ഷഹല എന്ന ഹൂറി – 1 1

ഹാരിഫിന്റെ ഉപ്പ – ഉസ്മാൻ ഹാജി — വളരെയേറെ ദുരൂഹതകൾ നിറഞ്ഞ ഒരു മനുഷ്യൻ , പെട്ടന്നൊരു രൂപ സാദര്ശ്യം പറയാണെങ്കിൽ, ബാലൻ കെ നായരുടെ വെളുത്ത രൂപം! ഒരു സാധാരണ കുടുമ്പത്തിൽ ജനിച്ച ഉസ്മാൻ വളരെ കുറഞ്ഞ കാലയളവിൽ കോടീശ്വരനായ ഉസ്മാൻ ഹാജി ആയതിൽ പലർക്കും പല സംശയങ്ങളും ഉണ്ട്,ചെറുപ്രായത്തിൽ ഒരു തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്ന ഉസ്മാൻ , ഒന്ന് രണ്ടു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ മുമ്ബായിലേക്കു നാട് കടന്നു , അവിടെ കുറച്ചു കാലം താമസിച്ചതിൽ പിന്നെ ഒരു കള്ള പാസ്സ്പോർട്ടുമായി ഗൾഫിലേക്കു കടന്നു, പിന്നീട് വളരെ പെട്ടെന്നായിരുന്നു വെറും സാധാരണക്കാരനായിരുന്ന ഉസ്മാൻ, കോടീശ്വരനായ ഉസ്മാൻ ഹാജിയായി മാറിയത് , ഈ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിൽ ഉസ്മാന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് നാട്ടിലെ ഒരു പറ്റം ആളുകൾ വിശ്വസിക്കുന്നു, അതല്ല ഉസ്മാൻ ഏതോ അറബിയെ പറ്റിച്ചു ഉണ്ടാക്കിയതാണെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു, അതുപോലെ തന്നെ, നേരിട്ടല്ലെങ്കിലും ഉസ്മാൻ ഹാജിക്ക് പഴയ തീവ്രവാദി സന്ഘടനയുമായി ഇപ്പോഴും ബന്ധമുണ്ടെന്നും അവരെ സാമ്പത്തികമായി എപ്പോഴും സഹായിക്കുന്നുണ്ടെന്നും നാട്ടുകാർക്കു ഉറപ്പുള്ള കാര്യമാണ്.

എന്ത് തന്നെ ആയാലും, ഇപ്പോഴുള്ള ഉസ്മാൻ ഹാജി കാഴ്ചയിലും പ്രവർത്തിയിലും മാന്യനാണ്, ,എല്ലാവരോടും സൗമയമായി പെരുമാറുന്ന സമ്പന്നനായ ഉസ്മാൻ ഹാജിയോട് നാട്ടിലെ ഭൂരിപക്ഷം പേർക്കും വളരെ ബഹുമാനമാണ്, പക്ഷെ ഉസ്മാൻ ഹാജിയുടെ ശരിക്കുള്ള ചരിത്രം അറിയാവുന്ന പലർക്കും ഉസ്മാൻ ഹാജിയെ ബഹുമാനത്തേക്കാളേറെ ഇപ്പോഴും പേടിയാണ് എന്ന് പറയുന്നതാകും ശരി.

ഹാരിഫിന്റെ ഉമ്മ ഖദീജ – വളരെ നല്ലൊരു വ്യക്തി, പണത്തിൻറെ ജാഡയോ, അഹങ്കാരമോ ഒന്നുമില്ലാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഉമ്മ. ഷഹലയെ സ്വന്തം മകളെ പോലെയല്ല മകളായിട്ടു തന്നെയാണ് നോക്കുന്നത് (സ്വന്തം മകളെന്നും മകളെപ്പോലെയെന്നും പറയുന്നതിന് ഒരുപാടു അന്തരമുണ്ട് , അതുകൊണ്ടാണ് അങ്ങനെ എടുത്തു പറയുന്നത്).

ഹരിഫിന്റെ അനുജത്തി ഹസീന – ഷെഹ്ലയുടെ അടുപ്പിച്ചു പ്രായം, പക്ഷെ ഹസീനയും ഷെഹ്ലയും ഒരിക്കലും നല്ല കൂട്ടായിരുന്നില്ല , ഹസീനക്ക് ഷഹലയെ ഇഷ്ട്ടമല്ല എന്നുള്ളതാണ് അതിന്റെ കാര്യം, അതിനുള്ള കാരണങ്ങൾ ഒരുപാടു ഉണ്ട്, ഷഹല തന്നെക്കാളും സുന്ദരിയാണെന്നുള്ള അപകർഷതാ ബോധം ഹസീനക്കുണ്ടായിരുന്നു, പിന്നെ ഷഹല ഈ വീട്ടിൽ വന്നത് മുതൽ അവൾക്കു മാത്രം കിട്ടിക്കൊണ്ടിരുന്ന സ്വന്തം വീട്ടുകാരുടെ സ്നേഹം ഇപ്പോൾ ഷഹലക്കും പങ്കിട്ടു കൊടുക്കുന്നത് ഹസീനയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു, പോരാത്തതിന് ഷഹല എല്ലാ കാര്യത്തിലും വളരെ ആക്റ്റീവ് ആയിരുന്നു, ബൈകിന്റെയും കാറിന്റെയും ലൈസൻസുള്ള ഷഹല വളരെ അനായാസം വണ്ടി ഓടിക്കുന്നത് കാണുമ്പൊൾ ഹസീനക്ക് പലപ്പോഴും കടുത്ത അസൂയ തോന്നിയിരുന്നു!!

ഇപ്പോൾ ഹസീന ഒരു വിദേശ ടൂറിലാണ് , അവളുടെ ഭർത്താവു ജലീൽ വിദേശത്തു ഒരു ഷിപ്പിന്റെ എഞ്ചിനീയർ ആയി വർക്ക് ചെയ്യുന്നു, ആറു മാസം ജോലിയും പിന്നീടുള്ള ആറുമാസം വെക്കേഷനും , അങ്ങനെയുള്ള നീണ്ട വെക്കേഷന് വരുമ്പോൾ ഹസീനയും ജലീലും ഒന്നോ രണ്ടോ മാസം നീണ്ടു നിൽക്കുന്ന ഒരു വിദേശ ടൂർ പതിവാണ്.

അതുപോലെ ഉസ്മാൻ ഹാജിയും പലപ്പോഴും വീട്ടിൽ ഉണ്ടാവാറില്ല , വിദേശത്തും , ബാംഗ്ലൂരിലും പലതരം ബിസിനസുകളുള്ള ഉസ്മാൻ എപ്പോഴും തിരക്കിലാണ്, രണ്ടു മാസത്തിനിടക്ക് ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ വീട്ടിൽ നില്കാറുള്ളൂ.

എല്ലാ സമയത്തും വീട്ടിലുണ്ടാകുന്നത് ഷെഹ്ലയും, മക്കളും, ഉമ്മയും മാത്രമാണ്, ഇപ്പോഴത്തെ പോലെ !!

ഒരു ദിവസം എന്തോ തയ്കാൻ കൊടുത്ത ഡ്രസ്സ് വാങ്ങിക്കാൻ ഷഹല ചന്ദ്രേച്ചിയുടെ വീട്ടിലേക്കു പുറപ്പെടുകയായിരുന്നു, സ്കൂട്ടിയുമായി പുറപ്പെടുന്ന ഷഹലയോടു എന്നും പറയാറുള്ള കാര്യം കദീജ ബീവി ഇന്നും ഓർമപ്പെടുത്തി “മോളെ ആ റെയിൽവേ ഗേറ്റ് കടക്കുമ്പോ ശ്രദ്ധിക്കണേ” ഷഹലക്ക് മനസ്സിൽ ചിരി പൊട്ടി, എന്നും ചന്ദ്രേച്ചിയുടെ അടുത്തേക് പോകുമ്പോൾ ഉമ്മ ഇത് പറയും, അവിടെ തീവണ്ടി ക്രോസ്സ് ചെയ്യുമ്പോൾ ഗേറ്റ് അടക്കും , ആർക്കും അതിലൂടെ പോവാൻ സാധിക്കില്ല എന്നാലും ഈ കാര്യം വീണ്ടും വീണ്ടും ഓര്മപ്പെടുത്തുക എന്നുള്ളത് കദീജ ബീവിയുടെ ഒരു ശീലമാണ്, ഉള്ളിൽ വന്ന ചിരി പുറത്തു കാണിക്കാതെ “ആ ഉമ്മ , ഞാൻ ശ്രദ്ധിച്ചോളാം” എന്ന് പറഞ്ഞു കൊണ്ട് ഷഹല വണ്ടിയുമായി പുറപ്പെട്ടു, അതോടൊപ്പം പാവം ഉമ്മ എന്ന് അവൾ മനസ്സിൽ പറയുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *