ഷഹല എന്ന ഹൂറി – 1

പക്ഷെ മുനീബ് നാട്ടിൽ എത്തിയപ്പോയേക്കും കാര്യത്തിന്റെ കിടപ്പു മാറിക്കഴിഞ്ഞിരുന്നു,

ഷഹലയുടെ കല്യാണം വേറൊരാളുമായി ഉറപ്പിച്ചിരുന്നു, അതും ഉസ്മാൻ ഹാജിയുടെ മകൻ ഹാരീഫുമായിട്ടു, വേറെ ആരായിരുന്നെങ്കിലും തന്റെ അപ്പോഴത്തെ അവസ്ഥ അറിയാവുന്ന ബാപ്പ അലിയാർ ഹാജി തനിക്കു വേണ്ടി ഇടപെട്ടു ഷഹലയെ തനിക്കു നേടിതന്നേനെ.

പക്ഷെ ഉസ്മാൻ ഹാജിയുടെ മകനാണ് ഷഹലയ്ക്കു മോതിരമിട്ടതെന്നു അറിഞ്ഞപ്പോൾ അതിനു ഒരു തടസ്സവും വരുത്തരുതെന്നു ആദ്യം പറഞ്ഞതും അലിയാർ തന്നെയാണ്, കാരണം അലിയാരും ഉസ്മാനും ഗൾഫിൽ ബിസിനെസ്സുകാരായതു കൊണ്ട് തന്നെ അവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു, പോരാത്തതിന് ഉസ്മാന് ഹാജിക്ക് ഗൾഫിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായുള്ള പരിചയം പലപ്പോഴും അലിയാർ ഹാജിക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട് , അങ്ങനെയുള്ള ഉസ്മാൻ ഹാജിയുടെ വീട്ടിലേക്കു ഇങ്ങന ഒരു ആവശ്യം പറഞ്ഞു ചെല്ലാൻ അലിയാരുടെ അഭിമാനം സമ്മതിച്ചില്ല , കൂടാതെ ഈ കാര്യങ്ങൾ ഒരിക്കലും ഉസ്മാന്റെ വീട്ടുകാർ അറിയരുതെന്നും അലിയാർ തന്റെ കുടുമ്പത്തെ കർശനമായി വിലക്കിയിരുന്നു

മുനീബിനിപ്പോൾ രണ്ടു കാര്യങ്ങളിൽ നല്ല വിഷമമുണ്ടായിരുന്നു, അതിലൊന്നാമത്തെ കാര്യം – താൻ കൊതിച്ച രണ്ടാമത്തെ പെണ്ണും തനിക്കു നഷ്ടമായിരിക്കുന്നു, അടുത്ത കാര്യം- , ഒരു ആവശ്യവുമില്ലാതെ തന്റെ അമിത ആത്മവിശ്വാസം കൊണ്ട് കാര്യങ്ങൾക്കു ഒരു തീരുമാനം ആകുന്നതിനു മുന്നേ നാസിയയെ വെല്ലു വിളിച്ചതിനു, ഇനി അവളുടെ ഭാഗത്തുന്നുമുള്ള പരിഹാസം കേൾക്കണം 😔, ഇതെല്ലം ഓർത്തു, മുനീബ് അവന്റെ കുടുമ്പത്തോട് ഒരുപാടു കലഹച്ചിരുന്നു ഷഹലയെ സ്വന്തമാക്കാൻ വേണ്ടി, പക്ഷെ അവനു സ്വന്തം ബാപ്പയായ അലിയാർ ഹാജിയെ ധിക്കരിച്ചു ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല!

 

3.. ഷഹലയോടു ഇത്രയും കാലം പറയാതിരുന്ന പ്രണയം ഇപ്പോൾ പറഞ്ഞത് – ഷഹലയ്ക്കു വേണ്ടി തന്റെ കുടുമ്പത്തോട് ഒരുപാടു കലഹിച്ചു തോറ്റു മടങ്ങിയ മുനീബ് ഗൾഫിലേക്കു തിരിച്ചുപോയത് വളരെ ആയത്തിൽ മുറിവേറ്റ ഹൃദയവുമായാണ്, മറ്റൊരാളുടെ ഭാര്യയായ ഒരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും മുനീബിന്റെ മനസ്സിൽ ഷഹല എന്ന ഹൂറിയുടെ മുഖം പലപ്പോഴായി മിന്നി മറയാറുണ്ടായിരുന്നു, അതിൽ നിന്നുമെല്ലാം രക്ഷ നേടാൻ അവൻ ഗൾഫിൽ തന്നെ കൂടുതൽ സമയം ചിലവഴിച്ചു, ബിസിനസ് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു, എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് നാട്ടിലേക്കു വന്നാൽ ആ ആവിശ്യം കഴിഞ്ഞ ഉടൻ തന്നെ തിരിച്ചു ഗൾഫിലേക്കു പറക്കും, ഇതിനിടയിൽ വേറൊരു പെണ്ണും അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടില്ല, അങ്ങനെ ഒരു കാര്യം അവൻ ആഗ്രഹിച്ചുമില്ല എന്ന് പറയുന്നതാവും ശരി

പക്ഷെ ഇത്തവണ നാട്ടിലേക്കു വരുമ്പോൾ അവന്റെ മനസ്സ് കുറെ കൂടെ ശാന്തമായിരുന്നു, കാലങ്ങൾ കുറെ പിന്നിട്ടത് കൊണ്ടാവാം അവൻ ഷഹലയെ ചെറുതായി മറന്നു തുടങ്ങിയിരുന്നു.

അലിയാർ നാട്ടിൽ ഇല്ലാത്തതു കാരണമാണ് ഒരു മര്യാദ എന്ന കണക്കെ അവൻ മുഹിസിനയുടെ കല്യാണം കൂടാൻ വന്നത്, പക്ഷെ അവിടെ വെച്ച് ഷഹലയെ വീണ്ടും കണ്ടപ്പോൾ അവളോട് ഒന്ന് സംസാരിക്കുവാൻ അവന്റെ മനസ്സ് വെമ്പി, അവളെ ഒന്ന് അടുത്ത കാണുവാൻ അവന്റെ ഹൃദയം തുടിച്ചു.

ഷഹലയോടു ഒന്ന് സംസാരിക്കാൻ അവളെ സമീപിച്ച മുനീബിനെ വരവേറ്റത് തന്റെ മുഖത്തേക്കു നോക്കി ബ്രഹ്മിച്ചു നിക്കുന്ന ഷഹല എന്ന ഹൂറിയുടെ മുഖമാണ് അവളുടെ ആ അഴകാർന്ന ഉണ്ടക്കണ്ണുകളാണ്.

അവളിൽ നിന്നും അകന്നു മാറിയിട്ടും അവളുടെ കണ്ണുകൾ അവനെ തേടിവരുന്നത് കണ്ടപ്പോൾ, പലവട്ടം അവർ നയന ബന്ധിതരായപ്പോൾ മുനീബിനു വീണ്ടും ഷഹലയോടുള്ള പ്രേമം പുനർജനിച്ചു.

ആ അവസ്ഥയ്ക്കു കാരണം താൻ കൂടിയാണെന്ന് ഷഹലക്കും തോന്നി.

ഈ ബന്ധത്തിന്റെ പേരിൽ ഷഹലക്ക് എന്ത് പ്രശ്നം വന്നാലും ഏതു പ്രതിസന്ധി ഘട്ടത്തിലും താൻ കൂടെയുണ്ടാകുമെന്നു അവൻ ഉറപ്പു കൊടുത്തു, ഈ നിമിഷം ഇറങ്ങി വന്നാൽ പോലും അവൻ സ്വീകരിക്കാൻ തയ്യാറാണെന്ന് അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ആദ്യ ദിവസത്തെ ചാറ്റിനു ശേഷം അവർ രണ്ടുപേരും ഉറങ്ങുമ്പോയേക്കും നേരം പുലർന്നിരുന്നു.

തിങ്കളാഴ്ച വീട്ടിലേക്കു മടങ്ങിയ ഷഹല, വളരെ ഉത്സാഹത്തിലായിരുന്നു , പുതു പ്രണയം നൽകിയ ആവേശത്തിലായിരുന്നു, ഇനി വരൻ വരൻ ഇരിക്കുന്ന നാളുകളെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ !

സിമോണ,അൻസിയ,സ്മിത !! ഇവർ മൂന്നു പേരുമാണ് എൻറെ റോൾ മോഡൽസ് ! you see the irony, don’t you?, ഇവർ മൂന്ന് പേരും നല്ല കട്ട കമ്പിക്കഥകൾ എഴുതുന്നവരാണ് , അതും ഒരു ലക്കത്തിൽ തന്നെ അമ്പതും അറുപതും പേജുകൾ പബ്ലിഷ് ചെയ്യുന്നവർ !

ഇവരെപ്പോലെയൊന്നും എഴുതാൻ എനിക്ക് പറ്റില്ല , അതൊക്കെ വേറെ ലെവൽ ആൾകാർ, എന്നിട്ടും എനിക്ക് നിങ്ങൾ വായനക്കാർ തന്ന സ്വീകരണത്തിനും സ്നേഹത്തിനും ഒരുപാടു നന്ദി!

അതുപോലെ, ഈ കമ്പിയില്ല കമ്പിക്കഥയെ ഈ ഗ്രൂപ്പിൽ പബ്ലിഷ് ചെയ്തു എന്നെ പ്രോത്സാഹിപ്പിച്ച അഡ്മിനോട് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നതോടൊപ്പം, ഈ കഥ അവിഹിതം എന്ന ക്യാറ്റഗറിയിലേക്കു മാറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു !!

സത്യമായിട്ടും!! വ്യക്തി ജീവിതത്തിൽ തീരെ സുഹൃത്തുക്കൾ ഇല്ലാത്ത ഒരാളാണ് ഞാൻ, ഹൃദയത്തിൽ ഒരുപാടു മുറിവേറ്റ ഓർമ്മകൾ എനിക്കുണ്ട് , ആ ഓർമ്മകൾ എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുമ്പോൾ അതിൽ നിന്നും ഒരു ഒളിച്ചോട്ടമായാണ് ഞാൻ കഥ എഴുതുക എന്ന സാഹസത്തിനു മുതിർന്നത്, പക്ഷെ അതിലൂടെ എനിക്ക് ലഭിച്ചത് നിങ്ങൾ വായനക്കാരായ ഒരു പാട് നല്ല സുഹൃത്തുക്കളെയാണ് , നിങളുടെ ശരിക്കുള്ള പേരോ മുഖമോ അറിയില്ലെങ്കിലും നിങ്ങൾ ഓരോരുത്തരും കമെന്റ് ബോക്സിൽ എനിക്ക് തന്ന സ്നേഹത്തിനു ഒരുപാടു നന്ദി (പ്രത്യേകിച്ചും Bm & ചിത്ര).

ഈ കഥയെഴുതുമ്പോൾ, ഞാൻ അനുഭവിക്കുന്ന ഏറ്റവും വല്യ ബുദ്ധിമുട്ട് എന്ന് പറയുന്നത് ,കഥയുടെ വിവർത്തനം നിങ്ങളോടു നടത്തുന്നത് ഷഹല എന്ന പെണ്ണും,കഥയുടെ രജേതാവ് ഒരു ആണായ ഞാനും എന്നുള്ളതാണ്, ഒരു പെണ്ണിൻ്റെ വികാരം ഉൾക്കൊണ്ട് ആശയ വിനിമയം നടത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് , പക്ഷെ ഈ കഥ ഷഹലയല്ലാതെ വേറെ ആര് പറഞ്ഞാലും അതിനു ഇത്ര അംഗീകാരം കിട്ടില്ല!

ഞാൻ എൻറെ കഷ്ടപ്പാടിനെ കുറിച്ച് കൂടുതൽ തള്ളാതെ, നമുക്ക് കഥയിലേക്ക് കടക്കാം , ഷഹല ബാക്കി കാര്യങ്ങൾ പറഞ്ഞു തുടങ്ങട്ടെ!

ഷഹല എന്ന ഹൂറി 3

ഷഹലയുടെ മനസ്സിൽ ഇപ്പോൾ ഒറ്റ ചിന്തയെ ഉള്ളൂ , എങ്ങനെയെങ്കിലും നിഷ വരുന്നതിനു മുമ്പ് അവൾ തയ്പ്പിക്കാൻ തന്ന ബ്ലൗസിന്റെ ഹുക്കുകൾ പിടിപ്പിച്ചു തീർക്കണം,നാലുമണിക്ക് മുമ്പ് എത്തുമെന്നാണ് അവൾ പറഞ്ഞത്, ഇപ്പൊ തന്നെ നാലു മണി കഴിഞ്ഞു , ഇനി ആ പണ്ടാരം ഏതു സമയത്തും കയറി വരും. കസ്റ്റമേഴ്സിന്റെ വായിൽ നിന്നും തെറി കേൾക്കാനുള്ള തൊലിക്കട്ടി ചന്ദ്രേച്ചിയെപ്പോലെ ഷെഹ്ലക്കില്ല , അതിലുപരി ഇപ്പോൾ ഈ സ്ഥാപനത്തിന്റെ വളർച്ച ചന്ദ്രേച്ചിയെക്കാളും ഷഹലക്കാണ് ആവശ്യം, കാരണം ഷെഹ്ലക്ക് ഇപ്പോൾ ഒരുപാടു കാശിന്റെ ആവശ്യമുണ്ട്,അപ്പോൾ നല്ല സർവീസ് കൊടുത്താലേ കസ്റ്റമേഴ്സ് വേറെ എങ്ങും പോവാതെ നമ്മളുടെ അടുത്തേക്കു തന്നെ തിരിച്ചു വരൂ.

Leave a Reply

Your email address will not be published. Required fields are marked *