വില്ലൻ- 4 2

“അല്ലാ കലാപരിപാടികൾ ഒന്നുമില്ലേ..”…കുഞ്ഞുട്ടൻ എല്ലാവരോടും ചോദിച്ചു…

“എന്നാൽ കുഞ്ഞുട്ടേട്ടൻ ഒരു പാട്ട് പാട്…”…അഞ്ചു പറഞ്ഞു…

“അയിന് പാട്ടുകാരി ഇതാ ഇരിക്കുന്നു..”…കുഞ്ഞുട്ടൻ ഷാഹിയെ ചൂണ്ടി പറഞ്ഞു…

“ഹേയ് ഞാൻ പാടുകയൊന്നുമില്ല…”…ഷാഹി പറഞ്ഞു…

“പ്ളീസ് ചേച്ചി…പാട് ചേച്ചി…”..അഞ്ചു ഷാഹിയോട് അപേക്ഷിച്ചു…

“അത് തന്നെ പാട് ചേച്ചീ…”..കുഞ്ഞുട്ടൻ കളിയായി പറഞ്ഞു..ഷാഹി കണ്ണുരുട്ടി അവനെ നോക്കി…

“ഓക്കേ..പാടാം…”…ഷാഹി പറഞ്ഞു…

“ഊതാ…ഊതാ…

ഊതാ കളർ റിബ്ബൺ….

ഉനക്ക് യാര് അപ്പൻ…

ഊതാ കളർ റിബ്ബൺ…

ഉനക്ക് യാര് അപ്പൻ….”.

ഷാഹി കുഞ്ഞുട്ടനെ നോക്കി ആ പാട്ട് പാടി…

“ദൈവമേ കുരുപ്പ് നൈസായി അവൾ തന്തയ്ക്ക് വിളിച്ചല്ലോ…”കുഞ്ഞുട്ടൻ ചിന്തിച്ചു…കുഞ്ഞുട്ടൻ പാട്ടിന് ഇടയിൽ കയറി…

“ഈ പാട്ട് വേണ്ടാ… വേറെ മതി…”..കുഞ്ഞുട്ടൻ ഷാഹിയെ കണ്ണുരുട്ടി കാണിച്ചുകൊണ്ട് പറഞ്ഞു…

“എന്നാ കുഞ്ഞുട്ടേട്ടൻ തന്നെ പാട്…”..അനു പറഞ്ഞു…

“ഓക്കേ….”….കുഞ്ഞുട്ടൻ രണ്ട് കയ്യും പൊക്കി സമ്മതം മൂളി…

“അട്ടക്കുണ്ടിലെ കണ്ടിചെമ്പേ ഈയെന്നോട് കളിക്കണ്ടാ…

ഈയെന്നോട് കളിച്ചാൽ ഞമ്മള് കേട്ട് കെട്ടിക്കെ…”
കുഞ്ഞുട്ടൻ ഷാഹിയെ നോക്കി വരികൾ പാടി…ഷാഹി കൊഞ്ഞനം കുത്തിക്കാണിച്ചു.. ശേഷം കുഞ്ഞുട്ടൻ എല്ലാവരോടും ഏറ്റുപാടാൻ പറഞ്ഞു…ഷാഹിയും അതിൽ പങ്കുചേർന്നു…

“അട്ടക്കുണ്ടിലെ കണ്ടിചെമ്പേ ഈയെന്നോട് കളിക്കണ്ടാ…

ഈയെന്നോട് കളിച്ചാൽ ഞമ്മള് കേട്ട് കെട്ടിക്കെ…

ഞാനും ന്റെ അളിയനും കൂടി വീട്ടു വരമ്പേ പോകുമ്പോ…

വീട്ടുവരമ്പത്തൊരു ചേനത്തണ്ടൻ….

ചേനത്തണ്ടൻ ചീറ്റിക്കൊണ്ട് പാഞ്ഞടുത്ത് വന്നപ്പോ..

കുറുവടി പോലൊരു ചെറുവടി കൊണ്ടെൻ അമ്മോച്ചൻ വന്നേ….

ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം…

ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം….

ആ വെള്ളക്കാരൻ സായിപ്പമ്പ്രാക്കൻ വല്ലാത്തൊരു സൂത്രക്കാരൻ..

തീർട്ട പോലൊരു തീവണ്ടിയല്ലേ കൂകിപ്പായണത്…

അങ്ങനെ പാട്…

കാര്യം നടത്താൻ നാട്ടാര് തൂക്കിക്കൊല്ലാൻ മയിസ്ട്രേറ്റ്…

അന്നെ ഞമ്മള് കൊണ്ടോവും കോഴിക്കോട്ടേക്ക്…

അന്നേക്കാട്ടീം വല്ല്യോനാണ്ടാ കുഞ്ഞക്കാട്ടെ കുഞ്ഞപ്പേട്ടൻ…

അന്നെ ഞമ്മള് കൊണ്ടോവും കോയമ്പത്തൂര്….

അന്നേക്കാട്ടീം വല്ല്യോനാണ്ടാ കുഞ്ഞക്കാട്ടെ കുഞ്ഞപ്പേട്ടൻ…

അന്നെ ഞമ്മള് കൊണ്ടോവും കോയമ്പത്തൂര്….
ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം…

ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം….”

കുഞ്ഞുട്ടൻ പാടിനിർത്തി..എല്ലാവരും അവനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു…അവരുടെ കളിച്ചിരിമേളങ്ങളും കുസൃതികളും കുറുമ്പുകളുമൊക്കെയായി ആ രാത്രി മുന്നോട്ട് നീങ്ങി..ഒടുവിൽ കുഞ്ഞുട്ടനും ഷാഹിയും ശാന്തയോടും മക്കളോടും യാത്ര പറഞ്ഞു ഇറങ്ങി..

തിരിച്ചുപോരുമ്പോൾ ജീപ്പിലിരിക്കുമ്പോൾ ഷാഹിയുടെ മുഖത്ത് സന്തോഷം അലതല്ലിയത് കുഞ്ഞുട്ടൻ കണ്ടു…ഷാഹി വളരെ സന്തോഷത്തിലായിരുന്നു..ഭയം മാറി പക്ഷെ അതിനേക്കാളുപരി സമറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയത് അവളെ വളരെയധികം സന്തോഷിപ്പിച്ചു…അവളുടെ ചിന്തകളും ഓർമ്മകളും വീണ്ടും സമർ കയ്യടക്കി…കാരുണ്യവാനാണ് അവൻ..നല്ലൊരു മനസ്സിന് ഉടമയും…ശാന്തയുടെ വാക്കുകൾ ഷാഹിയുടെ ചെവിയിൽ വീണ്ടും വീണ്ടും കേട്ടു… ശരിയാണ്..നല്ലവനാണ് അവൻ…ആനിയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ അവൻ അടിച്ചു പഞ്ഞിക്കിട്ടു…അവളുടെ മാനത്തിന് വില കാത്തു..അവളുടെ കണ്ണീരൊപ്പി..അച്ചുവിനെ രാജനിൽ നിന്നും രക്ഷിച്ചു…അവളുടെ ആഗ്രഹങ്ങൾ സഫലമാക്കി..അവളുടെയും മാനം കാത്തു…അവരുടെ സന്തോഷത്തിന് കാരണമായി…ശെരിക്കും നല്ലവൻ…അങ്ങനെയാണെങ്കിൽ അവൻ നായകനല്ലേ മാലാഖയല്ലേ…അങ്ങനെയാണെങ്കിൽ അവൻ എങ്ങനെ അസുരനാകും…ചെകുത്താനാകും…ഒരിക്കലുമാകില്ല… അവൻ നായകനാണ്…മാലാഖയാണ്…പാവങ്ങളുടെ കണ്ണീരൊപ്പാൻ മടിയില്ലാത്ത മാലാഖ….

Leave a Reply

Your email address will not be published. Required fields are marked *