സ്വപ്നദേവത മിഷേൽ 2

“അതൊന്നും കുഴപ്പമില്ല. നിന്റെ ഈ സ്ട്രൈറ്റ് ഫോർവേഡ്‌നെസ്സ് എനിക്ക് ഇഷ്ടമാണ്. നീ മനസ്സിൽ വേറൊന്നും വെച്ചല്ലല്ലോ എന്നോട് പെരുമാറുന്നത്. അത് ഞാൻ അപ്പ്രീഷിയേറ്റ് ചെയ്യുന്നു. ആട്ടെ എന്താ പ്ലാൻ?” അവളും നേരെ ഇരുന്നു കൊണ്ട് ചോദിച്ചു.

“സർപ്രൈസ്… തൽക്കാലം നീ അതറിയണ്ട. ജസ്റ്റ് റിലാക്സ്, അവിടെ എത്തുമ്പോ ഞാൻ പറയാം.” ഞാൻ വണ്ടി മെല്ലെ മുന്പോട്ടെടുത്തു. അവളെ ഡ്രോപ്പ് ചെയ്തിട്ടു എന്റെ വീട്ടിലേയ്ക്ക് പോണ വഴിക്ക് എന്റെ ഒരു സുഹൃത്തിനെ വിളിച്ചു ഒരു ഡിന്നർ ഞാൻ ഓർഗനൈസ് ചെയ്തിരുന്നു. ആള് ഇവിടുത്തെ പാർട്ടി സീനിലെ ഒരു താരമാണ്. ഇന്ത്യൻസിനിടയിൽ. ഒരു പാർട്ടിക്കിടയ്ക്ക് പരിചയപ്പെട്ടതാ, അത് കഴിഞ്ഞു നല്ല കമ്പനിയായി. ഞങ്ങളുടെ കോളിന്റെ സാരാംശം ഇങ്ങനെ ആയിരുന്നു.

“അളിയാ എനിക്ക് വൈകിട്ട് ഒരു ദേവതയെ പ്രീതിപ്പെടുത്തണം, നീ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറ.”

“ദേവത എന്ന് പറയുമ്പോ ഇന്നത്തെ രാത്രിയ്ക്ക് വേണ്ടി മാത്രം ദേവത ആക്കിയതാണോ അതോ മുന്പോട്ടും ആക്കാൻ പ്ലാൻ ഉള്ളതാണോ?” അവൻ ചോദിച്ചു.

“ഇത് ഒക്കുവാണെങ്കിൽ ജീവിതകാലം മുഴുവനായിട്ടു ദേവത ആക്കാനുള്ളതാണ്.”

“അത് ശെരി അപ്പം ഒരു പ്രണയം മണക്കുന്നുണ്ടല്ലോ, ശെരി ഞാൻ നിന്നെ ഒരു പത്ത് മിനിറ്റിനുള്ളിൽ വിളിക്കാം.” അവൻ ഫോൺ കട്ട് ചെയ്തു. ഒരു പത്തു മിനിറ്റിനുള്ളിൽ അവന്റെ കാൾ വന്നു.

“നീ ഒരു ഏഴര കഴിയുമ്പോ ലെയിക്കിനടുത്തുള്ള ആ ചെറിയ ഓഫീസില്ലെ? ആ യോട്ടുകൾ ഒക്കെ കിടക്കുന്നേ? അവിടെ ചെന്നിട്ടു എന്റെ പേര് പറഞ്ഞ മതി. ബാക്കി അവര് ചെയ്‌തോളും. പിന്നെ പെങ്കൊച്ചു ഓക്കേ പറഞ്ഞാ ചിലവുണ്ടേ മോനെ.”

“താങ്ക്സ് ഡാ. അപ്പം ഇതിന്റെ കോസ്റ്റ് എങ്ങനെയാ?”

“നീ സംഭവം കഴിയുമ്പോ അതിലെ ജോലിക്കാർക്ക് എന്തെങ്കിലും ചില്ലറ കൊടുക്ക്, ബാക്കി ഞാൻ പിന്നെ പറയാം. ഓക്കേ?”

“ശരി മോനെ. ഇത് ശരിയായാൽ നിന്നെ ഞാൻ വിസ്കിയിൽ മുക്കും. ഉറപ്പ്”

“ആയിക്കോട്ടെ, അപ്പം എന്ജോയ്” ഫോൺ കട്ട്.

അവൻ എന്താണ് ഓർഗനൈസ് ചെയ്തിരിക്കുന്നതെന്ന് എനിക്കും അറിയില്ല. ഏതായാലും പോയി നോക്കാം. അങ്ങനെ ഞങ്ങൾ ലെയിക്കിന്റെ അടുത്തെത്തി. വണ്ടി പാർക്ക് ചെയ്തു ആ ഓഫീസിലേയ്ക്ക് നടന്നു.

“ജിത്തു, നെറ്റിൽ ഇത് പോലെ ഒരു നടത്തം വളരെ നല്ലതാ. എനിക്കിഷ്ടമായി.” അവൾ എന്റെ കയ്യിൽ മെല്ലെ പിടിച്ചു. ഞാൻ പതിയെ ഒന്ന് ചിരിച്ചതേ ഉള്ളു. ലെയിക്കിന്റെ സൈഡിൽ കൂടി വേണമെങ്കിൽ മണിക്കൂറുകൾ നടക്കാം. ഞാൻ പക്ഷെ അവളെയും കൂട്ടി ആ ഓഫീസിലേയ്ക്ക് കയറാൻ തിരിഞ്ഞപ്പോ അവൾ ഒന്ന് നോക്കി.
“നമ്മൾ എങ്ങോട്ടാ പോണേ?” സംശയത്തിലും അതിലുപരി ആകാംക്ഷയിലും അവൾ ചോദിച്ചു.

“ഇത്രയും വെയിറ്റ് ചെയ്തില്ലേ കുറച്ചു കൂടി വെയിറ്റ് ചെയ്യൂ… എനിക്കറിയാം നിങ്ങൾ പെൺകുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഈ ഒരു തവണ വെയിറ്റ് ചെയ്യൂ.” അവളുടെ കയ്യിലെ പിടുത്തം ഒന്ന് മുറുക്കി അവളോട് പറഞ്ഞു.

ആ ഓഫീസിലെ കൗണ്ടറിൽ ചെന്ന് സുഹൃത്തിന്റെ പേര് പറഞ്ഞതും ആൾ പറഞ്ഞു.

“ആഹ് ഞാൻ നിങ്ങളെ വെയ്റ് ചെയ്തിരിക്കുവായിരുന്നു. ഇവിടെ എല്ലാം റെഡി ആണ്. പോവാം?”

എങ്ങോട്ടേക്കാണാവോ. ഏതായാലും പുള്ളി ഞങ്ങളെ ബോട്ടുകൾ കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ട് പോയി. തടിപ്പാലത്തിൽ കൂടി നടന്നു നടന്നു അവസാനം കിടക്കുന്ന ഒരു ചെറിയ യോട്ടിലേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി. ചെറുതെന്ന് പറഞ്ഞാൽ അത്ര ചെറുതല്ല, ഒരു ചെറിയ കപ്പൽ എന്ന് വേണമെങ്കിൽ പറയാം.

“ജിത്തൂ… ദിസ് ഈസ് നോട്ട് ട്രൂ…” അവൾ ആകാംഷയോടെ എന്റെ കൈ അവളുടെ അടുത്തേയ്ക്ക് ചേർത്ത് പിടിച്ചു.

ഞങ്ങൾ ആ യോട്ടിലേയ്ക്ക് കയറി. അതിന്റെ പുറകിലെ ടെക്ക് ശെരിക്കും ഒരു ലോഞ്ച് പോലെ അറേഞ്ച് ചെയ്തിട്ടുള്ളതായിരുന്നു. ഒരു സ്റ്റെപ് ഇറങ്ങി താഴേയ്ക്ക് ചെന്നാൽ ലെഫ്റ് സൈഡിലായി ഒരു ബെഡ്‌റൂം, ബാത്രൂം, അങ്ങനെ എല്ലാം കൊണ്ടും ഒരു ഹൈ സെറ്റപ്പ്… അതിലെ കാര്യങ്ങൾ കണ്ടു മിഷേലിന്റെ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയായിരുന്നു. ഞങ്ങൾ അങ്ങനെ നിന്നപ്പോ ആ യോട്ടിന്റെ ക്യാപ്റ്റൻ ഷാംപെയ്ൻ ആയി വന്നു. ഞങ്ങൾക്ക് നൽകിയ ശേഷം ഞങ്ങളെ പുറകിലുള്ള ടെക്കിലേയ്ക്ക് ആനയിച്ചു. അവിടെ ഇരിക്കാൻ പറഞ്ഞിട്ട് അയാൾ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾ പക്ഷെ ആ കാഴ്ചകളെല്ലാം കണ്ടവിടെത്തന്നെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *