ശിൽപ്പേട്ടത്തി – 3 3

“”””എന്ത് ചെയ്യുവായിരുന്നു ഇവിടെ…?”””””…. ഉമിനീർ തേച്ചു പിടിപ്പിച്ച ശേഷം എന്റെ ഉള്ളം കൈയിലേക്ക് ഊതികൊണ്ട് ഏട്ടത്തി എന്നെ നോക്കി ചോദിച്ചു.

ഉരുണ്ട കരികൂവള മിഴികളും നനവൂറുന്ന അധരങ്ങളും ഏട്ടത്തിയുടെ ദേഹത്ത് നിന്നും പടർന്നിറങ്ങുന്ന മനങ്കവരുന്ന ഗന്ധവും എന്നിൽ എന്തോ ഒരു വിസ്മയം തീർത്തു. മറുപടി ഒന്നും പറയാൻ സാധിക്കാതെ ഞാൻ ഏട്ടത്തിയെ തന്നെ മിഴികൾ ചിമ്മാതെ നോക്കി നിന്നു. ഏട്ടത്തിയുടെ സൗന്ദര്യം എന്നിൽ ഒരു നിമിഷം അനുരാഗം എന്ന വികാരത്തിനു ജന്മം നൽകി. ഞാൻ പ്രണയീ ഭാവത്തിൽ ഏട്ടത്തിയെ നോക്കി.

“”””അപ്പു….””””… ദിവസങ്ങൾക്കു ശേഷം ഏട്ടത്തിയുടെ സ്നേഹത്തോടെയുള്ള ആ വിളി എനിക്ക് നൽകിയ സന്തോഷം ചെറുതൊന്നും അല്ല. അതുകൊണ്ട് തന്നെ എന്റെ മിഴികൾ അറിയാതെ ഈറൻ അണിഞ്ഞു.

“”””എന്തോ…””””… ഒരു നിമിഷം പോലും വൈകാതെ ഞാൻ വിളികേട്ടു.

ഞാൻ വിളികേട്ടതും ഏട്ടത്തിയുടെ മിഴികളിൽ ഒരു പ്രതേക തിളക്കം രൂപീതമായി. ആ മുഖമൊന്നു വിടർന്നു.കേൾക്കാൻ ആഗ്രഹിച്ചത് കേട്ടത് പോലെ.

“””നീയെന്ത് ചെയ്യുവായിരുന്നു ഇവിടെ…?””””… ഏട്ടത്തി പഴയ ഭാവം എടുത്തണിഞ്ഞു കൊണ്ട് എന്നെ നോക്കി ചോദിച്ചു.

“”””ഞാന്….ഞാൻ ചായക്കുടിക്കാൻ….വേണ്ടി…”””””… എങ്ങിനെയോ ഞാൻ ഏട്ടത്തിയെ നോക്കി പറഞ്ഞൊപ്പിച്ചു.

“”””എന്നോട് പറയായിരുന്നില്ലേ…!”””””… ഏട്ടത്തി എന്നെ നോക്കി ചോദിച്ചു.

അതിനുത്തരം എനിക്ക് പറയാൻ സാധിച്ചില്ല. ഞാൻ വെറുതെ ഏട്ടത്തിയെ തന്നെ നോക്കി നിന്നു.

“””””സോറി ഏട്ടത്തി….ഞാനന്ന് ദേഷ്യത്തിൽ ചെയ്‌തു പോയതാ…”””‘… നിറ മിഴികളോടെ ഹൃദയം വിങ്ങും വേദനയോടെ ഞാൻ ഏട്ടത്തിയെ നോക്കിപറഞ്ഞു.

“””വേണ്ട… നിക്കൊന്നും കേക്കണ്ടാ….””””… ഏട്ടത്തി നിറമിഴികളോടെ എന്നെനോക്കി കൈ ഉയർത്തി തടഞ്ഞു കൊണ്ട് പറഞ്ഞു ശേഷം വേഗത്തിൽ അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

ഞാനും ഏട്ടത്തിക്ക് പിന്നാലെ ചെന്നെങ്കിലും ഏട്ടത്തി മുറിയിൽ കയറി

വാതലടിച്ചു. ഞാൻ നിർവികാരമായി അത് നോക്കി നിന്നു. ഒടുവിൽ ഞാനും മുറിയിലേക്ക് കയറി. രാത്രി അത്താഴം കഴിക്കാൻ അമ്മ വന്നു വിളിച്ചുവെങ്കിലും വേണ്ട എന്ന് പറഞ്ഞു. ഒടുവിൽ എപ്പോഴോ ശാന്തമായ നിദ്രയെ പുൽകി സമാധാനത്തോടെ ഞാനുറങ്ങി.

ദിവസങ്ങൾ വീണ്ടും പോയി മറഞ്ഞു. ഇതിനിടയിൽ ഏട്ടത്തിയോട് മിണ്ടാൻ പലപ്രവിശ്യം ഞാൻ ശ്രമിച്ചുവെങ്കിലും എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പാർവതിയെ ഞാൻ പിന്നീട് കണ്ടിട്ടില്ല. എന്നോട് മിണ്ടില്ലെങ്കിലും എന്റെ കാര്യങ്ങൾ ഏട്ടത്തി കണ്ടറിഞ്ഞു ചെയ്‌തിരുന്നു.

_________________________________

ദിവസങ്ങൾക്ക് ശേഷം……

ഓഫീസിൽ നിന്നുമിറങ്ങി പാർക്കിംഗിൽ എത്തിയപ്പോളാണ് വണ്ടി പണിതന്ന കാര്യം അറിഞ്ഞത്…

ബാക്ക് ടയർ പഞ്ചർ….!!!

“”””മൈര്….””””… കലികൊണ്ട് ടയറിൽ ഒരുചവിട്ടും കൊടുത്ത് കലിയടക്കി ഇനിയെന്താ എന്നാ ചിന്തയുമായി നിൽകുമ്പോളാണ് ഓഫീസിലെ എന്റെ കൊളീഗ് ശ്യാം എന്റെയരികിലേക്ക് വന്നത്.

“””എന്താ അർജുൻ എന്തുപറ്റി…”””… ശ്യാം എന്റെ തോളിൽ തട്ടി ചിരിയോടെ ചോദിച്ചു.

“”””ടയർ പഞ്ചറായടോ….എനിക്കാണെങ്കിൽ ഇവിടെ വർക്ഷോപ്പ് ഒന്നും പരിചയമില്ല…””””… ഞാൻ കാര്യമായി അവനോട് പറഞ്ഞു.

“”””താൻ വിഷമിക്കണ്ട… എനിക്ക് ഒരാളെ അറിയാം… ഞാൻ വിളിച്ചുനോക്കാം…””””… ശ്യാം എന്നോട് ചിരിയോടെ പറഞ്ഞു എന്നെ സമാധാനപ്പെടുത്തി. ശേഷം എന്നിൽ നിന്നും അൽപ്പം മാറി ആരെയോ കോൾ ചെയ്തു…

കഷ്ടകാലം ആണ് എന്നിനി പ്രതേകം പറയേണ്ട ആവിശ്യമൊന്നുമില്ല… അത് തെളിയുകുന്നത് അല്ലെ കഴിഞ്ഞദിവസങ്ങളായി എന്റെ ജീവിതത്തിൽ നടക്കുന്നത്….

“””എടോ….അവനിപ്പോ സ്ഥലത്തില്ല.. നാളെ റെഡി ആക്കാം എന്നാ പറഞ്ഞത്… ഇനിയിപ്പോ എന്താ വേണ്ടത്…??””””…. അവൻ വിവരം പറഞ്ഞ ശേഷം എന്നെ ചോദ്യഭാവത്തിൽ നോക്കി.

“”””നീതന്നെ പറ… ഇനിയിപ്പോയെന്ത് ചെയ്യും…’””””…

“”””നമ്മുക്കൊരു കാര്യം ചെയ്യാം… തൽകാലം വണ്ടി ഇവിടെ ഇരിക്കട്ടെ… അവനോട് പിന്നെ വന്നു എടുത്തുകൊണ്ട് പോയിക്കോളാൻ പറയാം… എന്തായാലും നാളെ വൈകുന്നേരം ആവുമ്പോഴേക്കും സാധനം റെഡി ആയികിട്ടിയാൽ പോരെ.… എന്നിട്ട് എന്നെവീട്ടിലാക്കി നീയെന്റെ വണ്ടിയുകൊണ്ട് പോയിക്കോ… നാളെ രാവിലെ എന്നെവന്ന് പിക് ചെയ്‌താമതി…”””… അവൻ വലിയൊരു പ്ലാൻ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *