വധു is a ദേവത – 21 1

ഞാൻ : സൂസൻ ഐ ആം സോ സോറി എനിക്ക് ഇനി നിന്നെ കാണാൻ പറ്റില്ല .. ബട്ട് ദാറ്റ്സ് ഓക്കേ…. ദാറ്റ്സ് ടോട്ടലി ഓക്കേ… ഐ വിൽ മിസ് യു നീ എന്നും എൻ്റെ നല്ല കൂട്ടുകാരി ആയിരിക്കും … അർജുൻ നോക്കണം

സൂസി : ഇന്ദ്ര നോ ഡാ…

ഞാൻ : നീ വെറുതെ അങ്കിളും ആയി വഴക്കിടണ്ട ഐ നോ യൂ ലവ് ഹിം സോ മച്ച് … ഞാൻ എടക്ക് വിളിക്കാം അല്ലെങ്കിൽ വേണ്ട …. ബൈ …

സൂസി : നീ പോ നമ്മക്ക് പിന്നെ സംസാരിക്കാം ….

ഞാൻ : ശെരി …പിന്നെ ഞാൻ ഇനി ഇങ്ങോട്ട് വരില്ല കേട്ടോ…

സൂസി : 😭

ഞാൻ : സൂര്യ വാ പോവാം…അർജുൻ ബായ് ടാ….നീ വരണ്ട….

ഞാനും സൂര്യയും വെളിയിലേക്ക് ഇറങ്ങി….സ്റ്റെപ്പിൻ്റെ അടുത്ത് സെബാസ്റ്റ്യൻ അങ്കിൾ നിക്കുന്നുണ്ട് …

ഞാൻ : അങ്കിൾ … ബൈ അങ്കിൾ …

അയാളെന്നെ ഒന്ന് നോക്കി …എന്നെ വന്ന് കെട്ടിപ്പിടിച്ചു …

സെബാൻ : ഹൗ കാൻ സംവൺ ബീ ടൂ ഗുഡ് മോനെ….

ഞാൻ : എന്ത് ഗുഡ് അങ്കിൾ കണ്ടില്ലേ കുപ്പ ജീവിതം ആണ് …

സൂര്യ : 🤔

സെബാൻ : എന്നാലും എൻ്റെ മോൾടെ ലൈഫിന് വേണ്ടി ഇത്ര വലിയ ഒരു ഡ്രാമ അവളെന്നോട് ക്ഷെമിക്കോ….

ഞാൻ : അങ്കിൾ ആണ് അവളുടെ ഫസ്റ്റ് ലവ് അങ്കിൾ വിചാരിച്ച അവള് മാറും ഒരു കല്യാണം കഴിഞ്ഞ എന്നെ സ്നേഹിക്കുന്നത് അവളുടെ ജീവിതത്തിന് നല്ലതല്ല അങ്കിൾ ഇത് ഇപ്പൊ നിർത്തിയില്ലെങ്കിൽ ശെരി ആവില്ല അവളെ നമ്മക്ക് നഷ്ട്ടം ആവും…. പിന്നെ അങ്കിൾ എത്രയും പെട്ടെന്ന് അവളെ എങ്ങോട്ടെങ്കിലും മാറ്റണം കുറച്ച് കഴിയുമ്പോ ശെരി ആവും …ഞാനും ആയി ഒരു ബന്ധവും വേണ്ട ….

സെബാൻ : നിൻ്റെ ഡാഡിയും ആയി എനിക്ക് ഒരുപാട് അഭിപ്രായവിത്യാസം ഉണ്ടായിട്ടുണ്ട് പക്ഷേ എനിക്ക് അയാളുടെ നേട്ടം കണ്ട് അസൂയ ആണ് എന്നും ഇന്ന് അത് കൂടി ഇങ്ങനെ ഒരു മകൻ എനിക്ക് ഇല്ലാതെ പോയല്ലോ…😊

ഞാൻ : അയ്യോ വേണ്ട അങ്കിൾ എന്നെ പോലെ ഒരുത്തനെ ആർക്കും കിട്ടാൻ പാടില്ല നാണക്കേടാ….

