വീട്ടിലേക്ക് കയറുമ്പോ കണ്ടു ഡെയിനിങ് ടേബിളിലേക്ക് ആഹാരം കൊണ്ട് വെക്കുന്ന തക്ഷരയെ,,,..
വീണ്ടും മൂകനായി ഞാൻ അകത്തെ സോഫയിലിരുന്നു,,,…
“”എന്ത് പറ്റിയട അഭിക്കുട്ടാ…,,,””
ഞാൻ തിരിഞ്ഞ് നോക്കുമ്പോ വല്ല്യാന്റിയാണ്…
“”ഒന്നുല്ല…,,, ജെസ്സി കൊച്ചേ….,,,””
ഒരു ചിരിയോടെ ഞാൻ മറുപടി നൽകി,,,..
“”ഉവ്വാ,,… ഒന്ന് പോടാ അവിടുന്ന്,,,.. ഞാൻ കുറെയായി കാണുന്നു,,,.. നീയി മിണ്ടാതെ അവിടെയും ഇവിടെയും ചുറ്റി നിക്കുന്നത്,,,.. എന്താടാ ആന്റിയോട് പറ…””
“”ഒന്നുല്ല… ആന്റി…,,, എന്തൊക്കെയോ തോന്നുന്നു,,,..””
“”ഹ്മ്മ്…,,, നീയിതിലേക്ക് എടുത്ത് ചാടിയോ എന്ന് തോന്നുന്നുണ്ടോ നിനക്ക്….,,,””
ആന്റിയാ പറഞ്ഞത് മനസിലാകാതെ ഞാനാന്റിയെ നോക്കി,,…
“”നിന്റെ അമ്മ എല്ലാം പറഞ്ഞു… നിങ്ങൾ രണ്ടും കീരിയും പാമ്പുമാണെന്ന്,,,..””
അത് കേട്ട് ഞാൻ ഒരു പുഞ്ചിരിയോടെ നോട്ടം മാറ്റിയിരുന്നു,,,..
“പാമ്പല്ല ആന്റി എന്നെ കൊല്ലാകൊല ചെയ്യാനെത്തിയ മൂദേവിയാണെന്ന് എനിക്കല്ലേ അറിയൂ”…
ആന്റി തുടർന്നു….
“”എടാ അഭി…. ഇതൊക്കെ ഇപ്പോഴെ ഉണ്ടാകു…,,, മനസ്സിലായ……,, കുറച്ച് കഴിയുമ്പോ ഇപ്പോഴുള്ള അലമ്പൊക്കെ അങ്ങ് മാറും,,,.. പിന്നെ നിങ്ങളൊന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളൊക്കയേ ഉള്ളു,,. അതിങ്ങനെ കാണുമ്പോ അടി കൂടിയിട്ട് കാര്യമില്ല,,.. നിന്റെ അമ്മയും അതാ പറയുന്നത്,,,… ആന്റി മോനോട് പറഞ്ഞത് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം,,.. നിങ്ങള് രണ്ടുപേരെയും ഒരുമിച്ച് കാണാൻ വേണ്ടിയാ..,,””
“”അതൊക്കെ റെഡിയാകും ആന്റി…,,, ഇപ്പൊ ഇങ്ങനെ പോട്ടെ,, എനിക്കായാലും പൊരുത്തപ്പെടാൻ നല്ല ബുദ്ധിമുട്ടുണ്ട്,,,.. സമയം വേണം ഞങ്ങൾക്ക് രണ്ടുപ്പേർക്കും””
ഞാൻ പറഞ്ഞത് കേട്ട് ആന്റി എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു,, പിന്നെയൊരു ചിരോയോടെ ശെരി വെച്ചു,,,…
“പിന്നെ സംസാരിക്കാൻ ചെന്നാലും മതി,,,.. ആ പിശാശ് പിടിച്ച് എന്നെ വലിച്ച് കീറും”
ഞാൻ തട്ടി വിട്ട ഡയലോഗിൽ ആന്റി ഫ്ലാറ്റ്,,. എനിക്കിത്രയും വിവരമുണ്ടോയെന്ന് ആലോചിച്ച് ഞാനങ്ങ് അതിശയിച്ചു,,,…
“വൗ വണ്ടർഫുൾ അഭി,,, നീയൊരു സംഭവം തന്നെ” മറ്റവൻ വീണ്ടുമെത്തി…,,, അതികം മൈൻഡ് ചെയ്യണ്ട.. മനസ്സിനെയങ് ഒഴിവാക്കി വിട്ടു…
അപ്പോഴേക്കും ആന്റി അമ്മയുടെ വിളിയെത്തിയപ്പോ എണീറ്റ് പോയ്,,,..
ഞാനാണേൽ ഇടക്കെ മാത്രം പ്രത്യേക്ഷപ്പെടുന്ന നാഗവല്ലിയെ നോക്കിയിരുന്നു,,,.. തിരിച്ച് ഞാനകത്തുണ്ടോയെന്ന് നോക്കി തക്ഷരയും നടക്കുന്നുണ്ട്,,,.
കുറച്ച് കഴിഞ്ഞപ്പോൾ എല്ലാരും കൂടെ ആഹാരം കഴിക്കാനിരുന്നു,,… അമ്മയൊക്കെ തക്ഷരയെ നിർബന്ധിച്ചുവെങ്കിലും പിന്നെയിരിക്കാമെന്ന് പറഞ്ഞ് അവളൊഴിവായി….,,,
“അതുകൊണ്ട് ഞാൻ നന്നായി കഴിച്ചു… കഴിക്കുമ്പോ അവളുടെയുള്ള കണ്ണുരുട്ടലിനെ പേടിക്കണ്ടല്ലോ,”,, നന്നായി തട്ടി ഞാനെണീറ്റ് റൂമിലേക്ക് നടന്നു,,,..
റൂമില്ലേക്ക് കയറി ബെഡ് വിരിച്ച് അതിലേക്ക് കയറി കിടന്നു,,,.. അവള് വരുമ്പോ എണീറ്റ് മാറിയാൽ പോരെ,,,…
“”ഡാ കണ്ണാ…..,,””
അപ്പന്റെ സ്വരം കേട്ട് ഞാനെണീറ്റ് നോക്കിയത്…,,, എന്നെ തിരക്കി അപ്പൻ റൂമിലേക്ക് വരുന്നു,,,…
“”എന്താ അപ്പാ…..,,,,””
ഞാനെണീട്ടിരുന്നു..,,
“”അടുത്ത ആഴ്ച്ച തൊട്ട് ക്ലാസ്സിൽ പോകുന്നില്ലേ,,,…””
“”ഹ്മ്മ്….,,, പോണ്ട്…,,, പിന്നെ അമ്മുവും പോകുന്നുണ്ട്,,…””
“”ആഹ് ….. ജയൻ പറഞ്ഞു,,,….””
അപ്പനെന്തോ തപ്പുന്ന പോലെയെനിക്ക് തോന്നി,,,..
“”എന്താ അപ്പാ എന്തേലും പറയാനുണ്ടോ,,,…””
മുഖത്തെ ഗൗരവം കണ്ടപ്പോ ഉറപ്പായി എന്തോ സീരിയസ് ഇഷ്യൂവാണെന്ന്…,,,
“”അപ്പൻ മോന്റെ വിഷയത്തിലെടുത്ത തീരുമാനം തെറ്റായെന്ന് തോന്നുന്നുണ്ടോ,,,…””
“”മനസ്സിലായില്ല അപ്പാ…,,,,””
“”നിന്നെ നിർബന്ധിച്ച് കെട്ടിച്ചുവോ എന്നൊരു തോന്നൽ,,,.. ഇതുവരെയായി ഞാൻ നിന്നെ ശ്രെദ്ധിക്കുന്നു,,… നിങ്ങള് തമ്മിൽ ചേരില്ല എന്നറിഞ്ഞിട്ടും തെറ്റ് പറ്റിയോ എന്നൊരു തോന്നൽ..,,””
