രാവ് – 3 4അടിപൊളി 

ആരതി പറഞ്ഞതിനോട് എല്ലാരും യോജിച്ചു.

എല്ലാവർക്കും ഓരോ ജോലി ഏൽപ്പിച്ചു അന്നത്തേക്ക് യൂണിയൻ പിരിഞ്ഞു. എനിക്ക് സ്റ്റേജിൽ നടത്താനുള്ള പരിപാടിയുടെ ചുമതലയാണ് കിട്ടിയത് ഇനി നാളെ മുതൽ പിള്ളേരുടെ കാലും കയ്യും പിടിച്ചു പുറകെ നടക്കണം എന്ന ടെൻഷനും.

 

**************************************

 

“അപ്പൊ അത്രേ ഉള്ളൂ കാൽവിന്റെ പ്ലാൻസ് എല്ലാം…”

അടുത്തറിഞ്ഞപ്പോൾ മിണ്ടാപൂച്ചയായിരുന്ന മേഘ മിസ് എത്രത്തോളം കിലുക്കാം പെട്ടി ആണെന്ന് തിരിച്ചറിഞ്ഞ അത്ഭുതത്തിലായിരുന്നു ഞാൻ,

യൂണിയൻ ഡേ ഏതു ദിവസം വേണം എന്നുള്ളതിന് എല്ലാ പിള്ളേർക്കും മറ്റു എൻഗേജ്‌മെന്റ്‌സ് ഒന്നും ഇല്ലാത്ത ഒരു ഡേറ്റ് കോളേജ് കലണ്ടർ നോക്കി പറഞ്ഞു തരാൻ മിസ്സിന്റെ അടുക്കൽ ചെന്ന ഞങ്ങൾ ഒന്നും രണ്ടും മിണ്ടി, ഇത്രയും കമ്പനി ആവും എന്നു ഒട്ടും വിചാരിച്ചില്ല, അല്ലെങ്കിലും കോളേജിൽ ആകെ മുഴുവൻ ഒരു പുഞ്ചിരിയിലൊതുക്കി നടന്നു നീങ്ങുന്ന മിസ്സ് ഇത്രയും സംസാരിക്കും എന്നാര് കരുതി.

ചോദിച്ചും പറഞ്ഞും എന്റെ ഭാവി പരിപാടി വരെ എത്തി ആളുടെ അന്വേഷണം.

“എനിക്കതാണ് മിസ്സെ ഇഷ്ടം, ബെത്ലെഹേമിലെ ഡെന്നിസ്, ഒത്തിരി ഇഷ്ടം ഉള്ള കാരക്ടർ, അപ്പൊ അതുപോലെയുള്ള എന്റെ സ്വപ്നവും അങ്ങനെയല്ലേ ആവൂ…

ഫാമും കൃഷിയും ഒക്കെയായി കുറച്ചു ദൂരെ എവിടെയെങ്കിലും, ടെൻഷൻ ഒന്നും ഇല്ലാതെ സിംപിൾ ആയി ഒരു ലൈഫ്…”

“ഉം കൺസെപ്റ് ഒക്കെ അടിപൊളിയാ…പക്ഷെ അതിനൊക്കെ ഉള്ള വഴി കൂടെ കണ്ടു വെക്കണോല്ലോ…”

ചിരിച്ചുകൊണ്ടു മിസ് പറഞ്ഞു, മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്, അങ്കിയെക്കാൾ കറുപ്പാണ് മിസ്സിന്, പക്ഷെ ആ കറുപ്പ് തിളങ്ങുന്നു, കുറച്ചു തടിച്ച ശരീര പ്രകൃതം, കണ്ണുകളിൽ എപ്പോഴും ഒളിപ്പിച്ചു വെക്കുന്ന കുസൃതി എന്നോട് സംസാരിക്കുമ്പോൾ മറയ്ക്കാതെ പുറത്തേക്ക് വരുന്നു.

 

“എന്ത് പറ്റി കാൽവീ…”

പെട്ടെന്നു മിസ്സ് ചോദിച്ചു, ഞാൻ അത്ര നേരം മിസ്സിന്റെ മുഖം നോക്കി ഇരിക്കുവായിരുന്നു എന്നു എനിക്കും അപ്പോഴാണ് ബോധം വന്നത്.

“ഏഹ്…..അത്….മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്…”

ഞാൻ ഉള്ള കാര്യം അങ്ങു പറഞ്ഞു, ഒരു നിമിഷം ആ കവിൾ ഒന്നു തുടുക്കുന്നതും മുഖം വിടരുന്നതും ഞാൻ കണ്ടു പിന്നെ ഊറി വന്ന പുഞ്ചിരി നുണക്കുഴിയിൽ ഒളിപ്പിച്ചു, മിസ് എന്നെ ചെറുതായി കണ്ണുരുട്ടി നോക്കി…

“ഞാൻ അതിന്, ഒരു കോംപ്ലിമെന്റ് പറഞ്ഞതാ, ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട…”

“ഹ ഹ ഹ….”

എന്റെ മുഖം മാറിയത് കണ്ടാവും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, യക്ഷിയുടെ മാതിരിയുള്ള ചിരി.

“പോടാ…പൊട്ടാ…”

എന്റെ കയ്യിൽ ചുമ്മ ഇടിച്ചു മിസ്സ് പറഞ്ഞു..ഞാൻ സ്റ്റുഡന്റും ആള് ടീച്ചറുമാണെന്നു ഞങ്ങൾ കുറച്ചു നേരം മറന്ന പോലെ ആയിരുന്നു, ഒരു വല്ലാത്ത പോസിറ്റീവ് ഫീലിംഗ് മിസ്സിന്റെ അടുത്ത് ഇരിക്കുമ്പോൾ, എന്റെ എനിക്ക് വേണ്ടപ്പെട്ട ആരോ കൂടെ ഇരിക്കുന്ന പോലെ,…മിസ്സിനും അതു തോന്നിയിട്ടാവണം എന്നോട് ഇത്ര കൂടുതൽ ഫ്രീ ആയി സംസാരിക്കുന്നത്…

“അപ്പൊ ഡേറ്റ് കിട്ടിയല്ലോ, ഇനിയെന്താ…”

മിസ്സ്‌ അടുത്ത പരിപാടിയിലേക്ക് ചോദിച്ചു…

 

“ഇനി ഈ അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്ത കോളേജിൽ നിന്ന് പ്രോഗ്രാംസ് നടത്താൻ എത്ര രൂപ കിട്ടും എന്നറിയണം…”

“അതൊക്കെ കിട്ടും നീ വെറുതെ കോളേജിനെ കളിയാക്കുവൊന്നും വേണ്ട, ആദ്യം നടത്താൻ പോവുന്ന പ്രോഗ്രാംസിന്റെ ലിസ്റ്റ് ടൈമിംഗ് ഒക്കെയുള്ള ഫുൾ ഡീറ്റൈൽസ് എനിക്ക് താ, എന്നിട്ടല്ലേ ഫണ്ട് ന്റെ കാര്യം…”

മിസ്സ്‌ ചിരിയോടെ പറഞ്ഞു…

“ഇനിയിത് മാറ്റി പറയരുത്…”

“ഏയ്‌…ഇല്ല, അത് ഞാൻ വാങ്ങി തന്നോളാം പോരെ…..

……..ഡാ….ഒരു കുട്ടി കുറച്ചായല്ലോ പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ…”

മിസ്സ്‌ പുറത്തേക്ക് കണ്ണു ചൂണ്ടി ഒന്നു പറഞ്ഞപ്പോൾ ഞാനും ഒന്നു ചെരിഞ്ഞു നോക്കി. വേറാരും അല്ല എന്റെ പെണ്ണ് തന്നെ….

“എന്താ കാൽവീ,….പ്രേമം ആണോ…”

“അറിഞ്ഞിട്ട് വീട്ടിൽ വിളിച്ചു പറയാനാ…?”