സ്വപ്നദേവത മിഷേൽ 2

ഞാൻ വണ്ടിയെടുത്തു എന്റെ വീട്ടിലേയ്ക്ക് പോയി. പെട്ടന്ന് തന്നെ കുളിച്ചു ഡ്രസ്സ് മാറി. നല്ല ഒരു പാർട്ടി വെയർ എടുത്തിട്ടു. പേടിക്കണ്ട ഹിന്ദി സിൽമയിൽ കാണുന്നത് പോലുള്ള പാർട്ടി വെയർ ഒന്നുമല്ല. ഒരു സിൽക്ക് ഷർട്ടും, അതിനു ചേർന്ന ഒരു പാന്റും, ഒരു കോട്ടും. ഡ്രസ്സ് ചെയ്തു കണ്ണാടിയിൽ നോക്കിയപ്പോ കണ്ണാടിയിലെ ഞാൻ ഒന്ന് കളിയാക്കിയോ? ഏയ്… “ഇത് പോലെ സിമ്പിൾ ആയി ഡ്രസ്സ് ചെയ്യുന്ന ആണുങ്ങളെ പെൺകുട്ടികൾക്കു ഇഷ്ടമല്ലാ???” ഇൻ ഹരിഹർ നഗറിലെ ജഗദീഷിന്റെ ഡയലോഗ് കണ്ണാടിയിലുള്ള എന്നോട് പറഞ്ഞിട്ട് ഞാൻ വീട്ടിൽ നിന്നിറങ്ങി. അവളുടെ ബിൽഡിങ്ങിന്റെ മുൻപിൽ വണ്ടി നിറുത്തി അവൾക്കായി വെയ്റ്റ് ചെയ്തു. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞില്ല അവൾ ഡോർ ബിൽഡിങ്ങിന്റെ ഡോർ തുറന്നു വരുന്നു.

അവൾ ഇറങ്ങി വന്നതും, വണ്ടിയിലെ മ്യൂസിക് സിസ്റ്റത്തിൽ “തുളി തുളി മഴയായി വന്താലേ…” ആ പാട്ടു വന്നത് തികച്ചും യാദൃശ്ചികമായിരുന്നു. പുലർകാല മഞ്ഞുപോലെ, അതാ അവൾ, എന്റെ സ്വപ്നദേവത മിഷേൽ… ആ നിമിഷം അവളെ കണ്ടതും ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടില്ല… അവൾ മാത്രം… പ്രകാശം പരത്തുന്ന പെൺകുട്ടി എന്നൊക്കെ പറയുമെങ്കിലും, ശരിക്കും അവളുടെ ചുറ്റും പ്രകാശമായിരുന്നു ഞാൻ കണ്ടത്. അവളുടെ ഡ്രസ്, ആഹ് എന്താ പറയാ, ഷോൾഡർ ഫ്രീ ആയിട്ടുള്ളതായിരുന്നു. മുട്ടിനു മുകളിൽ വരെ ഇറക്കം, ദേഹത്തോട് ഇഴുകി കിടക്കുന്നു. ഒരു ചെറിയ ഷാൾ പോലെ ഒന്ന് അവളുടെ ഷോൾഡറിന്റെ മുകളിൽ കൂടി പുതച്ചിട്ടുണ്ട്. അവൾ വന്നു വണ്ടിയുടെ ഡോർ തുറന്ന് ആകാത്ത കയറി.

“ഹായ്…” എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…

പക്ഷെ ഞാൻ സ്വപ്നലോകത്തായിരുന്നു. അവൾ കയറിയത് ഞാൻ അറിഞ്ഞില്ല. അവൾ ഹായ് പറഞ്ഞത് ഞാൻ അറിഞ്ഞില്ല. എന്റെ കണ്ണിൽ പ്രണയം മാത്രം. അവൾ എന്റെ മുഖത്തിനു മുന്നിൽ കൂടി കൈ വീശിയത് ഞാൻ കണ്ടില്ല. എന്റെ ഇരിപ്പ് കണ്ടു അവൾ പൊട്ടിചിരിച്ചത് ഞാൻ കണ്ടില്ല. എന്നെ കുലുക്കി വിളിച്ചപ്പോ ആണ് ഞാൻ ഈ ലോകത്ത് തിരിച്ചെത്തിയത്.

“ങേ… മിഷേൽ… നീയെപ്പോ കാറിൽ കയറി… ഞാൻ എന്താ… എന്തോ ആലോചിച്ചിരുന്നു… യു ലുക്സ് സൊ ബ്യൂട്ടിഫുൾ… നമ്മുക്കൊരു രണ്ടു മിനിറ്റ് കഴിഞ്ഞു പോയാൽ പോരെ? പ്ളീസ്?”

“ഞാൻ വന്നിട്ട് അഞ്ച് മിനിറ്റായി. ഞാൻ നിന്നെ എത്ര നേരായി വിളിക്കുന്നു? നീ ഇവിടെങ്ങുമില്ലായിരുന്നു. സത്യം പറ, ആരെയാ ആലോചിച്ചോണ്ടിരുന്നത്. എന്തിനാ രണ്ടു മിനിറ്റ് വെയിറ്റ് ചെയുന്നത്?”

“നിന്നെ കണ്ടപ്പോ എനിക്ക് എന്തോ, അറിയില്ല… എങ്ങനെ പറയണം എന്നറിയില്ല… എന്റെ ചുറ്റും ഒരു ഫുൾ ഓർക്കസ്ട്ര ഇരുന്നു മ്യൂസിക് വായിക്കുന്ന ഫീൽ ആയിരുന്നു… നീ ഇങ്ങനെ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരുന്ന പോലെ തോന്നി.. ഞാൻ നിന്നെ ഇങ്ങനെ ഒന്ന് കണ്ടോട്ടെ പ്ളീസ്, ഇല്ലെങ്കിൽ എനിക്ക് ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.” അവളുടെ കണ്ണിൽ നിന്നും നോട്ടം മാറ്റാതെ ഞാൻ പറഞ്ഞു…

വേനൽമഴ കണക്കെയായിരുന്നു അവളുടെ ചിരി…

“രണ്ടോ അഞ്ചോ മിനിറ്റ് കഴിഞ്ഞു പോയാൽ മതി. അല്ലെങ്കിൽ നീ എവിടെങ്കിലും കൊണ്ട് പോയി വണ്ടി ഇടിപ്പിച്ചാലോ. മോശല്ലേ ഒരു ഫോർഡ് ഇടിച്ചു മരിച്ചു എന്ന് പറയുന്നത്, വല്ല റോൾസ് റോയ്‌സ് ആയിരുന്നെങ്കിൽ പോട്ടെന്നു വെക്കായിരുന്നു…” ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു…

“ഹഹഹ… ” എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അവളെ എന്നെ വലിച്ചൊട്ടിച്ചിരിക്കുന്നു. എന്റെ മനസ്സിൽ അവളോടുണ്ടായിരുന്ന പ്രണയം അണപൊട്ടിയൊഴുകി…

“ഓഹ് ഗേൾ ഐ ലവ് യു…” ഒന്നും ചിന്തിക്കാതെ ഞാൻ അവളുടെ മുഖം എന്റെ കൈക്കുള്ളിലാക്കി പറഞ്ഞു…

“അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. തൽക്കാലം നോക്കി കഴിഞ്ഞെങ്കിൽ നമുക്ക് പോവാം?” അവളുടെ മുഖത്തു പിടിച്ചിരുന്ന എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഓഹ് സോറി… ഞാൻ ഇച്ചിരി ഓവർ ആയെന്നു തോന്നുന്നു. സോറി. നമുക്ക് പോവാം.“ ഞാൻ അവളുടെ മുഖത്തുനിന്നും എന്റെ കൈ പിൻവലിച്ചു കൊണ്ട് സീറ്റിൽ നേരെ ഇരുന്നു വണ്ടി സ്റ്റാർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *