വധു ടീച്ചറാണ് – 3 1

“”അങ്ങനൊന്നുല്ല അപ്പാ,,,.. അതിപ്പോ എനിക്കും അമ്മുവിനും പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല,,,. സമയം വേണം അപ്പാ,,… അപ്പന് അറിയണതല്ലേ അവളെ,,,…””

“”അറിയാടാ…,,, എന്റെ മോളെ പോലെ തന്നെ നോക്കി കൊണ്ട് നടന്നതല്ലേ,,,.. ഹ്മ്മ്… പിന്നെ സമയം, അതെടുത്തോ പക്ഷെ അതികം വൈകിക്കരുത്,,…””
“”ഇല്ലപ്പാ….,,,””

“”ഹ്മ്മ്….,,, കെടുന്നോ…,, ഞാൻ പോവാ…,,,””

“”ശെരി അപ്പാ….,,,””

പപ്പ താഴേക്ക് നടന്നു,,,…

ഇതോടെ ഒന്ന് മനസ്സിലായി… എന്നെ ശ്രെദ്ധിക്കാൻ ചുറ്റും കണ്ണുക്കളുണ്ടെന്ന്,,,…

പിന്നെയും കിടന്ന് സമയം കളഞ്ഞു,,,..

കണ്ണടച്ച് കിടക്കുമ്പോ പാതസരത്തിന്റെ ചിലമ്പലോടെ തക്ഷര റൂമിലേക്ക് വന്നു,,,… ഒളിക്കണ്ണിട്ട് ഞാൻ നോക്കുമ്പോ തക്ഷര കാബോർഡ് തുറന്ന് ഒരു കവർ എടുത്ത് കൈ പിടിച്ച് എനിക്കരികിൽ വന്നിരുന്നു,,,….

“”അഭി…..,,,…..””

അവളെന്നെ വിളിച്ചത് കേട്ട് ഞാൻ കണ്ണ് തുറന്നവളെ നോക്കി,,….

ഒന്നും മിണ്ടാതെ എനിക്ക് നേരെ അവളാ കവർ നീട്ടി,,,…

“”എന്തായിത്,,,,….””

ജിജ്ഞാസയോടെ ഞാനവളോട് ചോദിച്ചത് കേട്ടതും,,,.. യെക്ഷിടെ ഭാവം മാറി….,,,…

പിന്നെ ഒന്നും നോക്കിയില്ല ഞാനതവളുടെ കയ്യിൽ നിന്ന് വാങ്ങി തുറന്ന്
നോക്കി,,…

അതൊരു മൊബൈൽ ആയിരുന്നു,,.. അതും എന്റെ മൊബൈലിന്റെ അതെ സെയിം മോഡൽ,,,..

ഞാനവളെ ചോദ്യഭാവേന നോക്കി,,,..

“ഇവളിതെന്താ ഉദ്ദേശിക്കുന്നതെന്ന് ഒരു പിടുത്തമില്ല,,,..”

“”അഭിയിനി ഇത് യൂസ് ചെയ്‌താൽ മതി,,..””

പുഞ്ചിരിയോടെ അവളത് പറഞ്ഞ് എനിക്ക് നേരെ ഒരു പുതിയ സിംമും തന്നു,,,..

“അപ്പൊയീ ശവത്തിന് സംശയം മൂത്തതാണ്,,,.. അവളും അവളുടൊരു മയിരിലെ കോപ്പുകളും,,..”

അത്രയും നേരം നോർമലായിരുന്ന എനിക്ക് അങ്ങ് വലിഞ്ഞ് കയറി,,,…

ഞാനാ മൊബൈൽ ബോക്സ്സോടെ ബെഡിലേക്കിട്ടു,,. എന്റെയാ പ്രവർത്തി കണ്ടതും അത്രയും നേരം ഉണ്ടായിരുന്ന അവളിലെ ചിരി മാഞ്ഞു,,.. എന്റെ പെരുമാറ്റം കണ്ട് അവളെന്നെ നോക്കി,,,…

“”തക്ഷര എനിക്ക് എന്റെ മൊബൈൽ താ,,,.. ഇത് നീ നിന്റെ കയ്യിൽ തന്നെ വെച്ചോ,,,…””

ഗൗരവത്തോടെ തന്നെ ഞാനെന്റെ ശബ്ദം കടുപ്പിച്ച് പറഞ്ഞു,,,.. എന്റെ സ്വരം മാറിയതും അവളെന്നെ പകച്ച് നോക്കി,,,… “ഞാനിങ്ങനെ പോരുമാറിയിട്ടില്ല,,. അതാണ് സംഭവം”

ഇവളോടൊക്കെ സൗമ്യമായി പെരുമാറുന്നതുകൊണ്ടാ ഇവള് എന്റെ നെഞ്ചത്ത് കയറിയിരുന്ന് അവൾടെ അമ്മാമ്മേടെ ഡാൻസ് കളിക്കുന്നത്,
“”വേണ്ടാ, അഭിക്കാ മൊബൈൽ വേണ്ടാ…,,, ഇത് പുതിയതല്ലേ,,,…””

ഇത്രയും നാളിൽ ഇല്ലാത്ത സ്നേഹത്തോടെ മധുരമായി പറയുന്നത് കേട്ടപ്പോ ഉറപ്പായി,

അവള് വിട്ടു തരാനുള്ള ഉദ്ദേശമില്ലെന്ന്,,,..

“”തക്ഷര നീ തമാശ വിട്,,,.. എന്റെ മൊബൈൽ എടുത്തത് നീയാണെന്ന് ആദ്യമേ തോന്നിയതാ,,.. അത് എന്തിനാണെന്നൊന്നും എനിക്കറിയണ്ട, എനിക്ക് എന്റെ മൊബൈൽ തിരികെ വേണം,,,..””

ഞാനത് പറഞ്ഞതും അവള് എന്നിൽ നിന്ന് നോട്ടം മാറ്റി, കയ്യൊക്കെ ചുരുട്ടി പിടിച്ച് ഇരിക്കുന്ന ഇരുപ്പ് കണ്ടപ്പോ എന്റെ ഉള്ളിലും ഒരു മിന്നൽ മിന്നി, ദേഷ്യം വന്നാ ഈ ശവം പിടിച്ച് പഞ്ഞിക്കിടും,

“എന്നാലും വേണ്ടില്ല അഭി, ഒന്നിന് വേണ്ടിയും തോറ്റ് കൊടുക്കരുത്, സ്വാർത്ഥതക്ക് പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് ഈ ലോകം..” ഒരു ദൈര്യത്തിന് വേണ്ടി സ്വയം മൊട്ടിവേഷൻ നൽകിയപ്പോ റോക്കി ഭായ് ഒക്കെ ഇടക്കെ കയറി വരുന്നു…,,

തക്ഷരയുടെ വിളി കേട്ട് ഞാൻ എന്റെ ചിന്തകളിൽ നിന്ന് പുറത്ത് ചാടിയത്,…..

“”അഭി…..,,,

….,,,അഭിക്കാ മൊബൈൽ വേണ്ടാ,,,.. പിന്നെയിത് തമാശയല്ല,,,… ഞാൻ കാര്യമായിട്ട പറയുന്നത്,,.. അഭി ഈ മൊബൈൽ യൂസ് ചെയ്താ മതി,,.. ഇത്,, ഇത് നോക്കിക്കേ, ഇത് നല്ല ഫോൺ അല്ലെ,,,.””

ബെഡിൽ കിടന്ന മൊബൈൽ ബോക്സിൽ നിന്ന് എടുത്ത് തിരിച്ചും മറിച്ചും എനിക്ക് നേരെ കാട്ടുമ്പോ സത്യത്തിൽ ഞാൻ ഭയന്നു, ഒരു തരം മാനസിക രോഗിയെ പോലെ അവളത് കാട്ടുന്നത്,…

പെട്ടന്ന് അവള് അനങ്ങാതെ ഇരുന്നു…,, പതിയെ അവളുടെ ഭാവങ്ങൾ മാറി തുടങ്ങി,,.. കവിളൊക്കെ ചുവന്ന്,, അവള് വിറക്കാൻ തുടങ്ങി,,,.. ചെറുതായൊന്ന് ഞാൻ പേടിക്കാതെയിരുന്നില്ല,,…
“ഇനി ഇവളെ പേടിച്ച് നിന്നിട്ടൊന്നും കാര്യമില്ല”,,,.. മനസ്സ് അങ്ങനെ പറഞ്ഞെങ്കിലും ഞാനൊന്ന് മടിച്ചു,

Leave a Reply

Your email address will not be published. Required fields are marked *