“എണ്പത്തിയാറായിരം രൂപയോ…”..ശാന്ത കണ്ണുംതള്ളി ചോദിച്ചു…
“അതെ…”…രാജൻ ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…
“അത്രയൊന്നും ഇല്ല സാറേ ഇരുപത്തിയാറായിരം രൂപയെ ബാക്കിയുള്ളൂ….”…ശാന്ത പറഞ്ഞു…
“ആര് പറഞ്ഞു…”
“ഇവിടുന്ന് തന്നെ…കഴിഞ്ഞതവണത്തെ അടവ് അടച്ചപ്പോൾ പറഞ്ഞതാണ്….”
“അത് അപ്പോഴത്തെ കണക്ക്..ഇത് ഇപ്പോഴത്തെ കണക്ക്…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു….
“മനസ്സിലായില്ലാ….”…ശാന്ത പറഞ്ഞു…
“ഇതാണ്..ഞാൻ ഒരു കാര്യം കാര്യപ്പെട്ട് പറയുമ്പോൾ ആർക്കും മനസ്സിലാകില്ല…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു…ശാന്തയും അച്ചുവും ചോദ്യഭാവത്തോടെ അയാളെ നോക്കി…
“അതായത്…കൂടുതൽ വന്ന അറുപതിനായിരം രൂപ ഞാൻ ഇവൾക്ക് ഇട്ട വിലയാണ്…”…രാജൻ അച്ചുവിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…
“അവളെ എനിക്ക് ഒരു രാത്രി തന്നാൽ ഞാൻ ആ അറുപതിനായിരം രൂപയങ്ങ് മറന്നേക്കാം..അല്ലെങ്കി നീ ഇവളെ ഡോക്ടർ ആക്കുന്ന കാര്യം അങ്ങ് മറന്നേക്ക്…”…രാജന്റെ ശബ്ദം കട്ടിയായി..
“ഇത് ചതിയാണ്….”…ശാന്ത പറഞ്ഞു…
“ചതിയാണല്ലോ…നമ്മളെ ഭരിക്കുന്നവരും രക്ഷിക്കുകയാണെന്ന് പറയുന്ന നമ്മുടെ സ്വന്തം ഭരണാധികാരികൾ വരെ എത്രയോ വലിയ ചതികൾ ചെയ്യുന്നു…ഇത് ചതിയന്മാരുടെ ലോകമാണ്…ഇത് ഈ ലോകത്തിലെ ഒരു ചെറിയ കുന്നിക്കുരുവോളം വലിപ്പമുള്ള ചതി മാത്രമാണ്…”…രാജൻ അവരെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഞങ്ങൾ പോലീസിൽ പരാതി കൊടുക്കും….”…അച്ചു രാജനോട് ദേഷ്യത്തോടെ പറഞ്ഞു…
“ടീ കൊച്ചുപെണ്ണേ… നീ എവിടെ പോയി പരാതിപ്പെടാനാണ്.. സ്ഥലം എസ് ഐ രാജീവൻ എന്റെ സ്വന്തം അനിയനാണ്… അവിടെ പോയി പരാതിപറഞ്ഞാൽ ആദ്യം അവൻ നിന്റെ ടേസ്റ്റ് നോക്കും എന്നിട്ടെ എനിക്ക് കിട്ടൂ…അത് വേണോ…വെറുതെ എന്തിനാ എന്നെ സെക്കന്റ് ഹാൻഡ്ലേർ ആക്കുന്നെ..”…രാജൻ അവളോട് പറഞ്ഞു..അച്ചു അത് കേട്ട് പേടിച്ചു ശാന്തയുടെ പിറകിലേക്ക് പോയി…
“ശാന്തേ…നീ രണ്ട് വലിയ പൊട്ടത്തരം കാണിച്ചു…ഒന്നാമത്തേത് എന്റെ കമ്പനിയിൽ ആധാരം പണയം വെച്ചു… രണ്ടാമത്തേത് എന്നെപ്പോലൊരു വേട്ടനായയുടെ മുന്നിലേക്ക് ആധാരം തിരിച്ചെടുക്കാൻ ഇവളെയും കൂട്ടി വന്നു…ഇങ്ങനെയൊക്കെ പൊട്ടത്തരം കാണിക്കാമോ ശാന്തേ..”…രാജൻ ചിരിച്ചുകൊണ്ട് ശാന്തയുടെ നേരെ തിരിഞ്ഞു ചോദിച്ചു…
“സാർ ഞങ്ങൾ പാവങ്ങളാ… ഞങ്ങളെ ഉപദ്രവിക്കരുത്…ന്റെ മോൾ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പറഞ്ഞിട്ടില്ല…ഒരു ഡോക്ടറാവണം എന്ന് അവൾ വല്ലാതെ കൊതിച്ചുപോയി…ചതിക്കരുത് ഞങ്ങളെ…”…ശാന്ത കരഞ്ഞുകൊണ്ട് കൈകൂപ്പി രാജനോട് അപേക്ഷിച്ചു…
“അത് തന്നെയല്ലേ ശാന്തേ ഞാനും പറഞ്ഞെ…ഇവളെ നമുക്ക് ഡോക്ടറാക്കാം അതിനുമുമ്പ് ഇവളെ എന്റെയാക്കണം അത്രയേ ഒള്ളൂ…”…രാജൻ പറഞ്ഞു…
“വാ മോളേ…”…ശാന്ത അച്ചുവിന്റെ കൈപിടിച്ച് പുറത്തേക്ക് പോകാൻ ഒരുങ്ങി…
“നീ ഇവളെയും കൊണ്ടുപോകുന്നതൊന്നും കുഴപ്പമില്ല…പക്ഷെ ഇവൾ എന്റേതായിരിക്കും..ഒരു നായയ്ക്കും എന്നെ അതിൽനിന്ന് തടയാനാകില്ല…”…രാജൻ അച്ചുവിനെ നോക്കി കോപത്തോടെ പറഞ്ഞു..
“ആരും ഇല്ലാത്തോർക്ക് ദൈവം ഉണ്ടാകും സാറേ…ദൈവം…”..ശാന്ത അച്ചുവിനെയും കൊണ്ട് പുറത്തേക്കിറങ്ങി…അവൾക്ക് എന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയില്ലായിരുന്നു….
“ചേച്ചി എന്താ ചെയ്തത് എന്നിട്ട്…”…ഷാഹി ശാന്തയോട് ചോദിച്ചു..
“എന്ത്ചെയ്യാൻ…ഇരുപത്തിയാറായിരം രൂപ തന്നെ ഞാൻ കണ്ടെത്തിയത് കണ്ടവരുടെയൊക്കെ കയ്യും കാലും പിടിച്ചിട്ടാണ്…പക്ഷെ എനിക്ക് എന്റെ മോളെ കരച്ചിൽ കണ്ട് നില്ക്കാൻ പറ്റില്ലായിരുന്നു…ഞാൻ അയാളോട് പറഞ്ഞത് സത്യമാ..അവൾ എന്നോട് ഒരു ആഗ്രഹവും പറഞ്ഞിട്ടില്ലായിരുന്നു…അവളുടെ അച്ഛൻ പോയതിനുശേഷം ഞാൻ അവരെ എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് അവൾക്ക് അറിയാമായിരുന്നു…അതുകൊണ്ട് തന്നെ ഒരു ആഗ്രഹവും അവൾ എന്നോട് പറഞ്ഞിട്ടില്ല…പത്തിൽ നിന്നും പ്ലസ് ടൂവിൽ നിന്നും ഒക്കെ ക്ലാസ്സിലെ കുട്ടികളെല്ലാം ടൂർ പോയപ്പോളും അവൾ പോയിരുന്നില്ല..അതിന് അവൾ ഒരിക്കലും എന്നോട് പരാതി പറഞ്ഞിട്ടില്ല..ഒരു വാക്ക് പോലും മുഖം വീർപ്പിച്ചു സംസാരിച്ചിട്ടില്ല..അവൾക് ഞാൻ എന്ത് വാങ്ങി കൊടുക്കുന്നോ അതായിരുന്നു അവളുടെ ഓണാപ്പുടവയും വിഷുപ്പുടവയും ഒക്കെ…
