“ആരെങ്കിലും വരാനുണ്ടോ?” അവളുടെ ആ ചോദ്യമാണ് എന്നെ ദിവാസ്വപ്നത്തിൽ നിന്നുണർത്തിയത്.
“ആരാന്ന്…?”
“ഹലോ… നിങ്ങൾ ഇവിടെങ്ങുമല്ലേ? ആരും വരാനില്ലെങ്കിൽ നമുക്ക് പോവാം.” ഞാൻ അവളുടെ മായ വലയത്തിൽ ആണെന്ന് അവൾക്ക് മനസ്സിലായത് കൊണ്ട് നമ്മളെ ഒരുമാതിരി ആക്കിയുള്ള ഒരു ചിരിയോടെ അവൾ പറഞ്ഞു. ഇമ്മാതിരി എത്ര സംഭവങ്ങൾ അവൾ ഓരോ ദിവസവും കാണുന്നുണ്ടാവും.
ഈ ഇരുട്ടിനെന്തൊരു ഇരുട്ടാണ് എന്ന് ചാർളി സിനിമയിലെ പുസ്തകത്തിൽ എഴുതിയത് പോലെ ഈ പെണ്ണിന്റെ വെളുപ്പിനെന്തൊരു വെളുപ്പാണ്? എന്റെ ദൈവമേ… നിന്ന നില്പിൽ “യാത്തെ യാത്തെ യാത്തെ എന്നാച്ചോ… ” പാട്ട് പാടി ഡാൻസ് കളിയ്ക്കാൻ തോന്നിയ എന്റെ കാലുകളെ അടക്കി നിറുത്തി.
“സോറി, ഞാൻ വേറെന്തോ പെട്ടന്ന് ചിന്തിച്ചു”
ഞങ്ങൾ രണ്ടു പേരും ജോലി ചെയ്യുന്നത് 12-ത് ഫ്ലോറിൽ ആണ്. ഞാൻ 12ഇൽ കുത്തി. ലിഫ്റ്റിന്റെ ഡോർ മെല്ലെയടഞ്ഞു. ഇവിടുത്തെ ആളുകൾ പിന്നെ പണ്ടേ ഭയങ്കര ഡീസന്റ് ആണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലെ എന്തും ചോദിക്കൂ പറയൂ ചെയ്യൂ. ഇവളോട് എന്തെങ്കിലും മിണ്ടണമല്ലോ.
“ഹൈ ഞാൻ ജിതിൻ, ജിത്തൂന്ന് വിളിക്കും. യു ആർ മിഷേൽ റൈറ്റ്?”
“അതെ, എന്റെ പേര് എങ്ങനെ അറിയാം?”
നിന്റെ പേര് മാത്രമല്ല പെണ്ണേ, നിന്റെ ജാതകം വരെ എനിക്കറിയാം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് പേര് മാത്രമല്ലേ അറിയൂ…
“എനിക്ക് തോന്നുന്നു നമ്മൾ ഒരു വട്ടം ടെലിഫോണിൽ സംസാരിച്ചിട്ടുണ്ട്, ലാസ്റ്റ് ഇയറിലെ ആ —- പ്രൊജക്റ്റിന്റെ ഭാഗമായി, ഞാനായിരുന്നു ആ പ്രൊജക്റ്റിന്റെ പ്രൊജക്റ്റ് മാനേജർ”
“ശെരിക്കും? ഞാൻ ഓർക്കുന്നില്ല”
ചമ്മൽ വെളിയിൽ കാണിക്കാതെ “സാരമില്ല, ഒരു കാര്യം ചോദിച്ചാൽ നിങ്ങളുടെ പ്രൈവസിയിൽ കൈ കടത്തുകയാണെന്ന് തോന്നരുത്” ഞാൻ ഒരു തുടക്കമിട്ടു.
“ഇല്ല ചോദിച്ചോളൂ” ഇടയ്ക്ക് ഫോണിൽ കുത്തിക്കൊണ്ട് ഇത് വരെ സംസാരിച്ചിരുന്ന അവൾ അത് മാറ്റി വെച്ചിട്ട് എന്റെ കണ്ണിലേക്ക് നോക്കി.
നീ ഇങ്ങനെ നോക്കല്ലേ പെണ്ണേ, എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ഇവൾ എന്നെ ഒരു ബാലൻ.കെ.നായരാക്കും. ലാലേട്ടന്റെ ആറാം തമ്പുരാനിലെ ഡയലോഗ് പറയാനാണ് തോന്നിയത്. ഞാൻ എന്റെയുള്ളിൽ ചങ്ങലക്കിട്ടു കിടത്തിരിക്കുന്ന മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം, അതിനെ പുറത്തെടുക്കാതെടി പെണ്ണെ. ഞാനും അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു.
“നിന്റെ ഒറിജിൻ എവിടെയാ? നീ ഈ രാജ്യക്കാരിയല്ല എന്ന് മനസ്സിലായി. എത്ര നാളായി ഇവിടെ വന്നിട്ട്?”
“ആഹ്… ഞാൻ ബേസിക്കലി ഇസ്രായേലിൽ നിന്നാണ്.” എന്റെ കണക്കു കൂട്ടലുകൾ തെറ്റിയില്ല, ഇവൾ ഒരു ജൂതപ്പെൺകൊടി തന്നെ…
“ഓക്കേ”
“ഇവിടെ വന്നിട്ട് ഏകദേശം 10 വർഷത്തോളമായി.”
“ഓഹ് ശെരിക്കും? ഞാൻ ഗസ്സ് ചെയ്തു നീ ഇസ്രായേലിൽ നിന്നായിരിക്കുമെന്നു, പിന്നെ ഞാനും വന്നിട്ട് 10 വർഷത്തോളമായി. ഞാൻ ബേസിക്കലി ഇന്ത്യയിൽ നിന്നാണ്.”
“അതെങ്ങനെ ഗസ്സ് ചെയ്തു ഞാൻ അവിടുന്നാന്ന്?” അവൾ കുസൃതി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ചോദിച്ചു.
“നിങ്ങൾക്കേ ഇത്രയ്ക്ക് കളർ ഉണ്ടാവൂ”
“ഹഹഹ…” മണികിലുക്കം പോലെ അവളുടെ ചിരി ആ ലിഫ്റ്റിനുള്ളിൽ അലയടിച്ചു.
“എത്ര വയസ്സായി എന്ന് പറയുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ?” ഞാൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു
“എനിക്ക് 26, നിങ്ങൾക്കോ?”
“എനിക്ക് 33” കരണ്ട് കട്ട് വരാൻ ഒരു സാധ്യതയുമില്ലാത്ത ഒരു രാജ്യമാണ് എന്നാലും ഞാൻ മനസ്സിൽ കൊതിച്ചു ഒരു കരണ്ട് കട്ട് വന്നിരുന്നെങ്കിൽ എന്ന്. അതും ആത്മാർത്ഥമായി തന്നെ. പക്ഷെ ഒന്നും സംഭവിച്ചില്ല. ലിഫ്റ്റ് മുകളിലേയ്ക്ക് കയറിക്കൊണ്ടേ ഇരുന്നു.
“തന്നെ കൂടുതൽ പരിചയപ്പെട്ടാൽ കൊള്ളാമെന്നുന്നുണ്ട്, വിരോധമില്ലെങ്കിൽ ഇന്നത്തെ ലഞ്ച് ഒരുമിച്ചാക്കിയാലോ?” ചുമ്മാ ചോദിച്ചതാ. പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഞങ്ങളുടെ ബിൽഡിങ്ങിലെ ഏറ്റവും സുന്ദരിയായ ചരക്കിന്റെ കൂടെ ഒരു ലഞ്ച്.
