വില്ലൻ- 4

കണ്ടുനിന്ന കാണികൾക്ക് കാര്യം ഏറെക്കുറെ പിടികിട്ടി…അഹമ്മദ് ഖുറേഷിയുടെ വീരസാഹസകൃത്യങ്ങളിലേക്ക് ഇന്ന് ഒരു ഏട് കൂടെ എഴുതിചേർക്കേണ്ടിവരും..അഹമ്മദ് ബീഡി വലിച്ചു പുക പുറത്തേക്ക് ഊതി വിട്ടുകൊണ്ടേയിരുന്നു…കാള ഒരു റൌണ്ട് ചുറ്റി അഹമ്മദിനുമുന്നിൽ വന്നു നിന്നു…അഹമ്മദ് ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകളഞ്ഞു…ശേഷം കൈകൾ പൂഴിയിൽ ആഴ്ത്തി..കയ്യിന്മേൽ പറ്റിയിരുന്ന മണ്ണുകൊണ്ട് തന്റെ നെറ്റിയിൽ തിലകം ചാർത്തി…ശേഷം കൈകളിലുണ്ടായിരുന്ന മണ്ണ് കുടഞ്ഞു..കാളയെ തന്റെ അടുത്തേക്ക് കൈകൊണ്ട് ക്ഷണിച്ചു…കാള വീണ്ടും അഹമ്മദിന് നേരെ പാഞ്ഞടുത്തു..ഇത്തവണ അഹമ്മദ് മാറാൻ നിന്നില്ല..കാള കൊമ്പുകുലുക്കി അഹമ്മദിന് നേരെ പാഞ്ഞുകയറി…അഹമ്മദ് കാളയുടെ രണ്ട് കൊമ്പിലും പിടുത്തമിട്ടു..അഹമ്മദ് ഞരങ്ങിക്കൊണ്ടു പിന്നിലേക്ക് പോയി പക്ഷെ പിടുത്തം മാത്രം വിടാൻ കൂട്ടാക്കിയില്ല..കാള അഹമ്മദിന്റെ ശരീരത്തിൽ കൊമ്പുകളിറക്കാൻ ആവോളം ശ്രമിച്ചുകൊണ്ടിരുന്നു…അഹമ്മദിന്റെ പിന്നിലേക്കുള്ള ഞരങ്ങിപോക്ക് അപ്പോയേക്കും നിന്നിരുന്നു…അഹമ്മദ് കാളയുടെ കൊമ്പുകൾ രണ്ടും രണ്ടുവശത്തേക്ക് പിടിച്ചു ചെരിച്ചു..കാള പ്രാണവേദനകൊണ്ട് പുളഞ്ഞു..അഹമ്മദ് പിടി അയക്കാൻ കൂട്ടാക്കിയില്ല…കൂടുതൽ ചെരിച്ചുകൊണ്ടിരുന്നു… അഹമ്മദ് കോപം കൊണ്ട് വിറച്ചു…അഹമ്മദിനുള്ളിലേക്ക് ദേഷ്യം ഇരച്ചുകയറി…അഹമ്മദ് തന്റെ തലകൊണ്ട് കാളയുടെ തലമേൽ ആഞ്ഞുകുത്തി..കാളയിൽ നിന്ന് ഒരു ഞരക്കം എല്ലാവരും കേട്ടു..അഹമ്മദ് കാളയുടെ കൊമ്പിന്മേലുള്ള പിടി വിട്ടു..അടുത്ത ബീഡിയെടുത്ത് കത്തിച്ചു…എന്നിട്ട് കാളയെ നോക്കി വലിച്ചുകൊണ്ടേയിരുന്നു…കാള തലയൊന്ന് കുതറി..അഹമ്മദിനെ നോക്കി..തലമെലോട്ട് നോക്കി ഒരു സൈഡിലേക്ക് മറിഞ്ഞുവീണു..കാളയിൽ ഒരു അനക്കവും ഉണ്ടായില്ല…കാണികൾ ഈ കാഴ്ച കണ്ടു അമ്പരന്നു…

“ഇതെന്തൂട്ട് മനുഷ്യജന്മമാണ്…”..കാണികളിലൊരുത്തൻ വിളിച്ചുചോദിച്ചു..ആ ചോദ്യം കേട്ടപ്പോൾ തന്നെ ചോദിച്ചവൻ മധുരൈക്കാരൻ അല്ല എന്ന് അവിടെയുള്ളവർക്ക് മനസ്സിലായി…കാരണം ഒരു മധുരൈക്കാരൻ അങ്ങനെ ചോദിക്കില്ല..കാരണം മധുരക്കാരന് ഇത് അഹമ്മദ് ഖുറേഷിയുടെ അനേകം വീരസഹാസകൃത്യങ്ങളിൽ ഒന്ന് മാത്രമാണ്..പുറമേക്കാരന് ഇത് അത്ഭുതവും..

