മീനത്തിൽ താലിക്കെട്ടു – 2 1

കുറച്ചുകഴിഞ്ഞു അമ്മയും സംഗീത ചേച്ചിയും സനുവും അവളെ അശ്വസിപ്പിക്കുന്നു,

എനിയ്ക്കു കാര്യങ്ങളുടെ ഒരു കിടപ്പുവശം പുടികിട്ടുന്നില്ല.!

കുറച്ചു കഴിഞ്ഞു സനു എന്റെ അടുത്തേയ്ക്കു വന്നു.

“മോനെ നീ പെട്ടട.!” അവൾ എവിടെയും തൊടാതെ പറഞ്ഞു.!

ഇതിലും കൂടുതൽ എന്ത് പെടാൻ.!
എനിയ്ക്കു ചുമ്മാ ചുമ്മാ ഞെട്ടി ബോറടിച്ചു തുടങ്ങിയിരുന്നു.!
ഇപ്പൊ എന്തും വരട്ടെ എന്ന ഒരു നിർവികാരത.!

അച്ഛൻ പെട്ടെന്ന് എല്ലാവരെയും വിളിച്ചുകൂട്ടി.

എന്റെ കുടുംബത്തിലെ എല്ലാവരും വന്നു നിന്നു.!
കൂടെ അമ്മയുടെ അനിയത്തി രുക്മണി അമ്മായിയും.!

ഞാനും വീണയും ഒരു ജയിൽ പുള്ളിയെ പോലെ എല്ലാവരുടെയും മുന്നിൽ നിന്നു,
വീണ ഇടയ്ക്കിടയ്ക്ക് വിതുമ്പുന്നുണ്ട്.!
അവള് കരയുന്നുണ്ടെങ്കിൽ അത് എനിയ്ക്കിട്ടുള്ള പണി അവുമെന്നു എനിയ്ക്കു ഉറപ്പായി.!

അച്ഛൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.!

” മനുവും, വീണമോളും കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്,

ഇന്നലെ വരെ നിങ്ങൾ എങ്ങനെ ആയിരുന്നു എന്ന് എനിയ്ക്കു അറിയണ്ട കാര്യമില്ല,
ഇപ്പോൾ നിങ്ങൾ ഭാര്യയും ഭർത്താവുമാണ്,
അത് ബാക്കിയുള്ളവരെ കാണിക്കാനായി ആരും ഒന്നും കാണിച്ചുകൂട്ടുകയും വേണ്ട.!”

രാവിലത്തെ വീണയുടെ പെർഫോമൻസ് ‘അമ്മ പൊക്കിയതിനെ കുറിച്ചാണ് അച്ഛൻ പറയുന്നതെന്ന് എനിയ്ക്കു മനസിലായി

” അതുകൊണ്ടു ഞങ്ങൾ എല്ലാവരും കൂടി ഒരു തീരുമാനം എടുക്കുകയാണ്,
ഈ കല്യാണം പെട്ടെന്നായതുകൊണ്ടു വീണയ്ക്കു ഇതിനോട് യോജിക്കാൻ ഒരു ബുദ്ധിമുട്ടു ഉണ്ടാവുമെന്നു എനിയ്ക്കറിയാം,
പക്ഷെ ആ കുട്ടിയുടെ മാനസികാവസ്ഥ കൂടി ഞാൻ കണക്കിൽ എടുക്കണമല്ലോ,
ഐ.ഐ .എമ്മിൽ നിന്ന് എം.ബി.എ എടുത്ത ഈ കുട്ടിയ്ക്ക് തന്റെ കെട്ടിയവൻ എന്ത് പഠിച്ചെന്നു ആരേലും ചോദിച്ചാൽ പറയാൻ ഇവന് ഒരു ഡിഗ്രി എങ്കിലും ഉണ്ടോ.?
കല്യാണവും ഡിഗ്രിയും തമ്മിൽ എന്ത് ബന്ധം എന്ന് എല്ലാവര്ക്കും തോന്നാം,
പക്ഷെ ബന്ധമുണ്ട്, പത്തുപൈസയുടെ ഉത്തരവാദിത്തം ഇവന് ഉണ്ടോ.? !”

