ശിൽപ്പേട്ടത്തി – 3 3

“”””എനിക്ക് ജീവിക്കണം… ഈ ജന്മം മുഴുവൻ ഏട്ടന്റെ മാത്രം പെണ്ണായി… ഏട്ടന്റെ കുഞ്ഞുങ്ങളുടെ അമ്മയായി… ഏട്ടന്റെ സ്വന്തമായി…””””…. അവൾ എന്നെ വരിഞ്ഞുമുറുക്കി എന്റെ മാറിൽ മുഖം അമർത്തി മന്ത്രിക്കുമ്പോലെ പറഞ്ഞു.

അത് കേട്ടതും സന്തോഷം കൊണ്ടെന്റെ മനസ്സ് തുള്ളി ചാടി… മിഴികൾ നിറഞ്ഞൊഴുകി. ഹൃദയം ഒന്ന് മാത്രം ഉറക്കെ പറയുന്നു… പാറുട്ടി എന്റെ മാത്രമാണ്…

എന്തോ പ്രേരണയാൽ ഞാൻ എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു…എന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് പതിച്ചതും പെണ്ണ് എന്നെ ഒന്ന് നോക്കി.

എന്റെ ചുണ്ടുകൾ ആരെയോ തേടുന്നത് പോലെ അവൾക്ക് തോന്നിയതിനാൽ അവൾ എന്റെ ചുണ്ടുകൾക്ക് മുകളിൽ അവളുടെ അധരങ്ങൾ അമർത്തി.

അത്രയും നേരം പിടിച്ചുവെച്ചതൊക്കെ കെട്ടുപൊട്ടി ഒഴുകും പോലെ ഞാൻ എന്റെ ചുണ്ടിണകൾ അവളുടെ പനിനീർപ്പൂവിതൾപോലെയുള്ള അധരങ്ങൾ കോർത്തിണക്കി ചുംബിച്ചു.അവളുടെ കീഴ് ചുണ്ടിനെ എന്റെ ചുണ്ടുകൾക്ക് ഇടയിൽ വെച്ച് ഞാൻ ചപ്പി വലിച്ചു.

അവൾ എന്നെ വരിഞ്ഞു മുറുക്കി എനിക്ക് ചുംബിക്കാനായി എന്നോട് ചേർന്നു

നിന്നു.അവളുടെ കരങ്ങൾ ചുംബനവേളയിൽ എന്റെ പുറം മുഴുവൻ തലോടികൊണ്ടിരുന്നു.

ആരും കൊതിക്കുന്ന ഈ അമ്പലവാസി പൊട്ടിപെണ്ണിന്റെ അധരപ്പൂവിൽ നിന്നും നറുതേൻ ഞാൻ മെല്ലെ നുണഞ്ഞു. അതിലുള്ള ഭാഗ്യം ഈയുള്ളവന് മാത്രമാണ് എന്നോർത്തപ്പോൾ ചുംബനത്തിന്റെ ആവേശം വർദ്ധിച്ചു.

ചാറിപെയ്യുന്ന മഴത്തുള്ളികൾക്ക് കീഴെ ഇരുളിനെ മറയാക്കി ഞാൻ അവളുടെ അധരങ്ങൾ ചപ്പി നുകർന്നു. അവളും എന്നെ തിരികെ ചുംബിക്കാൻ തുടങ്ങിയപ്പോൾ ചുംബത്തിന്റെ ആഘാതം വർദ്ധിച്ചു. ആവേശത്തോടെ ആത്മാർത്ഥയോടെ ഞങ്ങളുടെ പ്രണയം ഞാനും അവളും അധരപാനത്തിലൂടെ പരസ്പരം അറിയിച്ചു.

പെട്ടന്ന് അവളെന്നെ തള്ളിമാറ്റി ഇടുപ്പിൽ കൈകുത്തിനിന്നു കിതച്ചു.

ഞാൻ അമ്പരപ്പോടെ അവളെ നോക്കി നിന്നു.

വേഗത്തിലുള്ള ശ്വാസോച്ഛാസം കാരണം അവളുടെ ഉരുണ്ട മാറിടങ്ങൾ വേഗത്തിൽ ഉയർന്നു താന്നുകൊണ്ടിരുന്നു.

അറിയാതെ… പെട്ടന്ന് ഒരു ഉൾപ്രേരണയാൽ ചുംബിച്ചതാണ് അവളെ. ഇനി അവൾക്ക് തോന്നി കാണുമോ ഞാൻ അവളുടെ ദേഹത്തെ മാത്രം കണ്ടുകൊണ്ട് അവളോട് ഇഷ്ടം പറഞ്ഞതാണ് എന്ന്… അവൾ അങ്ങിനെ തെറ്റിദ്ധരിക്കുമോ…?

മനസ്സിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നു ഒപ്പം കുറ്റബോധവും.. അവളെ ചുംബിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ട് ഞാൻ അവളെ വല്ലായിമയോടെ നോക്കി.

“”””കള്ളൻ.. ഹോ ചുണ്ട് പൊട്ടീന്നാ തോന്നണേ… “””””… അവൾ എന്നെ കുസൃതി ചിരിയോടെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. ശേഷം അവളുടെ കീഴ് ചുണ്ട് പിടിച്ചു വലിച്ചു മുറിവ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.

“””അതിന് ഞാൻ ചുണ്ടിൽ കടിച്ചില്ലല്ലോ…”””

“”””അയ്യടാ… പിന്നെ വേറെയാരാ കടിക്കാനിവിടെയുള്ളെ….’””””… അവൾ എന്നിലേക്ക് ചേർന്നു എന്റെ വയറിൽ കുത്തികൊണ്ട് പറഞ്ഞു പരിഭവിച്ചു.

“”””പാറു… സോറി ഞാൻ… അപ്പോ അറിയാതെ….ഉമ്മവെച്ചാതാ…””””……. അവളുടെ മനസ്സിൽ എന്തെങ്കിലും കരുതും മുന്നെ ഞാൻ അവളോട് പറഞ്ഞു.

അവൾ ഒന്നും മനസ്സിലാവാതെ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്.

“””ഞാൻ… എനിക്ക്… അപ്പൊ… ഞാനറിയാതെയാ അപ്പൊ ഉമ്മവെച്ചത്… അല്ലാതെ… ഞാന് “”””… അവളോട് എന്ത് പറയും അറിയാതെ ഞാൻ പതറിപ്പോയി. വാക്കുകൾക്ക് വേണ്ടി ഞാൻ അലയുകയാണ്.

“”””ഏട്ടാ….ഞാൻ… എനിക്കറിയാം ഏട്ടൻ അങ്ങിനെയുള്ളരാൾ അല്ലെന്ന്… അന്ന് അങ്ങിനെയൊക്കെ കേട്ടപ്പോ… ഞാൻ ജീവനെപ്പോലെ കാണുന്ന ഏട്ടൻ അങ്ങിനെയാണ് എന്നൊക്കെ കേട്ടപ്പോ വിശ്വസിച്ചുപ്പോയി.. പക്ഷെ എനിക്കറിയാം ഈ മനസ്സ്… ഈ മനസ്സിൽ ഞാമ്മത്രമ്മുള്ളുവെന്ന്….”””””… അവൾ എന്റെ മാറോട് ചേർന്നുനിന്നുകൊണ്ട് എന്നോട് പറഞ്ഞു. അവൾക്ക് എന്നോടുള്ള വിശ്വാസം അവളുടെ വാക്കുകളിലൂടെ അറിഞ്ഞതും മനസ്സും മിഴിയും ഒരുപോലെ നിറഞ്ഞു.

“”””പാറുട്ടി….””””… നിറഞ്ഞ മനസ്സോടെ ഞാനവളെ എന്നിലേക്ക് ഇറുക്കി അണച്ചു.

ഞങ്ങളിരുവരും ചാറിപെയ്യുന്ന മഴയുടെ സാന്നിധ്യത്തിൽ ദേഹങ്ങൾ ചേർത്തിണക്കി പരസ്പരം ഇറുക്കിപുണർന്ന് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *