സ്വപ്നദേവത മിഷേൽ 2

“എന്റെ പേര് മാർക്ക്. ഞാനാണ് ഇന്നത്തെ നിങ്ങളുടെ രാത്രിയുടെ ഓർഗനൈസർ. ഇന്ന് നിങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാം. ആദ്യം നമുക്കൊന്ന് ചിയേർസ് പറഞ്ഞിട്ട് ഇന്നത്തെ പ്ലാൻ നിങ്ങൾക്ക് വിശദീകരിക്കാം.” മാർക്കും അയാളുടെ ഗ്ലാസ് ഞങ്ങൾക്ക് നേരെ നീട്ടി.

“ദിസ് ഈസ് സ്പെഷ്യലി ഫോർ യു സ്വീറ്റ് ഹാർട്ട്… നിങ്ങളുടെ ഈ ലവർ നിങ്ങൾക്ക് വേണ്ടി ഓർഗനൈസ് ചെയ്തതാണ്. അത്രമാത്രം ഇദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു.” മാർക് മിഷേലിനെ നോക്കി പറഞ്ഞു…

ഹോ മാർക്… പോവുന്നതിനു മുൻപ് നിങ്ങളെ ഞാൻ കെട്ടിപ്പിടിച്ചു നിങ്ങൾക്കൊരുമ്മ തരും. നിങ്ങൾ പൊളിച്ചടുക്കി… ജോ (എന്റെ സുഹൃത്ത്) താങ്ക്സ് മാൻ, യു മെയ്ഡ് ദിസ് ഡേ. നിന്നെ ഞാൻ ഉറപ്പായും വിസ്‌ക്കിയിൽ കുളിപ്പിക്കും ഉറപ്പ്… എന്റെ മനസ്സിലെ സന്തോഷം പെരുമ്പറ മുഴക്കി.

മിഷേൽ എക്സൈറ്റ്മെന്റിന്റെ മൂർദ്ധന്യാവസ്ഥയിൽ എന്ത് പറയണം എന്നറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിച്ച് കൊണ്ട് നിൽക്കുന്നു…

“താങ്ക്സ് മാർക്… താങ്ക്യൂ ഫോർ ദിസ് ഈവെനിംഗ്.” മാർക്കിന് നന്ദി പറഞ്ഞു കൊണ്ട് ഞാൻ മിഷേലിന്റെ നേരെ തിരിഞ്ഞു.

“മിഷേൽ എനിക്കറിയില്ല നിന്നോട് എങ്ങനെ പറയണമെന്ന്. നീ അത് എത്ര മാത്രം മനസ്സിലാക്കുന്നു എന്നും അറിയില്ല. എന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ടം…”

പറഞ്ഞു തീർക്കുന്നതിന് മുന്നേ അവൾ എന്റെ ചുണ്ട് അവളുടേതിനോട് ചേർത്തു. രണ്ടു നിമിഷത്തേന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവളെ എന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ആ ചുംബനം ഞാനും തിരിച്ചു നൽകി. ഞങ്ങളുടെ രണ്ടിന്റെയും ഗ്ലാസ്സുകൾ പുറകിൽ കൂടി വന്ന മാർക് മേടിച്ചു. കൈ ഫ്രീ ആയ ഞാൻ അവളെ എന്നിലേയ്ക്ക് വീണ്ടും ചേർത്ത്. ആ നേർത്ത ചുണ്ടുകൾ, അവളെ കണ്ടത് മുതൽ കൊതിച്ച നനവാർന്ന ആ ചുണ്ടുകൾ അതിനോട് എന്റെ ചുണ്ടുകൾ ഒരായിരം സ്വകാര്യം പറഞ്ഞു.

അവളുടെ നാവു എന്റെ നാവുമായി ഇണചേർന്നു. മൂന്ന് മിനിറ്റോളം നീണ്ടു നിന്ന് ഊഷ്മളമായ ആ ചുംബനം. ചുണ്ടുകൾ പരസ്പരം വിട്ടുമാറിയപ്പോ അവളുടെ മുഖം ഉദയസൂര്യന്റെ പോലെ തുടുത്തിരുന്നു. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടേ ഇരുന്നു… ആ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

“താങ്ക്സ് മിഷേൽ, എന്റെ ഇഷ്ടം നീ മനസ്സിലാക്കിയതിൽ. താങ്ക്യൂ…”

“എന്നെ ഇതുപോലെ ആരും ഇതുവരെ സ്നേഹിച്ചിട്ടില്ല. നിന്നോടാണ് ഞാൻ താങ്ക്സ് പറയേണ്ടത്. നീ… എനിക്ക്… നിന്നെ ഞാൻ ഇനി ആർക്കും വിട്ടുകൊടുക്കില്ല…”

എന്റെ മനസ്സിലെ ഭാരമെല്ലാം എങ്ങോ ഒഴുകി പോയത് പോലെ. ആകാശത്ത് പറന്നു നടക്കുന്ന ഒരു ഫീൽ. ഈ സമയം മാർക് വീണ്ടും ഗ്ലാസ്സുമായി വന്നു.

“അപ്പൊ നമ്മുക്ക് ആദ്യം മുതൽ തുടങ്ങാം. ആദ്യം ഒരു ചീയേഴ്സ് പറഞ്ഞതിന് ശേഷം ഇന്നത്തെ പ്രോഗ്രാം ഞാൻ പറയാം. അല്ല ഇനിയും കെട്ടിപ്പിടിക്കണമെങ്കിൽ പറയണം ഞാൻ ഒറ്റയ്ക്ക് ചീയേഴ്സ് പറഞ്ഞോളാം” മാർക് ആളൊരു രസികൻ തന്നെ.

“സോറി മാർക്, കോമൺ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മിനിഷങ്ങൾക്ക് സാക്ഷിയാവുകയാണ് നിങ്ങൾ. ഞാൻ ഒരിക്കലും നിങ്ങളെ മറക്കില്ല. ചീയേഴ്സ്…” മൂന്നു പേരും ഗ്ലാസ് ഉയർത്തി ചീയേഴ്സ് പറഞ്ഞു.

“മൈ പ്ലെഷർ… നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം. എന്റെ യോട്ടിൽ നിന്നും ആരും സങ്കടത്തോടെ പോവരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. അപ്പൊ വീണ്ടും എന്റെ പേര് മാർക്, ഞാനാണ് ഇന്നത്തെ നിങ്ങളുടെ ഗൈഡ്. ഈ രാത്രി മുഴുവൻ നിങ്ങൾക്ക് ഈ യോട്ടിൽ കഴിയാം. നമ്മൾ ഇറ്റ് ഷാംപെയ്ൻ കുടിച്ചതിനു ശേഷം, സോറി ഞാൻ എന്റെ ഈ ഗ്ലാസ് തീരത്തിന് ശേഷം നമ്മുടെ യോട്ടുമായി ലൈക്കിന്റെ മറുവശത്തേയ്ക്ക് പോവുന്നു. കാരണം മദ്യപിച്ചോണ്ടു ഞാൻ ഡ്രൈവ് ചെയ്യാറില്ല.”

മാർക്കിന് ഏതായാലും ആളുകളെ എന്റെർറ്റൈൻ ചെയ്യാനറിയാം. ഞങ്ങൾ ഡെക്കിലെ ലൗഞ്ചിൽ ഇരുന്നു കൊണ്ട് മാർക് പറയുന്നത് സസൂക്ഷ്മം കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *