“അവനും തല്ലി നീയും തല്ലി…ഇതിലെന്താ വ്യത്യാസം…”…രാജൻ കുഞ്ഞുട്ടന്റെ മുഖത്തേക്ക് കാര്യം മനസ്സിലാകാത്തപോലെ ചോദിച്ചു…
“അവൻ അടിച്ചപ്പോ എങ്ങാനുണ്ടാർന്നു…”…കുഞ്ഞുട്ടൻ രാജന്റെ അരികിൽ വന്നിട്ട് ചോദിച്ചു…
“അവൻ അടിച്ചപ്പോ ഒരു പത്തുനൂറ്റമ്പത് കിളികൾ ശറേന്ന് പറഞ്ഞങ്ങ് പറന്നുപോയി…പിന്നെ ഒരു വണ്ടിന്റെ മൂളക്കം ചെവിയിൽ….”…രാജൻ കുഞ്ഞുട്ടനോട് പറഞ്ഞു….
“ഞാൻ അടിച്ചപ്പോളോ…”…കുഞ്ഞുട്ടൻ പിന്നേം രാജനോട് ചോദിച്ചു…
“കിളികളുടെ എണ്ണം കുറവുണ്ടായിരുന്നു…പിന്നെ സൗണ്ട് എഫക്ട് ഇല്ലായിരുന്നു..”…രാജൻ കുറച്ചു തെളിഞ്ഞ മുഖത്തോടെ കുഞ്ഞുട്ടനോട് പറഞ്ഞു..
“ഇപ്പൊ മനസ്സിലായില്ലേ വ്യത്യാസം എന്താണെന്ന്…ഈ നായി രണ്ടടി അടിച്ചു കഴിഞ്ഞാൽ പിന്നെ തല്ല് വാങ്ങിയവനെ തല്ലാൻ നമുക്കൊരു മൂഡ് കിട്ടില്ല…ഒരുമാതിരി ചത്തവനെ തോണ്ടി നോക്കുന്നത് പോലെ ഉണ്ടാകും…സൊ തുടക്കത്തിൽ തന്നെ നമ്മൾ കൊടുക്കാൻ തുടങ്ങിയാൽ നമ്മൾ ജീവനുള്ള ഒരു സാധനത്തിനെയാണ് തല്ലുന്നത് എന്ന ഒരു ഫീൽ കിട്ടും…സംജാ ബേട്ടാ…”…കുഞ്ഞുട്ടൻ രാജനോട് ഒരു തത്വശാസ്ത്രം പറഞ്ഞുകൊടുക്കുന്ന ലാഘവത്തോടെ പറഞ്ഞു….
“സാധാരണ സിനിമകളിലൊക്കെ വില്ലനെ തല്ലിയാൽ അവൻ അവന്റെ ഗുണ്ടകളെ വിളിക്കും…നീയെന്താ പൊട്ടൻ പെരുച്ചാഴിയെ കണ്ടപോലെ നിക്കുന്നെ..അവന്മാരൊക്കെ വെറുതെ ഷോ ക്ക് വേണ്ടി നിർത്തിയതാണോ…”…കുഞ്ഞുട്ടൻ കളിയായി രാജനോട് ചോദിച്ചു…
“ഡാ വന്ന് തല്ലിക്കൊല്ലേടാ ഈ നായിന്റെ മക്കളെ…”…രാജൻ ആക്രോശിച്ചുകൊണ്ട് പുറത്തുള്ളവരെ വിളിച്ചു…കുഞ്ഞുട്ടൻ രാജനെ സമറിന്റെ മുന്നിലേക്ക് ഇട്ടു…
“ഡാ ഇവനെ തല്ലി കോമയിൽ കേറ്റരുത്…ഓടാനുള്ള ജീവൻ ബാക്കി വച്ചേക്കണം..”..കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു…
“അതെന്തിനാ…”…സമർ കുഞ്ഞുട്ടനോട് ചോദിച്ചു..
“അതോ എനിക്ക് ഒരു ഡെഡിക്കേഷൻ ഉള്ളതാ..”..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് സമറിനോട് മറുപടി പറഞ്ഞു…സമർ ചോദ്യഭാവത്തിൽ നോക്കി…
“നീ പറഞ്ഞത് ചെയ്…”…കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു..സമർ തന്റെ മുന്നിലുള്ള രാജന്റെ വയറ് നോക്കി ഒന്നുകൊടുത്തു..ഉള്ളിലേക്ക് ഓടി വരുന്ന ഒരു ഗുണ്ടയുടെ മേലിലേക്ക് രാജൻ പറന്നുവീണു…അവർ രണ്ടുപേരും പിന്നിലേക്ക് വീണു…കുഞ്ഞുട്ടൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി…തന്റെ നേരെ വന്ന ഗുണ്ടയുടെ വയറ് നോക്കി കുഞ്ഞുട്ടൻ തൊഴിച്ചു…അയാൾ പിന്നിലേക്ക് മലന്നടിച്ചു വീണു…രണ്ടുപേർ മുറിയുടെ ഉള്ളിലേക്ക് വന്നു…സമർ ആദ്യം വന്നവന്റെ മുഖം നോക്കി മുന്നോട്ട് ചാടി കുത്തി…പിന്നെ തിരിഞ്ഞു കൈമുട്ട് മടക്കി രണ്ടാമത് വന്നവന്റെ മൂക്കിന്മേൽ ഇടിച്ചു..വന്ന രണ്ടുപേരും സെക്കന്റുകളുടെ വ്യത്യാസത്തിൽ രണ്ടു ഗ്ലാസ് പാളികൾ പൊളിച്ച് പുറത്തേക്ക് പറന്നു പോയി..സമറും പുറത്തേക്കിറങ്ങി…ഈ നേരം ഒരു ഗുണ്ടയുമായി തല്ലിലായിരുന്നു കുഞ്ഞുട്ടൻ..അവൻ കുഞ്ഞുട്ടന്റെ മുഖം നോക്കി കൈ വീശി…കുഞ്ഞുട്ടൻ കുനിഞ്ഞു ഒഴിഞ്ഞുമാറി അവന്റെ വയറിന്റെ വലത്തേ സൈഡിൽ ആഞ്ഞിടിച്ചു…വീശിയ കൈ അവൻ അതെ പോലെ പിന്നോട്ട് വീശി…കുഞ്ഞുട്ടൻ അവന്റെ കൈ കൈപ്പിടിയിൽ ഒതുക്കിയിട്ട് തന്റെ വലത്തേ കാൽ കൊണ്ട് അവന്റെ വയറിന്റെ ഇടത്തെ സൈഡിൽ ആഞ്ഞിടിച്ചു…
കുഞ്ഞുട്ടൻ അവന്റെ കൈകൾ സ്വതന്ത്രമാക്കി..അവൻ പിന്നേം കുഞ്ഞുട്ടനെ തല്ലാനായി കൈ വീശാൻ ഒരുങ്ങി..പക്ഷെ അവന് അതിന് കഴിഞ്ഞില്ല..അവന്റെ വയറിന്റെ രണ്ട്‌സൈഡിലും സഹിക്കാൻ പറ്റാത്ത വേദന അവന് അനുഭവപ്പെട്ടു… കുഞ്ഞുട്ടന്റെ ഇടികളിൽ അവന്റെ വരിയെല്ലുകൾ ഒടിഞ്ഞു തൂങ്ങിയിരുന്നു…അവൻ വേദന കൊണ്ട് കിടന്ന് കരയാൻ തുടങ്ങി…
നേരത്തെ രാജന്റെയൊപ്പം വീണവൻ സമറിന്റെ അടുത്തേക്ക് പാഞ്ഞുചെന്നു…അവൻ കാലുയർത്തി സമറിനെ ചവിട്ടാനോങ്ങി.. സമർ പക്ഷെ അവന്റെ ഇടത്തേസൈഡിലൂടെ മാറിയിട്ട് അവന്റെ പിന്കഴുത്തിൽ കൈമടക്കി ഒരു കുത്ത് കൊടുത്തു…അവൻ വേദനകൊണ്ട് തിരിഞ്ഞുനോക്കിയപ്പോയേക്കും സമറിന്റെ കൈ അവന്റെ ഇടത്തെ കരണത്തിൽ പതിഞ്ഞിരുന്നു..കരണം പുകഞ്ഞുപോയി…സമർ അവന്റെ തലപിടിച്ചു കെട്ടിടത്തിന്റെ സൈഡിലുള്ള ജനാലാമേൽ ഇടിച്ചു…വീണ്ടും വീണ്ടും ഇടിച്ചു…ജനാലമേൽ ഉണ്ടായിരുന്ന ഗ്ലാസ് ആദ്യം പൊട്ടി…പിന്നെ അതിന്മേൽ ഉണ്ടായിരുന്ന കമ്പി വളഞ്ഞു…പക്ഷെ അടി മാത്രം സമർ നിർത്തിയില്ല…അപ്പൊ ഒരുത്തൻ സമറിന്റെ നേരെ പാഞ്ഞുവന്നു… സമർ അവന്റെ പിടിവിട്ടു..അവൻ ആ കമ്പികളിൽ മുഖം ചേർത്തു നിന്നു… ഒരു അനക്കവും ഇല്ലാതെ…സമർ പാഞ്ഞുവന്നവന്റെ നേരെ തിരിഞ്ഞു..അവൻ അടുത്തെത്തിയപ്പോൾ അവന്റെ കാലിന്റെ മുട്ടിന് കീഴിൽ അവൻ ആഞ്ഞുചവിട്ടി..അവന്റെ കാലൊടിഞ്ഞു സമറിന്റെ നേരെ മുഖം കുത്തി വീഴാൻ പോയി അപ്പോൾ സമർ അവന്റെ തല പിടിച്ചു ചുമറിന്മേൽ ആഞ്ഞൊരിടി..അവനും ഫ്ലാറ്റ്…
