ശിൽപ്പേട്ടത്തി – 3

“”””നീതന്നെ പറ… ഇനിയിപ്പോയെന്ത് ചെയ്യും…’””””…

“”””നമ്മുക്കൊരു കാര്യം ചെയ്യാം… തൽകാലം വണ്ടി ഇവിടെ ഇരിക്കട്ടെ… അവനോട് പിന്നെ വന്നു എടുത്തുകൊണ്ട് പോയിക്കോളാൻ പറയാം… എന്തായാലും നാളെ വൈകുന്നേരം ആവുമ്പോഴേക്കും സാധനം റെഡി ആയികിട്ടിയാൽ പോരെ.… എന്നിട്ട് എന്നെവീട്ടിലാക്കി നീയെന്റെ വണ്ടിയുകൊണ്ട് പോയിക്കോ… നാളെ രാവിലെ എന്നെവന്ന് പിക് ചെയ്‌താമതി…”””… അവൻ വലിയൊരു പ്ലാൻ വിശദീകരിച്ചു.

“”””ബുള്ളറ്റ് നാളെ വൈകുന്നേരം മതി… അത് ഒക്കെ ആണ്…,എന്നിട്ട് നീയെന്നെ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്‌താൽ മതി ഞാൻ ബസ്സിൽ പോയിക്കോളാം…”””… അവനെ വെറുതെ ബുദ്ധിമുട്ടിപ്പിക്കണ്ട എന്നചിന്തയിൽ ഞാൻ പറഞ്ഞു.

“”””എടാ….നീ വണ്ടി കൊണ്ടൊക്കോ…””””… അവൻ വീണ്ടും പറഞ്ഞു.

“””ഏയ്‌… അത്രക്ക് അത്യാവശ്യം ഒന്നുമില്ല… എന്നെ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്‌താൽ മതിനീ…””””… ഞാൻ ഉറപ്പോടെ പറഞ്ഞതും അവൻ വീണ്ടും എന്നെ നിർബന്ധിക്കാൻ നിന്നില്ല…

ഒടുവിൽ അവൻ എന്നെ സ്റ്റാൻഡിൽ ദ്രോപ്പ് ചെയ്തു നാളെ കാണാം എന്നുമ്പറഞ്ഞു അവൻ പോയി. ഞാൻ വീട്ടിലേക്ക് ഉള്ള ബസ്സ് നോക്കി സ്റ്റാൻഡിൽ മുഴുവൻ തെക്ക് വടക്ക് നടന്നു.

സിറ്റിയിൽ നിന്നും ഉള്ളിലേക്ക് കയറിയുള്ള ഒരു നാട്ടുമ്പുറത്തു ആണ് എന്റെ ഗ്രാമം. അത്യാവശ്യം വികസനങ്ങളൊക്കെ ഉണ്ട്. ഇവിടുന്ന് ഒരു മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. വികസങ്ങളൊക്കെ ഉണ്ടെങ്കിലും ഇപ്പോഴും ഗ്രാമത്തിന്റെ ഭംഗി അതുപോലെ തന്നെ നിലനിൽക്കുന്നു.

അങ്ങിനെ കുറച്ചു നേരത്തെ തിരച്ചിലിനോടുവിൽ നാട്ടിലേക്കുള്ള ബസ്സ് കണ്ടുപിടിച്ചു. വേഗം തന്നെ ബസ്സിൽ കയറി സൈഡ് സീറ്റ്‌ നോക്കി സ്ഥാനം പിടിച്ചു.

നന്നായി മഴക്കാർ വെക്കുന്നുണ്ട്… മഴക്ക് മുന്നെ വീടെത്തിയാൽ മതിയായിരുന്നു.

ബസ്സ് ഓടി തുടങ്ങിയതും മുഖത്തേക്ക് അടിക്കുന്ന കുളിർതെന്നലിന്റെ തണുപ്പിൽ ഞാൻ സീറ്റിലേക്ക് ചാറി കണ്ണുകളടച്ചിരുന്നു….

ബസ്സിൽ ഒഴുകിയിറങ്ങുന്ന പഴയ ഗാനങ്ങൾ കൂടി ആയപ്പോൾ കുറച്ചധികം ദിവസമായി മനസ്സിൽ നിന്നുമിറങ്ങിപ്പോയ സമാധാനം..സന്തോഷം ചാറ്റൽ മഴപോലെ എന്റെ മനസ്സിന്റെ മണ്ണിലേക്ക് പെയ്തിറങ്ങി.

ശാന്തമായ മനസ്സോടെയാണ് ഞാൻ കവലയിൽ നിന്നും ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയേ നടന്നത്.

മാനത്തുരുണ്ട് കൂടിയ കാർമേഘങ്ങൾ ചെറുമുത്തുക്കൾ പോലെ മഴത്തുള്ളികളെ ഭൂമിയുടെ മണ്ണിലേക്ക് വാരിയെറിഞ്ഞു.

ചാറ്റൽ മഴ കൂടുന്നതിന് മുന്നെ വീട്ടിൽ കയറണമെന്ന ഉദ്ദേശത്തിൽ ഞാനാ നാട്ടുവഴിയിലൂടെ അൽപ്പം വേഗത്തിൽ നടന്നു. പക്ഷെ കൃഷ്ണന്റെ ക്ഷേത്രം എത്തുമുന്നേ മഴയുടെ കഠിന്യം വർദ്ധിച്ചു…

ക്ഷേത്രത്തിന്റെ അരികിൽ വയലിനോട് ചേർന്നൊരു കുളമുണ്ട്. കുളത്തിനോട് ചേർന്ന് തന്നെ വസ്ത്രം മാറാനും മറ്റുമായി ഒരു കുളപ്പുരയും.

മഴ ശക്തിയാർജിച്ചപ്പോൾ ഞാൻ ഓടി കുളപ്പുരയുടെ കാവടത്തിലേക്ക് കയറി നിന്നു.

സമയം ആറര കഴിഞ്ഞു…!

സന്ധ്യ ആയതിന്റെ ഇരുളും ഒപ്പം കാർമേഘങ്ങൾ ആകാശത്തെ മൂടിയതിനാലും അന്തരീക്ഷം ഇരുട്ട് പടർന്നുപിടിച്ചു കിടക്കുകയാണ്.

താളത്തിൽ പെയ്യുന്ന മഴത്തുള്ളികളെ ശപിച്ചുകൊണ്ട് മഴയും നോക്കി നിൽകുമ്പോൾ ആണ് ഞാൻ അവളെ വീണ്ടും കണ്ടത്….

കണ്ണനെ തൊഴുതു മഴയത്ത് കുടയും ചൂടി പടവുകൾ ഇറങ്ങിവരുന്ന പാർവതിയെ എന്റെ പാറുവിനെ….

ഒരു നിമിഷം കൊണ്ട് എന്റെ ശരീരം നിറയെ ഒരു പ്രതേക അനുഭൂതി നിറഞ്ഞു. ഇടനെഞ്ചു കാരണമറിയാതെ വേഗതയിൽ തുടിക്കാൻ തുടങ്ങി. ശരീരത്തിലെ രോമകൂപങ്ങൾ പുളകംകൊണ്ടു.

വിടർത്തിയിട്ടിരിക്കുന്ന കാർകൂന്തലും ദാവണിയിൽ പൊതിഞ്ഞ അവളുടെ

അഴകൊത്തശരീരവും ഒപ്പം മഷിയെത്തിയ പീലികണ്ണുകളുടെ കാന്തികതക്ക് ഇപ്പോഴുമൊരു കുറവുമില്ല. പക്ഷെ എന്നും അധരങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആ നറുപുഞ്ചിരിയുടെ സാന്നിധ്യം ഇന്നവിടെയില്ല.ഇടം കൈയിൽ പ്രസാദാവുമെന്തി വലുതുകയിൽ കുടയും ചൂടി അവൾ മെല്ലെ പടവുകൾ ഇറങ്ങുകയാണ്.ഓരോ പടവുകൾ ഇറങ്ങുന്നതിന്റെ ഇടയിൽ വയറിനെ മറച്ച സാരീ മാറി അവളുടെ പൊന്നിൻനിറമാർന്ന ഉദരവും അതിലെ പൊക്കിൾ ചുഴിയും എനിക്ക് മുന്നിൽ അനാവൃതമായി.

അവളുടെ അണിവയറിന്റെയും കുഴിഞ്ഞ പൊക്കിൾ ചുഴിയുടെയും ദർശനം എന്റെ മിഴികൾക്ക് ലഭിച്ചതും അതിന്റെ മാന്ത്രികതയിൽ അടിമപ്പെട്ട് ഞാനവളെ നോക്കി നിന്നു.

അവളുടെ നിറസൗന്ദര്യത്തിൽ ലയിച്ചു നിന്നാ ഞാൻ പെട്ടന്ന് എന്തോ ഓർതൊന്ന്ഞെട്ടി. ആ നിമിഷമാണ് ഈ അമ്പലവാസിക്കുട്ടി ഇന്നെന്റെ ആരുമല്ല എന്നെനിക്കോർമ്മവന്നത്. ആ നിമിഷം തന്നെയെന്റെ ഹൃദയം നഷ്ടബോധത്താൽ വിങ്ങാൻ തുടങ്ങി.അനുസരണയില്ലാതെ മിഴികൾ മിഴിനീർകണങ്ങൾ കൊണ്ട് നിറഞ്ഞു.

പെട്ടന്ന് എന്തോ ഓർമയിൽ അവൾ കാണാത്ത വിധം ഞാൻ കാവടത്തിന്റെ ചുവരോട് ചേർന്നുനിന്ന് മിഴികൾ ഇറുക്കി അടച്ചു.

ഇന്നവൾ എന്നെ വെറുക്കുന്നു…..!

എന്നെയൊരു നോക്ക് കാണുന്നത് പോലും അവൾക്ക് ഇഷ്ടമല്ല..!!

അവളുടെ മുന്നിൽ ഞാൻ ഇന്ന് അവൾ കണ്ടതിൽ വെച്ചേറ്റവും വൃത്തികെട്ടവനാണ്…!

എന്റെ പാറു അവൾ ഇനിയൊരിക്കലും എന്റെ സ്വന്തമല്ല…!

ഹൃദയത്തെ കീറിമുറിക്കുന്ന വാക്കുകളെ മനസ്സ് തേടിയിറങ്ങിയപ്പോൾ അതിന്റെ ഫലമെന്നോണം എന്റെ മിഴികൾ നിറഞ്ഞൊഴുകി.

കാരണങ്ങൾ പലതുണ്ടങ്കിലും ഏട്ടത്തിയോട് അത്രയും ക്രൂരമായ പ്രവർത്തി ചെയ്യാൻ എന്റെ മനസ്സ് എന്നെ പിന്തുണച്ചത് പാറുവിനെ നഷ്ടമായതിനാലാണ്. അതിന് പിന്നിൽ ഏട്ടത്തിയും ഉണ്ടെന്ന കാരണത്താൽ ആണ്.

“”””എന്തായിവിടെ നിക്കുന്നെ….? “”””… തളിർത്തെന്നാൽ പോലെയൊരു സ്വരമെന്റെ കാതിൽ പതിച്ച നിമിഷമാണ് ചിന്തകളിൽ ബ്രമിച്ചു പോയേയെന്റെ മനസ്സ് ഞെട്ടി ഉണർന്നത്.

കണ്ണുകൾ തുറന്നുനോക്കിയപ്പോൾ മുന്നിൽ പാർവതി.

അവൾ ചോദ്യം ചോദിച്ച ശേഷം എന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണ്.

“””ഏയ്‌… ഒന്നുല്ല ഞാൻ….മഴക്കാരണം…””””…. അപൂർണമായ ഒരുത്തരം നൽകി വിളറിയ ചിരിയോടെ ഞാനവളെ നോക്കി.

“””വണ്ടിയെന്ത്യേ….?””””… അവൾ നേർത്ത നീളൻ പുരികകൊടികൾ ഉയർത്തി എന്നെ നോക്കി ചോദിച്ചു.

“””കേടായി… അപ്പൊ ബസ്സിനാ വന്നേ….!”””… ഞാൻ ഇടർച്ചയോടെ ആണെങ്കിൽ അവൾക്ക് മറുപടി നൽകി.

“””””കുടയുണ്ടോ…..?”””””… അവൾ വീണ്ടും എന്റേനേരെ ചോദ്യമെറിഞ്ഞു.

“””ഇല്ല…””””

“”””എന്നാ വാ ഞാങ്കൊണ്ടോയി ആക്കാം… “”””… അവൾ എന്റെ നേരെ കുടനീട്ടികൊണ്ട് പറഞ്ഞു.

“”””വേണ്ടാ… ഞാൻ പോയിക്കോളാം….””””

“”””സാരൂലന്നെ ഞാനുമാവഴിക്കല്ലേ….””””… ഒടുവിൽ അവളുടെ നിർബന്ധം കാരണം ഞാൻ അവൾക്കൊപ്പം കുടയിലേക്ക് കയറി. ഇത്രയും സംസാരിച്ചിട്ടും അവളെന്നെ നോക്കിയൊന്ന് ചിരിച്ചതുകൂടിയില്ല. അതെന്റെ ഹൃദയത്തിൽ നോവ് പടർത്തി.

ഒരേക്കുടകീഴിൽ നടക്കുമ്പോഴും ഞാൻ അവൾടെ ദേഹത്ത് സ്പർശിക്കാതെയാണ് നടക്കുന്നത്.തകർത്തു പെയ്യുന്ന മഴ ഞങ്ങളിരുവരെയും മഴക്ക് ആവും വിധം നനക്കുന്നുണ്ട്. എങ്കിലും ഞാൻ അവളോട് ചേർന്നുനടക്കാതെ പരമാവധി ശ്രമിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *