ശിൽപ്പേട്ടത്തി – 3

ഞാൻ ഒന്നും തന്നെ തിരിച്ചു പറയാതെ ഫാർമസിയിലേക്ക് ചെന്ന് ഏട്ടത്തിയുടെ പേര് പറഞ്ഞു. വലിയ തിരക്ക് ഇല്ലാത്തതിനാൽ പെട്ടന്ന് തന്നെ മരുന്നുകൾ വേഗത്തിൽ കിട്ടി.

“”””നാളെ ശ്രീധരൻവെല്ലിച്ചന്റെ മോന്റെ കൊച്ചിന്റെ നൂലുകെട്ടാ..അമ്മബറഞ്ഞു വരുമ്പോകൊച്ചിന് എന്തെങ്കിലും ഡ്രസ്സ്‌ വാങ്ങികൊണ്ടുചെല്ലാൻ…”””””…. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുബോൾ എന്നെ കേൾപ്പിക്കാനായി ഏട്ടത്തി പറഞ്ഞു.
“”””നൂലുകെട്ടിനു വല്ല സ്വർണം മേടിച്ചാകൊടുക്കേണ്ട…!””””… ഏട്ടത്തി പറഞ്ഞത് കേട്ടതും ഞാൻ ഗൗരവത്തിൽ തന്നെ എന്റെ അഭിപ്രായം പറഞ്ഞു.

“”””സ്വർണം അമ്മവാങ്ങീട്ടുണ്ട്….എന്നോട് ഡ്രെസ്സുങ്കൂടി വാങ്ങാമ്പറഞ്ഞു “”””…. ഞാൻ പറഞ്ഞു നിർത്തിയപ്പോൾ തന്നെ ഏട്ടത്തി പറഞ്ഞു. പിന്നീട് ഞാൻ തിരിച്ചു ഒന്നും പറയാൻ പോയില്ല. വണ്ടി എടുത്തു ഏട്ടത്തിയെയും കൂട്ടി നല്ലൊരു ടെസ്റ്റെയിൽസിൽ തന്നെ കയറി.

സെയിൽസ് ഗേളിനോട് കാര്യം പറഞ്ഞു ഏട്ടത്തിയെ അവരുടെയൊപ്പം അകത്തേക്ക് അയക്കുമ്പോൾ തിരിഞ്ഞു എന്നെയൊന്നു നോക്കി ഏട്ടത്തി. ആ നിമിഷവും ആ മിഴികളിലെ ഭാവം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

ഇവിടെ നിക്കുമ്പോൾ വീണ്ടും എന്റെ മനസ്സിലേക്ക് ഏട്ടത്തിയുടെ ഒപ്പം കഴിഞ്ഞ തവണ ഡ്രസ്സ്‌ എടുക്കാൻ വന്നപ്പോൾ നടന്ന രംഗങ്ങൾ അരങ്ങേരി. ഞാൻ വായിനോക്കിയതും ഏട്ടത്തി കണ്ടതും പിന്നീടുള്ള തല്ലുപ്പിടുത്തവും. ഇനിയും അങ്ങിനെയൊരു സീൻ ഉണ്ടക്കണ്ട എന്നതീരുമാനത്തോടെ ഞാൻ നല്ലകുട്ടിയായി അവിടെയുള്ള ഒരു സോഫയിലേക്ക് ഇരിക്കാൻ ഒരുങ്ങുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളികേട്ടത്.

“”””അർജുൻ…””””…. വിളിക്കട്ടാ ഭാഗത്തെ ഞാൻ തിരിഞ്ഞു നോക്കി. പക്ഷെ ആളെ കണ്ടിട്ടും തിരിച്ചറിയാൻ എനിക്ക് കുറച്ചു സമയം എടുത്തു.

“”””ഹേയ്….മാധവ്…”””””… ആളെ പിടിക്കിട്ടിയതും ഞാൻ അവന്റെ അരികിലേക്ക് ചെന്നു കരം കവർന്നുകൊണ്ട് ചിരിയോടെ വിളിച്ചു.

“”””എവിടെയാടാ.. നീ..? ഒരുവിവരവും ഇല്ലല്ലോ…?…””””…. എന്നെ കണ്ടതും ഒന്നിന് പിന്നാലെയൊന്നായി അവൻ ചോദ്യങ്ങൾ എറിഞ്ഞു.

“”””എന്റെയളിയനീയൊന്ന് നിർത്തി നിർത്തി ചോദിക്ക്….എന്നാലല്ലേ എനിക്കെന്തെങ്കിലും പറയാബറ്റു “”””… ഞാൻ അവനെ കളിയാക്കികൊണ്ട് പറഞ്ഞു.

“”””അല്ലേലും കണ്ണേട്ടൻ മറ്റുള്ളവർക്ക് സംസാരിക്കാൻ ഒരു ഗ്യാപ്പ് കൊടുക്കത്തില്ല…””””… അവന്റെ അരികിൽ നിന്നിരുന്ന ഒരു പെൺകുട്ടി ചിരിയോടെ തന്നെ അവനെ കളിയാക്കി.

“”””ഒന്നുപോയെടാ….ഞാൻ പെട്ടന്ന് നിന്നെക്കണ്ടപ്പോളുള്ള എക്സ്സൈറ്റ്മെന്റിൽ ചോദിച്ചതാ….!”””””… എന്റെയും ആ പെൺകുട്ടിയുടെയും കളിയാക്കൽ കിട്ടിയതും അവൻ ചിരിയോടെ പറഞ്ഞു.

“””അയ്യോ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ….അർജുൻ ഇതെന്റെ ഭാര്യ
മാളവിക… മാളു ഇത് അർജുൻ ഞങ്ങളൊരുമിച്ചായിരുന്നു ജോലി ചെയ്‌തിരുന്നത്…”””””… മാധവ് ചിരിയോടെ ഞങ്ങളെ പരിചയപ്പെടുത്തി.

ഞാനും അവന്റെ ഭാര്യയും പരസ്പരം നോക്കി ചിരിച്ചു….”””””അല്ല ഈ വാവയുടെ പേരെന്താ….””””… മാളവികയുടെ കൈയിൽ ഇരിക്കുന്ന ഒരു കുട്ടികുറുമ്പിയെ നോക്കി ഞാൻ ചോദിച്ചു.

ഒരു കൊച്ച് മാലാഖ കുഞ്ഞിനെ പോലെയാണ് വാവയെ കാണാൻ. അമ്മയുടെയും അച്ഛന്റെയും സൗന്ദര്യം മുഴുവനും ആ കുഞ്ഞിന് കിട്ടിയിട്ടുണ്ട്.

“”””അനാമിക….ന്നാ മോൾടെ പേര്….ഞങ്ങള് കല്യാണീന്ന് വിളിക്കും “”””… മറുപടി പറഞ്ഞത് മാളവികയാണ്.

“”””അല്ല.. നീയിപ്പോ എവിടെയാ വർക്ക്‌ ചെയ്യുന്നേ….?””””… അവൻ എന്നെ നോക്കി ചോദിച്ചു.

“””””ഞാനിവിടെ അടുത്ത് തന്നെയാ.. നീയിപ്പോഴും കൊച്ചിയിൽ തന്നെയാണോ…?””””.. അവന്റെ ചോദ്യത്തിന് മറുപടിപറഞ്ഞുകൊണ്ട് ഞാൻ ഉടനടി ചോദിച്ചു.

“””””അവിടെ തന്നെയാ….””””….

“”””അല്ലടാ… നീ കല്യാണം കഴിച്ചോ….???””””… അവൻ സംശയത്തോടെ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.ഞാൻ മറുപടി ഒരുങ്ങിയതും ഏട്ടത്തി എന്റെ അരികിലേക്ക് വന്നതും ഒരുമിച്ചാണ്.

“”””അപ്പു കഴിഞ്ഞു നമ്മുക്ക് പൂവാം..””””… അടുത്ത ആള് നിൽക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു ഏട്ടത്തി ശാന്തമായി മാന്യതയോടെയാണ് എന്നോട് ചോദിച്ചത്.

“””””ഇതാണോ നിന്റെ ഭാര്യ….?””””… മാധവ് പെട്ടന്ന് ചോദിച്ചു. അത് കേട്ടതും ഞാനൊന്ന് ഞെട്ടി. അല്ല എന്ന് പറയാൻ സാധിച്ചില്ല. ഏട്ടത്തിയും ഒന്നും പറയാതെ എന്നെ നോക്കി നിൽക്കുകയാണ്.

“”””കണ്ണേട്ടാ… ഇവരെ രണ്ടാളേം കണ്ടാലറിയാം ഭാര്യയെമ്പർത്താവും ആണെന്ന്….”””””…മാളവിക ചിരിയോടെ മാധവനോട് പറഞ്ഞു.

എന്തോ ഈ നിമിഷം എന്റെ നാവിന് ആരോ വിലങ്ങിട്ടത് പോലെയായി. ഒരക്ഷരം പോലും മറുപടി പറയാൻ സാധിക്കാതെ ഞാൻ പകപ്പോടെ എല്ലാവരെയും നോക്കി.

“””””ഇതാരൊക്കെയാ….””””… ഏട്ടത്തി പെട്ടന്ന് എന്നെ നോക്കി ചോദിച്ചു. ഞാൻ ഏട്ടത്തിയെ നോക്കിയപ്പോൾ ആ മുഖത്ത് ഒരുത്തരത്തിലുള്ള ഒരു ഭാവമാറ്റവും കാണാൻ സാധിച്ചില്ല.
“”””ഇത്….ഇതെന്റെ ഫ്രണ്ടാ… മാധവ്… ഞങ്ങളൊരുമിച്ചായിരുന്നു ജോലി ചെയ്‌തിരുന്നത്. ഇതിവന്റെ ഭാര്യ മാളവിക… അവരുടെ കുഞ്ഞ് അനാമിക…””””…. പറഞ്ഞു പഠിപ്പിച്ചത് പോലെ ഞാൻ ഓരോ അക്ഷരങ്ങളും പറഞ്ഞു. എന്റെ അവസ്ഥ മനസ്സിലായത് പോലെ ഏട്ടത്തി എന്നോട് ചേർന്ന് നിന്നു ഒപ്പം എന്റെ കൈത്തണ്ടയിൽ കൈ ചുറ്റിപിടിച്ചു.

“””””എന്താ… പേര്….?”””””… മാളവിക ഏട്ടത്തിയെ നോക്കി ചിരിയോടെ ചോദിച്ചു.

“””””ശില്പ…!””””

“””””കുട്ടികൾ….”””””…. മാളവിക വീണ്ടും ചോദിച്ചു. അത് കേട്ടതും എനിക്ക് അങ്ങ് ചൊറിഞ്ഞുകയറി. ഈ പെണ്ണിന് വേറെയൊന്നുമില്ലേ ചോദിക്കാൻ. കോപ്പ്….!.

“””””ആയിട്ടില്ല….””””…. എന്റെ മുഖത്തേക്ക് ഇറച്ചുകയറിയ ദേഷ്യം കണ്ടതും ഏട്ടത്തി തന്നെ അവർക്ക് മറുപടി കൊടുത്തു.

പിന്നെയും അൽപനേരം സംസാരിച്ച ശേഷം വീണ്ടും കാണാം എന്നാ ഉറപ്പിൽ ഞങ്ങൾ പിരിഞ്ഞു.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ എപ്പോഴുമുള്ളത് പോലെ ഞാനും ഏട്ടത്തിയും പരസ്പരം ഒന്നുംതന്നെ സംസാരിച്ചില്ല.

ജംഗ്ഷനിൽ നിന്നും വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ ഞാൻ കണ്ടു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന പാർവതിയെ.. ഒരുനിമിഷം എന്റെ മനസ്സിൽ എന്തോ ഒരുതരം സുഖമുള്ളൊരു വികാരം ഉണർന്നു. പക്ഷെ അധികം നേരം വേണ്ടി വന്നില്ല അത് ഹൃദയത്തെ കാർന്നുതിന്നുന്ന വേദനയായി മാറാൻ. ഞാൻ വിങ്ങുന്ന മനസ്സോടെ അവളെ തന്നെ തിരിഞ്ഞു നോക്കി സ്പീഡ് കുറച്ചു വണ്ടി ഓടിച്ചു.

അവൾ എന്നെ കണ്ടില്ല…!.. കാണാത്തത് നന്നായി…!… കണ്ടിരുന്നുവെങ്കിൽ എന്നോടുള്ള അവളുടെ വെറുപ്പ് നിറഞ്ഞ മുഖം കാണേണ്ടി വന്നേനെ…!. അത് വീണ്ടും എന്റെ മനസ്സിനെ വേദനിപ്പിക്കും…!.

ഓരോന്ന് ചിന്തിച്ചു ഒടുവിൽ ഞാൻ ഒരിക്കൽ കൂടി അവളെ തിരിഞ്ഞു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *