പെട്ടന്ന് എന്തോ ഓർമയിൽ അവൾ കാണാത്ത വിധം ഞാൻ കാവടത്തിന്റെ ചുവരോട് ചേർന്നുനിന്ന് മിഴികൾ ഇറുക്കി അടച്ചു.
ഇന്നവൾ എന്നെ വെറുക്കുന്നു…..!
എന്നെയൊരു നോക്ക് കാണുന്നത് പോലും അവൾക്ക് ഇഷ്ടമല്ല..!!
അവളുടെ മുന്നിൽ ഞാൻ ഇന്ന് അവൾ കണ്ടതിൽ വെച്ചേറ്റവും വൃത്തികെട്ടവനാണ്…!
എന്റെ പാറു അവൾ ഇനിയൊരിക്കലും എന്റെ സ്വന്തമല്ല…!
ഹൃദയത്തെ കീറിമുറിക്കുന്ന വാക്കുകളെ മനസ്സ് തേടിയിറങ്ങിയപ്പോൾ അതിന്റെ ഫലമെന്നോണം എന്റെ മിഴികൾ നിറഞ്ഞൊഴുകി.
കാരണങ്ങൾ പലതുണ്ടങ്കിലും ഏട്ടത്തിയോട് അത്രയും ക്രൂരമായ പ്രവർത്തി ചെയ്യാൻ എന്റെ മനസ്സ് എന്നെ പിന്തുണച്ചത് പാറുവിനെ നഷ്ടമായതിനാലാണ്. അതിന് പിന്നിൽ ഏട്ടത്തിയും ഉണ്ടെന്ന കാരണത്താൽ ആണ്.
“”””എന്തായിവിടെ നിക്കുന്നെ….? “”””… തളിർത്തെന്നാൽ പോലെയൊരു സ്വരമെന്റെ കാതിൽ പതിച്ച നിമിഷമാണ് ചിന്തകളിൽ ബ്രമിച്ചു പോയേയെന്റെ മനസ്സ് ഞെട്ടി ഉണർന്നത്.
കണ്ണുകൾ തുറന്നുനോക്കിയപ്പോൾ മുന്നിൽ പാർവതി.
അവൾ ചോദ്യം ചോദിച്ച ശേഷം എന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണ്.
“””ഏയ്… ഒന്നുല്ല ഞാൻ….മഴക്കാരണം…””””…. അപൂർണമായ ഒരുത്തരം നൽകി വിളറിയ ചിരിയോടെ ഞാനവളെ നോക്കി.
“””വണ്ടിയെന്ത്യേ….?””””… അവൾ നേർത്ത നീളൻ പുരികകൊടികൾ ഉയർത്തി എന്നെ നോക്കി ചോദിച്ചു.
“””കേടായി… അപ്പൊ ബസ്സിനാ വന്നേ….!”””… ഞാൻ ഇടർച്ചയോടെ ആണെങ്കിൽ അവൾക്ക് മറുപടി നൽകി.
“””””കുടയുണ്ടോ…..?”””””… അവൾ വീണ്ടും എന്റേനേരെ ചോദ്യമെറിഞ്ഞു.
“””ഇല്ല…””””
“”””എന്നാ വാ ഞാങ്കൊണ്ടോയി ആക്കാം… “”””… അവൾ എന്റെ നേരെ കുടനീട്ടികൊണ്ട് പറഞ്ഞു.
“”””വേണ്ടാ… ഞാൻ പോയിക്കോളാം….””””
“”””സാരൂലന്നെ ഞാനുമാവഴിക്കല്ലേ….””””… ഒടുവിൽ അവളുടെ നിർബന്ധം കാരണം ഞാൻ അവൾക്കൊപ്പം കുടയിലേക്ക് കയറി. ഇത്രയും സംസാരിച്ചിട്ടും അവളെന്നെ നോക്കിയൊന്ന് ചിരിച്ചതുകൂടിയില്ല. അതെന്റെ ഹൃദയത്തിൽ നോവ് പടർത്തി.
ഒരേക്കുടകീഴിൽ നടക്കുമ്പോഴും ഞാൻ അവൾടെ ദേഹത്ത് സ്പർശിക്കാതെയാണ് നടക്കുന്നത്.തകർത്തു പെയ്യുന്ന മഴ ഞങ്ങളിരുവരെയും മഴക്ക് ആവും വിധം നനക്കുന്നുണ്ട്. എങ്കിലും ഞാൻ അവളോട് ചേർന്നുനടക്കാതെ പരമാവധി ശ്രമിക്കുണ്ട്.
“””ഏട്ടന്… ഏട്ടനെന്നോട് ഇപ്പോഴും ദേഷ്യമാണോ….””””… നടത്തതിന്റെ ഇടയിൽ അവൾ മെല്ലെ എന്നോട് ചോദിച്ചു.
അത് കേട്ടതും ഞാനൊന്ന് പകച്ചു. അവൾ എന്നോട് വന്ന് സംസാരിച്ച ആ നിമിഷം തൊട്ട് ഞാൻ ചിന്തിക്കുകയാണ് ഇതാ പാർവതി തന്നെയല്ലേയെന്ന്… കാരണം എങ്ങനെയന്ന് അത്ര വെറുപ്പാണ് എന്ന് പറഞ്ഞവൾ അതൊക്കെ മറന്നതുപോലെയാണ് ഇപ്പോളെന്നോട് പെരുമാറുന്നത്.പോരാത്തതിന് അവളോട് ദേഷ്യമാണോ എന്നൊരു ചോദ്യവും.
“””ഞാന്… ഞാനെന്തിനാ പാറു… അല്ല പാർവതിയോട് ദേഷ്യപ്പെടുന്നത്…?””””….അവളുടെ ചോദ്യം കേട്ടാദ്യമൊന്ന് പകച്ചെങ്കിലും എങ്ങിനെയോ ഞാൻ പറഞ്ഞു ഒപ്പിച്ചു.
പാറു എന്നത് തിരുത്തി പാർവതി എന്നാക്കിയപ്പോൾ ആമുഖമൊന്ന് വാടിയോ…..?… അല്ലങ്കിൽ എനിക്കങ്ങനെ തോന്നിയതാണോ…?
“”””അന്ന് ഏട്ടനോട് അങ്ങിനെയൊക്കെ പറഞ്ഞത് കൊണ്ട്….അതുകൊണ്ടല്ലേ.. എന്നെക്കണ്ടിട്ടും കുളത്തിന്റെയവിടെ മറഞ്ഞുനിന്നത്…?””””… അവൾ സംശയത്തോടെ ദുഃഖം നിറഞ്ഞ ഭാവത്തിൽ എന്നോട് ചോദിച്ചു.
“”””ഞാൻ… എന്നെ കാണുമ്പോ പാർവതിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നുകരുതിയാ ഞാൻ മാറിനിന്നത്… അല്ലാതെ എനിക്ക് ദേഷ്യമൊന്നുമില്ല…!”””””… ഞാൻ ഗൗരവത്തിൽ തന്നെ അവളോട് പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ എന്നെയും കൂട്ടി മുന്നോട്ട് നടന്നു. ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും ഞങ്ങൾക്കിടയിൽ മൗനം കളിയാടി.
“”””എനിക്കറിയാം എന്നെക്കാണുന്നത് പോലും ഏട്ടന് ഇഷ്ടമല്ലന്ന്…””””… അവൾ വിഷമത്തോടെ എന്നോട് പറഞ്ഞു.
“”””അയ്യോ അങ്ങിനെയൊന്നും ഇല്ല….സത്യായിട്ടും എന്നോടല്ലേ ദേഷ്യം ഉണ്ടാവേണ്ടത്…ഞാൻ… ഞാനല്ലേ…എല്ലാവരെയും വേദനിപ്പിച്ചത്.””””… ഞാൻ കൃത്രിമചിരിയോടെ അവളോട് പറഞ്ഞു.ഈയൊരു നിമിഷം എന്റെ മനസ്സിൽ ഏട്ടത്തിയുടെ മുഖം ഒന്ന് മിന്നിമാഞ്ഞു.
