വില്ലൻ- 4 2

“ഹേ… സമർ വന്നോ…എന്നിട്ട് വീട്ടിലേക്ക് വന്നിട്ടില്ലല്ലോ..”..ഷാഹി തുടരെ തുടരെ ചോദിച്ചു…

“ഓ പെണ്ണെ…ഓരോന്നായി ചോദിക്ക്…അവൻ വന്നിട്ടില്ല…ഗിഫ്റ്റ് അയച്ചു തന്നു… അവനാണ് ബര്ത്ഡേ പരിപാടി പ്ലാൻ ചെയ്തത്…”

“ഓഹോ…അങ്ങനെയാണല്ലേ…”

“ഹാ അങ്ങനാ…അവര് തമ്മിൽ നല്ല കൂട്ടാണ്…”…കുഞ്ഞുട്ടൻ കണ്ണിറുക്കികൊണ്ട് ഷാഹിയോട് പറഞ്ഞു…

“ആര് തമ്മിൽ…?”

“ബർത്ഡേ ഗേളും സമറും തമ്മിൽ…”..കുഞ്ഞുട്ടൻ പിന്നേം കണ്ണിറുക്കികൊണ്ട് പറഞ്ഞു..

“മ്മ്…”..ഷാഹി അതിനൊന്ന് മൂളി..പക്ഷെ കുഞ്ഞുട്ടന്റെ വാക്കുകൾ അവളിൽ ചെറുതായി ഒരു വേദനയോ നിരാശയോ കൊത്തിയിട്ടിരുന്നു.. അവൾ വിദൂരതയിലേക്ക് നോക്കി ജീപ്പിൽ ഇരുന്നു..ഷാഹി പെട്ടെന്ന് സൈലന്റ് ആയത് കുഞ്ഞുട്ടനും ശ്രദ്ധിച്ചു..അവന്റെ മുഖത്തു ചെറിയ ഒരു സ്മിതം വിരിഞ്ഞു പക്ഷെ അവൻ ഒന്നും ചോദിക്കാൻ പോയില്ലാ…ശാന്തയുടെ വീട് എത്തുന്ന വരെ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല..
കുഞ്ഞുട്ടൻ ജീപ്പ് ഒരു ചെറിയ ടെറസിട്ട വീട്ടിലേക്ക് കയറ്റി..കയറ്റിയ പാടെ വാതിൽ തുറന്ന് ശാന്തേച്ചി പുറത്തേക്ക് വന്നു…ശാന്തേച്ചി ഷാഹിയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു…

“സുഖമല്ലേ മോളെ….”

“സുഖം തന്നെ ചേച്ചി…”

“മോളെ ഞാൻ കോളേജിൽ കുറെ നോക്കി..കണ്ടില്ല…പിന്നെയാ ഇവന് വിളിച്ചു പറഞ്ഞത്..”..ശാന്ത കുഞ്ഞുട്ടനെ ചൂണ്ടിപറഞ്ഞു..

“അത് സാരമില്ല ചേച്ചി…ഞാൻ പ്രിൻസിപ്പൽ ഓഫീസിൽ ആയിരുന്നു…”…ഷാഹി പറഞ്ഞു.

“അകത്തേക്ക് വാ മോളെ..ഡാ വാ…”..കുഞ്ഞുട്ടനെയും ഷാഹിയെയും ശാന്ത വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു…

“ആ അങ്ങനെ വിളിക്ക്..എന്താ വിളിക്കാൻ ഇത്ര മടി…”..കുഞ്ഞുട്ടൻ കളിയായി പറഞ്ഞു…

“നീ ഇവിടത്തെ വാല് അല്ലെടാ…കേട്ടോ മോളേ..ഇവൻ ഇടയ്ക്ക് ഇങ്ങോട്ട് വരും…വന്നുകേറിയ പാടെ അടുക്കളയിലേക്ക് ഒരു പോക്ക് അങ്ങ് പോകും..എന്നിട്ട് അവന്റെ മൃഷ്ടാന്നഭോജനം എല്ലാം കഴിഞ്ഞിട്ടേ അവൻ നമ്മോട് ഒരു വാക്ക് മിണ്ടൂ…”…ശാന്ത കുഞ്ഞുട്ടനെ കളിയാക്കി…ഷാഹി അത് കേട്ട് കുഞ്ഞുട്ടനെ നോക്കി കളിയാക്കിച്ചിരിച്ചു..

“വേണ്ട മോളെ വേണ്ട മോളെ(സ്വപ്നക്കൂടിലെ പാട്ടിന്റെ താളത്തിൽ)”…അവരുടെ അടുത്ത് ചെന്ന് പാടിയിട്ട് ഉള്ളിലേക്ക് കയറിപ്പോയി..അവരും ഉള്ളിലേക്ക് കയറി…ശാന്ത അകത്തേക്ക് പോയി…കയറിയപാടെ ഒരു യുവതിയെ ഷാഹി കണ്ടു…ഒരു കൊച്ചുസുന്ദരി…പ്രായം ഒരു 20-22 വരും…ഇത് തന്നെ കുഞ്ഞുട്ടൻ പറഞ്ഞ ആൾ..അവൾ പിറന്നാളാഘോഷത്തിന്റെ ഓരോ തിരക്കുകളിൽ വ്യാപൃതയായിരുന്നു…ഷാഹി അവളെ ലേശം അസൂയയോടെ നോക്കി..

കുറച്ചുകഴിഞ്ഞു ശാന്ത ഷാഹിയുടെ അടുത്തേക്ക് വന്നു..

“വാ മോളെ ഒരാളെ കാണിച്ചു തരാം…”…ശാന്ത ഷാഹിയുടെ കൈപിടിച്ച് ഒരു റൂമിലേക്ക് കയറി..

“അഞ്ചൂ…”..ശാന്ത വിളിച്ചു…ഒരു ഒന്പതുവയസ്സുകാരി പെൺകുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു..ശാന്ത അവളെ പിടിച്ചിട്ട്..

“ഇതാണ് എന്റെ ഏറ്റവും ഇളയമകൾ അഞ്ചു..”..ശാന്ത പറഞ്ഞു..ഷാഹിയുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു..അവൾക്ക് കുറെ എന്തെന്നില്ലാത്ത ആശ്വാസം തോന്നി..അവൾ തിരിഞ്ഞു കുഞ്ഞുട്ടനെ നോക്കി…കുഞ്ഞുട്ടൻ അത് കണ്ടു…അവനും കാര്യം മനസ്സിലായി..
അവൻ ഒരു ആക്കിയ ചിരി ചിരിച്ചു…ഷാഹി അത് കണ്ട് കണ്ണുരുട്ടിയിട്ട് തരാട്ടോ എന്ന് പറഞ്ഞു….

ഷാഹി തിരിച്ചു അഞ്ജുവിനെ നോക്കി…

“ഹായ് അഞ്ചൂ…”…ഷാഹി പറഞ്ഞു..

“ഹായ് ചേച്ചി…”..അഞ്ചു തിരിച്ചും മറുപടി പറഞ്ഞു..

“മോൾക്ക് ഇതാരാണ് എന്ന് മനസ്സിലായോ..”..ശാന്ത അഞ്ജുവിനോട് ചോദിച്ചു..ഇല്ലായെന്ന് അവൾ തലയാട്ടി..

“ഞാൻ പറഞ്ഞില്ലേ ഞാൻ ഈയടുത്ത് നല്ലൊരു ചേച്ചിയെ പരിചയപെട്ടൂ എന്ന്…”..ശാന്ത അഞ്ജുവിനോട് പറഞ്ഞു…

“ഹാ ഷാഹി താത്ത…”…അഞ്ചു പെട്ടെന്ന് ഓർത്തെടുത്തു പറഞ്ഞു..

“ഹാ അത് തന്നെ…”..ശാന്തേച്ചി പറഞ്ഞു…അഞ്ചു ഷാഹിയെ കെട്ടിപിടിച്ചു..ഷാഹിയും…കുഞ്ഞുട്ടൻ ഗിഫ്റ്റ് എടുത്തോണ്ട് വന്നു..ഷാഹിയും കുഞ്ഞുട്ടനും കൂടി അത് അവൾക്ക് കൊടുത്തു…അഞ്ചു ഗിഫ്റ്റ് പൊതിഞ്ഞത് പൊളിച്ചുനോക്കി..ഒരു വയലിൻ ആയിരുന്നു അതിന്റെയുള്ളിൽ…അഞ്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി…

Leave a Reply

Your email address will not be published. Required fields are marked *