ലക്ഷ്മി – 10 1അടിപൊളി 

അപ്പോഴേക്കും കിരണെന്ന എസ് ഐയും ഒരു ലേഡി ഓഫീസറും അവരുടെ കൂടെയായിട്ട് വേറൊരു കോൺസ്റ്റബിളും അവരുടെ ഒക്കെ പിന്നിലായിട്ട് കവിനും വന്നു.

 

“നിങ്ങള് എന്ത് കണ്ടിട്ടാ ഭയന്നു സ്റ്റേഷനിലേക്ക് കയറി വന്നത്..”

 

എസ് ഐ സ്ട്രൈറ്റ് ആയിട്ട് ചോദ്യം ചോദിച്ചു.

 

“അത്.. ഞാൻ ”

 

ഞാൻ വിക്കി പോയി.. വാക്കുകളൊന്നും വരുന്നേയില്ല

 

“മടിക്കേണ്ട.. നിങ്ങള് പറഞ്ഞോളൂ ”

 

ഞാൻ ഒന്ന് ആഞ്ഞു ശോസമെടുത്തുകൊണ്ട് പറയാൻ തുടങ്ങി.

 

“ഞാൻ എന്റെ ഓഫീസിലെ വർക്കും കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. നേരം വൈകിയത് കൊണ്ട് കിച്ചുവിന്റെ  സോറി എന്റെ ഹസ്ബൻന്റിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ”

 

“അപ്പൊ എത്രയായിരുന്നു ടൈം ”

 

“ഏകദേശം ഒരു പത്തു മണിയായിക്കാണും ”

 

“എന്തേ ഹസ്ബന്റിന്റെ വീട്ടിൽ പോകാൻ കാരണം.. നിങ്ങള് നിങ്ങളെ വീട്ടിലാണോ താമസിക്കാറ് “

 

“എന്റെ വീടിനേക്കാളും അടുത്താണ് ഓഫീസ്.. പിന്നെ കിച്ചു ലീവിന് വന്നേയുള്ളു.. അവൻ ഹൈദരാബാദിലായിരുന്നു ”

 

“ഒക്കെ ഒക്കെ.. ബാക്കി പറഞ്ഞോളൂ ”

 

“അവന്റെ വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ എത്തിയപ്പോ എന്റെ എതിരെ കിച്ചുവിന്റെ സോറി കാർത്തിക്കിന്റെ ബൈക്ക് പോകുന്നത് കണ്ടു. എന്താണ് എന്റെ കാറ് കണ്ടിട്ട് മൈന്റ് ചെയ്യാതെ പോകുന്നതെന്ന് വിചാരിച്ചു ഞാൻ പുറകെ എന്റെ കാറോടിക്കാൻ തുടങ്ങി ”

 

“നിർത്ത് നിർത്ത്.. എടോ താനല്ലേ ഇന്നുച്ചയ്ക്ക് തന്റെ ബൈക്ക് കാണാനില്ലെന്ന് പറഞ് സ്റ്റേഷനിൽ കംപ്ലയിന്റ് തന്നത്.”

എന്റെ മൊഴി രേഖപെടുത്തുന്ന പോലീസുകാരൻ കിച്ചുവിനോട് ചോദിച്ചു.

 

“ആണോടോ ”

കൂടെ എസ് ഐയും കിച്ചുവിന് നേരെ നോക്കി ചോദിച്ചു.

 

“അതേ സാർ ”

 

“എവിടെന്ന വണ്ടി മിസ്സിങ്ങാണെന്ന് പറഞ്ഞത് ”

 

“സാറെ പാളയം മാർക്കറ്റിലേക്ക് പോകുന്ന  ബ്രിഡ്ജിന്റെ താഴത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.”

 

“മ്മ്.. ഒക്കെ.. ആ ബൈക്കിൽ ആരായിരുന്നു ഉള്ളതെന്ന് നിങ്ങൾ കണ്ടോ ”

എന്റെ നേരെ മുഖം തിരിച് ആ എസ് ഐ ചോദിച്ചു.

 

“ഇല്ലാ.. അയാൾ മുഖം മറച്ചിട്ടുണ്ടായിരുന്നു ”

 

“അയാളുടെ വേഷം എന്തായിരുന്നെന്ന് ശ്രദ്ധിച്ചോ ”

 

“മ്മ്.. ഒരു ബ്ലാക്ക് ഹൂടിയും ബ്ലാക്ക് പാന്റും ഷൂസും ”

 

“മ്മ്.. ബാക്കി പറയൂ ”

 

“ഞാനാ വണ്ടിയെ പിന്തുടർന്ന് എത്തിയത് ഇരിഞ്ചിയത്തുള്ള ഒരു ഏരിയയിലേക്കാണ്.  അവിടെയുള്ള ഒരു വീട്ടിലേക്ക് അവൻ കയറി പോയി. ഞാനത് കിച്ചു വായിരിക്കുമ്മെന്ന് വിചാരിച്ചു പുറകെ പോയി. ഞാനതിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ടത് ”

 

“എന്താ കണ്ടത് ”

ഞാൻ പറഞ്ഞു മുഴുവനാക്കുമ്പോഴേക്കും അയാള് ചോദിച്ചു.

 

“അത് ഒരാളുടെ ബോഡി ”

 

“എന്ത്.. ബോഡിയോ ”

 

“അതേ സാറേ…ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ശരീരം മുഴുവൻ ചോരയോലിപ്പിച്ചു നിലത്ത് കിടക്കുന്നുണ്ടായിരുന്നു ”

 

“അപ്പൊ നിങ്ങൾക്ക് മുന്നേപോയ അയാളെ നിങ്ങൾ കണ്ടില്ലേ “

 

“ഇല്ലാ.. അയാളത്തിനകത്തേക്ക് പോകുന്നത് മാത്രമേ ഞാൻ കണ്ടുള്ളു. പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല ”

 

“മ്മ്.. ബാക്കി പറഞ്ഞോളൂ ”

 

“അത് കണ്ട് പേടിച ഞാൻ അവിടെന്ന് വെപ്രാളപ്പെട്ട് നേരെ കാറിനടുത്തേക്ക് ഓടി.. അവിടുന്ന് നേരെ സ്റ്റേഷനിലേക്ക് വന്നു ”

 

“ആ വീട് കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് ഓർമ്മയുണ്ടോ ”

 

“അത് വലിയൊരു വീടാണ്. ഇരുമ്പിന്റെ വലിയ ഗേറ്റ് ആണ്. ആ ഗേറ്റിന്റെ വശങ്ങളിലുള്ള മതിലിൽ രണ്ട് ആനകളുടെ ഒരു ചെറിയ ശില്പം നിൽക്കുന്നതായിട്ട് ഓർമയിലുണ്ട്..പിന്നെന്തായിരുന്നു…ആ.. ആ വീടിന്റെ മുൻവശത്തെ വാതില് മരം കൊണ്ടുള്ള കൊത്തുപണികൾ നിറഞ്ഞ വലിയൊരു വാതിലാണ്..”

 

“ഓക്കെ..എടോ സ്റ്റേഷനിൽ ആരാ ഉള്ളത് ”

 

എസ് ഐ അടുത്ത് നിൽക്കുന്ന ഞാൻ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കുന്ന പോലീസുകാരനോട് ചോദിച്ചു.

 

“സാറെ ജേക്കബും, മണിയും.. പിന്നെ ശരീഫും ഉണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *