ഷഹലയോടു ഒന്ന് സംസാരിക്കാൻ അവളെ സമീപിച്ച മുനീബിനെ വരവേറ്റത് തന്റെ മുഖത്തേക്കു നോക്കി ബ്രഹ്മിച്ചു നിക്കുന്ന ഷഹല എന്ന ഹൂറിയുടെ മുഖമാണ് അവളുടെ ആ അഴകാർന്ന ഉണ്ടക്കണ്ണുകളാണ്.
അവളിൽ നിന്നും അകന്നു മാറിയിട്ടും അവളുടെ കണ്ണുകൾ അവനെ തേടിവരുന്നത് കണ്ടപ്പോൾ, പലവട്ടം അവർ നയന ബന്ധിതരായപ്പോൾ മുനീബിനു വീണ്ടും ഷഹലയോടുള്ള പ്രേമം പുനർജനിച്ചു.
ആ അവസ്ഥയ്ക്കു കാരണം താൻ കൂടിയാണെന്ന് ഷഹലക്കും തോന്നി.
ഈ ബന്ധത്തിന്റെ പേരിൽ ഷഹലക്ക് എന്ത് പ്രശ്നം വന്നാലും ഏതു പ്രതിസന്ധി ഘട്ടത്തിലും താൻ കൂടെയുണ്ടാകുമെന്നു അവൻ ഉറപ്പു കൊടുത്തു, ഈ നിമിഷം ഇറങ്ങി വന്നാൽ പോലും അവൻ സ്വീകരിക്കാൻ തയ്യാറാണെന്ന് അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
ആദ്യ ദിവസത്തെ ചാറ്റിനു ശേഷം അവർ രണ്ടുപേരും ഉറങ്ങുമ്പോയേക്കും നേരം പുലർന്നിരുന്നു.
തിങ്കളാഴ്ച വീട്ടിലേക്കു മടങ്ങിയ ഷഹല, വളരെ ഉത്സാഹത്തിലായിരുന്നു , പുതു പ്രണയം നൽകിയ ആവേശത്തിലായിരുന്നു, ഇനി വരൻ വരൻ ഇരിക്കുന്ന നാളുകളെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ !
സിമോണ,അൻസിയ,സ്മിത !! ഇവർ മൂന്നു പേരുമാണ് എൻറെ റോൾ മോഡൽസ് ! you see the irony, don’t you?, ഇവർ മൂന്ന് പേരും നല്ല കട്ട കമ്പിക്കഥകൾ എഴുതുന്നവരാണ് , അതും ഒരു ലക്കത്തിൽ തന്നെ അമ്പതും അറുപതും പേജുകൾ പബ്ലിഷ് ചെയ്യുന്നവർ !
ഇവരെപ്പോലെയൊന്നും എഴുതാൻ എനിക്ക് പറ്റില്ല , അതൊക്കെ വേറെ ലെവൽ ആൾകാർ, എന്നിട്ടും എനിക്ക് നിങ്ങൾ വായനക്കാർ തന്ന സ്വീകരണത്തിനും സ്നേഹത്തിനും ഒരുപാടു നന്ദി!
അതുപോലെ, ഈ കമ്പിയില്ല കമ്പിക്കഥയെ ഈ ഗ്രൂപ്പിൽ പബ്ലിഷ് ചെയ്തു എന്നെ പ്രോത്സാഹിപ്പിച്ച അഡ്മിനോട് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നതോടൊപ്പം, ഈ കഥ അവിഹിതം എന്ന ക്യാറ്റഗറിയിലേക്കു മാറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു !!
സത്യമായിട്ടും!! വ്യക്തി ജീവിതത്തിൽ തീരെ സുഹൃത്തുക്കൾ ഇല്ലാത്ത ഒരാളാണ് ഞാൻ, ഹൃദയത്തിൽ ഒരുപാടു മുറിവേറ്റ ഓർമ്മകൾ എനിക്കുണ്ട് , ആ ഓർമ്മകൾ എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുമ്പോൾ അതിൽ നിന്നും ഒരു ഒളിച്ചോട്ടമായാണ് ഞാൻ കഥ എഴുതുക എന്ന സാഹസത്തിനു മുതിർന്നത്, പക്ഷെ അതിലൂടെ എനിക്ക് ലഭിച്ചത് നിങ്ങൾ വായനക്കാരായ ഒരു പാട് നല്ല സുഹൃത്തുക്കളെയാണ് , നിങളുടെ ശരിക്കുള്ള പേരോ മുഖമോ അറിയില്ലെങ്കിലും നിങ്ങൾ ഓരോരുത്തരും കമെന്റ് ബോക്സിൽ എനിക്ക് തന്ന സ്നേഹത്തിനു ഒരുപാടു നന്ദി (പ്രത്യേകിച്ചും Bm & ചിത്ര).
ഈ കഥയെഴുതുമ്പോൾ, ഞാൻ അനുഭവിക്കുന്ന ഏറ്റവും വല്യ ബുദ്ധിമുട്ട് എന്ന് പറയുന്നത് ,കഥയുടെ വിവർത്തനം നിങ്ങളോടു നടത്തുന്നത് ഷഹല എന്ന പെണ്ണും,കഥയുടെ രജേതാവ് ഒരു ആണായ ഞാനും എന്നുള്ളതാണ്, ഒരു പെണ്ണിൻ്റെ വികാരം ഉൾക്കൊണ്ട് ആശയ വിനിമയം നടത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് , പക്ഷെ ഈ കഥ ഷഹലയല്ലാതെ വേറെ ആര് പറഞ്ഞാലും അതിനു ഇത്ര അംഗീകാരം കിട്ടില്ല!
ഞാൻ എൻറെ കഷ്ടപ്പാടിനെ കുറിച്ച് കൂടുതൽ തള്ളാതെ, നമുക്ക് കഥയിലേക്ക് കടക്കാം , ഷഹല ബാക്കി കാര്യങ്ങൾ പറഞ്ഞു തുടങ്ങട്ടെ!
ഷഹല എന്ന ഹൂറി 3
ഷഹലയുടെ മനസ്സിൽ ഇപ്പോൾ ഒറ്റ ചിന്തയെ ഉള്ളൂ , എങ്ങനെയെങ്കിലും നിഷ വരുന്നതിനു മുമ്പ് അവൾ തയ്പ്പിക്കാൻ തന്ന ബ്ലൗസിന്റെ ഹുക്കുകൾ പിടിപ്പിച്ചു തീർക്കണം,നാലുമണിക്ക് മുമ്പ് എത്തുമെന്നാണ് അവൾ പറഞ്ഞത്, ഇപ്പൊ തന്നെ നാലു മണി കഴിഞ്ഞു , ഇനി ആ പണ്ടാരം ഏതു സമയത്തും കയറി വരും. കസ്റ്റമേഴ്സിന്റെ വായിൽ നിന്നും തെറി കേൾക്കാനുള്ള തൊലിക്കട്ടി ചന്ദ്രേച്ചിയെപ്പോലെ ഷെഹ്ലക്കില്ല , അതിലുപരി ഇപ്പോൾ ഈ സ്ഥാപനത്തിന്റെ വളർച്ച ചന്ദ്രേച്ചിയെക്കാളും ഷഹലക്കാണ് ആവശ്യം, കാരണം ഷെഹ്ലക്ക് ഇപ്പോൾ ഒരുപാടു കാശിന്റെ ആവശ്യമുണ്ട്,അപ്പോൾ നല്ല സർവീസ് കൊടുത്താലേ കസ്റ്റമേഴ്സ് വേറെ എങ്ങും പോവാതെ നമ്മളുടെ അടുത്തേക്കു തന്നെ തിരിച്ചു വരൂ.
ആദ്യത്തെ രണ്ടു കുട്ടികളുടെയും പ്രസവം നടന്നത് വലിയ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു , അത്ര വലുതല്ലെങ്കിലും തന്റെ വയറ്റിൽ ഇപ്പോൾ വളരുന്ന കുഞ് ഒരു ഗവൺമെൻറ് ഹോസ്പിറ്റലിൽ ജനിക്കാൻ പാടില്ല എന്ന് ഷഹലക്ക് നിർബന്ധമുണ്ട്, താൻ ചെയ്ത തെറ്റിന് തന്റെ കുഞ് ഒരു ബുദ്ധിമുട്ടും അനുഭവിക്കരുത് , പിന്നെ ചെറുതാണെകിലും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം, അതുപോലെ ഇപ്പോഴുള്ള തയ്യൽ കടയുടെ അടുത്ത് പൂട്ടിക്കിടക്കുന്ന കട വാടകയ്‌ക്കെടുത്തു എന്തെങ്കിലും ചെറിയ കച്ചവടമോ, ഡ്രൈവിംഗ് സ്കൂളോ അതുമല്ലെങ്കിൽ ഒരു ചെറിയ ട്യൂഷൻ സെന്റർ എങ്കിലും തുടങ്ങണം , അല്ലാതെ തന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാൻ സാധിക്കില്ല .
