രണ്ടാംഭാവം – 4 3

 

ഇനിയാണ് ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത്….

 

നേരത്തെ ചിന്തിച്ചു വെച്ച പോലെ തന്നെ അവൻ ഫോണെടുത്തു റീനയെ വിളിച്ചു…

2

റീനാ ഞാനാണ്…

 

മനസിലായി ചേട്ടായീ….എന്തേ ഇപ്പൊ വിളിച്ചേ… അവിടെ എന്തേലും പ്രശ്നം ആയോ….

 

ഇല്ല… അവൻ അങ്ങോട്ട് വരാൻ പോവാണെന്നു പറഞ്ഞു നിൽക്കുവാ… കാറുണ്ട് അവന്റെ അടുത്ത്…

 

അയ്യോ അത് ശെരിയാവില്ല ചേട്ടായീ…

 

ഞാൻ എന്താ വേണ്ടേ… നന്നായി വെള്ളമടിച്ചിട്ടുണ്ട്….

 

എന്നെ ഓർത്തു ഒരു ഉപകാരം ചെയ്യുവോ…. ചേട്ടായിക്ക് ഒന്നിങ്ങോട്ട് കൊണ്ടാക്കാൻ പറ്റുവോ….

 

സത്യം പറഞ്ഞാൽ എനിക്കും അവളുടെ വായിൽ നിന്ന് അത് തന്നെയായിരുന്നു കേൾക്കേണ്ടത്..

 

റീനേ അത് വേണോ…

 

വേണം…. കൊണ്ടാക്കിയിട്ട് ഇന്നിവിടെ കിടന്നോ… രാവിലെ പോകാം അത് പോരെ…

 

ശെരി ഞാൻ കൊണ്ട് വരാം…..

ഞാൻ ചിരിച്ചു കൊണ്ട് കാൾ കട്ട്‌ ചെയ്ത് ഫോണെടുത്തു എന്റെ പോക്കറ്റിൽ ഇട്ടു….

 

തളർന്നു കിടക്കുന്ന അവനെ ഞാനൊന്ന് എടുത്തുയർത്തി…. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അവനെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി…..സീറ്റ്‌ ബെൽറ്റിട്ടു…. (അവൻ ചാവരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നെന്നു കൂട്ടിക്കോ…..)

കൈ എടുത്ത് സ്റ്റീറിങ്ങിൽ പിടിപ്പിച്ചു….. മരുന്നിന്റെ എഫക്ട് കൊണ്ടാണോ എന്തോ അവന്റെ തല പോലും നിവർന്നിരിക്കുന്നില്ലായിരുന്നു….

 

കാറിന്റെ ഗിയർ ന്യൂട്ടറിൽ ഇട്ട് ഞാൻ പുറത്തിറങ്ങി വണ്ടി മുന്നിലേക്ക് തള്ളി ഗേറ്റിന്റെ അങ്ങോട്ടേക്ക് വിട്ടു…..വണ്ടി ഗേറ്റും കടന്ന് മുന്നിലൂടെയുള്ള റോഡിന്റെ താഴെ കാണുന്ന ചെറിയ കുഴിയിലേക്ക് അവനെയും കൊണ്ട് മറിയുന്നത് ഞാൻ നോക്കി നിന്നു….

 

എന്തൊരു ആത്മ സംതൃപ്തി ആയിരുന്നു എനിക്ക്…… ഇത്രയും സന്തോഷം തരുന്നൊരു കാഴ്ച അതിന് മുന്നേ എനിക്കുണ്ടായിട്ടില്ല…..

 

അതിൽ നിന്നും മോചിതനായി ഞാൻ ഫോണെടുത്തു പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിച്ചു….. പിന്നെയൊരു ബഹളമായിരുന്നു….

 

എല്ലാരും വരുന്നു… കാർ പൊക്കിയെടുക്കുന്നു… അതിൽ ചാവാതെ കിടക്കുന്ന ചാർളിയെ എടുത്ത് ആംബുലൻസിൽ കേറ്റുന്നു….

 

പോലീസിൽ ഈ കാര്യം അറിയിച്ചാലും അവരെന്നെ പിടിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു….

കാരണം അതൊരു സാധാരണ ആക്‌സിഡന്റ് പോലെ തന്നെ ആയിരുന്നു….. ഡ്രൈവർ മദ്യപിച്ചു വണ്ടി ഓടിച്ചു… അത് കുഴിയിലേക്ക് മറിഞ്ഞു.. അത്രയേ ഉള്ളൂ… ആൾ മരിച്ചില്ലല്ലോ….. ബ്രേക്ക്‌ ചവിട്ടാത്തത് കൊണ്ട് ഏതേലും വശം ചെന്ന് സ്റ്റീറിങ്ങിൽ ഇടിച്ചു… അങ്ങനെ അവന്റെ ശരീരം തളർന്നു….

 

(പിന്നെ ഇവിടെ വല്ല്യ ഹോസ്പിറ്റലൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ കൂടുതൽ ചികിത്സ ഒന്നും നടക്കത്തുമില്ല……)

 

ഇത് തന്നെയാവും പോലീസ് ഭാഷ്യം…. അത് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്തത്….. റെന്റ് കാറിൽ ചെയ്യണം എന്ന് കരുതിയതാ… പിന്നെ ഇവൻ തന്നെ കാർ കൊണ്ട് വന്ന് ഇരന്നു വാങ്ങിച്ചു…

പാവം ബിനീഷ്… വണ്ടി വാങ്ങിയിട്ട് ഒരു മാസം പോലുമായിട്ടില്ല….

 

അവനെയും കൊണ്ട് ആംബുലൻസ് പോകുന്നത് ഞാൻ നോക്കി നിന്നു…..

 

അങ്ങനെ എന്റെ പ്രിയ സുഹൃത്തേ…. നിനക്ക് എന്നെന്നേക്കുമുള്ള ശയനത്തിനായി ആശംസകൾ അർപ്പിച്ചു കൊള്ളട്ടെ…..

 

********************

 

അപകടം നടന്ന കാര്യം എന്തുകൊണ്ടോ റീനയോട് പറയാൻ തോന്നിയില്ല.. നേരം വെളുക്കട്ടെ എന്ന് കരുതി…. അല്ലേൽ കൊച്ചിനെയും കൊണ്ട് അവളീ രാത്രിയിൽ വരേണ്ടി വരും…. അത് വേണ്ട….

 

അധികം ആരുമില്ലാത്ത ഏരിയ ആയതു കൊണ്ട് തന്നെ ആൾക്കൂട്ടമൊന്നും ഉണ്ടായില്ല…. പുറകെ വന്നൊരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു ഞാനും ഹോസ്പിറ്റലിൽ പോയി….. അവനെ ICU ലേക്ക് മാറ്റിയിരിക്കുന്നു എന്നറിഞ്ഞു…..

 

ഡോക്ടറിനെ കണ്ടു സംസാരിച്ചു… കാര്യങ്ങളൊക്കെ ഞാൻ കരുതിയത് പോലെ തന്നെ എന്നോട് പുള്ളിയും പറഞ്ഞു.

ഞാൻ പുറത്തിറങ്ങിയപ്പോഴാണ് റീനയുടെ ഫോൺ വരുന്നത് …അപ്പുറത്തു കരച്ചിൽ തന്നെയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *