കുഞ്ഞുട്ടൻ താൻ നേരത്തെ തൊഴിച്ചുവീഴ്ത്തിയവനുമായുള്ള മത്സരത്തിലായിരുന്നു…അവൻ കുഞ്ഞുട്ടന് നേരെ വന്നു…കുഞ്ഞുട്ടൻ കാലുപോക്കി അവന്റെ സാമാനം നോക്കി ഒരു തൊഴി തൊഴിച്ചു..അവൻ സാമാനവും പിടിച്ചു കാല്മുട്ടുകുത്തി ഇരുന്നു…കുഞ്ഞുട്ടൻ സമയം കളയാതെ കാലുമടക്കി അവന്റെ മുഖത്തിന് ഒന്ന് കൊടുത്തു..അവൻ ചെരിഞ്ഞ് ഒരു സൈഡിലേക്ക് വീണു…
സമറിന് നേരെ ഒരു ഗുണ്ട ഓടിവന്നു…സമർ അവന്റെ തൊണ്ടക്കുഴി നോക്കി കൈപ്പത്തി മടക്കി താഴെ നിന്ന് മേലേക്ക് ഒരു ഇടി കൊടുത്തു…നിന്ന നിൽപ്പിൽ നിന്ന് അവനൊന്ന് ഉയർന്ന് തലയിടിച്ചു പിന്നിലേക്ക് വീണു…അവന്റെ കണ്ണുംതുറന്ന് ആകാശത്തേക്ക് നോക്കി ഒരു അനക്കവുമില്ലാതെ കിടന്നു…ഇത് കണ്ട് ബാക്കിയുള്ളവർ ജീവനും കൊണ്ടോടി…
സമർ രാജന്റെ അടുത്തേക്ക് ചെന്നു…അവനെ തൂക്കിയെടുത്തു…കരണം നോക്കി ഒന്നുകൂടെ കൊടുത്തു…അവൻ കുഞ്ഞുട്ടന്റെ നേരെ വീണു…കുഞ്ഞുട്ടനും അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു…രാജൻ നേരെ സമറിന്റെ അടുത്തേക്ക്…സമർ കാലുപോക്കി രാജന്റെ ഇടത്തെ കയ്യിന്റെ സൈഡിൽ ആഞ്ഞടിച്ചു..രാജന്റെ കൈ ഒടിഞ്ഞു തൂങ്ങി..കുഞ്ഞുട്ടൻ രാജന്റെ പുറത്ത് ആഞ്ഞുചവിട്ടി…അവൻ നേരെ സമറിന്റെ മുന്നിലേക്ക് വീണു…സമർ അയാളുടെ വയർ നോക്കി ഒരു കുത്ത് കൊടുത്തു…രാജൻ വയർ പൊത്തിപിടിച്ചുകൊണ്ട് തിരിഞ്ഞു..കുഞ്ഞുട്ടൻ ചാടി അവന്റെ മുഖത്ത് ഒന്നുകൂടെ കൊടുത്തു…രാജൻ അവശനായി വീണു..
അച്ചുവിനെ സമർ അടുത്തേക്ക് വിളിച്ചു…കുഞ്ഞുട്ടൻ രാജന്റെ അടുത്ത് ചെന്ന് മുട്ടുകാലിൽ ഇരുന്നു…
“രാജൻ പൂമൊനെ.. നീ ഇവളുടെ തുണിയഴിക്കാനല്ലേ നോക്കിയത്…ഈ തുണിയഴിക്കൽ പരിപാടി നിനക്കും പറ്റും… അതോണ്ട് മോനെ രാജാ…നിന്റെ തുണിയഴിച്ച് റോഡിലൂടെ ഓടിക്കാൻ വിടുവാ ഞാൻ…”…കുഞ്ഞുട്ടൻ ദേഷ്യത്തോടെ പറഞ്ഞിട്ട് അവനെ പൊക്കിനിർത്തി…സമർ അച്ചുവിനെ രാജന്റെ മുന്നിലേക്ക് നിർത്തി…
“നിനക്ക് ഇവനെന്തോ കൊടുക്കാനില്ലേ അതങ്ങ് കൊടുത്തേക്ക്…നമുക്കെന്തിനാ കടമൊക്കെ വാങ്ങിവെക്കേണ്ട ആവശ്യം…പലിശയടക്കം കൊടുത്തേക്ക്..”…സമർ അച്ചുവിനോട് പറഞ്ഞു…അച്ചു രാജന്റെ മുന്നിലേക്ക് നിന്നു… അച്ചു തന്റെ ചെരിപ്പൂരി രാജന്റെ മുഖത്തടിച്ചു…സമർ അച്ചുവിനെ പിന്നിലേക്ക് നിർത്തി…
“എടാ പന്നപൂമോനെ… ഈ പെണ്ണ് എന്ന് പറയുന്ന സാധനം പൂശാൻ മാത്രമായി ഉണ്ടാക്കിയിട്ടില്ല മൊതലല്ല…പെണ്ണിനെ സ്നേഹിക്കണം..സഹായിക്കണം.. സംരക്ഷിക്കണം…അതിലേറെ ബഹുമാനിക്കണം…”…സമർ പറഞ്ഞു..
“ഇവരുടെ ആധാരം നാളെ രാവിലെ പത്തുമണിക്കുള്ളിൽ ഇവരുടെ കയ്യിലെത്തണം അല്ലെങ്കി നിന്റെ അന്ത്യകൂദാഷ ചൊല്ലാൻ ഞാനങ്ങോട്ട് വരുവേ..”..സമർ പറഞ്ഞു നിർത്തി…കുഞ്ഞുട്ടൻ അവരുടെ അടുത്തേക്ക് വന്നു…
“അപ്പൊ വെടിക്കെട്ട് കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് കാര്യപരിപാടിയിലേക്ക് കടക്കാം..അപ്പൊ തുടങ്ങല്ലേ…”..അത് പറഞ്ഞിട്ട് കുഞ്ഞുട്ടൻ ഡ്രെസ്സ് അഴിച്ചുമാറ്റി…സമർ അച്ചുവിന്റെ കണ്ണുപൊത്തി പിടിച്ചു ജീപ്പിന് നേരെ നടന്നു…
“ഓടെടാ വധൂരി..”…പറഞ്ഞിട്ട് കുഞ്ഞുട്ടൻ രാജന്റെ പുറത്ത് ചവിട്ടി…രാജൻ നഗ്നനായി റോഡിലൂടെ ഓടി..അവനെ കുറച്ചു നേരം ഓടിച്ച ശേഷം കുഞ്ഞുട്ടൻ അവരുടെ അടുത്തേക്ക് വന്നു…അവർ രണ്ടുപേരും അവനെ നോക്കി ചിരിച്ചു…
“അപ്പൊ പോവല്ലേ കൊച്ചു ഡോക്ടറെ…”…കുഞ്ഞുട്ടൻ അച്ചുവിനോട് പറഞ്ഞു…അവൾ ചിരിച്ചുകൊണ്ട് തലയാട്ടി…
“അവൻ നഗ്നനായി ഓടുന്നത് ഞാനിവിടെ ഇരുന്ന് ന്യൂസ് ചാനലിൽ കണ്ടു.. പിറ്റേന്ന് തന്നെ അവർ ആധാരം കൊണ്ട് തന്നു..പക്ഷെ എനിക്കത് ബാങ്കിൽ വെക്കേണ്ടി വന്നില്ല…എന്റെ മകളുടെ മുഴുവൻ പഠനചിലവും സമർ ഏറ്റെടുത്തു..എത്ര വേണ്ടെന്ന് പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല…പെങ്ങളുടെ പഠിപ്പിക്കേണ്ടത് അങ്ങളയുടെ കടമയാണെന്ന് അവൻ ഞങ്ങൾക്ക് മറുപടി നൽകി…”…ശാന്ത പറഞ്ഞു നിർത്തി….
“കരുണ്യവാനാണ് അവൻ…നല്ലൊരു മനസ്സിന് ഉടമയും…അവൻ ആരാണ് എന്താണ് എന്നൊന്നും നമുക്കറിയില്ല പക്ഷെ അവൻ ഒരിക്കലും ആരെയും ചതിക്കുന്നതോ അല്ലെങ്കി ഏതെങ്കിലും പെണ്ണിനോട് മോശമായി പെരുമാറുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല…അവൻ വളരെ നല്ലവനാണ്…നീ അവനെ ഒന്നുകൊണ്ടും പേടിക്കേണ്ട മോളെ…”…ശാന്ത ഷാഹിയോട് പറഞ്ഞു…
ഷാഹിക്ക് ശാന്തയുടെ വാക്കുകൾ ആശ്വാസം പകർന്നു… പ്രിൻസിപ്പലിന്റെ വാക്കുകൾ കേട്ടതിനുശേഷം ഷാഹിക്ക് സമറിൽ നല്ല ഭയമുണ്ടായിരുന്നു…എന്നാൽ ശാന്തയുടെ വാക്കുകൾ അവളുടെ പേടിയകറ്റി…അവൾ ചിരിച്ചു…ശാന്തയും ഷാഹിയും ഹാളിലേക്ക് ചെന്നു…ശാന്ത തന്റെ ഓരോ മക്കളെയും ഷാഹിക്ക് പരിചയപ്പെടുത്തിക്കൊടുത്തു…അവർ ആഘോഷങ്ങൾ തുടങ്ങി…അഞ്ചു മെഴുകുതിരി ഊതിക്കെടുത്തിയത്തിനുശേഷം കേക്ക് മുറിച്ചു…എല്ലാവര്ക്കും കൊടുത്തു…എല്ലാവര്ക്കും വേണ്ടി ബിരിയാണി ഉണ്ടാക്കിയിരുന്നു ശാന്ത…അതെല്ലാവർക്കും കൊടുത്തു..പതിയെ ആഘോഷങ്ങൾ അവസാനിച്ചു…കുഞ്ഞുട്ടനും ഷാഹിയും ഒഴികെ ബാക്കിയുള്ള അതിഥികൾ എല്ലാം പോയി..അവർ ഹാളിൽ ഒത്തുകൂടി…
