മന്ദാരക്കനവ് – 3 2അടിപൊളി  

 

ആര്യൻ ചായ കുടിച്ച് തീർത്ത ശേഷം മെല്ലെ എഴുന്നേറ്റതും അപ്പുറത്ത് മോളി ചേച്ചി ചെടികൾക്ക് വെള്ളം ഒഴിച്ചുകൊണ്ട് നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. കാർ പോർച്ചിൽ തോമാച്ചൻ്റെ കാറും കിടപ്പുണ്ടായിരുന്നു. തോമാച്ചൻ വന്ന സ്ഥിതിക്ക് സൈക്കിൾ കിട്ടിയ വിവരം പോയി അറിയിച്ച് ഒരു നന്ദിയും പറഞ്ഞേക്കാം എന്ന് കരുതി അവൻ ഗ്ലാസ്സ് കൊണ്ടുപോയി കഴുകി വച്ച ശേഷം കതകും ചാരി ഇറങ്ങി.

 

“ഹാ ആര്യാ…സൈക്കിൾ കിട്ടി അല്ലേ.” ഗേറ്റ് കടന്നു വരുന്ന ആര്യനെ കണ്ട മോളി ചോദിച്ചു.

 

“അതേ ചേട്ടത്തി കിട്ടി…ഞാൻ അതിന് തോമാച്ചനെ കണ്ട് ഒരു നന്ദി പറയാൻ വേണ്ടി വന്നതാ.”

 

“ഓ പിന്നേ ഇതിനൊക്കെ എന്ത് നന്ദി പറയാനാ എൻ്റെ ആര്യാ…പിന്നെ നന്ദി പറയാൻ മാത്രമേ ഇങ്ങോട്ട് വരാവൂ എന്നുണ്ടോ ചുമ്മാ ഇരിക്കുമ്പോൾ ഒക്കെ ഇങ്ങോട്ട് ഒന്ന് ഇറങ്ങ്.”

 

“അതിനെന്താ ചേട്ടത്തി ഞാൻ വരാമല്ലോ…തോമാച്ചൻ എന്തിയേ?”

 

“അകത്തുണ്ട് ആര്യൻ വാ.”

 

മോളി ആര്യനെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് മുറിയിലേക്ക് പോയി തോമാച്ചനെ വിളിച്ചുകൊണ്ടുവന്നു.

 

തോമാച്ചൻ വന്ന ഉടൻ തന്നെ ആര്യൻ സൈക്കിൾ കിട്ടിയ കാര്യവും അത് കിട്ടാൻ സഹായിച്ചതിന് അദ്ദേഹത്തോട് നന്ദിയും പറഞ്ഞു.

 

ശേഷം അവർ മൂവരും കൂടി ഇരുന്ന് ഏകദേശം ഇരുപത് മിനുട്ടുകളോളം സംസാരിച്ചതിന് ശേഷം ആര്യൻ അവിടെ നിന്നും ഇറങ്ങി അവരോട് യാത്ര പറഞ്ഞുകൊണ്ട് തിരിച്ച് വീട്ടിലേക്ക് പോയി.

 

തിരിച്ച് വീട്ടിൽ എത്തിയ ആര്യൻ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് അവൻ്റെ വിനോദമായ വായനയിലേക്ക് കടന്നു.

 

മേശയിൽ നിന്നും അവൻ രാവിലെ വെച്ചിട്ട് പോയ പുസ്തകം എടുത്തുകൊണ്ട് കട്ടിലിലേക്ക് കിടന്ന ശേഷം വായിച്ച് നിർത്തിയ പേജിലെ അടയാളം നോക്കി ബാക്കി വായന തുടർന്നു.

