ശിൽപ്പേട്ടത്തി – 3

ഞാനൊന്നും മനസ്സിലാവാതെ ഏട്ടത്തിയുടെ പോക്ക് നോക്കി ബെഡിൽ ഇരുന്നു. അൽപനേരം ആയിരുപ്പ് തുടർന്നു. പെട്ടന്നാണ് എന്റെ തലയിൽ ഇന്നലെ കൊണ്ട് വന്നുവെച്ച കുപ്പിയെ കുറിച്ച് കത്തിയത് ഞാൻ ബെഡിൽ നിന്നും ചാടിയിറങ്ങി അലമാര തുറന്നു നോക്കി. പക്ഷെ അവിടെ അത് ഉണ്ടായിരുന്നില്ല.ഞാൻ കുപ്പിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. ഒടുവിൽ എനിക്കത് കണ്ടുകിട്ടിയത് ബാത്‌റൂമിൽ നിന്നുമാണ്….അതും കാലിയായി.

എനിക്ക് ഏട്ടത്തിയുടെ ഉദ്ദേശം ഇപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല.പ്രതികാരം എന്നായിരുന്നു എന്റെ മനസ്സിൽ പക്ഷെ വേറെയെന്തോ ആണ് അവരുടെ ഉള്ളിൽ….!!!

___________________________________

രാവിലെ തന്നെ ഉറക്കം എഴുന്നേറ്റത് ഏട്ടത്തിയുടെ ഭീഷണി കേട്ട് ആയത് കൊണ്ട് ഓഫീസിൽ പോകാനൊരു മൂഡ് ഉണ്ടായില്ല. രാവിലത്തെ ഭക്ഷണവും കഴിഞ്ഞു സോഫയിൽ കിടന്ന് 2011ലെ വേൾഡ് കപ്പിന്റെ ഫൈനലും കണ്ട് സമയം തള്ളിനീക്കുമ്പോളാണ് അമ്മയെന്റെ അരികിലേക്ക് വരുന്നത്.

“”””അപ്പു..””””… എന്റെ മുന്നിൽ വന്ന് നിന്നുകൊണ്ട് മെല്ലെയെന്നെ അമ്മ വിളിച്ചു.

“”””ങ്ങും….””””… ടീവിയിൽ നിന്നും ശ്രദ്ധമാറ്റാതെ അലസമായരീതിയിൽ ഞാൻ മൂളി വിളികേട്ടു.

ഞാൻ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായതും അമ്മ വേഗം ടീവിയുടെ മുന്നിൽ കയറി നിന്നു.

“”””അമ്മേ….””””… എന്നെ ശല്യപ്പെടുത്തിയതും ഞാൻ ഉച്ചത്തിൽ അമ്മേ വിളിച്ചുകൊണ്ടു ചിണുങ്ങി.
“”””ഞാമ്പിളിച്ചത്… നീകേട്ടോ…?””””…അമ്മ എന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു.

“”””കേട്ടിട്ടല്ലേ മൂളീത്…!”””””… ഞാൻ സോഫയിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് അമ്മയോട് പറഞ്ഞു.

“”””എന്നാപ്പിന്നെ.. നിനക്ക് കാര്യമെന്തായെന്ന് ചോദിച്ചൂടെ…?”””””_… അമ്മയെന്നെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു. ഞാൻ അതിന് വലിയ വില കൊടുക്കാതെ ഒരുഭാവമാറ്റവും ഇല്ലാതെ അമ്മയെ നോക്കി._…””””മോനൊന്ന് ശില്പയെ… ഹോസ്പിറ്റൽ കൊണ്ടോണം…””””.._എന്റെ പ്രതികരണം ഒന്നും കാണാത്തതിനാൽ അമ്മ ശാന്തമായി എന്നോട് ആവിശ്യപെട്ടു. ഹോസ്പിറ്റലിലോ അതിനിപ്പോ ഏട്ടത്തിക്ക് എന്ത് പറ്റി.അമ്മ പറഞ്ഞത് കേട്ടതും എന്റെയുള്ളിൽ ഒരു സംശയം ജന്മമെടുത്തു.

“”””ഏട്ടത്തിക്ക് എന്തുബറ്റി….?”””””… ഉള്ളിലെ സംശയം ഞാൻ അമ്മയോട് തുറന്ന് ചോദിച്ചു. ഒപ്പം ഞാൻ സോഫയിൽ നിന്നും എഴുനേൽക്കുകയും ചെയ്‌തു.

“”””അത്….അത്….മോൾക്കൊരു വയറുവേദന….””””… അമ്മ ആദ്യമൊന്ന് തപ്പി തടഞ്ഞു പക്ഷെ പെട്ടന്ന് തന്നെ എനിക്ക് മറുപടി നൽകി.ഞാൻ തന്നെ ഇമവെട്ടാതെ നോക്കി നിന്നു.

അമ്മയെന്താ ഒന്ന് വിക്കിയത്…?.ഇനി ഏട്ടത്തിക്ക് വയറുവേദന അല്ലാതെ വേറെയെന്തെങ്കിലും ആണോ..?. എന്നോട് മറച്ചുവെക്കാൻ മാത്രം എന്താ ഏട്ടത്തിക്ക്…?

കോപ്പ് ഈയിടയായി ചോദ്യവും സംശയവും മാത്രമുള്ളു.. ഞാൻ എന്നെ തന്നെ പഴിച്ചുകൊണ്ട് അമ്മയെ നോക്കി ചോദിച്ചു….””””അല്ല എപ്പോഴാപ്പോണ്ടേ..?…””””

“”””നിനക്ക് വേറെയെന്തെങ്കിലിം പരുപാടിയുണ്ടോ…?””””… അമ്മ ചോദ്യഭാവത്തിൽ എന്നെ നോക്കി.

“”””ഏയ്‌….ഒന്നുല്ല… ഞാൻ വെറുതെ ചോദിച്ചതാ…!.. ഏട്ടത്തിയോട് റെഡിയാവാൻ പറ…!””””…… അമ്മയോട് പറഞ്ഞ ശേഷം ഞാൻ എന്റെ റൂമിലേക്ക് പോയി.

ഞാൻ റെഡിയായി താഴെ എത്തിയപ്പോഴേക്കും ഏട്ടത്തിയും ഒരുങ്ങി കഴിഞ്ഞിരുന്നു.
ബ്ലാക്ക് ജീൻസും വൈറ്റ് ഷർട്ടും ആണ് എന്റെ വേഷം. ഏട്ടത്തി ബ്ലാക്ക് ചുരിദാർ ടോപ്പും വൈറ്റ് സ്കിൻ ഫിറ്റ്‌ പാന്റും മാറിനു കുറുകെ വൈറ്റ് ഷാളും ആണ് അണിഞ്ഞിരിക്കുന്നത്.

ഞാൻ വേഗം പോയി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു. ഏട്ടത്തി അമ്മയോട് പറഞ്ഞ ശേഷം എന്റെ പിന്നിൽ വന്നു കയറി.

സിറ്റിയിലേക്കുള്ള യാത്രയിൽ ഉടനീളം ഏട്ടത്തി എന്നോടോ ഞാൻ ഏട്ടത്തിയോടോ ഒന്നും തന്നെ സംസാരിച്ചില്ല.ഒടുവിൽ ഡോക്ടറുടെ റൂമിന്റെ മുന്നിൽ ചെന്ന ശേഷം ആണ് ഞാൻ മൗനം ഭേദിച്ചു ഏട്ടത്തിയോട് സംസാരിച്ചത്.

“”””നമ്മളെന്തിനാ ഇവരെ കാണുന്നെ…””””… ഞാൻ സംശയത്തോടെ ഡോക്ടറുടെ ഡോറിൽ പതിപ്പിച്ചിരിക്കുന്ന നെയിം ബോർഡ് വായിച്ചു.

“””ഡോക്ടർ മീനാക്ഷി സിദ്ധാർഥ് “”””

“”””””ഗൈനക്കോജിസ്‌റ്റ്””””””””

“”””ശില്പ….”””… ഞാൻ ഏട്ടത്തിയോട് ചോദിച്ചു നിർത്തിയതും ഡോക്ടറുടെ റൂമിന്റെ ഡോർ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു ശേഷം എല്ലാവരും കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വിളിച്ചു.

“”””ഞാനാ ശില്പ….””””… ഏട്ടത്തി അവരോട് പറഞ്ഞു…._””””ശരി.. അകത്തേക്ക് വന്നോളൂ…””””.. ഏട്ടത്തിയോട് അവർ പറഞ്ഞു ശേഷം തിരികെ അകത്തേക്ക് കയറിപ്പോയി.

“””””നീയകത്തേക്ക് വരണ്ട… ഇവിടെയിരുന്നാതീ…””””…. ഏട്ടത്തി ഗൗരവത്തിൽ അതും പറഞ്ഞു ഡോർ തുറക്കാൻ ഒരുങ്ങിയതും ഒരു ചെറുപ്പക്കാരൻ ഡോക്ടറുടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.

“”””സിദ്ധു….””””….. അയാൾക്ക് പിന്നാലെ ഏട്ടത്തിയോടെ കട്ടക്ക് സൗന്ദര്യത്തിന് പിടിച്ചു നിൽക്കുന്ന ഒരു സുന്ദരിക്കുട്ടിയും ഇറങ്ങി വന്നു ശേഷം അയാളെ വിളിച്ചു.

ആ കുട്ടി വിളിച്ചത് കേട്ട് അയാൾ തിരിഞ്ഞു ചോദ്യഭാവത്തിൽ നോക്കി.

“””എന്താ മിന്നൂസേ…?””””.. അയാൾ ചിരിയോടെ ചോദിച്ചു.

“”””ഞാനിന്ന് ഹാഫ് ഡേ ലീവ് എടുക്കേണ്… “””…..പെൺകുട്ടി ചിരിയോടെ പറഞ്ഞു.
“”””അതെന്തിനാ…???””””

“”””അതൊക്കെ പറയാം….നീ ഞാമ്പിളിക്കുമ്പോ എന്നെക്കൂട്ടാൻ വരണം… “”””.. അവർ അതും പറഞ്ഞു അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അവൻ സമ്മതമെന്നോണം അവരെ നോക്കി ചിരിയോടെ തലയാട്ടികൊണ്ട് മുന്നോട്ട് നടന്നു.

ഏട്ടത്തി അവർക്ക് പിന്നാലെ അകത്തേക്ക് കയറി. ഞാൻ റൂമിന് പുറത്ത് ഒരു ചെയറിൽ ആസനം ഉറപ്പിച്ചിരുന്നു.

ചെയറിൽ ഇരിക്കുക ആണെങ്കിലും മനസ്സിന് ഒരു സമാധാനവും കിട്ടുന്നുന്നില്ല.

ഏട്ടത്തി എന്തിനാ ഗൈനക്കോജിസ്‌റ്റിനെ കാണുന്നത്…?.. അതിനും മാത്രം അവർക്കെന്താ…?.. ഇനി പ്രെഗ്നന്റ് ആയിരിക്കുമോ…?..

പതിവ് ചോദ്യങ്ങൾ മനസ്സിലേക്ക് ഓടിപിണഞ്ഞു എത്തി. പതിവ് പോലെ ഉത്തരം ഒന്നുമില്ലാതെ അവരെ ഞാൻ മടക്കി അയച്ചു.

കുറച്ചധികം നേരത്തെ കാത്തിരിപ്പിനോടുവിൽ ഏട്ടത്തി പുറത്തേക്ക് വന്നു.

“”””പൂവാം…””””…ഏട്ടത്തി എന്റെ അരികിലേക്ക് വന്ന് എന്നാൽ എന്റെ മൈൻഡ് ചെയ്യാതെ എന്നോട് ചോദിച്ചു.

പകരം മറുപടി ഒന്നും പറയാതെ ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഏട്ടത്തിയും എന്റെ പിന്നാലെ ഉണ്ടെന്ന് തോന്നുന്നു. ഞാൻ തിരിഞ്ഞു നോക്കാൻ ഒന്നും പോയില്ല.

“””””അതെ….””””… നടത്തത്തിനിടയിൽ ഏട്ടത്തിയുടെ വിളികേട്ട് ഞാൻ ചോദ്യഭാവത്തിൽ ഏട്ടത്തിയെ തിരിഞ്ഞു നോക്കി.

“””””മരുന്ന് വാങ്ങണം….!””””… അവർ ആരോടെന്ന് പോലെ എന്നോട് പറഞ്ഞു. ഏട്ടത്തിയുടെ ഈ അവഗണന കാണുമ്പോൾ വീണ്ടും വീണ്ടും ഞാൻ ചെയ്‌ത തെറ്റ് ഏട്ടത്തിയെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എന്നെയോർമ്മ പെടുത്തികൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *