ഷഹല എന്ന ഹൂറി – 1

“മിഴിയിണ ഞാൻ അടയ്ക്കുമ്പോൾ കനവുകളിൽ നീ മാത്രം മിഴിയിണ ഞാൻ തുറന്നലോ നിനവുകളിൽ നീ മാത്രം,,,

എന്ന പാട്ടിനു അവിടെയുള്ള പെൺകുട്ടികൾ ഒപ്പനയ്ക് താളത്തിൽ ചുവടുകൾ വയ്ക്കുമ്പോൾ ഷഹലയുടെ കാര്യത്തിൽ ആ പാട്ടിന്റെ വരികൾ അർത്ഥവത്തായിരുന്നു!!

പക്ഷെ തന്റെ ഉറച്ച തീരുമാനത്തിൽ ഏറെ നേരം പിടിച്ചു നിൽക്കാൻ ഷഹലക്ക് സാധിച്ചില്ല, താൻ സമ്മതം കൊടുക്കുന്നതിനു മുമ്പ് തന്നെ തന്റെ കണ്ണുകൾ മുനീബിനെ തേടി പോയിക്കഴിഞ്ഞിരുന്നു.

മുനീബിനെ തേടി യാത്ര ആരംഭിച്ച അവളുടെ കണ്ണുകൾക്കു കൂടുതൽ സമയം വേണ്ടി വന്നില്ല അവനെ കണ്ടെത്താൻ,

മുനീബിന്റെ മുഖത്തേക്കു നോക്കിയതും അവൻ ആ നോട്ടം പ്രതീക്ഷിച്ചു നില്കുന്നു എന്ന കണക്കെ പെട്ടെന്ന് തന്നെ അവന്റെ മൊബൈൽ മുകളിലേക്കു ഉയർത്തിക്കാട്ടി ഷഹലയോടു അവളുടെ മൊബൈൽ നോക്കാൻ ആവശ്യപ്പെട്ടു,

ഷഹല മെല്ലെ ആൾകൂട്ടത്തിൽ നിന്നും സൂത്രത്തിൽ പിൻവലിഞ്ഞു ഒരു മൂലയിലേക്ക് മാറി നിന്ന് തന്റെ വാട്സാപ്പ് തുറന്നു നോക്കി, കോൺടാക്റ്റ് ലിസ്റ്റിൽ മുനീബ് ടൈപ്പിംഗ് എന്ന് അവൾക്കു കാണാം.

 

 

മുനീബ്: ഹൈ ഷഹല

ഷഹല: ഹൈ

മുനീബ്: എന്തായിരുന്നു ആ ഡെലീറ്റഡ് മെസ്സേജ്???

ഷഹല: ഒന്നുമില്ല

മുനീബ് : ഷഹല ഷഹല: ആ

മുനീബ്: love you ഷഹല: ഹമ്മ്

മുനീബ്: love you ഷഹല: ഹമ്മ്മ്

മുനീബ്: love you ഷഹല: love you too

മുനീബ്: 😍😘

 

ആ മെസ്സേജ് അയച്ചതിനു ശേഷം ഷഹല അങ്ങേയറ്റത്തെ പ്രണയം തുളുമ്പുന്ന മുഖത്തോടെ മുനീബിന്റെ മുഖത്തേക്കു നോക്കി, അവൻ തിരിച്ചും ❤️❤️ അവരുടെ കണ്ണുകളിൽ ഇപ്പോൾ അലതല്ലുന്ന വികാരം ആർക്കും തന്നെ നിർവചിക്കാൻ പറ്റാത്തതായിരുന്നു.

അതേ സമയം അവരുടെ മനസ്സ് വായിച്ചെന്നു കണക്കെ, കല്യാണാഘോഷം കൊഴുപ്പിക്കാൻ വന്ന കൈമുട്ടിപ്പാട്ടുകാരുടെ പാട്ടിന്റെ വരികൾ അവർ ഇരുവരുടെയും കാതുകളിൽ മുഴങ്ങി.

“ഇന്നു രാത്രി കാനേത്തു രാത്രി ഇന്നോളം കാണാത്ത രാത്രി,,, പുതുക്ക രാത്രി പൂമാരൻ നിഞ്ഞിൽ പുളകങ്ങൾ ചൊരിയുന്ന രാത്രി,,,,

അങ്ങനെ ഷഹലയും മുനീബും പരസപരം ഇഷ്ടം അറിയിച്ചു, പുതിയ ഒരു ബന്ധത്തിലേക്കുള്ള അല്ല ഒരു അവിഹിത ബന്ധത്തിലേക്കുള്ള ഷഹലയുടെ ആദ്യത്തെ ചുവടു വെപ്പ്.

അവർക്കു നേരിൽ അടുത്ത് കാണുന്നതിനും സംസാരിക്കുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു, കാരണം ഒരു കാലത്തു ഷഹലക്ക് വേണ്ടി മുനീബ് തന്റെ വീട്ടുകാരോട് നടത്തിയ കലഹം അറിയുന്ന ആരെങ്കിലും ഒക്കെ ആ കല്യാണ വീട്ടിലും ഉണ്ടാകുമെന്നു അവർ ഇരുവരും ഭയന്നിരുന്നു.

പക്ഷെ അന്ന് രാത്രി ഒരുപാടു നേരം അവർ ചാറ്റ് ചെയ്തു, നേരം പുലരുവോളം അവർ പ്രണയ സല്ലാപം നടത്തി, രണ്ടു പേരും പുതു പ്രണയത്തിന്റെ ആവേശത്തിൽ ആയിരുന്നു, പരസപരം ആയത്തിൽ അറിയാനുള്ള വ്യഗ്രത കൊണ്ട് രണ്ടുപേരും പരസ്പരം മെസ്സേജുകൾ അയക്കുന്നതിൽ മത്സരിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം, പക്ഷെ ചാറ്റിൽ ഉടനീളം ഒരിക്കൽ പോലും, താൻ തെറ്റാണു ചെയ്യുന്നത് എന്നുള്ള ഒരു തോന്നലും വന്നിരുന്നില്ല, അങ്ങനെ അവൾക്കു തോന്നാതിരിക്കാൻ മുനീബ് അയക്കുന്ന ഓരോ മെസ്സേജിലും അവൻ ശ്രദ്ധ പുലർത്തിയിരുന്നു.

ആകാംഷ അടക്കാൻ പറ്റാതായപ്പോൾ, ഷഹല ആ രാത്രി തന്നെ അവനോടു തനിക്കു ഏറ്റവും പ്രധാനമായും അറിയേണ്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചു

 

1. മുനീബിന്റെ മുമ്പത്തെ പ്രണയത്തെ കുറിച്ച്

2. തന്നോടുള്ള സ്നേഹം കൊണ്ടാണോ ഇതുവരെ വേറെ കല്യാണം കഴിക്കാത്തത് എന്നതിന്റെ യാഥാർഥ്യം

3. രണ്ടാമത്തെ കാര്യം സത്യമാണെങ്കിൽ എന്ത് കൊണ്ട് ഇത്രയും കാലം പറയാത്ത പ്രണയം ഇപ്പോൾ പറഞ്ഞു?

4. നമ്മുടെ ബന്ധം പുറത്തറിഞ്ഞാൽ, എന്റെ ജീവിതം എനിക്ക് നഷ്ടപ്പെട്ടാൽ ഞാൻ എന്ത് ചെയ്യും

 

എല്ലാത്തിനും മുനീബിനു ഉത്തരങ്ങൾ ഇണ്ടായിരുന്നു, അത് സത്യസന്ധമായിത്തന്നെ അവൻ ഷഹലയോടു പറഞ്ഞു

 

1. മുനീബിന്റെ പ്രണയം – പേര് നാസിയ, പക്ഷെ ഇപ്പോൾ ആ പേര് കേൾക്കുന്നത് പോലും അവനു ഇഷ്ടമല്ല, ഒരുപാടു വർഷത്തെ കടുത്ത പ്രണയം, എല്ലാ തരത്തിലും ഭാര്യ ഭർത്താക്കന്മാരെപ്പോലെയാണ് അവർ ജീവിച്ചത്, കല്യാണപ്രായമായപ്പോൾ അവളെ പെണ്ണ് ചോദിച്ചു വീട്ടിലേക്കു ചെന്നു, അവർക്ക് എല്ലാം കൊണ്ടും സമ്മതമായിരുന്നു, പക്ഷെ പണക്കൊതിയനായ അവളുടെ ഉപ്പാക്ക് ഒരു നിർബന്ധം, കല്യാണത്തിന് മുന്നേ അയാളെ ഞങ്ങളുടെ ബിസിനെസ്സിൽ പാർട്ണർഷിപ് ചേർക്കണം, ഞാൻ അവിടെ നിന്നും ഡിമാൻഡ്‌സ് അംഗീരിക്കാതെ ഇറങ്ങിപ്പോന്നു, പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ഒരുറപ്പുണ്ടായിരുന്നു എന്റെ നാസിയ ഞാൻ വിളിച്ചാൽ എപ്പോ വേണമെങ്കിലും കൂടെ ഇറങ്ങി വരുമെന്ന് , ഞാൻ അവളെ വിളിച്ചു, പക്ഷെ അവൾ വന്നില്ല, അവളുടെ ഉപ്പയുടെ ഡിമാൻഡ്‌സ് അംഗീകരിക്കാതെ അവൾക്കു ഈ ബന്ധത്തോടു താത്പര്യമില്ലെന്ന്, ഞാൻ തകർന്നു പോയ നിമിഷമായിരുന്നു അത്, അവൾക്കു എന്നോടുള്ള സ്നേഹം യാഥാർഥ്യമായിരുന്നില്ല മറിച്ചു അവരുടെ നോട്ടം ഞങ്ങളുടെ സ്വത്തുക്കളിലായിരുന്നു.

 

2.മുനീബ് ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണം – നാസിയയുടെ തനി നിറം അറിഞ്ഞപ്പോൾ മുനീബിനു മൊത്തം സ്ത്രീ സമൂഹത്തോട് തന്നെ വെറുപ്പായി, പക്ഷെ അധിക നാള് കഴിയുന്നതിനു മുമ്പ് തന്നെ നാസിയ വേറൊരാളെ കല്യാണവും കഴിച്ചു, അതില് മിനീബിനു സ്ത്രീകളോടുള്ള ദേഷ്യം ഇരട്ടിച്ചു, അങ്ങനെ ഇനി ജീവിതത്തിൽ ഒരു പെണ്ണ് തന്നെ വേണ്ട എന്ന് അവൻ തീരുമാനിച്ചു, പക്ഷെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിരന്തര ഉപദേശത്തിന് ഫലമായി അവനു ഒരു കാര്യം മനസ്സിലായി, തന്നെ തഴഞ്ഞു ഒരു ഉളുപ്പും ഇല്ലാതെ വേറൊരുത്തനെ കല്യാണം കഴിച്ചു ജീവിക്കുന്ന നാസിയക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മറുപടി താൻ അവളെക്കാൾ സുന്ദരിയായ മറ്റൊരു പെണ്ണിനെ സ്വന്തമാക്കി എന്ന് അവളെ അറിയിക്കുന്നതായിരുന്നു എന്ന്, ആ വേളയിലാണ് ഷഹല എന്ന ഹൂറിയുടെ ഫോട്ടോ മുനീബിന്റെ കൈകളിൽ എത്തുന്നത് ,

ഷഹലയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ മുനീബിനു അവളെ ഒരുപാടു ഇഷ്ട്ടമായി, അതിനാൽ വീട്ടുകാരോട് സമ്മതം അറിയിക്കുകയും നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുകയും ചെയ്തു, പക്ഷെ നാട്ടിലേക്കു പോകുന്നതിനു മുമ്പ് അവൻ ഷഹലയുടെ ഫോട്ടോ നാസിയാക് അയക്കുകയും ഇതെന്റെ ഭാവി വധുവാണെന്നും തീയതി ഫിക്സ് ആയാൽ കല്യാണം അറിയിക്കാം എന്നും പറഞ്ഞു ഒരു ആക്കിയ മെസ്സേജ് അവൾക്കു അയച്ചു, അതിനു മറുപടിയായി തനിക്കിതൊന്നും പ്രശ്നമല്ല എന്ന് തെളിയിക്കുന്ന രീതിയിൽ അവളും അവിനിക്കൊരു ഓൾ ദി ബെസ്ററ് വിഷിസ് തിരിച്ചയച്ചു പക്ഷെ മുനീബിനു ഉറപ്പുണ്ടായിരുന്നു അവളെക്കാൾ എത്രോയെ സൗന്ദര്യം കൂടുതലുള്ള ഷഹലയെ തനിക്കു കിട്ടിയതിനു നാസിയക്ക് കുരു പൊട്ടീട്ടിണ്ടാകുമെന്നു 😁

Leave a Reply

Your email address will not be published. Required fields are marked *