മീനത്തിൽ താലിക്കെട്ടു – 2 1

സനു വന്നു എന്നെ അച്ഛൻ വിളിക്കുന്നെന്നു പറഞ്ഞു വിളിച്ചു

“എടാ മനു, നീ വീണയുടെ കൂടെ നമ്മുടെ സംസ്കൃതി ഭവൻ വരെ ഒന്ന് പോണം,
അവളുടെ ഒരു കൂട്ടുകാരി വന്നട്ടുണ്ട്,
അവളു അവിടെ എന്തോ ആവശ്യത്തിന് വന്നതാണെന്ന്. ഇങ്ങോട്ടേക്കു വരാനുള്ള ടൈം കിട്ടില്ല എന്നോ മറ്റോ, നീയെന്തായാലും അവളുടെ കൂടെ പോയി വാ..!”

“അതിനു അവൾക്കു സനുവിനെ കൊണ്ടുപോയാൽ പോരെ ഞാൻ പോകുന്നത് എന്തിനാ.?”
അവള് കെട്ടിയതു നിന്നെയല്ലേ, സനുവിനെ അല്ലാലോ, അതുകൊണ്ടു.!
പിന്നെ ഒന്നും പറയാൻ നിന്നില്ല,
പോയി ഡ്രെസ്സെല്ലാം മാറി കാർ എടുത്തു,
വീണ വേഗം വന്നു വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ വന്നിരുന്നു,
അവൾ ഇന്ന് വളരെ ഉത്സാഹവതിയായി എനിയ്ക്കു തോന്നി,
ഇതാരാണാവോ ഈ കൂട്ടുകാരി ഇവൾക്കിത്ര സന്തോഷം തോന്നാൻ.!
ഒരു പത്തു മിനിറ്റിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളു,
ഞാൻ വണ്ടി നിർത്തി അവളുടെ ഒപ്പം ഇറങ്ങി,
അവളെ ആദ്യമായാണ് ചുരിദാറിൽ കാണുന്നത്,
ഒരു പച്ച ചുരിദാറിൽ അവൾ നല്ല സുന്ദരിയായി എനിയ്ക്കു തോന്നി,
അവൾ സംസ്കൃത ഭവനിൽ പൂന്തോട്ടത്തിന്റെ ഭാഗത്തു നിരത്തിയിട്ടിരിക്കുന്ന സീറ്റുകളുടെ ഭാഗത്തേയ്ക്ക് വളരെ തിടുക്കം നടന്നു
അവിടെ ഒരു ബെഞ്ചിൽ ഒരു വെളുത്ത സുന്ദരനായ ചെറുപ്പക്കാരന്റെ മുന്നിൽ അവൾ വന്നു നിന്നു.!
അയാൾ പെട്ടെന്ന് അവളെ കണ്ടു ചാടി എണീറ്റു.,
എനിയ്ക്കു ആളെ മനസിലായില്ല.,
കാണാൻ കൊള്ളാം, നല്ല ഉയരമുള്ള വെളുത്ത ഒരു പയ്യൻ.!
അയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്റെ നേരെ കൈ നീട്ടി
ഞാനും ചിരിച്ചുകൊണ്ട് കൈനീട്ടി
വീണയുടെ ഹസ്ബൻഡ് ആണല്ലേ.!
ഞാൻ വിനു, വിനുപ്രതാപ്.!
അയാൾ സ്വയം പരിചയപ്പെടുത്തി.!
ഞാൻ അയാളുടെ മുഖത്ത് നോക്കി
വിനു, വീണ പറഞ്ഞ അവളുടെ വിനു.!
വീണയുടെ മുഖത്തേയ്ക്കു നോക്കി അവൾ വളരെ സന്തോഷവതിയായി എനിയ്ക്കു തോന്നി
പക്ഷെ ലോകം മൊത്തം എന്റെ മുന്നിൽ കറങ്ങുന്നതായി എനിയ്ക്കു തോന്നി.!
( തുടരും )

Leave a Reply

Your email address will not be published. Required fields are marked *