ശിൽപ്പേട്ടത്തി – 3

“””ഏട്ടന്… ഏട്ടനെന്നോട് ഇപ്പോഴും ദേഷ്യമാണോ….””””… നടത്തതിന്റെ ഇടയിൽ അവൾ മെല്ലെ എന്നോട് ചോദിച്ചു.

അത് കേട്ടതും ഞാനൊന്ന് പകച്ചു. അവൾ എന്നോട് വന്ന് സംസാരിച്ച ആ നിമിഷം തൊട്ട് ഞാൻ ചിന്തിക്കുകയാണ് ഇതാ പാർവതി തന്നെയല്ലേയെന്ന്… കാരണം എങ്ങനെയന്ന് അത്ര വെറുപ്പാണ് എന്ന് പറഞ്ഞവൾ അതൊക്കെ മറന്നതുപോലെയാണ്‌ ഇപ്പോളെന്നോട് പെരുമാറുന്നത്.പോരാത്തതിന് അവളോട് ദേഷ്യമാണോ എന്നൊരു ചോദ്യവും.

“””ഞാന്… ഞാനെന്തിനാ പാറു… അല്ല പാർവതിയോട് ദേഷ്യപ്പെടുന്നത്…?””””….അവളുടെ ചോദ്യം കേട്ടാദ്യമൊന്ന് പകച്ചെങ്കിലും എങ്ങിനെയോ ഞാൻ പറഞ്ഞു ഒപ്പിച്ചു.

പാറു എന്നത് തിരുത്തി പാർവതി എന്നാക്കിയപ്പോൾ ആമുഖമൊന്ന് വാടിയോ…..?… അല്ലങ്കിൽ എനിക്കങ്ങനെ തോന്നിയതാണോ…?

“”””അന്ന് ഏട്ടനോട് അങ്ങിനെയൊക്കെ പറഞ്ഞത് കൊണ്ട്….അതുകൊണ്ടല്ലേ.. എന്നെക്കണ്ടിട്ടും കുളത്തിന്റെയവിടെ മറഞ്ഞുനിന്നത്…?””””… അവൾ സംശയത്തോടെ ദുഃഖം നിറഞ്ഞ ഭാവത്തിൽ എന്നോട് ചോദിച്ചു.

“”””ഞാൻ… എന്നെ കാണുമ്പോ പാർവതിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നുകരുതിയാ ഞാൻ മാറിനിന്നത്… അല്ലാതെ എനിക്ക് ദേഷ്യമൊന്നുമില്ല…!”””””… ഞാൻ ഗൗരവത്തിൽ തന്നെ അവളോട് പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ എന്നെയും കൂട്ടി മുന്നോട്ട് നടന്നു. ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും ഞങ്ങൾക്കിടയിൽ മൗനം കളിയാടി.

“”””എനിക്കറിയാം എന്നെക്കാണുന്നത് പോലും ഏട്ടന് ഇഷ്ടമല്ലന്ന്…””””… അവൾ വിഷമത്തോടെ എന്നോട് പറഞ്ഞു.

“”””അയ്യോ അങ്ങിനെയൊന്നും ഇല്ല….സത്യായിട്ടും എന്നോടല്ലേ ദേഷ്യം ഉണ്ടാവേണ്ടത്…ഞാൻ… ഞാനല്ലേ…എല്ലാവരെയും വേദനിപ്പിച്ചത്.””””… ഞാൻ കൃത്രിമചിരിയോടെ അവളോട് പറഞ്ഞു.ഈയൊരു നിമിഷം എന്റെ മനസ്സിൽ ഏട്ടത്തിയുടെ മുഖം ഒന്ന് മിന്നിമാഞ്ഞു.

“”””എന്നെ വെറുക്കല്ലെട്ടോ….. അന്നാദേഷ്യത്തീയങ്ങിനെയൊക്കെ പറഞ്ഞുപോയതാ…”””… പാർവതി ഇടർച്ചയോടെ പറഞ്ഞ ശേഷം വല്ലായ്മയോടെ എന്നെയാ പീലികണ്ണുകൾ ഉയർത്തി നോക്കി.

മിഴീനീർ പടർന്ന അവളുടെ മിഴികൾ കണ്ടതും എനിക്ക് സഹിക്കാനയില്ല.ഇടനെഞ്ചിൽ എന്തോകുത്തിയിറക്കും പോലെ.അവളുടെ നിഷ്കളങ്കമായ മുഖത്ത് ഇരുണ്ടുക്കൂടിയ ദുഃഖത്തിന്റെ കാർമേഘങ്ങൾ കണ്ടതും എന്റെ മനസ്സ് കണ്ണുനീർ പൊഴിച്ചു.

“”””അയ്യോ… എനിക്ക് വെറുപ്പൊന്നുമില്ല… ഒരിക്കലും വെറുക്കനാവില്ല…അന്നും ഇന്നുമെന്നും സ്നേഹം മാത്രമുള്ളു….”””…. പാറുവിന്റെ നിറഞ്ഞ മിഴികളിൽ നോക്കി സ്നേഹം നിറഞ്ഞ വാക്കുകളാൽ ഞാൻ പറഞ്ഞു.

“”””നിക്കും ഒരുപാടിഷ്ടാ ഏട്ടനെ… അന്ന് അങ്ങിനെയൊക്കെ കേട്ടപ്പോ അറിയാതെ വിശ്വസിച്ചുപ്പോയി…എങ്കിലും കണ്ണനോട് മനസുരുകി പ്രാർത്ഥിക്കാത്ത ഒരുദിവസവുമുണ്ടായില്ല… “”””… അവൾ എന്നോട് ചേർന്നു നടന്നുകൊണ്ട് പറഞ്ഞു.

“”””പിന്നെയെങ്ങിനെ മനസ്സിലായി ഞാനങ്ങനെയൊന്നും ചെയ്യില്ലായെന്ന്…?””””.

.. ഉള്ളിൽ ഉണ്ടാക്കിടുത്ത സംശയം മറച്ചുപിടിക്കാതെ ഞാൻ അവളോട് ചോദിച്ചു.

“”””ഏട്ടനെന്തിനാ ഇങ്ങനെയെന്നീന്ന് അകന്നുനടക്കുന്നെ… മഴക്കൊള്ളാതെ കുടെക്കെറീനടക്ക്…””””… അവൾ പെട്ടന്ന് എന്നോട് ചേർന്നു എന്റെ അരയിലൂടെ കൈച്ചുറ്റി അവളോട് എന്നെ അടുപ്പിച്ചു.

ആ നിമിഷം ഞാനത് പ്രതീക്ഷിച്ചില്ല. അതിനാൽ ഞാൻ അപ്പോളൊന്ന് പതറിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയാത്ത പോലെ.അവളുടെ പൂപോലെയുള്ള ദേഹം എന്നിൽ അമർന്നതും എന്റെ ശരീരം മുഴുവൻ കുളിരുകോരി. ഹൃദയം അതിന്റെ തുടിപ്പിന്റെ വേഗത വർദ്ധിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയിൽ ഒരേക്കുടക്കീഴിൽ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന പാറുവിനെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഒന്നേ എന്റെ മനസ്സ് ആഗ്രഹിക്കുന്നുള്ളു ഒരിക്കലും ഇവളെന്നെ വിട്ടകരരുതേയെന്ന്.

കൂടാതെ താമരമൊട്ട് പോലെ കൂമ്പിയ അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നപ്പോൾ അടിവയിറ്റിൽ കുളിർമഞ്ഞു വീഴുന്നപോലെ. അതിന്റെ മൃതുലത എന്നിൽ പ്രതേകവികാരം ഉണർത്തി.

“”””ഏട്ടന്… ഇനിയുമെന്നേ പഴയത് പോലെ സ്നേഹിക്കാൻ പറ്റോ….?””””… അവൾ എന്റെ മാറിലേക്ക് ചേർന്നു നിന്നുകൊണ്ട് ചോദിച്ചു.അവളുടെ വാക്കുകളിൽ നിറയെ പ്രതീക്ഷയാണ്.

ഇതിനോടകം ഞങ്ങൾ നടന്നു ഒരു ഇടവഴിയിലേക്ക് പ്രവേശിച്ചിരുന്നു.

നീണ്ടു കിടക്കുന്ന തേങ്ങിത്തോപ്പിന് നടുവിലൂടെയാണ് ആ ഇടവഴി. ഇല്ലിക്കൊണ്ട് നിർമിച്ച വേലിയും വേലിക്കരികിലായി തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങളും എല്ലാം അവിടം എന്നും ഇരുൾ നിറഞ്ഞതാക്കിയിരുന്നു. മഴമേഘങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ ഇരുളിന്റെ കഠിന്യം ഏറി…

അവളുടെ ചോദ്യം കേട്ടതും എന്റെ കാലുകൾ നിശ്ചലമായി.മിഴികൾ ചിമ്മാതെ ഞാൻ പാറുവിനെ ഉറ്റുനോക്കി.

അവളുടെ മിഴികളിൽ നിറഞ്ഞ പ്രതീക്ഷ അതെനിക്ക് കണ്ടില്ല എന്ന് നടിക്കാൻ സാധിക്കുന്നില്ല.

“”””എന്നും… എന്നുമെന്റെയൊപ്പം ഉണ്ടാവോ പാറുട്ടി നീ….?””””… ഞാൻ മറ്റൊന്നും ചിന്തിക്കാതെ അവളോട് ചോദിച്ചു.എന്നും പ്രിയപ്പെട്ടതെന്ന് ഞാൻ കരുതിയ എന്റെ പ്രണയത്തെ തിരികെ കിട്ടുന്നു എന്നറിയുമ്പോൾ മനസ്സ് പരിധികൾ ഇല്ലാതെ ആർതുലച്ചു സന്തോഷിക്കുകയാണ്.

എന്റെ വാക്കുകൾ കേട്ടതും അവളുടെ മിഴികളിൽ ഒരു പ്രതേക തിളക്കം രൂപീതമായി. കൂടെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

“”””ഏട്ടാ….””””… അലറി വിളിച്ചു കരഞ്ഞുകൊണ്ട് കുടയും വലിച്ചെറിഞ്ഞു അവളെന്റെ മാറിലേക്ക് വീണു തേങ്ങികരഞ്ഞു.അവളുടെ അധരങ്ങളിൽ ഒരു വിതമ്പൽ.

“”””അയ്യെ… എന്റെ പാറു എന്തിനാ കരയുന്നെ…?””””…എന്റെ മാറിൽ അവൾ അമർത്തിയ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ഞാൻ സന്തോഷത്തോടെ ചോദിച്ചു.എന്തോ അവളുടെ കരച്ചിൽ കണ്ടു നിൽക്കാൻ സാധിക്കുന്നില്ല.

“”””ഞാൻ… ഞാനൊരുപാട് വേദനിപ്പിച്ചൂല്ലേ…?””””… അവൾ എന്റെ നെഞ്ചിൽ അവളുടെ വിരലുകളാൽ തലോടികൊണ്ട് ചോദിച്ചു.

“”””ഇല്ലടി പെണ്ണെ….ഇനിയിപ്പോ അങ്ങിനെയാണങ്കിൽ തന്നെ… അതിലും നൂറിരട്ടി സന്തോഷം നീയിപ്പോ എനിക്കുതരുന്നുണ്ട്…””””… അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി അവളെ എന്നിലേക്ക് അമർത്തി.അവളെ ഒരിക്കലും വിട്ടുകളയില്ല എന്നപോലെയാണ് പാറുവിനെ ഞാൻ കെട്ടിപിടിച്ചിരിക്കുന്നത്. അവളുടെ ദേഹം എന്നിൽ അമരുമ്പോൾ അവളുടെ മാറിടങ്ങൾ എന്റെ ഞെഞ്ചിൽ ഞെരിഞ്ഞമർന്നു. ഈ നിമിഷം എന്നിൽ പ്രണയം നിറഞ്ഞൊഴുകുകയാണ്‌.

“”””എനിക്ക് ജീവിക്കണം… ഈ ജന്മം മുഴുവൻ ഏട്ടന്റെ മാത്രം പെണ്ണായി… ഏട്ടന്റെ കുഞ്ഞുങ്ങളുടെ അമ്മയായി… ഏട്ടന്റെ സ്വന്തമായി…””””…. അവൾ എന്നെ വരിഞ്ഞുമുറുക്കി എന്റെ മാറിൽ മുഖം അമർത്തി മന്ത്രിക്കുമ്പോലെ പറഞ്ഞു.

അത് കേട്ടതും സന്തോഷം കൊണ്ടെന്റെ മനസ്സ് തുള്ളി ചാടി… മിഴികൾ നിറഞ്ഞൊഴുകി. ഹൃദയം ഒന്ന് മാത്രം ഉറക്കെ പറയുന്നു… പാറുട്ടി എന്റെ മാത്രമാണ്…

Leave a Reply

Your email address will not be published. Required fields are marked *