വില്ലൻ- 4 2

“എന്നിട്ട്..”…ഷാഹി ശാന്തയോട് ചോദിച്ചു…

“എന്നിട്ടെന്താ മോളെ ഞാൻ ആ വരാന്തയിൽ കുറെ നേരം ഇരുന്നു..എന്റെ കണ്ണുകൾ ആകെ കലങ്ങി കണ്ണിൽ നിന്ന് വെള്ളമൊക്കെ വരുന്നുണ്ടായിരുന്നു…ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവിടെ ഇരുന്നു..കുറെ പേർ വരാന്തയിലൂടെ കടന്നുപോയി…എന്റെ മോളുടെ കഷ്ടതയോർത്ത് ദൈവത്തിനോട് ഞാൻ കുറെ പരാതി പറഞ്ഞു…എവിടുന്ന് ഉത്തരം കിട്ടാൻ..അവന് നമ്മളെ സഹായിക്കലല്ലേ പണി..അവൻ നമ്മളുടെ കരച്ചിലും പ്രാർത്ഥനയും ഒന്നും കേൾക്കില്ല..അങ്ങനെയൊരോന്ന് ആലോചിച്ചു ഞാൻ അവിടെ ഇരുന്നു…കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ എന്നോട്…എന്താ ചേച്ചി ഇവിടെ ഇരുക്കുന്നെ എന്ന് ചോദിച്ചു..ഞാൻ തിരിഞ്ഞുനോക്കി…സമറായിരുന്നു അത്…ആദ്യ ദിവസം തന്നെ അവൻ ഉണ്ടാക്കിയ പുകിൽ കാരണം എനിക്ക് അവനോട് ഒരു ഭയമുണ്ടായിരുന്നു…മാത്രമല്ല നല്ല കാശുള്ള വീട്ടിലെ ചെറുക്കനാണെന്ന സംസാരവും എന്നെ ഭയപ്പെടുത്തി..കാരണം അവർക്ക് എല്ലാം കുട്ടിക്കളിയാണല്ലോ…ഞാൻ അവനോട് ഒന്നുമില്ലായെന്ന് പറഞ്ഞു..”

(ഇനി എന്റെ കണ്ണിലൂടെ അല്ലെങ്കി കുറച്ചു ബോർ ആകും)

“വെറുതെ ആരെങ്കിലും കരയുമോ…”… സമർ ശാന്തയോട് ചോദിച്ചു..

“മനുഷ്യന് ഓരോ പ്രശ്നങ്ങൾ ഉണ്ടാകും…അപ്പോൾ കരഞ്ഞു എന്നൊക്കെ വരും…”

“എന്താ ചേച്ചിയുടെ പ്രശ്നം..”…സമർ ശാന്തയോട് ചോദിച്ചു…
“അത് പറഞ്ഞുതരാൻ നീയാരാ എന്റെ..”..ശാന്ത സമറിനോട് ദേഷ്യത്തോടെ ചോദിച്ചു…

“ശെരിയാ…ഞാൻ നിങ്ങളുടെ ആരും അല്ലാ…പക്ഷെ ഒരാൾ കരയുമ്പോ അവരുടെ കണ്ണീർ തുടക്കാനാ എന്നെ പഠിപ്പിച്ചിട്ടുള്ളത്.. അല്ലാതെ കണ്ടുകൊണ്ട് പോകാനല്ല… അതുകൊണ്ടാ ചോദിച്ചത്….ഐയാം സോറി…”….സമർ ശാന്തയോട് ഇത്രയും പറഞ്ഞിട്ട് പോകാനൊരുങ്ങി…ശാന്ത പെട്ടെന്ന് അവനെ തടഞ്ഞു…

“ക്ഷമിക്കണം മോനേ…എന്റെയോരോ വിഷമങ്ങൾ കൊണ്ട് പറഞ്ഞുപോയതാ… ക്ഷേമിക്ക് നീ…”…ശാന്ത കരഞ്ഞുകൊണ്ട് സമറിനോട് പറഞ്ഞു…

“ചേച്ചി…ആദ്യം കരച്ചിൽ നിർത്തൂ… നിങ്ങൾ എന്താ പ്രശ്നം എന്ന് പറയൂ… എന്നെ ഒരു മോനായി നിങ്ങൾക്ക് കരുതാം…ഞാൻ ഒരിക്കലും നിങ്ങളെ വഞ്ചിക്കില്ല…”…സമർ ശാന്തയുടെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…ആ വാക്കുകൾ ശാന്തയിൽ അവനിൽ വിശ്വാസം ഉണ്ടാക്കി…അവൾ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു…സമറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

“എനിക്കിനി എന്ത് ചെയ്യണം എന്നറിയില്ല മോനെ…ചോദിക്കാവുന്നവരോടൊക്കെ ഞാൻ ചോദിച്ചു…എന്റെ മകളുടെ കരച്ചിൽ കണ്ടിട്ടാണെങ്കി എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല…”…ശാന്ത സമറിനോട് പറഞ്ഞു…

“പൈസ കൊടുത്താലും അയാൾ അച്ചുവിനെ ഒഴിവാക്കും എന്ന് തോന്നുന്നുണ്ടോ…”…സമർ ശാന്തയോട് ചോദിച്ചു…അതിനവൾക്ക് ഉത്തരമില്ലായിരുന്നു…

ഒരു നിശബ്ദത അവർക്കിടയിൽ പടർന്നു..സമർ ഫോൺ എടുത്തു…അവൻ എന്തോ തീരുമാണിച്ചുറപ്പിച്ച മട്ടിൽ ആയിരുന്നു…അവൻ ഒരാളെ വിളിച്ചു…

“കുഞ്ഞുട്ടാ…വണ്ടിയും കൊണ്ട് കോളേജിന്റെ മുൻപിലേക്ക് വാ…”…സമർ അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു…എന്നിട്ട് ശാന്തയ്ക്ക് നേരെ തിരിഞ്ഞിട്ട്…

“ചേച്ചി വാ പോകാം…”..അവൻ അവളെ പിടിച്ചെഴുന്നേല്പിച്ചിട്ട് പറഞ്ഞു…

“എങ്ങോട്ടാ മോനെ..”…ശാന്ത ചോദിച്ചു..

“അതൊക്കെയുണ്ട്… വാ..”

സമർ അവരുമായി കോളേജിന് മുൻപിലേക്ക് നടന്നു…കുഞ്ഞുട്ടൻ ജീപ്പുമായി അവിടെ എത്തിയിരുന്നു…

“ചേച്ചി കയറ്…ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി ഒന്ന് പറഞ്ഞുതരണെ…”…സമർ ശാന്തയോട് പറഞ്ഞു…അവൾ വഴി പറഞ്ഞുകൊടുത്തു…അവർ ശാന്തയുടെ വീട്ടിലെത്തി…

“ചേച്ചി അച്ചുവിനെ വിളിക്ക്…”…സമർ ശാന്തയോട് പറഞ്ഞു..ശാന്ത വീട്ടിനുള്ളിലേക്ക് കയറി…സമർ കുഞ്ഞുട്ടനോട് കാര്യങ്ങൾ ധരിപ്പിച്ചു അവർ വരുന്നതിനുമുമ്പ്…ശാന്ത മകളുമായി പുറത്തേക്ക് വന്നു…
“ചേച്ചിയുടെ കയ്യിൽ അയാളുടെ നമ്പർ ഉണ്ടോ…”…സമർ ശാന്തയോട് ചോദിച്ചു…ശാന്ത അതെയെന്ന് തലയാട്ടി…

“എന്നാ ചേച്ചി അയാളെ വിളിച്ചിട്ട് അച്ചുവിനേം കൂട്ടി വരാം എന്ന് പറ…”..സമർ പറഞ്ഞു…ഇത് കേട്ട് അച്ചു പേടിച്ചു…

“മോനെ..ഇവൾക്ക് വല്ലതും പറ്റിയാൽ ഞാൻ ജീവിച്ചിരിക്കില്ല…”..ശാന്ത പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *