രാവ് – 3 4അടിപൊളി 

മുകളിലെ ബോട്ടണി ഡിപാർട്മെന്റ് ന്റെ മൂലക്ക് ഒളിപ്പിച്ചു വെച്ചിരുന്ന യൂണിയൻ ഓഫിസിന്റെ മുൻപിൽ ചാരിയും ചെരിഞ്ഞും ഒടിഞ്ഞും തിരഞ്ഞെടുത്ത യൂണിയൻ അനാഥ പ്രേതം കണക്ക് ഇരിപ്പുണ്ട്.

“എഴുന്നേൽക്കട മക്കളെ…ഇനി നമ്മുടെ യുദ്ധം കമ്പനി കാണാൻ പോവുന്നെ ഉള്ളൂ…”

ജോപ്പൻ വലിയ വായിൽ പറഞ്ഞു, താക്കോലെടുത്തു താഴ് തുറന്നു.

“ഐശ്വര്യമായിട്ട് കേറാം അല്ലെ…”

“ജോയലെ…”

എന്നോട് ചോദിച്ചതിന് ഞാൻ തലയാട്ടിയതും വലതു കാലെടുത്തു വെച്ചു അകത്തേക്ക് ആഞ്ഞ ജോപ്പനെ പിന്നിൽ നിന്ന് കേട്ട ശബ്ദം വീണ്ടും വിറപ്പിച്ചു..

 

“എന്റെ ദൈവമേ….പിടിച്ചു നിൽക്കാൻ ശക്തി തരണേ…”

ജോയൽ മുറുമുറുത്തുകൊണ്ടു തിരിഞ്ഞു, ആന്റപ്പേട്ടനും സീന ചേച്ചിയും ബിന്ദു ചേച്ചിയും കൂടെ ബക്കറ്റും വെള്ളവും ചൂലും ഒക്കെയുണ്ട്…”

“ഞാൻ നിങ്ങളെക്കൊണ്ടു തോറ്റല്ലോ ഐ ആൾസോ ഫെയിൽഡ് ഓഫ് യൂ…”

തലക്കടിച്ചുകൊണ്ടു ജോപ്പൻ അറഞ്ഞു…

“പൂട്ടി കിടക്കുന്ന മുറി ഒന്നടിച്ചു തൂത്തേക്കാം എന്നു വിചാരിച്ചു വന്നതാ…ഇനി നിനക്കൊന്നും വേണ്ടേൽ വേണ്ട പോയേക്കാം…വാടി പെണ്ണുങ്ങളെ…”

ആന്റപ്പേട്ടൻ തിരിഞ്ഞു നടന്നതും ജോപ്പൻ ഓടി പുള്ളിയുടെ തോളിൽ കയ്യിടുന്നതും എന്തോ കുശു കുശുക്കുന്നതും കണ്ടു,

തിരിച്ചു ആന്റപ്പേട്ടനും ചേച്ചിമാരും വരുന്നത് കണ്ടാണ് എനിക്ക് ആശ്വാസമായത് ഇല്ലേൽ മുറി ഞങ്ങൾ അടിച്ചു വാരേണ്ടി വന്നേനെ…എല്ലാത്തിനും അരിവെച്ചു നല്ല ശീലം ആയതുകൊണ്ട് അതുമിക്കവാറും എന്റെ പിടലിക്ക് വീണേനെ, അതെന്തായാലും ഒഴിഞ്ഞു കിട്ടിയല്ലോ…”

**************************************

“പോകുന്ന പോക്ക് കണ്ടിട്ട് നമ്മൾ നിലം തൊടൂല്ലാന്നാ മോനെ തോന്നണേ….ചെല്ലുന്ന എല്ലായിടത്തും ഊക്ക്, അതും ആദ്യ ദിവസം തന്നെ, ഇനി ആർട്‌സ് ഡേ യൂണിയൻ ഡേ അങ്ങനെ എന്തൊക്കെ ഡേ കിടക്കുന്നു…ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…”,

ചാർജ് തീർന്ന ഫോൺ പോലെ ജോപ്പൻ താടിക്ക് കയ്യും കുത്തി ഇരുന്നു ഡാർക്ക് അടിച്ചു.

“നീ പേടിക്കാതെടാ വഴിയൊക്കെ നമുക്ക് ഉണ്ടാക്കാം യൂണിയൻ മീറ്റിങ് ഒക്കെ കൂടിക്കഴിയുമ്പോൾ ഒരു ഐഡിയ കിട്ടും പിന്നെ പിള്ളേരൊക്കെ കൂടെ ഇല്ലേ നീ ധൈര്യമായിട്ട് ഇരി…”

കയ്യിലിരുന്ന ബോണ്ട കടിച്ചു ഋതിൻ പറഞ്ഞു.

“എല്ലാം കൂടെ ഇമ്മാതിരി തീറ്റയാണേൽ മിക്കവാറും ഇറങ്ങാൻ നേരം ഞാനിവിടത്തെ കാന്റീൻകാരന് കുനിഞ്ഞു കൊടുക്കേണ്ടി വരും…”

“ജോപ്പാ…പൊതുസ്ഥലമാണ്…”

എടുത്ത വാക്കിന് പറഞ്ഞ ജോപ്പൻ ഞാൻ ഒന്നു തടഞ്ഞതും ആരേലും കേട്ടോ എന്നറിയാൻ ചുറ്റും നോക്കി.

“ഭാഗ്യം ആരും കേട്ടില്ല…”

അവൻ ഇളിച്ചു സ്വയം പറഞ്ഞു.

ലീലാമ്മചേച്ചീ അപ്പോഴേക്കും ഒരു ഷാർജ എടുത്തോണ്ട് വന്നു എന്റെ മുന്നിൽ ടേബിളിൽ വെച്ചു.

“ഇതെന്തൊന്നു…ഇതാരാ ഓർഡർ ചെയ്തേ, നീയൊക്കെ കൂടി എന്നെ റോട്ടിലും കൊണ്ടു നടന്നു വിക്കാനുള്ള പരിപാടിയാണോടെ…”

ജോപ്പൻ നിന്ന് തെറിച്ചു.

“ഡാ പൊട്ടാ അതിനിത് ഞങ്ങളാരും ഓർഡർ ചെയ്തതല്ലെന്നു…”

ഞാൻ കാര്യം പറഞ്ഞു.

“ലീലാമ്മേച്ചി…ഇതാര് പറഞ്ഞതാ…ഞങ്ങളാരും ഷാർജ പറഞ്ഞില്ലല്ലോ…”

ജോപ്പൻ വിളിച്ചു ചോദിച്ചു.

“അത് കാൽവിന് കൊടുക്കാൻ മേഘ മിസ്സ് പറഞ്ഞതാ…”

പോകും വഴി തിരിഞ്ഞു ചേച്ചി പറഞ്ഞിട്ട് നടന്നു.

ഞാൻ ഒന്ന് തല ചുറ്റിച്ചപ്പോൾ കൗണ്ടറിൽ നിന്നു എന്നെ നോക്കി ചിരിച്ചിട്ട് ഇറങ്ങി പോവുന്ന മിസ്സിനെ കണ്ടു.

“എന്താടാ ഇങ്ങനെ നോക്കുന്നെ…”

തിരിയുമ്പോൾ എന്നെ ഉറ്റുനോക്കുന്ന നാലു കണ്ണുകൾ… ജോപ്പനും ഋതിനും ഒരു മാതിരി മുഖം വെച്ചു എന്നെ തന്നെ നോക്കി ഇരിക്കുന്നു..

“സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ഒരു ബുക്ക് എടുത്തു കൊടുക്കാൻ സഹായിച്ചു, ചിലപ്പോൾ അതിന്റെ ട്രീറ്റ് ആയിരിക്കും…”

ഞാൻ ഉള്ള കാര്യം പറഞ്ഞു.

“ഉം….”

ഒന്നമർത്തി മൂളി ജോപ്പൻ ഷാർജ വാങ്ങി ഒന്നു വലിച്ചു.

ഫോണിൽ മെസ്സേജ് ടോൺ കേട്ടു…

 

“ഓൾഡ് ലൈബ്രറിക്ക് വാടാ ചെക്കാ…”

ദേഷ്യം പിടിച്ചുള്ള രണ്ട് ഇമോജിയും.

ഉച്ചക്കുള്ള ബ്രേക്ക് ആണ്, ഫോണും എടുത്തു ജോപ്പനോട് ഇപ്പൊ വരാം എന്ന് പറഞ്ഞു കാന്റീനിന്റെ അപ്പുറമുള്ള ഓൾഡ് ലൈബ്രറിയിലേക്ക് ഞാൻ നടന്നു.