ഒരിക്കലും അത് വേണം ഇത് വേണം എന്ന് പറഞ്ഞു അവൾ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല..ഞാൻ അവളോട് സെലക്ട് ചെയ്യാൻ പറഞ്ഞാൽ അവൾ ആരും കാണാതെ പ്രൈസ് ടാഗ് നോക്കും…എന്നിട്ട് അതിൽ ഏറ്റവും വിലക്കുറവുള്ളത് ചൂണ്ടിക്കാണിക്കും… ഒരു ആശയും ഒരു ആഗ്രഹവും അവൾ എന്നോട് പറഞ്ഞിരുന്നില്ല..അത്രയ്ക്ക് നല്ല പെണ്ണാണവൾ…വേണ്ടപ്പെട്ടവരുടെ മനസ്സ് നോക്കിയേ അവൾ ഒരു കാര്യം ചെയ്യൂ…അവൾ ആദ്യമായിട്ട് ഒരു ആശ പറഞ്ഞപ്പോ എനിക്ക് അത് സാധിച്ചുകൊടുക്കാണ്ടിരിക്കാൻ പറ്റുമോ…പറ്റില്ലാ… ഞെരങ്ങി ഞാൻ പിന്നേം..വീണു…പിന്നെയും വീണു…മറ്റുള്ളവരുടെ കാലുകളിൽ…ഒരു ചിന്തയെ എന്റെ മനസ്സിൽ ഉണ്ടായൊള്ളു… എന്റെ അച്ചുവിന്റെ സന്തോഷം…അവളുടെ ആഗ്രഹം നടത്തിക്കൊടുക്കുമ്പോഴുള്ള അവളുടെ ചിരി കാണാൻ…സന്തോഷം കാണാൻ..എനിക്ക് ഒരു മടിയും തോന്നിയില്ല മറ്റുള്ളവരുടെ കാലിൽ വീഴാൻ…പക്ഷെ….. ഒന്നും നടന്നില്ല..ഒരാൾ പോലും പൈസ തന്നില്ല…അവസാന പ്രതീക്ഷയെന്നവണ്ണം സുസനോടും പോയി ഞാൻ ചോദിച്ചു…അതിന് അവൾ മറുപടി പറഞ്ഞത് എന്താണെന്ന് അറിയുമോ…നിന്നെപ്പോലുള്ളവരെന്തിനാ വലിയ സ്വപ്‌നങ്ങൾ കാണുന്നെ..അതൊന്നും നിന്നെപോലെയുള്ള കൊടിച്ചിപട്ടികൾക്ക് വിധിച്ചിട്ടുള്ളതല്ല…അടിച്ചുതെളിക്കാരിയുടെ മകൾ അടിച്ചുതെളിക്കാരിയായാൽ മതി…ഡോക്ടറാവണ്ട… അതിന് യോഗ്യതയുള്ളവർ വേറെയുണ്ട്…നീ വേണമെങ്കിൽ നിന്റെ മകൾക്ക് ഹോസ്റ്റലിലെ അടിച്ചുതെളിക്ക് താല്പര്യം ഉണ്ടെങ്കിൽ പറ..അത് ഞാൻ ചേർത്തി തരാം.. ഒരു കമ്മീഷനും വാങ്ങാതെ…സൂസൻ എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു…എന്റെ മനസ്സാകെ മരവിച്ചിരുന്നു..ഞാൻ പുറത്തേക്ക് നടന്നു…അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു..എങ്ങനെ ഞാൻ എന്റെ മോളെ ഡോക്ടർ ആക്കും…അവളെ ഞാൻ എങ്ങനെ ഫേസ് ചെയ്യും..ഞാൻ ഡോക്ടറാവും എന്ന വാക്ക് കേൾക്കാൻ കൊതിക്കുന്ന എന്റെ പൊന്നുമൊളോട് ഞാൻ എങ്ങനെ പറയും നീ ഒരു ഡോക്ടർ ആകില്ലെന്ന്…എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു ഞാൻ പോലും അറിയാതെ…എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല…ഇരുന്ന ഇരുപ്പിൽ മരിച്ചുപോകണേ എന്നുപോലും ഞാൻ പ്രാര്ഥിച്ചുപോയി…”…ശാന്ത ഷാഹിയോട് പറഞ്ഞു…