“ഇതോ..ഇതാണ് അഹമ്മദ് ഖുറേഷി…മിഥിലാപുരിയുടെ സുൽത്താൻ..”…കാണികളിലൊരുത്തൻ വിളിച്ചു ചോദിച്ചവന് മറുപടി കൊടുത്തു…
അഹമ്മദ് ഖുറേഷി..പറഞ്ഞതുപോലെ മിഥിലാപുരിയുടെ സുൽത്താൻ…അബൂബക്കർ ഖുറേഷി അഹമ്മദിന്റെ ഒരേ ഒരു മകൻ..മിഥിലാപുരിയുടെ അന്നത്തെ രാജാവായിരുന്നു അഹമ്മദ് ഖുറേഷി..മിഥിലാപുരി അഹമ്മദിന്റെ നാട്ടുരാജ്യവും..അഹമ്മദ് ഖുറേഷി…ജനങ്ങൾക്ക് മനസ്സമ്മതൻ.. കാരുണ്യവാൻ..ജനങ്ങളുടെ നന്മയെ മാത്രം മുന്നിൽ കാണുന്നവൻ…അഹമ്മദിന് കീഴിൽ മിഥിലപുരിയിൽ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു..

അഹമ്മദ് ഖുറേഷി…ഒരു പക്കാ മധുരക്കാരൻ…വീരൻ..അടങ്ങാനല്ലൂർ ജെല്ലിക്കെട്ടിൽ വാടിവാസൽ തുറന്ന് പാഞ്ഞുവരുന്ന ഒരു ഏതൊരു കാളയും അഹമ്മദിനെ കണ്ടാൽ പേടിച്ചുനിന്നുപോകും…ആ കാളയ്ക്കറിയാം തന്റെ ശൗര്യവും വീരവും അഹമ്മദിനുമുന്നിൽ വിലപ്പോകില്ല എന്ന്…ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..അഹമ്മദ് ഖുറേഷി…ആത്മവീര്യമുള്ള തമിഴന്റെ ഒരേയൊരു പര്യായം…

മിഥിലാപുരി..പറഞ്ഞതുപോലെ ഖുറേഷികളുടെ നാട്ടുരാജ്യം..വീരന്മാരുടെ നാട്..ജനിച്ചു വീഴുന്ന ഏതൊരാൺകുട്ടിക്കും അവന്റെ നാലാം വയസ്സ് മുതൽ ആയോധനപരിശീലനം നൽകി തുടങ്ങിയിരുന്നു…പഠിപ്പിക്കുന്നത് സകല ആയോധനകലകളിലും ഒന്നാമനായ അക്ബർ അബ്ബാസി..നൂറുപേർ ഒന്നിച്ചു തല്ലാൻ ചെന്നാലും അക്ബർ അബ്ബാസിയുടെ ദേഹത്തു ഒന്ന് തൊടാൻ പോലും സാധിക്കില്ലായിരുന്നു..വീരാധിവീരൻ..ആറടിപൊക്കവും അതിനൊത്ത തടിയും ആനയെ മറിച്ചിടാനുള്ള ശക്തിയും ചേർന്നവൻ അക്ബർ അബ്ബാസി..മിഥിലപുരിയിൽ ജനിച്ചുവളരുന്ന ഓരോ ആൺകുട്ടിയേയും വീരനാക്കേണ്ട ചുമതല അക്ബർ അബ്ബാസിക്കായിരുന്നു..തന്റെ പിതാവ് കാസിം അബ്ബാസിയിൽ നിന്ന് കൈവന്ന ഈ ദൗത്യം തന്റെ പിതാവിനെക്കാളും കഴിവുറ്റതായി അക്ബർ ചെയ്തുപോന്നു..അബ്ബാസി കുടുംബത്തിനായിരുന്നു ഖുറേഷി കുടുംബത്തിന്റെ സംരക്ഷണചുമതല..

അഹമ്മദ് ഖുറേഷിയുടെ വലംകൈയായിരുന്നു അക്ബർ അബ്ബാസി…അഹമ്മദിന്റെ മകൻ അബൂബക്കർ അക്ബറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനും..

അഹമ്മദ് മിഥിലാപുരിയിലെ ജനങ്ങൾക്ക് കണ്ണിലുണ്ണിയായിരുന്നു..അവരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതിൽ ഒരു മടിയും കാട്ടാത്ത അവരുടെ ഒരേയൊരു നാട്ടുരാജാവ്..അഹമ്മദിന്റെ ഭാര്യ റസിയ ബീഗം ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന ഉത്തമഭാര്യ..സ്നേഹത്തിന്റെ നിറകുടം..
അന്നമോ സഹായമോ ചോദിച്ചുവരുന്ന ഒരാളെയും ഖുറേഷി കുടുംബം കൈമലർത്തി ഇതുവരെ പറഞ്ഞു വിട്ടിട്ടില്ലാ..ജനങ്ങൾക്ക് ഒരു പ്രശ്നമുണ്ടോ അത് പരിഹരിക്കാതെ ഖുറേഷി കുടുംബം ഉറങ്ങിയിട്ടില്ലാ..ഉടൽ മണ്ണുക്ക് ഉയിർ തമിഴനുക്ക്..അതായിരുന്നു അവരുടെ നയം…കൃഷിക്കും ജനങ്ങളുടെ ക്ഷേമത്തിനും അവർ നിലകൊണ്ടു…അതുകൊണ്ട് തന്നെ സമാധാനവും സന്തോഷവും മിഥിലാപുരിയിൽ നിറഞ്ഞുനിന്നു..

പക്ഷെ സന്തോഷവും സമാധാനവും മിഥിലപുരിയിൽ ഏറെക്കാലം നീണ്ടുനിന്നില്ല..ചെകുത്താന്റെ കഴുകൻ കണ്ണുകൾ മിഥിലപുരിക്ക് മേൽ വീണു..വെളിച്ചം അത് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്..വെളിച്ചം ചെറിയകാറ്റിൽ കെടാതെ നിക്കും…പക്ഷെ അവിടുത്തെ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം കെടുത്താൻ കൊടുങ്കാറ്റ് തന്നെ വീശി…

പെട്ടെന്ന് ഒരു വണ്ടി വീടിനുമുന്നിലേക്ക് വന്നുകയറുന്ന ശബ്ദം ഷാഹി കേട്ടു.. അവൾ പെട്ടെന്ന് തന്നെ ഡയറി അടച്ചിട്ട് മേശയുടെ വലിപ്പിലേക്ക് ഇട്ടു..നല്ലപോലെ വായിച്ചുവരികയായിരുന്നു,അതിനിടയിൽ ഇപ്പോ ഇത് ആരാ എന്ന് ഷാഹി ചിന്തിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു..

“വരിക്കച്ചക്കേടെ ചുള കണക്കിന്

തുടു തുടുത്തൊരു കല്യാണി….

തുടു തുടുത്തൊരു കല്യാണി…

കൊടക്കരയില് കാവടിയാടുമ്പോ

കണ്ടെടി ഞാനൊരു മിന്നായം…

കണ്ടെടി ഞാനൊരു മിന്നായം….

ചാട്ടുളി മുന തുള തുളയ്ക്കണ

മൂർച്ചയുള്ളൊരു നോട്ടമാ…

മൂർച്ചയുള്ളൊരു നോട്ടമാ…

കാല് ഇടറുന്നു വായിരെറിയണു

ഇടി കുടുങ്ങണു നെഞ്ചിൽ…

ഇടി കുടുങ്ങണു നെഞ്ചിൽ…”

മൂളിപ്പാട്ട് കേട്ടപ്പോൾ തന്നെ ഷാഹിക്ക് ആള് ആരെന്ന് പിടികിട്ടി..നിങ്ങൾക്ക് കിട്ടീല്ലേ…? അതെ…സാക്ഷാൽ കുഞ്ഞുട്ടൻ തന്നെ…

“എന്താ മോനെ പതിവില്ലാതെ ഈ വഴിക്കൊക്കെ..?”..ഹാളിലെത്തിയ ഷാഹി കുഞ്ഞുട്ടനോട് ചോദിച്ചു…
“തമ്പുരാട്ടി ഇവിടെ ഭരണമേറ്റെടുത്തിനുശേഷം അടിയന് ഈ വഴിക്ക് വരാൻ പാടില്ലാ എന്നായോ…”…കുഞ്ഞുട്ടൻ ലേശം ബ്രാഹ്മണചുവയുള്ള സംസാരത്തിൽ തിരിച്ചടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *