യക്ഷി – 6 7അടിപൊളി  

***************************************************©tarkshyan_thewriter****************

അദ്ധ്യായം IV – ശിശിരവർണ്ണനം

“എന്തോ കാര്യമായ ചിന്തയിൽ ആണല്ലോ..? ഇന്ന് രാത്രി കാമുകിയുടെ കൂടെ കിടക്കുന്ന കാര്യമാണോ”..?

ഞാൻ ചിന്തയിൽ നിന്നും ഞെട്ടി എഴുന്നേറ്റു. മാളൂട്ടിയാണ്. ടിവി മ്യൂട്ട് ചെയ്ത് എന്റെ മുഖത്തേക്കും നോക്കി ഇരിക്കുകയാണ് ആള്. ഞാൻ അതൊന്നും അറിഞ്ഞിരുന്നില്ല. ഇവൾക്ക് ഈ മൈര് മാത്രമേ പറയാൻ ഉള്ളുവോ..? എനിക്ക് ചൊറിഞ്ഞ് വന്നു.

“അല്ലെടി നിന്റെ തൾ”..

“ആണ്ടെ ആന്റി രണ്ടും കൂടെ ഇവിടെക്കിടന്ന് കടിപിടിയാ”…

ഞാനും മാനസയും ഞെട്ടി തിരിഞ്ഞു നോക്കി. ഡൈനിങ് ഹാളിലേക്ക് ഫുഡും കൊണ്ട് വരുന്നു നിലീൻ.

“ഹോ… ഇങ്ങനെ അടികൂടുന്ന രണ്ടു പിള്ളേർ. പണ്ടെന്തൊരു സ്നേഹവാർന്ന്‌ രണ്ടുപേരും”… അടുക്കളയിൽ നിന്നും ആന്റിയുടെ അശരീരി.

“രണ്ടും വാ ഇനി ഫുഡ് കഴിച്ചേച്ചും അടികൂടാം”.. നിലീൻ പറഞ്ഞു.

എനിക്ക് വിശന്നിട്ട് വയർ തള്ളക്ക് വിളി തുടങ്ങിയിരിക്കുന്നു. ഞാൻ പാഞ്ഞു ചെന്ന് ഒരു ചെയറിൽ ഇരുന്നു.

“ഓഹ് എന്നാ ആക്രാന്തവാടാ… ആ കൊച്ചിനെയും കൂടെ വിളിക്കരുതോ”..?

ഞാൻ കലിപ്പിച്ചൊന്ന് നിലൂനെ നോക്കി.

“അവളും ഞാനും ഒരേ കൗച്ചിൽ ഇരിക്കുമ്പോൾ അവക്കടെ ചെവിയിലോട്ട് മാത്രം അത്താഴം വിളി കേൾക്കത്തില്ലേ”..?

ഹോ ഇങ്ങനെ ഒരു മരക്കഴുവേറി എന്ന മട്ടിൽ നിലൂ എന്നെ നോക്കി.

“അങ്ങനെ അല്ല കുഞ്ഞേ… നമ്മൾ ഒരാളെ കൂടെ ഒരുമിച്ച് ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ കൂടെ ഇരിക്കുന്ന ആളോട് ‘എന്നാ കഴിക്കാം.. വരൂ..’ എന്ന് പറയുന്നത് ഒരു ഔപചാരികതയുടെ ഭാഗമാണ്. അതാണ് ചേച്ചി ഉദ്ദേശിച്ചത്”

ആന്റി നീലൂനെ എന്റെ ചേച്ചി എന്ന് സംബോധന ചെയ്തപ്പോൾ നിലീന്റെ മുഖം നൈസായിട്ട് ഒന്ന് ചളിഞ്ഞു.

“എന്നാലെ.. ‘ഔപചാരികതയുടെ ഭാഗം’ എന്ന് ചേച്ചീ ഒന്ന് പറഞ്ഞെ” ഞാൻ നീലൂനെ ഒന്ന് വെല്ലുവിളിച്ചു.

“ഓഹ് അതിനിപ്പോ എന്നാ.. ഔഫ.. ചാരുതയോടെ ഫാഗം… അല്ല.. എന്നാർന്നു..? എന്നാ ആന്റി അത്”..?

അപ്പോഴേക്ക് ആന്റി ചിരി തുടങ്ങി ഞാനും… പക്ഷെ മാളു ചിരിച്ചില്ല. നിലൂന്റെ ബ്രെയിൻ വാഷിങ്ങിൽ തലയും കുത്തി വീണ മാളൂട്ടി ഇപ്പോൾ നിലൂന്റെ ഫാൻ ആയ മട്ടാണ്. നിലീൻ വീണ്ടും ഒന്ന് നൈസായിട്ട് തേഞ്ഞു.  “ഹും” എന്ന് മുഖം കൊണ്ടൊരു പുച്ഛ ഭാവം ഇട്ട് നിലീൻ കഴിക്കാൻ ഇരുന്നു.

“വാ മാളൂട്ടി നമ്മക്ക് കഴിക്കാം”.. നിലീൻ മാളുവിനെ അങ്ങ് സ്നേഹിക്കുകയാണ്.

“നിങ്ങൾ കഴിച്ചോ ചേച്ചി. ഞാൻ പിന്നെ ഇരുന്നോളാം”.. മാളു ചിരിച്ചുകൊണ്ട് ക്ഷണം നിരസിച്ചു.

“അതെന്നാ പരുവാടിയാ..? അതെന്നാ ഞങ്ങടെ കൂടെ ഇരിക്കാത്തെ”..? നിലീന് അത് വലിയ ആശങ്കയായി.

“അവളെ വിളിക്കണ്ട. വരില്ല. അവിടിരുന്നോട്ടെ” ഞാൻ നിലൂനോട് പറഞ്ഞു.

“നീ ഒന്ന് മിണ്ടാതിരുന്നെടെർക്കാ.. വാ മാളൂട്ടി ചേച്ചിടെ കൂടെ ഇരുന്നോ ഇവനെ മൈൻഡ് ആക്കേണ്ട”..

“അവളെ വിളിക്കേണ്ട മോളെ. അവൾ പിന്നെ കഴിച്ചോളും അവൾക്കും എനിക്കും നോൺ വെജ് പറ്റുകില്ല. മേശപ്പുറത്ത് കണ്ടാൽ തന്നെ അവൾക്ക് ഓക്കാനം വരും. പ്രത്യേകിച്ച് മട്ടന്റെ ചൂര്. പക്ഷെ എനിക്ക് ആ പ്രശ്നം ഇല്ല കേട്ടോ. ഞാൻ കഴിക്കില്ല എന്നെ ഉള്ളൂ. മേശപ്പുറത്ത് കണ്ടാലോ ആരെങ്കിലും കഴിക്കുന്ന കണ്ടാലോ എനിക്ക് കുഴപ്പമില്ല”..

ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ ഞാൻ നിലീനെ നോക്കി മേശപ്പുറത്തെ വിഭവങ്ങൾ കോരി എന്റെ പാത്രത്തിൽ നിറക്കാൻ തുടങ്ങി.

“അയ്യോഹ്..പിന്നെ എന്നാത്തതിനാ മട്ടൻ വെച്ചേ..? ഞാൻ ഓർത്തെ ഇവിടെ എല്ലാരും കഴിക്കും എന്നാ”..

ചട്ടക്കാരി നിലീൻ സോഫിയുടെ സ്ത്രീത്വത്തിന്റെ ഡിഫാൾട്ട് സെറ്റിങ് ആയ കെയറിങ് മോഡ് ഓൺ ആയി.

“അയ്യേഹ് അതൊന്നും കുഴപ്പമില്ല.  നിങ്ങൾ കഴിക്കു. അവൾ പിന്നെ കഴിച്ചോളും ഞാൻ അവൾടെ കൂടെ കഴിച്ചോളാം”. ആന്റി നിർബന്ധിച്ചു.

തവി നിറയെ മട്ടൻ കോരി ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു: “അതെ… അതെ… അവൾ പിന്നെ കഴിച്ചോളും”

“നിങ്ങള് കഴിച്ചോ ചേച്ചി.. എനിക്ക് കുഴപ്പമില്ല”    മാളൂട്ടി വിനയം ഊമ്പി.

Leave a Reply

Your email address will not be published. Required fields are marked *