ഈ തന്തപ്പടി ഈ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോകുന്നത്?
എനിയ്ക്കു ആകെ ആധിയായി

” അതുകൊണ്ടു ഞാൻ ഒരു തീരുമാനം എടുത്തു ഒരു മാസത്തിനുള്ളിൽ ഇവന്റെ സപ്ലിയടക്കം എല്ലാ പേപ്പറും എഴുതി എടുക്കാനുള്ള പരീക്ഷകൾ വരുകയല്ലേ.!

അതുകൊണ്ടു അവൻ ആ പരീക്ഷയെല്ലാം കഴിഞ്ഞിട്ടു ദാമ്പത്യ ജീവിതത്തിലേയ്ക്ക് കടന്നാൽ മതി.,
ഇപ്പൊത്തന്നെ ഇതിലെല്ലാം തലപുണ്ണാക്കിയാൽ അതുമില്ല കുടുംബവുമില്ല എന്ന അവസ്ഥ ആവും,
അവനു സ്വന്തമായി ഒരു ഉത്തരവാധിത്തവും ആവും,
വീണയ്ക്കു നമ്മളുടെ ചുറ്റുപാടുമായി ഇഴുകി ചേരാനുള്ള അവസരവുമാവും..!”

അച്ഛൻ പറഞ്ഞു നിർത്തി,

അമ്മാമ അടക്കം ആരും ഒന്നും മിണ്ടുന്നില്ല

” എന്നാലും ചേട്ടാ മനുവിന്റെ കാര്യം..!” ‘അമ്മ പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു

” സരോജിനി ഇതിൽ ഒരു അഭിപ്രായം പറയണ്ട,

ഇത് എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത്,

ഇവനും എന്തെങ്കിലുമൊക്കെ ഉത്തരവാദിത്തം വരണ്ടേ.?!”

“അതിന് അച്ഛാ ഉത്തരവാദിത്തം ഇങ്ങനെയാണോ ഉണ്ടാക്കുന്നെ.?” സനോജേട്ടൻ ഇടയിൽ കയറി ചോദിച്ചു

” സനോജേ, നീ പിന്നെ എന്താ പറയുന്നേ ഒരു ഉത്തരവാദിത്തവുമില്ലാത്ത ഇവന്റെ കയ്യിലേക്ക് ആ പെണ്ണിന്റെ ജീവിതം ഇട്ടു കൊടുക്കാനോ.? ഒരു ഡിഗ്രി പോലുമില്ലാത്ത ഇവന് എവിടെ പണി കിട്ടാനാണ്.?!”

അച്ഛൻ ചൊടിച്ചു

” നമ്മുടെ ഏതേലും കടയിൽ..!” അമ്മയാണത് പറഞ്ഞത്

” നീയൊക്കെ ഇവനെ വളം വെച്ച് വളം വെച്ചാണ് ഇങ്ങനെ ആക്കിയത്, ഇനിയത് വേണ്ട, ഞാൻ ഇത് വീണയോടടക്കം ആലോചിച്ചാണ് എടുത്തത്,.
ഇവൻ ഡിഗ്രി പാസ്സായിട്ട് മതി പെണ്ണും പിടക്കോഴിയുമൊക്കെ,
അത്ര നാൾ വീണ ഇവിടെ സനുവിന്റെ റൂമിൽ എന്റെ മറ്റൊരു മകളായി ഇവിടെ കാണും..!
ഇതിൽ കൂടുതലൊന്നും എനിയ്ക്കു പറയാനില്ല.!”

എനിയ്ക്കു ഇത്ര നേരം അച്ഛൻ പറഞ്ഞത് ഒന്നും ഇഷ്ടപ്പെട്ടിരുന്നില്ല, പ്രേത്യേകിച്ചു പഠിക്കണം എന്നുള്ളത്.! പക്ഷെ അവസാനം പറഞ്ഞത് പെരുത്തങ്ങു പുടിച്ചു,

Leave a Reply

Your email address will not be published. Required fields are marked *