“എന്നെയിപ്പോ മോനെ എന്നല്ലേ വിളിച്ചത്…അപ്പൊ ഇവൾ എന്റെ പെങ്ങളാണ്…പെങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ ആങ്ങള നോക്കി നിക്കുമോ…ആ പ്രശ്നം ഇന്നത്തോടെ തീരും…ചേച്ചി വിളിക്ക്..”..സമർ കട്ടിയായി പറഞ്ഞു…അച്ചുവിനും ശാന്തയ്ക്കും അവന്റെ വാക്കുകൾ ധൈര്യം നൽകി…ശാന്ത അയാളെ വിളിച്ചു സംസാരിച്ചു…എന്നിട്ട്..
“അച്ചുവിനെ അയാളുടെ ഗോഡൗണിലേക്ക് കൊണ്ട് ചെല്ലാനാ പറഞ്ഞെ…അയാൾ അവിടെ ഉണ്ടത്രേ..”…ശാന്ത സമറിനോട് പറഞ്ഞു…
“ചേച്ചി ആ ന്യൂസ് ചാനൽ ഒന്ന് കണ്ടോണ്ടിരിക്കണേ…”…കുഞ്ഞുട്ടൻ ശാന്തയോട് പറഞ്ഞു..
“എന്തിനാ മോനെ…”…ശാന്ത അവനോട് ചോദിച്ചു…
“അതൊക്കെയുണ്ട്…ചുമ്മാ കണ്ടോണ്ടിരിക്കൂ…”..കുഞ്ഞുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
“അച്ചു…കയറ്… ചേച്ചി തല്ക്കാലം വരണ്ടാ… ഞങ്ങൾ പെട്ടെന്ന് വരാം…”…സമർ പറഞ്ഞു..അച്ചു ജീപ്പിൽ കയറി…സമറും കുഞ്ഞുട്ടനും കയറി…
കുഞ്ഞുട്ടൻ വണ്ടിയെടുത്തു…റോഡിലേക്കിറങ്ങി..ഗോഡൗൺ ലക്ഷ്യമാക്കി കുതിച്ചു…
“അച്ചു പേടിയുണ്ടോ…”…സമർ തിരിഞ്ഞിട്ട് അച്ചുവിനോട് ചോദിച്ചു….
“എന്റെ ആങ്ങള എന്റെയൊപ്പം ഉള്ളപ്പോ ഞാനെന്തിനാ പേടിക്കുന്നെ…”..അച്ചു തിരിച്ചു ചോദിച്ചു….അത് കേട്ട് സമറിന്റേം കുഞ്ഞുട്ടന്റേം മുഖത്ത് ഒരു പുഞ്ചിരി വന്നു…
ജീപ്പ് ഗോഡൗണിന്റെ ഗേറ്റും കടന്ന് ഉള്ളിലേക്ക് കയറി…
ഏഴെട്ടുപേർ അവിടെ നിൽക്കുന്നത് അവർ കണ്ടു…ഏഴെട്ടുപേർ എന്ന് പറഞ്ഞാൽപോരാ ഏഴെട്ട് ഫയൽവാന്മാർ…അവർ മസിലും പെരുപ്പിച്ചു ഞങ്ങൾ വരുന്നത് നോക്കി നിന്നു… കൂടെ അച്ചുവിനെ കണ്ടപ്പോ അവർക്ക് കാര്യം പിടികിട്ടി…പക്ഷെ അവർ അവരുടെ അടുത്തേക്ക് വന്നതൊന്നുമില്ല… കുഞ്ഞുട്ടൻ ജീപ്പ് നടുക്ക് തന്നെ ചവിട്ടി നിർത്തി…സമറും കുഞ്ഞുട്ടനും വണ്ടിയിൽ നിന്നിറങ്ങി…കുഞ്ഞുട്ടൻ അവരുടെ അടുത്തേക്ക് നടന്നു…
“സേട്ടന്മാരെ രാജൻ മൊയലാളി എവിടെ…”..വളരെ വിനീതത്തോടെ തോളിന്മേൽ രണ്ടും കയ്യും പിണഞ്ഞു വെച്ച് ഒന്നാക്കിയ പോലെ കുഞ്ഞുട്ടൻ ആ ഗുണ്ടകളോട് ചോദിച്ചു..അവർക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല…അവർ അവന് മറുപടിയായി ഒരിടത്തേക്ക് ചൂണ്ടിക്കാണിച്ചു…
ആ കെട്ടിടത്തിന് ചേർന്നുണ്ടാക്കിയ ഒരു മുറിയിലേക്കാണ് അവർ കൈചൂണ്ടിയത്..മൂന്നുഭാഗം ഗ്ലാസ്സുകളാലാണ് മറച്ചിരുന്നത്…അതിന് മുകളിൽ സ്റ്റിക്കർ ഒട്ടിച്ചിരുന്നത് കൊണ്ട് ഉള്ളിലെന്താ നടക്കുക എന്ന് പുറത്തുള്ളവർക്ക് മനസ്സിലാകില്ല..രാജന്റെ ഓഫീസ് മുറിയായിരുന്നു അത്…
കുഞ്ഞുട്ടൻ ഗുണ്ടകൾ കൈചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് സമറിന് ചൂണ്ടിക്കാണിച്ചു കൊടുത്തു…സമർ അച്ചുവിനെയും കൊണ്ട് ആ റൂമിന്റെ അടുത്തേക്ക് പോയി..അച്ചുവിനോട് ആദ്യം ഉള്ളിലേക്ക് കയറാൻ പറഞ്ഞു…
“ഹാ ആരിത്… വരില്ലായെന്നൊക്കെ വീരവാദം മുഴക്കി പോയിട്ട് ഇതെന്തുപറ്റി….”…അച്ചുവിനെ കണ്ടതും രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു…സമറും പിന്നാലെ കുഞ്ഞുട്ടനും ആ റൂമിലേക്ക് കയറി…
“ഇതൊക്കെയാരാ…”…ലേശം ഭയത്തോടെ രാജൻ ചോദിച്ചു…അവൾ അതിനുമറുപടി കൊടുത്തില്ല…സമറും കുഞ്ഞുട്ടനും ഒപ്പമുള്ളത് കൊണ്ട് അവൾക്ക് പേടി കുറവായിരുന്നെങ്കിലും അയാളോട് സംസാരിക്കാൻ മാത്രമുള്ള ധൈര്യം അവൾക്കില്ലായിരുന്നു…സമർ അച്ചുവിന്റെ മുന്നിലേക്ക് വന്നു…
“ഇയാളാണോ…”…സമർ അച്ചുവിനോട് ചോദിച്ചു..അച്ചു പതുക്കെ തലയാട്ടി…അവൾ തലയാട്ടുന്നത് കണ്ടതും സമർ തിരിഞ്ഞുനിന്ന് രാജന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു…അടിയുടെ ശക്തിയിൽ മുന്പിലുണ്ടായിരുന്ന മരത്തിന്റെ മേശമേൽ രാജന്റെ മുഖം വന്ന് പതിച്ചു..രാജന്റെ മുഖത്തിന്റെ വലത്തെഭാഗത്തുള്ള നാലുപല്ല് ഒറ്റയടിക്ക് ഇളകി..അയാൾ അയാളുടെ കരണം പൊത്തിനിന്നു…
“ഇതാണ് നിന്റെ പ്രശ്നം..ഒരു കാര്യം ഡീൽ ചെയ്യാൻ നിനക്ക് അറിയില്ല….ഇങ്ങോട്ട് മാറിനിക്ക്…”…കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞിട്ട് അവനെ പിന്നിലേക്ക് വലിച്ചു രാജന്റെ മുന്നിലേക്ക് കുഞ്ഞുട്ടൻ കയറി നിന്നു… രാജൻ ഒരു പ്രതീക്ഷയോടെ കുഞ്ഞുട്ടനെ നോക്കി…രാജൻ ഇമ ചിമ്മിയൊന്ന് തുറന്നതെയുള്ളൂ…കുഞ്ഞുട്ടന്റെ വലത്തേ കൈ സമർ രാജനെ അടിച്ച അതെ ഭാഗത്ത് വന്ന് പതിഞ്ഞു..രാജന്റെ ഒന്നുകൂടെ മേശയ്ക്കുമുകളിലേക്ക് ഒരു യാത്ര പോയി വന്നു…രാജൻ കരണം പൊത്തി കുഞ്ഞുട്ടനെ നോക്കി…
