വധു is a ദേവത – 21 1

പപ്പ : ഒരു കാര്യമേ എനിക്ക് പറയാൻ ഉള്ളു ഈ യൂട്യൂബ് നോക്കിയാ നമ്മള് വാങ്ങാൻ ഇരിക്കുന്നതിന് പകരം വേറെ വല്ലതും വാങ്ങി പോവും മാനിപുലേഷൻ അറ്റ് ഇറ്റ്സ് പീക്ക് ആണ് യൂട്യൂബ്…. അമ്മോ

നിങ്ങള് ഇതിൽ അല്ലേ പോവുന്നത്…

അങ്കിൾ ; പിന്നെ ഇതില് തന്നെ …

ഞാൻ : പിന്നെ മറ്റവന് ഒരു സ്പോയിലർ കൂടേ വക്കട്ടെ പപ്പ …

പപ്പ : വേണ്ട കുട്ടാ ബോർ ആവും

ഞാൻ : ശെരി വേണ്ടെങ്കിൽ വേണ്ട

പപ്പ : അല്ലെങ്കിൽ വച്ചോ എന്തായാലും കറങ്ങി തിരിഞ്ഞ് അവസാനം അത് അതിൻ്റെ കുണ്ടിക്ക് വരും അപ്പോ പിന്നെ ഞാൻ ഇപ്പൊ.തന്നെ സമ്മതിക്കാം അതല്ലേ എനിക്ക് നല്ലത്….

ഞാൻ : ബുദ്ധിരാക്ഷസൻ തന്നെ … തെങ്സ് …

പപ്പ : ഇതില് വല്ലതും കേറ്റാൻ നോക്കിയ ഹാ

ഞാൻ : അത് ഒൺലി സെറാമിക്ക് അത്ര തന്നെ …

പപ്പ : ശെരി…

ഞാൻ ഉള്ളിലേക്ക് നടന്നു …

നേരെ അടുക്കളയിൽ പോയി…

ഞാൻ : ആഹാ ആൻ്റി ഇവടെ ഉണ്ടോ

ആൻ്റി : അയ്യ പിന്നെ എങ്ങോട്ട് പോവാൻ നിൻ്റെ അമ്മക്കാരി പോയി സ്കൂൾ എന്നും പറഞ്ഞ് പിന്നെ ഞാൻ വേണ്ടേ പണി ഒക്കെ എടുക്കാൻ

ഞാൻ : അച്ചച്ചോ ഞാൻ ഹെൽപ് ചെയ്യാം

ആൻ്റി: അമ്മ എല്ലാം ഉണ്ടാക്കി വച്ചിട്ടാണ് പോയത്… ഞാൻ ഒരു പായസം കൂടെ അങ് ഉണ്ടാക്കുക ആയിരുന്നു …

ഞാൻ : അങ്ങനെ വരട്ടേ …

ആൻ്റി : 😊

ഞാൻ : എന്തെങ്കിലും പറയാൻ ഉണ്ടോ

ആൻ്റി : ഇല്ല

ഞാൻ : അങ്ങനെ അല്ലല്ലോ എന്തോ ഉണ്ടല്ലൊ

ആൻ്റി: സംഭവം നീ എൻ്റെ മോൻ തന്നെ എനിക്ക് നീ കഴിഞ്ഞേ വേറെ ആളുള്ളു

ഞാൻ : ഹാ പോരട്ടെ

ആൻ്റി : എന്നാലും

ഞാൻ ; വിഷ്ണു എൻ്റെ ചേച്ചിടെ മോൻ അല്ലേ എന്ന്… അങ്ങനെ അല്ലേ…

ആൻ്റി : ഉം….

ഞാൻ : അപ്പോ നമ്മക്ക് ഇത്ര അപമാനം ഉണ്ടാക്കി ആൻ്റിടെ മോൾടെ ജീവിതം അവളുടെ ആരോഗ്യം അവൾടെ സമാധാനം ഇതൊക്കെ കളഞ്ഞതാരാ …

ആൻ്റി: അത് ശെരി തന്നെ കുട്ടാ എന്നാലും അവനേ ഓർത്തല്ല എൻ്റെ ചേച്ചിയെ ഓർത്താ… എൻ്റെ

ഞാൻ : ഞാ….ഞാൻ…ഒരു കാര്യം പറയട്ടെ ഇപ്പൊ അവൻ്റെ സ്ഥാനത്ത് ഞാൻ വന്നപ്പോ ആൻ്റി എത്ര വെഷമിച്ചു ഇല്ലെ അമ്മ എന്ത് മാത്രം അനുഭവിച്ചു .. അപ്പോ ഇതൊക്കെ ഇങ്ങനെ സംഭവിക്കാതെ നിക്കണ്ടത് മക്കൾടെ ചൊമതല ആണ് അല്ലേ…

ആൻ്റി: അയ്യ ഒരു ഉപദേശകൻ വന്നിരിക്കുന്നു ..നീ നിൻ്റെ അമ്മക്ക് അല്ലെങ്കിൽ അപ്പന് എന്ത് അഭിമാനിക്കാൻ എന്താടാ കൊടുത്തിട്ടുള്ളത് …

ഞാൻ : അവരുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു നിങ്ങളുടെ മോൾ …ആ പ്രാന്തിയെ ഞാൻ കമാന്നോരക്ഷരം പറയാതെ കെട്ടിയില്ലെ….

ആൻ്റി: അല്ല അത് പിന്നെ

ഞാൻ : അതിൻ്റെ ഒരു ദേഷ്യം മൂർത്തി അങ്കിളിന് ഇപ്പോഴും എന്നോട് ഉണ്ട്…

ആൻ്റി: പൊക്കോണം…

ഞാൻ : അതെ സർവെൻ്റ് ഫുഡ്ഡാവുമ്പോ വിളിച്ച മതി

ആൻ്റി : മെടിക്കും നീ കുട്ടാ …😂

ഞാൻ : എൻ്റെ ആൻ്റി ഉമ്മ ….പിന്നെ നമ്മടെ നാടല്ലെ ഇവടെ കൊന്നവൻ ബ്‌പാട്ടും പാടി നടക്കുന്നു അന്താസായി… അവൻ രണ്ട് ദിവസം കഴിയുമ്പോ വന്നോളും ….

ആൻ്റി : ശെരി …അല്ലെങ്കിൽ വേണ്ട നാറി അതിൻ്റകത് തന്നെ കെടന്നോട്ടെ ….😡

ഞാൻ : ഇപ്പൊ അങ്ങനെ ആയോ …അല്ല എൻ്റെ പൊണ്ടാട്ടി വന്നില്ലേ

ആൻ്റി: ഓ എങ്ങാണ്ടോ പോയിട്ട് കറക്കം ഒക്കെ കഴിഞ്ഞ് ഇപ്പൊ വന്നെ ഉള്ളു….മോളിൽ ഉണ്ട് …

ഞാൻ ; അപ്പോ ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം എൻ്റെ എന്തെങ്കിലും ഹെൽപ്

ആൻ്റി : വേണ്ട … പിന്നെ നാളെ എനിക്ക് മറ്റെ ബീഫ് വറത്തരച കറി ഉണ്ടാക്കി തരോ …

ഞാൻ : പിന്നെന്താ പിന്നെ ഒരു സർപ്രൈസ് വരുന്നുണ്ട് നോക്കാം ….അതിൻ്റെ പ്ളാൻ നടക്കുവാ….

ആൻ്റി: അതെ നിൻ്റെ അമ്മായിയപ്പൻ്റെ പോക്കറ്റ് കാലി ആക്കരുത് എന്നൊരു അപേക്ഷ മാത്രമെ എനിക്ക് ഉള്ളൂ…

ഞാൻ ; ഏയ് ഇത് അതൊന്നും അല്ല ….

ആൻ്റി : ശെരി പോയിട്ട് വാ …

ഞാൻ മോളിലേക്ക് കേറിയതും അമറിൻ്റെ മുറിയിൽ ഒച്ച ഞാൻ പിന്നെ അങ്ങോട്ട് പോയി …

സൂര്യ : എന്താ മോനെ റേസ് വച്ചിട്ട് പോടി പോലും കണ്ടില്ലല്ലോ ഞാൻ ഓൾ ഇന്ത്യ ട്രിപ്പ് കഴിഞ്ഞ് വന്നൂ…🥴

ഞാൻ : പോടാ പോടാ എനിക്ക് ഒരു ബാഡ് ഫീൽ അടിച്ചു അതാ ഞാൻ ബാക്ക് ആയത് പിന്നെ പെട്രോൾ വണ്ടി വച്ച് ഡീസലിനെ തൊപ്പിക്കുന്നത് വലിയ ആണത്തം ഒന്നും അല്ല …

Leave a Reply

Your email address will not be published. Required fields are marked *