ഷഹല എന്ന ഹൂറി – 1

ഷഹല എന്ന ഹൂറിയുടെ സൊന്ദര്യത്തിനു മുഞ്ഞിൽ അത്രമേൽ അടിമപ്പെട്ടു പോയിരുന്നു മുനീബ്!!

ഇപ്പോൾ മുനീബും ഷഹലയും സഞ്ചരിക്കുന്നത് ഒരേ പാതയിലാണ്, വലിയ ഒരു തെറ്റിന്റെയും കടുത്ത പ്രണയത്തിന്റെയും ഇടയിലുള്ള വളരെ നേരിയ പാതയിൽ, ആ നേരിയ പാതയിലൂടെ നടക്കുമ്പോൾ അവർ എപ്പോൾ വേണമെങ്കിലും തെന്നി വീണേകാം, പക്ഷെ ഏതു ഭാഗത്തേക്ക് വീഴുന്നു എന്നുള്ളത് അവരുടെ മനസ്സിന്റെ നന്മയും പക്വതയും അനുസരിച്ചിരിക്കും!!!

മുനീബ് അവന്റെ ബ്ലാക്ക് ഫോർച്ച്യൂണറിന്റെ അകത്തേക്കു കയറിയിരുന്നു, എസി ഓൺ ചെയ്തു സീറ്റിന്റെ ബാക്ക് റെസ്റ്റ് പരമാവധി താഴ്ത്തി അതിലേക്കു ചാഞ്ഞു,

അസ്തമയ സൂര്യ കിരണങ്ങൾ അവന്റെ കണ്ണുകളിലേക്കു നേരിട്ട് പതിച്ചത് കൊണ്ടാകാം അവൻ അവന്റെ വലത്തെ കൈത്തണ്ട കൊണ്ട് കണ്ണുകളെ മറച്ചു.

കണ്ണുകൾക്കു ഇരുട്ട് കിട്ടിയെങ്കിലും അവന്റെ അകക്കണ്ണിൽ ഷഹലയുടെ മുഖം ഉദിച്ചു നിൽക്കുന്ന സൂര്യൻറെ പ്രകാശത്തിൽ എന്ന പോലെ തെളിന്നു വന്നു, അവന്റെ ചിന്തകൾ നിമിഷങ്ങൾക്ക് മുമ്പ് കണ്ട ഷഹലയുടെ മുഖം ഓർത്തെടുത്തു!!

ആദ്യമായാണ് മുനീബ് ഷഹലയെ ഇത്രയും അടുത്ത് കാണുന്നത്, അവളുടെ ഗന്ധം ആസ്വദിക്കുന്നത്, അവളുടെ ശരീരത്തിന്റെ പതുപതുപ്പും, ചൂടും അറിയുന്നത്, ആ നിമിഷത്തിൽ കണ്ട ഷഹലയുടെ സൗന്ദര്യം താൻ ഈ ലോകത്തു വെച്ച് കണ്ട ആർക്കും തന്നെ ഇല്ല എന്ന് മുനീബിനു തോന്നി.

ചോര തുളുമ്പുന്ന അവളുടെ കവിളിണകൾ, ചെറുതായി പുറത്തേക്കു മലർന്നു നിൽക്കുന്ന തേനിറ്റുന്ന പവിഴ ചുണ്ടുകൾ, ഞാൻ അവളെ പെട്ടെന്ന് ആലിംഗനം ചെയ്തപ്പോൾ ദേഷ്യം കൊണ്ടോ കാമം കൊണ്ടോ എന്നറിയാത്ത ചുമന്നു കലങ്ങിയ അവളുടെ ഉണ്ടക്കണ്ണുകൾ, ആ കണ്ണുകൾക്കു ചുറ്റും അലങ്കോലമായി ഒലിച്ചിറങ്ങിക്കിടക്കുന്ന കണ്മഷിയുടെ വലയം, എല്ലാത്തിലുമുപരി മുല്ലപ്പൂവിന്റെയും അവളുടെ വിയർപ്പിന്റെയും മിശ്രിതമായ മത്തു പിടിപ്പിക്കുന്ന ഗന്ധവും,

തന്റെ കാറിൽ നിന്നും ഷഹല എന്ന ഹൂറിയുടെ ആ മനം മയക്കുന്ന ഗന്ധം വീണ്ടും അവന്റെ മൂക്കിലേക്ക് പതിച്ചപ്പോൾ, അവൻ ആദ്യം ഒന്ന് ആശ്ചര്യപ്പെട്ടു, പിന്നെ നിമിഷങ്ങൾക്കകം അവൻ മനസ്സിലാക്കി, ആ മനം മയക്കുന്ന ഗന്ധം വമിക്കുന്നതു തന്റെ വസ്ത്രങ്ങളിൽ നിന്നുമാണെന്നു, അടുക്കളയിൽ നടന്ന സംഭവത്തിൽ ഷഹലയുടെ ഹൃദയം കവരാൻ ആയോ എന്ന് അവനു ഉറപ്പില്ലെങ്കിലും അവളുടെ ഗന്ധം തീർച്ചയായും കവർന്നിട്ടുണ്ട്.

ഓഹ്,,,,

മുനീബ് ഗത്യന്തരമില്ലാതെ സീറ്റിൽ നിന്നും എഴുന്നേറ്റിരുന്നു, ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടു മനസ്സിന് കുറച്ചു ആശ്വാസം കിട്ടാൻ കാറിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു, റേഡിയോയിൽ പകുതിയോളം പാടിക്കഴിഞ്ഞിരുന്ന ഏതോ ഒരു പാട്ടിന്റെ ബാക്കി വരികൾ അവന്റെ കാതുകളിലേക്കു ഒഴുകിയെത്തി

” പലനാളഞ്ഞ മരുയാത്രയിൽ,, ഹൃദയം തിരഞ്ഞ പ്രിയ സ്വപ്‌നമെ,, മിഴികൾക്കുമുമ്പിൽ ഇതളാർന്നു നീ,,,

എന്തോ അങ്ങനെയുള്ള ആ നിമിഷത്തിൽ ആ പാട്ടിന്റെ വരികൾ കൂടി കേട്ടപ്പോൾ മുനീബിന്റെ മനസ്സിൽ സുഖമുള്ള ഒരു നോവ് അനുഭവപ്പെട്ടു.

Yes! True love is always painful!!

പക്ഷെ ആ പാട്ടിലെ വരികൾ അവന്റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ, പെട്ടെന്ന് തന്നെ മ്യൂസിക് ഓഫ് ചെയ്തു വണ്ടിയിൽ നിന്നും ഇറങ്ങി വീണ്ടും കല്യാണ വീട്ടിലേക്കു തന്നെ മടങ്ങി.

അപ്പോഴും, മുനീബ് പോലും അറിയാതെ അവന്റെ ഉപബോധ മനസ്സിൽ നിന്നും എന്ന പോലെ അവന്റെ തന്നെ ചുണ്ടുകൾക്കിടയിൽ നിന്നും ആ പാട്ടിന്റെ തുടർന്നുള്ള വരികൾ പുറത്തേക്കു വരുന്നുണ്ടായിരുന്നു

” പുലരാൻ തുടങ്ങുമൊരുരാത്രിയിൽ,,, തനിയെ കിടന്നു മിഴി വാർക്കവേ,,,”

അതെ! മുനീബിപ്പോൾ പ്രണയത്തിന്റെ നോവുള്ള ആ സുഖം അങ്ങേയറ്റം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു..

 

******

അന്ന് രാത്രി, ഷഹല മുനീബിന്റെ മെസ്സേജ് പ്രതീക്ഷിച്ചിരുന്നു, അവനുമായി ഒരു നീണ്ട നേരത്തെ ചാറ്റിനു വേണ്ടി അവളുടെ മനസ്സ് കൊതിച്ചിരുന്നു.

പ്രതീക്ഷിച്ച പോലെ തന്നെ രാത്രി വളരെ വൈകി അവൾക്കു മുനീബിന്റെ മെസ്സേജ് വന്നു, പക്ഷെ ആ മെസ്സേജ് ഷഹലയെ വളരെയധികം ധർമ്മസങ്കടത്തിൽ ആകുന്ന ഒന്നായിരുന്നു

Muneeb: നേരത്തെ ഞാൻ ചെയ്തത് നിനക്ക് വിഷമമുണ്ടാക്കിയെങ്കിൽ എന്നോട് ക്ഷമിക്കണം, ഇനി ഒരിക്കലും നിനക്ക് ഇഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല!

ഇന്ന് ഞാൻ കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടില്ല, കാരണം നിന്റെ ഗന്ധം ഇപ്പോഴും എന്റെ ശരീരത്തിലുണ്ട്, എനിക്ക് ഈ ഒരു രാത്രിയെങ്കിലും നിന്റെ ഗന്ധം ആസ്വദിച്ചു ഉറങ്ങണം❤️❤️

ഒരു കാര്യം എനിക്ക് ഉറപ്പായും അറിഞ്ഞേ പറ്റുകയുള്ളൂ, നിനക്കു എന്നെ ഇഷ്ടമാണോ?? ,

Yes or No?

ഇത് രണ്ടുമല്ലാത്ത ഒരുത്തരവും എനിക്ക് വേണ്ട

പ്ളീസ് 🙏

ഉത്തരം പറയാൻ എളുപ്പമല്ലാത്ത മുനീബിന്റെ ചോദ്യത്തിന് മുഞ്ഞിൽ ഷഹല ശരിക്കും വിഷമ ഘട്ടത്തിലായി, വെളുക്കുവോളം ഷഹലയ്ക്കു ഉറങ്ങാൻ സാധിച്ചിരുന്നില്ല, എങ്കിക്കും പുലരാൻ നേരത്തു അവൾ അവനു മറുപടി കൊടുത്തു, പക്ഷെ പെട്ടെന്ന് എന്തോ ഉൾവിളി ഉണ്ടായപ്പോൾ അവൾ പെട്ടെന്ന് തന്നെ ആ മെസ്സേജ് ഡിലീറ്റ് ചെയ്തു,

ഏറെ വൈകിയിട്ടും ഷഹലയുടെ മറുപടി കിട്ടാത്തതിനാൽ മുനീബ് ഒന്ന് കണ്ണ് ചിമ്മിപ്പോയിരുന്നു, അതിരാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ മുനീബ് തന്റെ മൊബൈലിൽ ആദ്യം തന്നെ തിരഞ്ഞതു ഷഹലയുടെ മറുപടിയായിരുന്നു

ഷഹലയുടെ ഡിലീറ്റഡ് മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ട മുനീബിനു താൻ അല്പനേരത്തേക്കെങ്കിലും ഉറങ്ങിപ്പോയതിനു തന്നോട് തന്നെ വല്ലാത്ത അരിശവും സങ്കടവും തോന്നി.

 

ഇന്ന് ഞായറാഴ്ച

കല്യാണ ദിവസം ആയതു കൊണ്ട് നന്നായി അണിഞ്ഞൊരുങ്ങിയെങ്കിലും സാധാരണ എല്ലാ കല്യാണച്ചടങ്ങുകളിലും ഒപ്പന കളിക്കും കൈമുട്ടിപ്പാടിനും ചുക്കാൻ പിടിച്ചിരുന്ന ഷഹല ഇന്ന് മൂകതയിലായിരുന്നു, മുനീബിനു എന്ത് മറുപടി കൊടുക്കണം എന്ന ആലോചനയിൽ അവളുടെ മനസ്സ് വല്ലാത്ത ഒരു സമ്മർദ്ദത്തിൽ ആയ്‌ന്നിരുന്നു, കാരണം പെട്ടെന്ന് എടുത്തുചാടി ഒരു മറുപടി കൊടുക്കാൻ പറ്റിയ വിഷയമല്ല ഇതെന്ന് അവൾക്കു അറിയാമായിരുന്നു.

ആഘോഷങ്ങളിൽ നിന്നും മാറി നിക്കുന്ന ഷഹലയോടു കാരണം ചോദിച്ചപ്പോൾ, തനിക്കു മെൻസസ് ആയതിന്റെ ബുദ്ധിമുട്ടാണെന്ന് ഒരു സമർത്ഥമായ കള്ളം പറഞ്ഞു അവൾ അവിടെയുള്ള സ്ത്രീ സമൂഹത്തിന്റെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

ഇനി മുനീബിന്റെ മുഖത്തേക്കു നോക്കാതെ ഇരിക്കണം, അവൾ മനസ്സിൽ ഉറപ്പിച്ചു! അല്ലെങ്കിൽ അവനോടു തന്റെ മനസ്സിലുള്ള പ്രണയം ഇനിയും ഒളിച്ചു വെക്കാൻ സാധിക്കില്ലെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു.

ചുറ്റുമുള്ള ആൾക്കൂട്ടത്തിന്റെ ഏതോ മൂലയിൽ നിന്നും, മുനീബ് തന്റെ ഒരു നോട്ടത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നെണ്ടെന്നു അവളുടെ മനസ്സ് അവളോട് തന്നെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, പ്കഷെ ഷഹല തന്റെ കണ്ണുകളെ വേറെ എങ്ങും മേയാൻ വിടാതെ, തനിക്കു മുഞ്ഞിൽ അരങ്ങേറുന്ന ഒപ്പന കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു, അവളുടെ നോട്ടം മണവാട്ടിയിലും, ഒപ്പന കളിയിലും മാറി മാറി പതിച്ചെങ്കിലും, അവളുടെ മനസ്സിൽ തെളിയുന്നത് മുനീബിന്റെ മുഖം മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *