രണ്ടാംഭാവം – 4 3

 

നീയെങ്ങും പോവണ്ട… എല്ലാം ഇവിടെയുണ്ട്… വാ…

 

ഞങ്ങൾ അകത്തേക്ക് കേറി…. അടി തുടങ്ങി…

ബോധപൂർവം ഞാൻ കുറച്ചു മാത്രേ കുടിച്ചുള്ളൂ…. അവനെ കൊണ്ട് തന്നെ ആ കുപ്പിയിലെ അവസാന തുള്ളിയും കുടിപ്പിച്ചു…..

 

അവൻ ടേബിളിൽ തല വെച്ചു കിടന്ന് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു…..

 

ഞാനെന്റെ ഫോണെടുത്തു.. നേരം 8 ആവുന്നതേയുള്ളൂ…… അവൾ ഉറങ്ങി കാണില്ലെന്നു ഉറപ്പായിരുന്നു ….

 

ഞാൻ ആൻസി ചേച്ചിയെ വിളിച്ചു….

 

മോനെ…

 

ചേച്ചി അവൾ ഉറങ്ങിയോ…..

 

ഇല്ല മോനെ…ഞാനൊരു ബുക്ക്‌ വായിച്ചു കൊടുക്കുവാ….

 

ആണോ എന്നാൽ ആ വീഡിയോ ഒന്ന് ഓൺ ആക്കിക്കേ… ഞാൻ അവൾക്ക് ഒരാളെ കാണിച്ചു കൊടുക്കാം…..

 

ചേച്ചി ഫോണിലെ വീഡിയോ ഓൺ ആക്കി അവളുടെ മുഖം കാണുന്ന രീതിയിൽ തിരിച്ചു…

 

കണ്ടിട്ട് നല്ല സങ്കടം തോന്നി… പഴയതിലും ഒരുപാട് ക്ഷീണിച്ചിരുന്നു….. കണ്ണുകൾ പോലും മുഴുവൻ തുറന്നു വരുന്നില്ല…

 

നിമ്മി മോളെ….നിന്റെ ഇച്ചായനാ…

 

മനസിലായി ഇച്ചായാ…

 

എന്താ എന്നെ കാണിക്കാൻ ഉള്ളത്…..

 

നീ തന്നെ നോക്കിക്കോ… എന്ന് പറഞ്ഞു ഞാൻ അവന്റെ മുഖം അവൾക്ക് കാണിച്ചു കൊടുത്തു…..

 

അവശയായിരുന്ന അവളുടെ കണ്ണുകളിൽ പകയുടെ മിന്നലാട്ടം ഞാൻ കണ്ടു….

 

ഇച്ചായാ ഇത് അവനല്ലേ…

 

അതെ മോളെ….. കുടിപ്പിച്ചു കിടത്തിയേക്കുവാ…. നമ്മൾ പ്ലാൻ ചെയ്തത് പോലെ ഇനി ഇവൻ എഴുന്നേൽക്കാത്ത രീതിയിൽ ഇവനെ ആക്കാൻ പോവല്ലേ…. അപ്പോ എന്റെ മോളും കൂടി അതൊന്നു കാണണം എന്ന് തോന്നി……

 

ഇച്ചായ ഞാൻ പറഞ്ഞ സാധനം കിട്ടിയാരുന്നോ അപ്പോ….

 

അതില്ല മോളെ… അതിലും കൂടിയ ഒരു സാധനം ജിമ്മിച്ചൻ കൊടുത്തു വിട്ടാരുന്നു…

 

ഞാൻ കണ്ണ് ചിമ്മാതെ നോക്കി ഇരിക്കാം ഇച്ചായ… കുത്തി കേറ്റിക്കൊ അവന്റെ കഴുത്തിൽ….. ചെവിയുടെ താഴത്തൂടെ ഒരു ഞരമ്പ് പോവും… അതിൽ കുത്തിയാൽ മതി… പെട്ടെന്ന് തലച്ചോറിൽ എത്തും…..

 

ഞാൻ എഴുന്നേറ്റ് ഫോൺ അവൾക്ക് കാണാൻ പറ്റുന്ന രീതിയിൽ ടേബിളിൽ വെച്ചു…. എന്നിട്ട് മുറിയിൽ നിന്ന് സിറിഞ്ചിൽ നിറച്ച മരുന്നെടുത്തു കൊണ്ട് വന്നു…. അവൾ പറഞ്ഞ പോലെ തന്നെ ചെവിയുടെ താഴെയുള്ള ഞരമ്പിൽ കുത്തി കേറ്റി….. അവൻ ഒന്ന് ഞരങ്ങി…..

 

ആ ഞരക്കം കണ്ട് അവളുടെ മുഖത്തു കൊലച്ചിരി കാണുന്നത് ഞാൻ അപ്പോഴായിരുന്നു …അവന്റെ ശരീരം നിശ്ചലമാകുന്നത് വരെ അവൾ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു..

 

ഇച്ചായ കഴിഞ്ഞ എട്ടു വർഷം ഞാൻ സഹിച്ചത് ഇനി ഇവനെ ബാക്കിയുള്ള കാലം മുഴുവൻ അനുഭവിക്കണം…… ചെയ്ത് പോയ കാര്യങ്ങളെ ഓർത്തു ഇവൻ ദുഖിക്കണം….

 

അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നുകൊണ്ടിരുന്നു…

 

ഇച്ചായാ ഇനി ഇവന്റെ ഭാര്യയെ കൊന്നേക്ക്… ആരും വേണ്ട അവന്… അല്ലേൽ അവൾ ഇവനെ ആയുഷ്കാലം മുഴുവൻ നോക്കും…

 

അത് കേട്ടപ്പോൾ പെട്ടെന്ന് ആൽബിയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി…

 

മോളെ… അത് വേണോ….

 

അത് വേണം ഇച്ചായ…

 

മോളെ ഞാൻ അവളെ കണ്ടിരുന്നു…. ഒരു പാവമാ അത്…. നിന്നെ ഇവൻ ഒരു പ്രാവശ്യമല്ലേ അങ്ങനെ ചെയ്തുള്ളൂ…. കഴിഞ്ഞ ഒരു വർഷമായി അവളോട് ഇവൻ അങ്ങനെയാ ചെയ്യുന്നേ…… നീയൊന്നു ആലോചിച്ചു നോക്കിക്കേ…. അവളും ഒരു പെണ്ണല്ലേ…..

 

ഇച്ചായൻ എന്റെ മനസ് മാറ്റാൻ നോക്കുവാണോ…

 

അല്ല മോളെ…. ആ പാപം നമുക്ക് വേണ്ട… ഒരു കുഞ്ഞും ഉള്ളതല്ലേ…. അവർ എന്ത് തെറ്റ് ചെയ്തു….നമുക്ക് ഇവന്റെ ജീവിതം പോരെ ….

 

അപ്പോ അവളോ… അവൾ ഇവനെ നോക്കില്ലെ…

 

ഇല്ല… അതിനുള്ളത് ഞാൻ ചെയ്തോളാം….

 

വേണ്ട… ഇച്ചായൻ ഒന്നും ചെയ്യണ്ട …. എന്താ ചെയ്യണ്ടേ ന്നു ഞാൻ പറഞു തരാം….. അതും കഴിഞ്ഞിട്ടേ ഞാൻ അങ്ങ് മോളിലേക്ക് പോവൂ …

 

അതും പറഞ്ഞു കാൾ കട്ട്‌ ആയി…..

 

കഴിഞ്ഞ എട്ടു വർഷത്തെ ഞങ്ങളുടെ കാത്തിരിപ്പാണ് ഇവനെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യണം എന്നുള്ളത്….. അവസാനം അത് ചെയ്ത് കഴിഞ്ഞു… അതും അവളുടെ കണ്മുന്നിൽ തന്നെ……

Leave a Reply

Your email address will not be published. Required fields are marked *