 

ഒറ്റ ഇരിപ്പിനു തന്നെ അതിൻ്റെ ബാക്കി മുഴുവനും വായിച്ച ആര്യൻ അതിലെ മുഖ്യ കഥാപാത്രത്തിൻ്റെ ജീവിതത്തിൽ വന്നു പോയ സ്ത്രീകളുടെ എണ്ണം എടുത്തുകൊണ്ട് അയാളെ ഓർത്ത് അസൂയപ്പെട്ടു. അവസാനം കുറച്ച് ട്രാജഡി ആയിരുന്നെങ്കിലും അയാൾ അനുഭവിച്ച സുഖത്തിൻ്റെ പാതി തനിക്ക് ജീവിതത്തിൽ അനുഭവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആര്യൻ മനസ്സിൽ ആഗ്രഹിച്ചു. അങ്ങനെ ഒരു ജീവിതം അവന് മന്ദാരക്കടവിൽ ലഭിക്കുമോ എന്ന് അവൻ ഒരു നിമിഷം ചിന്തിച്ചു. കാരണം വെറും ഒരൊറ്റ ദിവസം കൊണ്ട് തന്നെ തനിക്ക് കൈവന്ന സുഖം അവനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു.

 

അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ട് ആര്യൻ ആ പുസ്തകം എടുത്ത് മേശപ്പുറത്ത് വെച്ചിട്ട് വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ഏഴാകുന്നു. പുസ്തകം വായിച്ച് സമയം എത്ര പെട്ടെന്നാണ് പോയത് എന്ന് ആലോചിച്ചുകൊണ്ട് അവൻ മേലൊന്ന് കഴുകാനായി കുളിമുറിയിലേക്ക് പോയി.

 

മേല് കഴുകി ഉന്മേഷം ആയ ശേഷം ആര്യൻ അടുക്കളയിലേക്ക് കയറി രാവിലെ ഉണ്ടാക്കിയ പോലെ തന്നെ മുട്ട പൊരിച്ച് ബ്രെഡും ചൂടാക്കി കഴിച്ചു.

 

ആഹാരം ഒക്കെ കഴിഞ്ഞ ശേഷം ആര്യൻ മുറിയിലേക്ക് പോയി നാളത്തേക്ക് ഇട്ടുകൊണ്ട് പോകുവാൻ ഉള്ള അവൻ്റെ യൂണിഫോം ഷെൽഫിൽ നിന്നും എടുത്ത് അത് തേച്ച ശേഷം മടക്കി ഷെൽഫിൽ തന്നെ വച്ചു.

 

അന്നത്തെ രാത്രി വേറെ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാതിരുന്ന ആര്യൻ നാളെ ജോലിക്ക് പോകുവാൻ വേണ്ടി മാനസികമായി തയ്യാറെടുത്തുകൊണ്ട് അധികം വൈകിപ്പിക്കാതെ തന്നെ കിടന്നുറങ്ങി.

 

പിറ്റേന്ന് വെളുപ്പിനെ അഞ്ചരയോടുകൂടി തന്നെ ആര്യൻ ഉറക്കം ഉണർന്നു. പതിവ് പോലെ തന്നെ ഒരു കാപ്പി ഇട്ടു കുടിച്ച് ബാത്ത്റൂമിൽ പോയ ശേഷം ആറ് മണിയോട് കൂടി ആര്യൻ വസ്ത്രങ്ങളും സോപ്പുമായി മന്ദാരക്കുളം ലക്ഷ്യമാക്കി നടന്നു. രാവിലെ ഒരു വ്യായാമം കൂടി ആയിക്കോട്ടെ എന്ന് കരുതി സൈക്കിൾ എടുക്കാൻ മുതിർന്നില്ല.

 

പുറത്തെങ്ങും ഇരുട്ട് മാത്രം. നല്ല തണുപ്പും. ഇരുട്ടാണെങ്കിലും വഴിയും തൊട്ടടുത്തുള്ള ദൃശ്യങ്ങളും മങ്ങിയ വെളിച്ചത്തിൽ കാണുവാൻ സാധിക്കും. ശാലിനിയുടെ വീട്ടിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്. ചിലപ്പോൾ കുളിക്കാനായി പോയി കാണും അല്ലെങ്കിൽ ഇപ്പോ വരുമായിരിക്കും എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് അവൻ നടത്തം തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *