രാത്രിയിലെ അതിഥി 2

“പ്ലീസ്!”

അവൾ അപേക്ഷിക്കുന്നത് പോലെ ആകാശിനെ നോക്കി.

“ഇത് കഴിക്ക്! ഒന്ന് റിലാക്സ് ആകട്ടെ!”

അത് പറഞ്ഞ് വർഷ മദ്യഗ്ലാസ്സ് അയാൾക്ക് നേരെ നീട്ടി.

ഒന്ന് സംശയിച്ച് അയാൾ ഗ്ളാസ് അവളുടെ കൈയ്യിൽ നിന്നും വാങ്ങി.

അവൾ പുഞ്ചിരിച്ചു.

അയാളും.

ടോപ്പിന്റെ ക്ളീവെജിലൂടെ അവളുടെ തടിച്ച മുലകൾ ഉയർന്ന് താഴുന്നത് അയാൾ കണ്ടു.

“യൂ നോ വാട്ട്?”

അയാൾ ചോദിച്ചു.

അവൾ പുഞ്ചിരിയോടെ അയാളെ നോക്കി.

“ഈ ഡ്രിങ്ക് എനിക്ക് ഇപ്പോൾ ഏറ്റവും ആവശ്യമായിരുന്നു…അത്രമാത്രം …. അത്രമാത്രം ഞാൻ ഭയപ്പെട്ടു പോയിരുന്നു…ശരിക്കും!”

ആകാശ് ഒരിറക്ക് മദ്യം കഴിച്ചു.

“വാ!”

മുറിയുടെ മൂലയിൽ നിന്ന് സുമേഷിന്റെ ശബ്ദം അവർ കേട്ടു.

“വാ..രണ്ടുപേരും വാ ഇങ്ങോട്ട്!”

“നമുക്ക് സുമേഷിന്റെ അടുത്തേക്ക് പോകാം!”

വർഷ പറഞ്ഞു.

അത് പറഞ്ഞ് അവൾ അയാളിരിക്കുന്നിടത്തേക്ക് നടന്നു.

പിന്നാലെ അയാളും.

ചുവന്ന ഒരു കർട്ടൻ കൊണ്ട് ഹാൾ പോലെയുള്ള ആ വലിയ മുറി വിഭജിച്ചിരുന്നു.

“ഇരിക്ക്! ഇരിക്ക്!!”

സമീപമുള്ള ഇരിപ്പിടത്തിൽ കൈ ചൂണ്ടി സുമേഷ് പറഞ്ഞു.

അവിടെ സാമാന്യം നല്ല പ്രകാശമുണ്ടായിരുന്നെങ്കിലും ചിലയിടമൊക്കെ നിഴലുകളിൽ മറഞ്ഞിരുന്നു.

സുമേഷ് ഇരുന്നതിന്റെ മുമ്പിൽ ഒരു ടീപ്പോയുടെ മേൽ കാരം ബോഡുപോലെ സമചതുരാകൃതിയിൽ ഒരു പലക ഇരുന്നു.

അതിന്മേൽ പല നിറത്തിൽ വരകളും വൃത്തങ്ങളും എഴുത്തുകളും അയാൾ കണ്ടു.

“ഇത്?”

അതിലേക്ക് നോക്കി ആകാശ് ചോദിച്ചു.

“ഓജോ ബോഡ്…”

വർഷ പറഞ്ഞു.

“എന്താ ഇത് കണ്ട് നിങ്ങൾ പേടിച്ചിരിക്കുന്നെ?”
സുമേഷ് ചോദിച്ചു.

“അല്ല …വെറുതെ ..പേടി അല്ല ..ഞാൻ!”

ഓജോ ബോഡിൽ നിന്ന് നോട്ടം മാറ്റാതെ ആകാശ് പറഞ്ഞു.

“ഇത് സുമേഷിന്റെ ഹോബിയാണ്…”

സുമേഷിനോടൊപ്പം, അയാളോട് ചേർന്നിരുന്ന് വർഷ പറഞ്ഞു.

“ആകാശ് വരുന്നതിന് മുമ്പ് സുമേഷ് ആത്മാക്കളെ വിളിക്കാൻ ശ്രമിക്കുവാരുന്നു…”

“ശ്രമമോ!”

സുമേഷ് ഭാര്യയെ നോക്കി.

പിന്നെ ആകാശിനെയും.

“ശരിക്കും കോൺസെൻട്രേറ്റ് ചെയ്ത് …അക്യൂട്ട് ആയി കോൺസെൻട്രേറ്റ്ചെയ്ത് വിളിച്ചാൽ …തീർച്ചയായും ആത്മാക്കൾ വരും! തീർച്ച!”

ആകാശ് അദ്‌ഭുതത്തോടെ അവരെ നോക്കി.

“പക്ഷെ…”

പ്രകാശത്തിൽ നിന്നും നിഴലുകളിൽ നിന്നും ആകാശ് വീണ്ടും സുമേഷിന്റെ ശബ്ദം കേട്ടു.

“ആത്മാവിനെ വിളിച്ചു വരുത്താൻ എളുപ്പമാണ്…പക്ഷെ….”

അയാൾ ആകാശിന്റെ കണ്ണുകളിലേക്ക് തീവ്രമായി നോക്കി.

“…പക്ഷെ …വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”
എന്നിട്ട് അയാൾ വർഷയുടെ നേരെ നോക്കി.

വർഷ ചിരിച്ചു.

എന്നിട്ട് അവൾ ചകിതമായ ഭാവത്തോടെ തങ്ങളെ നോക്കുന്ന ആകാശിനെ നോക്കി.

“അങ്ങനെയൊന്നുമില്ല! സുമേഷ് പറയുന്നതൊന്നും വിശ്വസിക്കേണ്ട! കഴിഞ്ഞ രണ്ടുമണിക്കൂറായി സുമേഷ് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിക്കുന്നു!”

അവൾ പുഞ്ചിരിയോടെ ഭർത്താവിനെ നോക്കി.

അയാൾ അവളോട് എന്തോ മന്ത്രിക്കുന്നത് പോലെ ആകാശിന് തോന്നി.

“ആകാശ്!”

സുമേഷ് വിളിച്ചു.

“നിങ്ങൾക്ക് ഭൂതത്തിലും പ്രേതത്തിലും ആത്മാവിലും ഒക്കെ വിശ്വാസം ഉണ്ടോ?”

“ഇല്ല!”

ആകാശ് പെട്ടെന്ന് പറഞ്ഞു.

“ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല!”

“അതെന്താ?”
“അതിൽ …അവയിൽ ഒക്കെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,”

“വിശ്വസിക്കാൻ ആഗ്രഹക്കുന്നില്ലന്നോ?”

വർഷ ചോദിച്ചു.

“എന്നുവെച്ചാൽ….എന്ന് വെച്ചാൽ …വിശ്വസിക്കുന്നവർക്ക് അതൊക്കെ സത്യമായിരിക്കാം; അല്ലേ?”

“ആയിരിക്കാം!”

ആകാശ് പറഞ്ഞു.

“ആഹാ!”

സുമേഷ് പറഞ്ഞു.

“എന്നതിനർത്ഥം …നമ്മൾ വിളിച്ചാൽ നമ്മുടെ അടുത്തേക്ക് എത്തുന്നയാൾ തന്നെയാണ് ആത്മാവ്; അല്ലേ? എന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ട്; അല്ലേ? ഒരു നാണയം ഓജോ ബോഡിലൂടെ ചലിപ്പിച്ച് വിളിച്ചാൽ”

“എന്ന് ഞാൻ പറഞ്ഞില്ല,”

ആകാശ് പറഞ്ഞു.

“ഇതൊന്നും എന്റെ ലൈഫിൽ സംഭവിച്ചിട്ടില്ല..പിന്നെ .പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും?’

“അപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ വിശ്വസിക്കും അല്ലെ?”

വർഷ അയാളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

“ആഹ്!

ആകാശ് എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *