സ്വപ്നദേവത മിഷേൽ

“താങ്ക്സ് മിഷേൽ, എന്റെ ഇഷ്ടം നീ മനസ്സിലാക്കിയതിൽ. താങ്ക്യൂ…”

“എന്നെ ഇതുപോലെ ആരും ഇതുവരെ സ്നേഹിച്ചിട്ടില്ല. നിന്നോടാണ് ഞാൻ താങ്ക്സ് പറയേണ്ടത്. നീ… എനിക്ക്… നിന്നെ ഞാൻ ഇനി ആർക്കും വിട്ടുകൊടുക്കില്ല…”

എന്റെ മനസ്സിലെ ഭാരമെല്ലാം എങ്ങോ ഒഴുകി പോയത് പോലെ. ആകാശത്ത് പറന്നു നടക്കുന്ന ഒരു ഫീൽ. ഈ സമയം മാർക് വീണ്ടും ഗ്ലാസ്സുമായി വന്നു.

“അപ്പൊ നമ്മുക്ക് ആദ്യം മുതൽ തുടങ്ങാം. ആദ്യം ഒരു ചീയേഴ്സ് പറഞ്ഞതിന് ശേഷം ഇന്നത്തെ പ്രോഗ്രാം ഞാൻ പറയാം. അല്ല ഇനിയും കെട്ടിപ്പിടിക്കണമെങ്കിൽ പറയണം ഞാൻ ഒറ്റയ്ക്ക് ചീയേഴ്സ് പറഞ്ഞോളാം” മാർക് ആളൊരു രസികൻ തന്നെ.

“സോറി മാർക്, കോമൺ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മിനിഷങ്ങൾക്ക് സാക്ഷിയാവുകയാണ് നിങ്ങൾ. ഞാൻ ഒരിക്കലും നിങ്ങളെ മറക്കില്ല. ചീയേഴ്സ്…” മൂന്നു പേരും ഗ്ലാസ് ഉയർത്തി ചീയേഴ്സ് പറഞ്ഞു.

“മൈ പ്ലെഷർ… നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം. എന്റെ യോട്ടിൽ നിന്നും ആരും സങ്കടത്തോടെ പോവരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. അപ്പൊ വീണ്ടും എന്റെ പേര് മാർക്, ഞാനാണ് ഇന്നത്തെ നിങ്ങളുടെ ഗൈഡ്. ഈ രാത്രി മുഴുവൻ നിങ്ങൾക്ക് ഈ യോട്ടിൽ കഴിയാം. നമ്മൾ ഇറ്റ് ഷാംപെയ്ൻ കുടിച്ചതിനു ശേഷം, സോറി ഞാൻ എന്റെ ഈ ഗ്ലാസ് തീരത്തിന് ശേഷം നമ്മുടെ യോട്ടുമായി ലൈക്കിന്റെ മറുവശത്തേയ്ക്ക് പോവുന്നു. കാരണം മദ്യപിച്ചോണ്ടു ഞാൻ ഡ്രൈവ് ചെയ്യാറില്ല.”

മാർക്കിന് ഏതായാലും ആളുകളെ എന്റെർറ്റൈൻ ചെയ്യാനറിയാം. ഞങ്ങൾ ഡെക്കിലെ ലൗഞ്ചിൽ ഇരുന്നു കൊണ്ട് മാർക് പറയുന്നത് സസൂക്ഷ്മം കേട്ടു.

“നിങ്ങൾക്ക് നിങ്ങളുടേതായ ലോകത്ത് സഞ്ചരിക്കാം. ഇവിടെ ഇരിക്കാം, അല്ലെങ്കിൽ ഫ്രണ്ടിലെ ടെക്കിൽ വന്നിരിക്കാം, അതുമല്ലെങ്കിൽ താഴെ ഒരു ബെഡ്‌റൂമുണ്ട്, അവിടേയ്ക്ക് പോവാം. എന്ത് വേണമെങ്കിലും ചെയ്യാം. അറ മണിക്കൂറിൽ നമ്മൾ ആദ്യത്തെ സ്റ്റോപ്പ് ചെയ്യും. അവിടെ വെച്ച് നിങ്ങൾക്ക് ഞാൻ ഡിന്നർ സെർവ് ചെയ്യും. ഈ സുന്ദരമായ രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി, സിറ്റി നൈറ്റ് വ്യൂവും കണ്ടു കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ റൊമാന്റിക് ഡിന്നർ ആസ്വദിക്കാം. ഡ്രിങ്ക്സ് നിങ്ങളുടെ ഇഷ്ടത്തിന് എല്ലാമുണ്ട്. എന്ത് വേണമെന്ന് പറഞ്ഞാൽ മാത്രം മതി. ഡിന്നറിനു ശേഷം, ഒരു ചേരില്ല ലേയ്ക്ക് റൌണ്ട് ട്രിപ്പ് ആയിരിക്കും. അതിനു ശേഷം വീണ്ടും വേറൊരു വ്യൂ പോയിന്റിൽ കൊണ്ട് പോയി യോട്ട് നിറുത്തും. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ ഈ നൈറ്റ് ഈ യോട്ടിൽ ചിലവഴിക്കാം. ഇനി അതല്ലാ, തിരിച്ചു പോവണമെങ്കിൽ നിങ്ങളെ ഞാൻ കയറ്റിയിടത്ത് തന്നെ തിരിച്ചു കൊണ്ട് ചെന്നാക്കും. എന്തെങ്കിലും വേണമെങ്കിലോ സംശയമുണ്ടെങ്കിലോ ഏതു സമയത്തും ചോദിക്കാം, മാർക് എന്ന് നീട്ടി വിളിച്ചാൽ ഞാൻ ഓടി വരും.” ഒരു പെർഫെക്റ്റ് ടൂർ ഗൈഡ് പോലെ മാർക് പ്രോഗ്രാം വിവരിച്ചു. സംഭവം കേട്ട ഞാനും അവളും വാ പൊളിച്ചിരിക്കുകയാണ്. ഇതൊക്കെ ഓർഗനൈസ് ചെയ്ത ജോ… നീ മ്മ്‌ടെ മുത്താടാ… ചിലപ്പോ ഒരു നല്ല എമൗണ്ട് ചിലവാകും. എന്നാലും സാരമില്ല. സംഭവം തകർത്തു. മിഷേൽ ഇപ്പഴും ഈ കേട്ടതൊന്നും വിശ്വസിക്കാതെ ഷോക്ക് ആയി ഇരിക്കുകയാണ്. ഞാൻ അവളെ എന്റെ ദേഹത്തേയ്ക്ക് ചേർത്തിരുത്തി കൊണ്ട് ചോദിച്ചു.

“നീ ഓക്കേ അല്ലെ? എന്താ ഇങ്ങനെ ഇരിക്കുന്നത്?”

“ജിത്തൂ, ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നീ എനിക്ക് വേണ്ടി ഈ ചെയ്യുന്നത്. ഇതൊന്നും തന്നില്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്റെ കൂടെ സ്പെൻഡ്‌ ചെയ്ത നിമിഷങ്ങൾ എനിക്കറിയില്ല, കഴിഞ്ഞ ജന്മത്തിലെ ബന്ധം പോലെ എനിക്ക് തോന്നി. നിന്നെ പരിചയപ്പെടാൻ എന്താ ഇത്ര വൈകിയത്?” അവൾ എന്റെ മാറിലേക്ക് തല ചായ്ച്ചുകൊണ്ട് ചോദിച്ചു.

“എല്ലാത്തിനും അതിന്റേതായ സമയമില്ലേ മിഷേൽ. നമ്മൾ ഇപ്പഴാണ് പരിചയപ്പെടേണ്ടത്. അത്ര മാത്രം. ഈ രാത്രി മാത്രമല്ല, എന്റെ ഇനിയുള്ള ഓരോ നിമിഷവും നീ എന്റെ കൂടെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. നീ അനുവദിക്കുമെങ്കിൽ.” അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.

“ഇനി നിന്റെ ജീവിതത്തിൽ എന്നും ഞാനുണ്ടാകും. ഈ ലോകത്തെ ഒന്നിന് വേണ്ടിയും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. ഇതൊരു ഇസ്രയേലിപെൺകുട്ടിയുടെ വാക്കാണ്. ഇത് മാറണമെങ്കിൽ എന്റെ ശ്വാസം നിലയ്ക്കണം.” അവൾ പറഞ്ഞു.

ആ വാക്കുകളിൽ ഞാൻ കേട്ടത് വെറും പ്രഹസനമല്ല. ഒരു ഉറച്ച തീരുമാനമായിരുന്നു, പ്രണയത്തിന്റെ തീവ്രമായ ആർദ്രതയായിരുന്നു. ആ സോഫയിലേക്ക് ചെരിഞ്ഞു കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കിടയിലാക്കി. എന്റെ കൈ അവളുടെ പുറത്തു കൂടി താഴേയ്ക്ക് പോയി കുണ്ടികൾക്ക് മുകളിലൂടെ ഒഴുകി ഇറങ്ങി തുടകളിലെത്തി. അവളുടെ തുടയിൽ പിടിച്ചു കൊണ്ട് അവളെ എന്റെ ദേഹത്തേയ്ക്ക് വലിച്ചിട്ടു. എത്ര നേരം ആ ചുംബനം നീണ്ടു നിന്ന് എന്നറിയില്ല. യോട്ട് പതിയെ പുറകിലേക്ക് ചലിച്ചു തുടങ്ങിയപ്പോ ആണ് ഞങ്ങളുടെ ശരീരം അടർന്നു മാറിയത്. ഞങ്ങൾ രണ്ടും എണീറ്റ് യോട്ടിന്റെ സൈഡിൽ കൂടി മുൻവശത്തെ ഡെക്കിലേയ്ക്ക് പോയി. അവിടെ ചെറിയ ബെഡ് പോലെ കുഷ്യൻ ഇട്ടിരുന്നു. അവിടെ ഞങ്ങൾ രണ്ടു പേരും ചാരി ഇരുന്നു. ആ രാത്രിയുടെ തുടക്കത്തിൽ ലെയ്ക്കിന്റെ മറുവശത്തേയ്ക്ക് ഈ ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയും കരവലയത്തിലാക്കി ഇരുന്നു ആകാശത്തുനിന്നും ഞങ്ങളെ നോക്കുന്ന നക്ഷത്രങ്ങളെയും കണ്ടപ്പോ, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തി ഞാനാണെന്ന് എനിക്ക് തോന്നി.

“മിഷേൽ നിനക്കറിയുമോ, ഇന്ന് ഈ ലോകത്തെ ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാണ്, അതിനു കാരണം നീയും.”

രാത്രിയിലെ ആ ലേയ്ക്ക് യാത്ര, അവർണനീയം. സാധാരണ സിറ്റിയിൽ നിന്ന് കൊണ്ട് ലേയ്ക്ക് കാണാറാണ്‌ പതിവ്. ആരെങ്കിലും ലെയ്ക്കിൽ നിന്നുള്ള സിറ്റിവ്യൂ കണ്ടിട്ടുണ്ടോ? അതും രാത്രിയിലെ? ഇല്ലെങ്കിൽ തീർച്ചയായും കാണണം. നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല. അറ മണിക്കൂറിൽ മാർക് ഞങ്ങളെ ആദ്യത്തെ വ്യൂപോയിന്റിൽ എത്തിച്ചു. അവിടെ യോട്ട് നിറുത്തിയിട്ട് ആൾ ഫ്രണ്ടിലെ ടെക്കിൽ വന്നിട്ട് ചോദിച്ചു.

“ഞാൻ നിങ്ങളുടെ ഡിന്നർ റെഡി ആക്കാൻ പോവുകയാണ്. നിങ്ങൾക്ക് എന്താ കുടിക്കാൻ വേണ്ടത്?”

“മിഷേൽ നിനക്കെന്താ വേണ്ടത്?”

“എനിക്ക് ഒരു കോക്‌ടെയ്ൽ മതി. കൈപിരീനിയ”

“മാർക് എനിക്കൊരു വിസ്കി, വിത്ത് ഐസ്.” ഞാൻ മാർക്കിനോട് പറഞ്ഞു.

“ഓക്കേ… ഞാൻ നിങ്ങളുടെ ഡ്രിങ്ക് ഇപ്പം കൊണ്ട് വരാം എന്നിട്ടു ഒരു പത്ത് മിനിറ്റ് നിങ്ങളുടെ ഡിന്നർ റെഡി ആവും.” മാർക് അകത്തേയ്ക്ക് പോയി.

“മിഷേൽ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല നീ ഇത് പോലെ എന്റെ മാറിൽ തലചായ്ച്ചു കിടക്കുന്ന ഒരു നിമിഷം ഉണ്ടാവുമെന്ന്. ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ അത് യാഥാർഥ്യമാകും എന്ന് ഒരിക്കലും കരുതിയില്ല.”

Leave a Reply

Your email address will not be published. Required fields are marked *