“അയ്യേ, അതിനെ മാത്രേ കിട്ടിയുള്ളോ…”
ആങ്കർ ചെയ്യാൻ വരുന്നത് കൃഷ്ണേന്ദു ആണെന്നറിഞ്ഞതും ആരതി മുഖം ചുളിച്ചു പറഞ്ഞു.
അതിന് ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ ഒന്നു മയപ്പെട്ടു.
“എല്ലാ യോഗ്യതയും ഉള്ള ഏൽപിച്ച ഒരുത്തി ഉണ്ടായിരുന്നല്ലോ….ഇതിന് ചെയ്യാൻ വരാനെങ്കിലും തോന്നിയല്ലോ…”
ഞാൻ അത്രയും പറഞ്ഞിട്ട് വേഗം മിസ്സിന്റെ പിന്നാലെ നടന്നു.
ശ്രീഷ്മ എതിർ പാർട്ടി ആയിരുന്നു ഞങ്ങളുടെ പാനലിൽ അതേ പൊസിഷനിൽ നിന്ന ആള് ജയിച്ചില്ല, യൂണിയൻ എന്തായാലും ഞങ്ങളുടേത് ആയപ്പോൾ ആരെയും പിണക്കാതെ കൂടെ കൂട്ടാം എന്ന ഞങ്ങളുടെ ആറ്റിട്ട്യൂഡിൽ ആരതിയും ജോപ്പനും ഒക്കെ പോയി സംസാരിച്ചു കൂട്ടി വന്നതാണ് ശ്രീഷ്മയെ, പക്ഷാബേധം വേണ്ട എന്നോർത്തിട്ടാണ് ആങ്കറിങ്ങിന് ഇവളെ എടുത്തത്, ചോദിച്ചപ്പോൾ ഏൽക്കുകയും ചെയ്തു, പെണ്ണ് കാണൽ ഉണ്ടെന്നു പറഞ്ഞു പോവുമ്പോൾ അറ്റ്‌ലീസ്റ് പറഞ്ഞിട്ട് പോവാനുള്ള മര്യാദ പോലും കാണിച്ചില്ല…
ആലോചിക്കുമ്പോൾ എനിക്കെന്തോ അവളോട് ദേഷ്യം വരുന്നുണ്ടായിരുന്നു.
“കാൽവീ….എത്ര നേരം കൂടി കിട്ടും നമുക്ക്…”
“ഞാൻ നോക്കാം മിസ്സെ ഗസ്റ്റ് വന്നാലും കുറച്ചു നേരം ഞാൻ കോഫി കൊടുക്കാൻ ഒക്കെയായി താഴെ തന്നെ പിടിച്ചിരുത്താം….”
കൃഷ്ണേന്ദുവിന്റെ അടുത്തിരുന്നു എല്ലാം സോർട്ട് ചെയ്തു കൃഷ്ണേന്ദുവിനെ പ്രിപ്പയർ ചെയ്യിക്കുന്ന മിസ്സിനോട് ഞാൻ പറഞ്ഞു.
“ഉം…..നീ നോക്ക്…”
കൃഷ്ണേന്ദുവിനും മിസ്സിനും ഒരു ട്രീറ്റ് കൊടുക്കണം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അപ്പോഴേക്കും ഗസ്റ്റ് എത്താറായി എന്നു ജോപ്പൻ വിളിച്ചു പറഞ്ഞു.
പിള്ളേരെ എല്ലാം മുകളിലേക്ക് വിട്ടു യൂണിയൻ മെംബെർസും പ്രിൻസിപ്പലും കാർത്തിക്ക് സാറും കൂടെ അവരെ വെൽക്കം ചെയ്യാൻ താഴെ ഉണ്ടായിരുന്നു.
ജോപ്പനോട് ശ്രീഷ്മ മുങ്ങിയ കാര്യം പറഞ്ഞില്ല, ഗസ്റ്റിന് ആദ്യം കോഫി കൊടുത്തു
ഇരുത്താൻ പറഞ്ഞപ്പോൾ അവൻ കണ്ണുയർത്തിയെങ്കിലും ഞാൻ ഉറച്ചു പറഞ്ഞപ്പോൾ അവരെയും കൂട്ടി നേരെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് പോയി, ഞാൻ ഓഡിറ്റോറിയത്തിലേക്കും,…
“ഡാ….അവര് ഏകദേശം സെറ്റ് ആയിട്ടുണ്ട്, ഇനിയും ലേറ്റ് ആയാൽ പരിപാടി എല്ലാം കുളമാവും, സമയം മാറിയാലും ചടങ്ങല്ലേ….നമുക്ക് തുടങ്ങിയാലോ,…”
ഓഡിറ്റോറിയത്തിൽ പിള്ളേരുടെ ബഹളം പയ്യെ തുടങ്ങുന്നത് കണ്ട ആരതി എന്നോട് വന്നു പറഞ്ഞു,..
“നീ പതിയെ ഇൻട്രോ കൊടുക്കാൻ പറ,… ഞാൻ അവരെയും കൂട്ടി വരാം, ആളുടെ പടത്തിലെ ലേറ്റസ്റ്റ് സോങ്ങും സീനുകളും, സ്ക്രീനിലും ഒന്നു ഇട്ടേക്കാൻ പറ, ഒന്നു പിള്ളേരെ ചാർജ് ആക്കി നിർത്തിക്കൊ…”
ഞാൻ അവരെ കൂട്ടാൻ പോവുമ്പോൾ ആരതി മിസ്സിന്റെയും കൃഷ്ണേന്ദുവിന്റെയും അടുത്തേക്ക് പോയി…
മിസ്സ് ഓരോ പേപ്പർ ആയി കറക്ട ചെയ്തു കൃഷ്ണേന്ദുവുമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
_______
“ഡാ അവരെകൂട്ടി പോര് അവിടെ എല്ലാം സെറ്റാ…”
ജോപ്പനെ വിളിച്ചു പറഞ്ഞു ഞാൻ ഇനിയും വേറെ പിള്ളേരൊന്നും കറങ്ങി നടപ്പില്ലല്ലോ എന്നൊന്നു നോക്കി. എല്ലാത്തിനെയും ഓടിച്ചു ഓഡിറ്റോറിയത്തിലിടാൻ സ്പോർട്സിലെ പിള്ളേരോട് പറഞ്ഞിട്ടുള്ളതുകൊണ്ടു അത്രേം ആശ്വാസം,
“സൂരജെ ഗസ്റ്റിനേം കൂട്ടി ഇപ്പോൾ അങ്ങോട്ടു വരും പിള്ളേര് കേറി തോണ്ടലും പിടിക്കലും ഒന്നു ഉണ്ടാവാൻ പാടില്ല, നീ പറ്റിയ കുറച്ചെണ്ണത്തിനെ വിളിച്ചു ഒരു ടീം സെറ്റ് ആക്കിക്കോ…”
ടാക്സിലെ ജിമ്മനെ വിളിച്ചു ഞാൻ പറഞ്ഞു, എന്തൊക്കെ പറഞ്ഞാലും, പരിപാടിയുടെ ഇടയിൽ ബോധമില്ലാതെ തിരിഞ്ഞു നിക്കുന്ന ഏതേലും ഒന്നിന് ഞരമ്പ് കയറിയാൽ ആകെ ഊമ്പലാവും, ഇതാവുമ്പോൾ ഇവന്മാര് കൈകാര്യം ചെയ്തു വിട്ടോളും…
ഓഡിറ്റോറിയത്തിൽ നിന്ന് അനൗൻസ്മെന്റ് കേട്ടു തുടങ്ങുമ്പോൾ സൂരജും കുറച്ചു ജിമ്മന്മാരും ഗസ്റ്റിനെ കൂട്ടാൻ വരുന്നത് കണ്ടു.
അവരോടൊപ്പം ഞാൻ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് നടക്കുമ്പോൾ പരിവാരങ്ങൾ എല്ലാം കൂടി മുല്ലപ്പന്തൽ കടന്നു അടുത്തെത്തി.
സമിഷയുടെ അരിക് പറ്റി ചേർന്നു ജോപ്പൻ ഇളിച്ചു പിടിച്ചു വരുന്നുണ്ട്,
