന് ഷെൽഫിൽ മടക്കി വച്ചു ആര്യൻ. എന്നിട്ട് അടുക്കളയിലേക്ക് പോയി ഉപ്പുമാവ് ഉണ്ടാക്കിയ ശേഷം അത് കഴിച്ചിട്ട് പോയി വേഷം മാറി തൻ്റെ യൂണിഫോം എടുത്ത് ധരിച്ചു.

 

ഓഫീസിലേക്ക് പോകുവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തിയ ശേഷം ആര്യൻ ചെറിയൊരു തുണി സഞ്ചിയും തോളത്തുകൂടി ഇട്ടുകൊണ്ട് കൈയിൽ ഒരുകുപ്പി വെള്ളവും എടുത്ത് വീട് പൂട്ടി മുറ്റത്തേക്ക് ഇറങ്ങി.

 

സൈക്കിൾ എടുത്ത് ഗേറ്റ് കടന്നുകൊണ്ട് മെല്ലെ അവൻ അതിൽ കയറി പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി ചവിട്ടി. സമയം ഇനിയും ഉണ്ടെന്ന കാരണത്താൽ ആര്യൻ വളരെ പതുക്കെയാണ് സൈക്കിൾ ചവിട്ടിയത്. എന്നിരുന്നാൽ പോലും അഞ്ച് മിനുട്ടിൽ താഴെ മാത്രം സമയം എടുത്തുകൊണ്ട് തന്നെ അവൻ പോസ്റ്റ് ഓഫീസിൽ എത്തി.

 

സൈക്കിൾ ഒരു സൈഡിലേക്ക് ഒതുക്കി വച്ച ശേഷം അവൻ ഓഫീസിൻ്റെ പടിയിലേക്ക് കയറി നിന്നു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം എട്ടേകാൽ ആകുന്നതേയുള്ളൂ. ഇത്രയും നേരത്തെ ഇറങ്ങേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ അവൻ്റെ മനസ്സിൽ വന്നു.

 

ആര്യൻ പോസ്റ്റ് മാസ്റ്ററെയും കാത്ത് അവിടെ നിന്നു. വഴിയിലൂടെ പോയ ചിലർ അവനെ നോക്കി ചിരിച്ചു. മറ്റുചിലർ പുതിയ പോസ്റ്റ്മാൻ ആണല്ലേ എന്ന് ചോദിച്ചുകൊണ്ട് പരിചയപ്പെട്ടു.

 

ഏകദേശം ഒരു അര മണിക്കൂർ കാത്തിരിപ്പിനൊടുവിൽ ഒരു ഇളം നീല ബ്ലൗസും അതിനു ചേരുന്ന സാരിയും ധരിച്ച് കണ്ടാൽ ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന റോസാപ്പൂ പോലെ ഭംഗിയുള്ള ഒരു സ്ത്രീ അവൻ്റെ നേരെ നടന്നു വന്നു. ഇതാവും പോസ്റ്റ് മാസ്റ്റർ എന്ന് ഊഹിച്ച ആര്യൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവര് തിരിച്ചും അവനെ നോക്കി ഒന്ന് ചിരിച്ചു.

 

“പുതിയതായി ജോയിൻ ചെയ്യാൻ വന്ന ആളാണല്ലേ?” അവൻ്റെ യൂണിഫോം കണ്ട് അവർ ചോദിച്ചു.

 

“അതേ മാഡം.”

 

“കുറേ നേരമായോ വന്നിട്ട്?” ബാഗിൽ നിന്നും താക്കോൽ എടുക്കുന്ന തിരക്കിൽ അവർ അവനോട് ചോദിച്ചു.

 

“ഒരു അര മണിക്കൂർ ആയിക്കാണും മാഡം.”

 

“ആഹാ അത് ശരി…എന്തിനാ ഇത്രയും നേരത്തെ വന്നത്?”

 

“ആദ്യത്തെ ദിവസം അല്ലേ മാഡം അതുകൊണ്ട് ഇങ്ങു പോന്നതാ.”

 

“ഈ ആവേശം ഒക്കെ ആദ്യത്തെ ദിവസം മാത്രമേ കാണുകയുള്ളോ അതോ…”

 

“ഏയ് ഹഹ…”

 

താക്കോൽ എടുത്ത് പൂട്ട് തുറക്കാൻ വേണ്ടി പോയ അവരെ തടഞ്ഞുകൊണ്ട് ആര്യൻ അവരുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി കുനിഞ്ഞിരുന്നുകൊണ്ട് രണ്ട് പൂട്ടുകളും അഴിച്ച ശേഷം ഷട്ടർ തുറന്നു.

 

അവർ അവനെ നോക്കി നന്ദി സൂചകമായി ഒരു ചിരി നൽകിയിട്ട് ഓഫീസിനുള്ളിൽ കയറി അവരുടെ കസേരയിൽ പോയി ഇരുന്ന ശേഷം ബാഗ് മേശപ്പുറത്ത് വെച്ചു.

 

ആര്യനും അവരുടെ പുറകെ തന്നെ അകത്തേക്ക് കയറുകയും താക്കോൽ അവരുടെ കൈയിൽ തന്നെ കൊടുത്ത ശേഷം ഓഫീസിന് അകം മുഴുവൻ ഒന്ന് പോയി നോക്കി.

 

പുറമെ നിന്നും കാണുന്നത് പോലെ തന്നെ ഉള്ളിലും അത്ര വിശാലം അല്ലാത്ത ചെറിയൊരു കെട്ടിടം. ഒരു ചെറിയ ഹാളും ഒരു മുറിയും ഒരു ചെറിയ ടോയ്‌ലറ്റും മാത്രം. ഫ്രണ്ട് ഓഫീസ് ആണ് ഹാൾ. അതിൻ്റെ വലത് ഭാഗത്ത് ഒരു വാതിൽ വഴി അകത്തേക്ക് ഒരു ചെറിയ മുറി. അവിടെയാണ് സ്റ്റാംപ് പതിപ്പിക്കൽ കത്തുകൾ അടുക്കുക മുതലായ തൻ്റെ പണികൾ ചെയ്യേണ്ടത് എന്ന് ആര്യൻ മനസ്സിലാക്കി. ആ മുറിയിൽ തന്നെ മറ്റൊരു ചെറിയ വാതിലിൽ കൂടി ടോയ്‌ലറ്റിൽ കയറാം. ഇത്രയും ആണ് ആ കെട്ടിടത്തിനുള്ളിലെ ഓഫീസ്.

 

എല്ലാം നോക്കി തിരിച്ചു വന്ന ആര്യനെ കണ്ട അവർ “ഇത്രയൊക്കെ സൗകര്യങ്ങളെ ഉള്ളൂ ഇവിടെ” എന്ന് പറഞ്ഞു.

 

“ഓ ഇതൊക്കെ തന്നെ ധാരാളം ഹഹ.”

 

“എന്താ പേര്?”

Leave a Reply

Your email address will not be published. Required fields are marked *