അങ്കിൾ ; ഞാൻ അറിഞ്ഞു ഈ ബാസ്റ്റർഡ് തന്നെ ആണ് അല്ലേ അതും …

ഞാൻ : ഉം….ശെരി അങ്കിൾ ഞാൻ എറങ്ങായി

അങ്കിൾ വീണ്ടും എന്നെ ഒന്ന് കൂടെ കെട്ടിപ്പിടിച്ചു … ഗോഡ് ബ്ലെസ്സ് യൂ മൈ ചൈൽഡ്… അങ്കിൾ എൻ്റെ തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു ….പോയിട്ട് വാ …

ഞാൻ : ഇനി നമ്മള് കാണണ്ട അങ്കിൾ അതാ നല്ലത്…

സെബാൻ : 😐

ഞങ്ങള് നടന്ന് പുറത്തേക്ക് ഇറങ്ങി ….

ഞാൻ കാറിൽ കേറി …മുഖം തുടച്ച് വെള്ളം എടുത്ത് കുടിച്ചു….

സൂര്യ എന്നെ ഇങ്ങനെ നോക്കി ഇരിക്കുന്നു

ഞാൻ : വാട്ട്

സൂര്യ : 👀

ഞാൻ : ഓ ഇപ്പൊ നടന്നത്

സൂര്യ : അതെ

ഞാൻ : നീ വണ്ടി എടുക്ക് പറയാം … അതായാത്ത് ഇയാളില്ലെ സൂസിയുടെ അപ്പൻ ഇയാളെ ഞാൻ ഇന്നലെ വിളിച്ചു എന്നിട്ട് കാര്യം പറഞ്ഞു

സൂര്യ : എന്ത് …നീ ആണ് ഇത് ചെയ്തത് എന്നോ

ഞാൻ : ടാ മണ്ട അതല്ല ഇന്ന പോലെ സൂസിക്ക് എന്നെ ഇഷ്ട്ടം ആണ് എന്ന് ആദ്യം അയാള് വിശ്വസിച്ചില്ല പിന്നെ അർജുൻ പറഞ്ഞപ്പോ അയാൾക്ക് കത്തി മാത്രം അല്ല ഇവള് പണ്ട് ഇയാളോട് പറഞ്ഞിട്ടുണ്ട് എന്നോട് ഉള്ള ഇഷ്ട്ടം പിന്നെ പപ്പയോട് ഉള്ള ഒരസൽ കാരണം അയാള് അത് കാര്യം ആക്കിയില്ല പിന്നെ ഞാൻ തന്നെ ചവിട്ടി വെളിയിൽ ആക്കിയില്ലെ ഇവളെ പിന്നെ ഞാൻ പറഞ്ഞ് കൊടുത്ത പോലെ ആണ് ഇയാള് പറഞ്ഞത് …കഥ .. തിരക്കഥ…സംവിധാനം ബൈ ഡെവിൾ 😈

സൂര്യ : ഞാൻ ആ കാലിൽ ഒന്ന് തോട്ടോട്ടെ….

ഞാൻ : പിന്നെ ഈ കഥ അറിയുന്ന രണ്ടാമത് ആൾ നീ ആണ് അപ്പോ എനിക്ക് ദ്രോഹം ചെയ്യാൻ നോക്കിയാൽ നിനക്ക് ഞാൻ ഒരു തിരകഥ എഴുതും പറഞ്ഞില്ല വേണ്ട…

സൂര്യ : അയ്യോ വേണ്ടേ

ഞാൻ : 😁 വണ്ടി വിട് …പോയിട്ട് വേണം ബാക്കി പണി ….

സൂര്യ : നീ കണ്ടോ അമ്മു ഒറ്റ രാത്രി കൊണ്ട് ആളങ് മാറി….

ഞാൻ : സത്യം … നീഡ് ടു സ്പെൻ്റ് സം ക്വാളിറ്റി ടൈം വിത്ത് ഹേർ… പാവം ഒരുപാട് കരഞ്ഞു…അവളുടെ സങ്കടം എനിക്ക് കാണാൻ പറ്റില്ല …

സൂര്യ : പിന്നെ എന്തിന് നീ തന്നെ അവളെ കരയച്ചിത്…

ഞാൻ : ടാ അത് എൻ്റെ ഉള്ളിൽ ഉള്ള തീയിൽ ഞാൻ തന്നെ ഒഴിച്ച പെട്രോൾ ആണ് ….😖

സൂര്യ : എടാ അവള് ജീവിതം മുഴുവൻ കുത്തി ഇരുന്ന് കരഞ്ഞാ ഇതുങ്ങള് മൂനും കരഞ്ഞ അത്ര പോലും ആവില്ല വിഷ്ണു അവസാനം ആയപ്പോ നിൻ്റെ നൂറിരട്ടി ആണ് കരഞ്ഞത് … പാവം

Leave a Reply

Your email address will not be published. Required fields are marked *